LIFE
-
എങ്ങിനെയാണ് സാറേ ഇത്രയും സിനിമകള്‍ ഒരാള്‍ കാണുന്നത്; അരിശം തീരാതെ ഷൈന്‍
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ‘കുറുപ്പ്’ സിനിമയെ ഒഴിവാക്കിയതി അരിശം തീരാതെ നടന്‍ ഷൈന്‍ ടോം ചാക്കോ. എങ്ങിനെയാണ് ഇത്രയും സിനിമകള്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ കണ്ടു തീര്‍ത്തതെന്ന് ഷൈന്‍ ചോദിച്ചു. കുറുപ്പ് വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. അത് ജൂറി കണ്ടിട്ടുണ്ടാകില്ല എന്ന് കരുതുന്നതായും മലയാളികള്‍ തന്നെ മലയാളം സിനിമകളെ വിലയിരുത്തണമെന്നും ഷൈന്‍. അടിത്തട്ട്’ സിനിമയുടെ വാര്‍ത്താസമ്മേളനത്തിനിടെയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരേ അദ്ദേഹം വീണ്ടും രംഗത്തെത്തിയത്. എങ്ങിനെയാണ് സാറേ ഇത്രയും സിനിമകള്‍ ഒരാള്‍ കാണുന്നത്. നിങ്ങള്‍ പോയി ചോദിക്കണം. ഏത് കമ്മിറ്റിയോടാണെങ്കിലും വാ തുറന്ന് ചോദിക്കണം. എത്ര സിനിമകള്‍ ഉണ്ട്? 160 സിനിമകള്‍ കാണാന്‍ എത്ര ദിവസമെടുക്കും. എല്ലാ സിനിമയും ഒരു ദിവസം കൊണ്ട് കാണാല്‍ പറ്റില്ലല്ലോ. വിലയിരുത്തണമെങ്കില്‍ ചെയ്യണമെങ്കില്‍ ഒറ്റയടിക്ക് ഇരുന്ന് കാണണം. നമ്മുടെ നാട്ടില്‍ ഉള്ളവരെയല്ലേ എടുക്കേണ്ടത്. ഒരാള്‍ അഞ്ച് ദിവസം കൊണ്ട് ഇത്രയും സിനിമകള്‍ കണ്ടാല്‍ തലയ്ക്ക് ഭ്രാന്ത് പിടിക്കില്ലേ. അഞ്ച് ദിവസം കൊണ്ട് 160 സിനിമ…
Read More » -
പത്ത് വര്‍ഷത്തിനിടെ ആകെ ജനിച്ചത് ഒറ്റ ആണ്‍കുട്ടി; വിചിത്രമായി ഒരു ഗേള്‍സ് ഒണ്‍ലി വില്ലേജ്!
ലോകത്തിനാകെ അദ്ഭുതമാണ് പോളണ്ടിന്റെ തെക്ക് ഭാഗത്തുള്ള മിയസ്‌കെ ഒഡ്രിസ്‌കി എന്ന ചെറിയ ഗ്രാമം. പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരൊറ്റ ആണ്‍കുട്ടി മാത്രംമാണ് ഇവിടെ ജനിച്ചത്്, അതും കഴിഞ്ഞ വര്‍ഷം മേയില്‍. ഗര്‍ഭസ്ഥ ശിശു പെണ്‍കുട്ടിയാണെന്നറിഞ്ഞാല്‍ കൊലപാതകം നടത്തിയിരുന്ന ആളുകളുള്ള നമ്മുടെ നാട്ടില്‍ ഈ വാര്‍ത്ത ഏറെ അതിശേയാക്തി നിറഞ്ഞതായി തോന്നുമെങ്കിലും സംഗതി സത്യമാണ്. പെണ്‍കുട്ടികള്‍ മാത്രം ജനിക്കുന്ന ഗ്രാമമെന്ന പേരില്‍ മിയസ്‌കെ ഒഡ്രിസ്‌കി ഇതിനകം ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. ഏകദേശം മൂന്നുറോളം പേരുള്ള ഈ ഗ്രാമത്തില്‍ 2010 മുതല്‍ ആണ്‍കുട്ടികളൊന്നും ജനിക്കുന്നില്ല. ജനനരേഖകള്‍ അനുസരിച്ച്, 2009 മുതല്‍ നോക്കിയാല്‍ ആകെ ജനിച്ചത് ഒരു ആണ്‍കുട്ടി മാത്രമാണ്. ആണ്‍കുട്ടികളുടെ കുറവ് കാര്‍ഷിക സമൂഹമായ തങ്ങളുടെ ഗ്രാമത്തിന്റെ ഭാവിയെത്തന്നെ ബാധിക്കുമോ എന്ന ഭയത്തിലാണ് ഗ്രാമവാസികള്‍. അഗ്‌നിശമനാ സേനാംഗങ്ങള്‍ക്കായുള്ള ഒരു മത്സരത്തിനിടെയാണ് ആണ്‍കുട്ടികളുടെ കുറവ് അവര്‍ ആദ്യമായി ശ്രദ്ധിക്കുന്നത്. യൂണിഫോം ധരിച്ച എല്ലാവരും പെണ്‍കുട്ടികളാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇതോടെ ആണ്‍കുട്ടികള്‍ക്കായുള്ള കാത്തിരിപ്പായി. എന്നാല്‍ ആ സമയപരിധിക്കുള്ളില്‍ 12…
Read More » -
കൊവിഡിന് ശേഷം ഇന്ത്യയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണില്‍ ചെലവിടുന്ന സമയം 75% വര്‍ധിച്ചു
കഴിഞ്ഞ ദിവസം പുറത്തുവന്നൊരു പഠനറിപ്പോര്‍ട്ട് പ്രകാരം കൊവിഡിന് ശേഷം ഇന്ത്യയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണില്‍ ചെലവിടുന്ന സമയം 75 ശതമാനത്തോളം വര്‍ധിച്ചതായി കണ്ടെത്തപ്പെട്ടിരുന്നു. ‘ഇന്ത്യന്‍ ജേണല്‍ ഓഫ് ഒഫ്താല്‍മോളജി’യിലാണ് ഈ പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നത്. പൊതുവേ കൊവിഡിന് ശേഷം ആളുകളുടെ മൊബൈല്‍ ഫോണ്‍/ലാപ്ടോപ്/ഡെസ്ക്ടോപ്പ് സ്ക്രീന്‍ ടൈം കൂടിയെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇത് കണ്ണുകളുടെ ആരോഗ്യത്തെ മാത്രമല്ല, ആകെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ക്രമേണ പല അസുഖങ്ങളുടെയും ആരോഗ്യപ്രശ്നങ്ങളുടെയും രൂപത്തില്‍ അവതരിച്ച് ആയുര്‍ദൈര്‍ഘ്യം തന്നെ കുറയ്ക്കുമെന്നുമാണ് മറ്റൊരു പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. കാലിഫോര്‍ണിയയിലുള്ള ‘ബക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ട്ട് ഓണ്‍ ഏജിംഗ്’ ആണ് ഈ പഠനം നടത്തിയിരിക്കുന്നത്. സ്ക്രീന്‍ ടൈം കൂടുന്നത് തീര്‍ച്ചയായും കണ്ണുകളെ മോശമായി ബാധിക്കും. ഇത് പെട്ടെന്ന് തന്നെ നമ്മുടെ ജൈവഘടികാരത്തെ ( ഉറക്കവും ഉണര്‍വും അടക്കം 24 മണിക്കൂര്‍ നേരവും നമ്മുടെ ശരീരവും മനസും പ്രവര്‍ത്തിക്കുന്നതിന് ജൈവികമായി തന്നെ ഒരു സമയക്രമം പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെ…
Read More » -
ഇനി ഭയപ്പെടാതെ ഭക്ഷിക്കാം; പഴങ്ങളിലെയും പച്ചക്കറികളിലെയും വിഷാംശം കണ്ടെത്താന്‍ സെന്‍സറുമായി ഗവേഷകര്‍
ഭക്ഷ്യസാധനങ്ങളിലെ മായം നമ്മള്‍ മലയാളികള്‍ മാത്രമല്ല, ലോകമെങ്ങുമുള്ള എല്ലാ മനുഷ്യരുടെയുും തലവേദനയാണ്. ഇവയിലെ വിഷാംശത്തിന്‍െ്‌റ ഭയം തിന്നു ജീവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് സ്വീഡനില്‍നിന്നു വരുന്നത്. പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം കണ്ടെത്തുന്നതിന് സഹായകമായ ഒരു പുത്തന്‍ ഐറ്റവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വീഡനില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍. ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും അനുയോജ്യം പഴങ്ങളും പച്ചക്കറികളും നിറഞ്ഞ ആഹാര രീതിയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ നമ്മുടെ പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന കീടനാശിനികളും മറ്റും തീര്‍ച്ചയായും നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. പലപ്പോഴും ഇത് കണ്ടെത്താന്‍ നമുക്ക് കഴിയുകയുമില്ല. ഈ സാഹചര്യത്തിലാണ് സ്വീഡനിലെ കരോളിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഗവേഷകര്‍ പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം കണ്ടെത്താന്‍ ഒരു ചെറിയ സെന്‍സര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 1970കളില്‍ കീടനാശിനി/വിഷാംശം കണ്ടെത്താന്‍ ഉപയോഗിച്ചിരുന്ന എസ്ഇആര്‍എസ്. എന്ന സംവിധാനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഗവേഷകര്‍ പുതിയ സെന്‍സറിന് രൂപം നല്‍കിയിരിക്കുന്നത്. ഇതുപയോഗിച്ച് പ്രാദേശികവിപണികളില്‍ തന്നെ പച്ചക്കറികളോ പഴങ്ങളോ വില്‍പനയ്ക്ക് വയ്ക്കും മുമ്പായി ഇവയില്‍ വിഷാംശം അടങ്ങിയിട്ടുണ്ടോയെന്ന്…
Read More » -
കൂര്‍ക്കംവലി മാറ്റുവാന്‍ ശ്രദ്ധിക്കേണ്ടവ
ചിലര്‍ നല്ല ഉറക്കം പിടിച്ചാല്‍ കൂര്‍ക്കം വലിച്ച് തുടങ്ങും. ഇത്തരത്തില്‍ കര്‍ക്ം വലിക്കുന്നത് സത്യത്തില്‍ കൂര്‍ക്കം വലിക്കുന്ന ആള്‍ക്കും അതുപോലെ അടുത്ത് കിടക്കുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ കൂര്‍ക്കം വലി കുറയ്ക്കുവാന്‍ സാധിക്കും. അവ ഏതെല്ലാമെന്ന് നോക്കാം. 1. അമിതവണ്ണം ഉണ്ടെങ്കില്‍ തടി കുറയ്ക്കുക അമിതവണ്ണമുള്ളവരില്‍ സര്‍വ്വസാധാരണയായി കണ്ടുവരുന്ന പ്രശ്‌നമാണ് കൂര്‍ക്കം വലി. ഇതിന് ഏറ്റവും നല്ല പരിഹാരമാണ് തടി കുറയ്ക്കുക എന്നത്. തടി കുറയുന്നതോടെ കുര്‍ക്കം വലിയും കുറയുന്നു. 2. ഏതെങ്കിലും ഒരു വശം ചരിഞ്ഞ് കിടക്കാം മലര്‍ന്ന് കിടക്കുമ്പോള്‍ അത് നാവ് തൊണ്ടയിലേയ്ക്ക് പോകുന്നതിനും ഇത് വായു സഞ്ചാരം കുറയ്ക്കുന്നതിനും ശ്വാസത്തില്‍ പ്രശ്‌നമുണ്ടാക്കുകയും ചെയ്യും. ഇത് കൂര്‍ക്കം വലിക്ക് കാരണമാകാറുണ്ട്. അതുകൊണ്ട് ഏതെങ്കിലും ഒരു വശം ചരിഞ്ഞ് കിടന്നാല്‍ കൂര്‍ക്കംവലി ഒഴിവാക്കാവുന്നതാണ്. 3. കിടക്ക ഉയര്‍ത്തി വയ്ക്കാം തല വയ്ക്കുന്ന ഭാഗത്തെ കിടയ്ക്ക അല്പ്പം ഉയര്‍ത്തി വെച്ചാല്‍ കൂര്‍ക്കംവലി കുറയ്ക്കുവാന്‍ സാധിക്കും. ഏകദേശം നാല്…
Read More » -
ശരീരഭാരം കുറയ്ക്കാന്‍ രാത്രിയില്‍ ഈ 5 ഭക്ഷണങ്ങള്‍ ഒഴിവാക്കാം
രാവിലെയും ഉച്ചയ്ക്കുമൊക്കെ വയർ നിറയെ ഭക്ഷണം കഴിച്ചാലും രാത്രി ഭക്ഷണം ലഘുവായിരിക്കണം എന്നാണ് പറയാറ്. നമ്മുടെ ദഹനവ്യവസ്ഥ കൂടുതൽ ആക്ടീവായിരിക്കുന്നത് രാവിലെയാണ്. രാത്രിയാകുമ്പോഴേക്കും ദഹനം സാവധാനത്തിലാകും. രാത്രി ഹെവിയായി ഭക്ഷണം കഴിച്ചാൽ ദഹിക്കാൻ പ്രയാസമാകും. മാത്രമല്ല അധിക കൊഴുപ്പായി അത് ശരീരത്തിൽ ശേഖരിക്കപ്പെടുകയും ചെയ്യും. ഇത് ശരീരഭാരം വർധിക്കാൻ കാരണമാകും. രാത്രി വയറു നിറയെ ഭക്ഷണം കഴിച്ചാൽ നെഞ്ചെരിച്ചിൽ, ദഹനക്കേട്, ആസിഡ് റിഫ്ലക്സ് തുടങ്ങിയവ ഉണ്ടാകുകയും ഉറക്കം തടസ്സപ്പെടുകയും ചെയ്യും. ഉറക്കമില്ലായ്മ ആകട്ടെ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കും. ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി കൂടാതെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുക ഇവയ്ക്കെല്ലാത്തിനും കാരണമാകും. രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണവും സ്ട്രെസും അനുഭവപ്പെടുകയും ചെയ്യും. ഇതെല്ലാം കൊണ്ടുതന്നെ കിടക്കാൻ പോകും മുൻപ് ലളിതമായ ഭക്ഷണം അതും അന്നജവും കൊഴുപ്പും കാലറിയും വളരെ കുറഞ്ഞ ഭക്ഷണം വേണം കഴിക്കാൻ. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ പ്രത്യേകിച്ചും അത്താഴം ലഘുവായി കഴിക്കാൻ ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രാത്രി ഒഴിവാക്കേണ്ട…
Read More » -
വീട്ടില്‍ പ്രമേഹ പരിശോധന നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഡയബറ്റിസ് അഥവാ പ്രമേഹം ഉള്ളവരുടെ വീട്ടിൽ ഒഴിച്ചു കൂടാൻ കഴിയാത്ത ഉപകരണമാണ് ഗ്ലൂക്കോമീറ്റർ. രക്തത്തിലെ ഗ്ലൂക്കോസിന്റെ ഏറ്റക്കുറച്ചിലുകൾ പെട്ടെന്നു മനസ്സിലാക്കാനും സങ്കീർണതകള്‍ ഒഴിവാക്കാനും ആശുപത്രിച്ചെലവ് കുറയ്ക്കാനും ഈ ലളിത ഉപകരണം കൊണ്ട് സാധിക്കും. ആയിരം രൂപയ്ക്ക് ഗുണമേന്മയുള്ളതും വാറന്റിയുള്ളതുമായ ഉപകരണവും സൗജന്യ പരിശീലനവും ലഭിക്കും. 1. വീട്ടിൽ ടെസ്റ്റ് ചെയ്യുമ്പോൾ അത് ഒരു ചെറിയ ഡയറിയിലോ ചാർട്ടിലോ എഴുതിവച്ച് കൺസൽറ്റേഷൻ സമയത്തു കാണിച്ചാൽ നിങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ ഡോക്ടറെ സഹായിക്കും. 2. നമ്മുടെ നാട്ടിൽ നിന്നു ഗ്ലൂക്കോമീറ്റർ വാങ്ങുന്നതാണ് നല്ലത്. തുടർ സർവീസും വാറന്റിയും ഉറപ്പാക്കണമെന്നു മാത്രം. 3. അതേ കമ്പനിയുടെ കാലാവധി കഴിയാത്ത ടെസ്റ്റ് സ്ട്രിപ്പ് തന്നെ ഉപയോഗിക്കുക. സ്ട്രിപ്പുകൾ ഒരു കാരണവശാലും മുറിക്കുകയോ ഡപ്പയ്ക്കു പുറത്ത് സൂക്ഷിക്കുകയോ അരുത്. ഡപ്പ മുറുക്കി അടയ്ക്കുക. 4. മോതിരവിരലിന്റെയോ ചെറുവിരലിന്റെയോ അഗ്രവും മുൻവശവും ഒഴിവാക്കി വശങ്ങളിൽ കുത്തി, ഞെക്കി പിഴിയാതെ കിട്ടുന്ന രക്തത്തുള്ളിയാണ് ടെസ്റ്റ് ചെയ്യേണ്ടത്. 5. ലാബറട്ടറിയിലെയും ഗ്ലൂക്കോമീറ്ററിലെയും…
Read More » -
പുതുമുഖ താരം ആകാശ് സെൻ നായകനാകുന്ന ഡോൺമാക്സ് ചിത്രം ‘അറ്റ്’ ടീസർ പുറത്തിറങ്ങി; അങ്ങേയറ്റം വ്യത്യസ്തത പുലർത്തുന്ന ടെക്നോ ത്രില്ലർ
മലയാള സിനിമയിൽ എഡിറ്റിംഗ് രംഗത്തെ ഏറ്റവും പ്രമുഖ വ്യക്തിത്വമായ ഡോൺമാക്സ് ഒരുക്കുന്ന ‘അറ്റ്’ എന്ന സിനിമയുടെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. മലയാളത്തിൽ HDR ഫോർമാറ്റിൽ ഇറങ്ങുന്ന ആദ്യ ടീസറാണിത്. പുതുമുഖം ആകാശ് സെൻ ആണ് ചിത്രത്തിൽ നായകൻ ആകുന്നത്. ഇൻ്റർനെറ്റ് ലോകത്തെ ചതികുഴികളും ഡാർക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനൽ നെറ്റ്വർക്കുകളും ഒക്കെ ചർച്ച ചെയ്യപ്പെടുന്ന ഒരു ഹൈ ടെക്ക് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോൺമാക്സ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അറ്റ്. ഷാജു ശ്രീധർ, ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മൺ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. കൊച്ചുറാണി പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാളത്തിൽ ആദ്യമായാണ് ഡാർക്ക് വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്. ‘അറ്റ്’ ന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത് രവിചന്ദ്രൻ ആണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഇഷാൻ ദേവും എഡിറ്റിംഗ്…
Read More » -
കളിക്കളത്തില്‍ വിസ്മയം തീര്‍ക്കുന്ന അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസ്സി അഭിനയരംഗത്തേക്ക്
ബ്യൂണസ് അയേഴ്സ്: കളിക്കളത്തിൽ വിസ്മയം തീർക്കുന്ന അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം ലിയോണൽ മെസ്സി അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നു. അർജന്‍റീനയിലെ ടെലിവിഷൻ സീരീസിലാണ് മെസി അഭിനയിക്കുന്നത്. ഗ്രൗണ്ടില്‍ എതിരാളികളുടെ പേടിസ്വപ്നമായ മെസി നിരവധി ലോകോത്തര ബ്രാന്‍ഡുകളുടെ പരസ്യചിത്രങ്ങൾക്കായി മുമ്പ് ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്. ഇതിനിടെയാണ് മെസി ടെലിവിഷന്‍ പരമ്പരയില്‍ അഭിനേതാവായി ആരാധകർക്ക് മുന്നിലെത്തുന്നത്. അർജന്‍റീനയിലെ ജനപ്രീയ സീരീസായ ലോസ് പ്രൊട്ടക്റ്റേഴ്‌സിന്‍റെ രണ്ടാം സീസണിലാണ് കഥാപാത്രമായി മെസിയെത്തുക. മെസിയുടെ രംഗങ്ങൾ പാരീസിൽ ചിത്രീകരിച്ചു. മാര്‍ക്ക് കാര്‍നെവാലയാണ് സീരീസിന്‍റെ സംവിധായകന്‍. മൂന്ന് ഫുട്ബോൾ ഏജന്‍റുമാരുടെ കരിയറിലുണ്ടാവുന്ന പ്രതിസന്ധി പ്രമേയമാവുന്ന ഭാഗത്താണ് മെസി അതിഥി വേഷത്തിൽ എത്തുന്നത്. കളിക്കളത്തിലെ മെസി ക്യാമറയ്ക്ക് മുന്നിലും വിസ്മയിപ്പിച്ചുവെന്ന് സീരീസിലെ മറ്റ് അഭിനേതാക്കൾ പറയുന്നു. അടുത്തവർഷമാണ് മെസി അഭിനയിച്ച രംഗങ്ങൾ സംപ്രേഷണം ചെയ്യുക. ഈ വര്‍ഷം മാര്‍ച്ചില്‍ പ്രക്ഷേപണം തുടങ്ങിയ സീരീസിന്‍റെ ആദ്യ സീസണില്‍ ഒമ്പത് ഭാഗങ്ങളാണ് ഉണ്ടായിരുന്നത്. സീരീസിന്‍റെ പ്രമോഷന്‍റെ ഭാഗമായി സ്റ്റാര്‍ പ്ലസ്‌ല പുറത്തുവിട്ട ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ മെസി അഭിനയിക്കുന്ന രംഗങ്ങളുമുണ്ട്.…
Read More »
