HealthLIFE

കൂര്‍ക്കംവലി മാറ്റുവാന്‍ ശ്രദ്ധിക്കേണ്ടവ

ചിലര്‍ നല്ല ഉറക്കം പിടിച്ചാല്‍ കൂര്‍ക്കം വലിച്ച് തുടങ്ങും. ഇത്തരത്തില്‍ കര്‍ക്ം വലിക്കുന്നത് സത്യത്തില്‍ കൂര്‍ക്കം വലിക്കുന്ന ആള്‍ക്കും അതുപോലെ അടുത്ത് കിടക്കുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ കൂര്‍ക്കം വലി കുറയ്ക്കുവാന്‍ സാധിക്കും. അവ ഏതെല്ലാമെന്ന് നോക്കാം.

1. അമിതവണ്ണം ഉണ്ടെങ്കില്‍ തടി കുറയ്ക്കുക

Signature-ad

അമിതവണ്ണമുള്ളവരില്‍ സര്‍വ്വസാധാരണയായി കണ്ടുവരുന്ന പ്രശ്‌നമാണ് കൂര്‍ക്കം വലി. ഇതിന് ഏറ്റവും നല്ല പരിഹാരമാണ് തടി കുറയ്ക്കുക എന്നത്. തടി കുറയുന്നതോടെ കുര്‍ക്കം വലിയും കുറയുന്നു.

2. ഏതെങ്കിലും ഒരു വശം ചരിഞ്ഞ് കിടക്കാം

മലര്‍ന്ന് കിടക്കുമ്പോള്‍ അത് നാവ് തൊണ്ടയിലേയ്ക്ക് പോകുന്നതിനും ഇത് വായു സഞ്ചാരം കുറയ്ക്കുന്നതിനും ശ്വാസത്തില്‍ പ്രശ്‌നമുണ്ടാക്കുകയും ചെയ്യും. ഇത് കൂര്‍ക്കം വലിക്ക് കാരണമാകാറുണ്ട്. അതുകൊണ്ട് ഏതെങ്കിലും ഒരു വശം ചരിഞ്ഞ് കിടന്നാല്‍ കൂര്‍ക്കംവലി ഒഴിവാക്കാവുന്നതാണ്.

3. കിടക്ക ഉയര്‍ത്തി വയ്ക്കാം

തല വയ്ക്കുന്ന ഭാഗത്തെ കിടയ്ക്ക അല്പ്പം ഉയര്‍ത്തി വെച്ചാല്‍ കൂര്‍ക്കംവലി കുറയ്ക്കുവാന്‍ സാധിക്കും. ഏകദേശം നാല് ഇഞ്ച്വരെ മാത്രം ഉയര്‍ത്തിയാല്‍ മതിയാകും.

4. മൂക്കില്‍ ഒഴിക്കുന്ന മരുന്ന്

മൂക്കിലെ തടസ്സം മാറ്റി എയര്‍സെര്‍ക്കുലേഷന്‍ നന്നാക്കുന്ന മരുന്നുകള്‍ മൂക്കില്‍ ഒഴിക്കവാുന്നതാണ്. നല്ലരീതിയില്‍ വായുസഞ്ചാരം ഉണ്ടാകുമ്പോള്‍ കൂര്‍ക്കംവലിയും കുറയുന്നതായിരിക്കും. അതേപോലെ ഒള്ളിലേയ്ക്ക് ഒഴിക്കുന്നത് മാത്രമല്ല, പുറത്ത് പുരട്ടുന്നതായാലും ഉപയോഗിക്കുന്നത് നല്ലതാണ്.

5. അലര്‍ജികള്‍ മാറ്റാം

നിങ്ങള്‍ക്ക് കഫക്കെട്ട് അതേപോലെ മറ്റെന്തെങ്കിലും അലര്‍ജി ഉണ്ടെങ്കില്‍ അത് ശ്വാസതടസ്സം ഉണ്ടാക്കുന്നതിനും കൂര്‍ക്കം വലിയിലേയ്ക്കും നയിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് ഇതുമാറ്റുവാന്‍ മരുന്ന് കഴിക്കേണ്ടത് അനിവാര്യമാണ്.

6. മദ്യം ഒഴിവാക്കാം

കിടക്കുന്നതിന് മുന്‍പ് മദ്യം കഴിക്കുന്നത് കൂര്‍ക്കം വലിക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് മദ്യം കഴിക്കാതിരിക്കുക. ഇത് കൂര്‍ക്കംവലി കുറയ്ക്കുവാന്‍ സഹായിക്കുന്നതാണ്.

7. പുകവലി കുറയ്ക്കുക

പുകവലിക്കുന്നത് കൂര്‍ക്കം വലിയിലേയ്ക്ക് നയിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് പുകവലി ഉപേക്ഷിക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കും.

8. നന്നായി ഉറങ്ങുക

രാത്രിയില്‍ നന്നായി ഉറങ്ങേണ്ടത് അനിവാര്യമായ കാര്യമാണ്. മുതിര്‍ന്നവര്‍ ഏകദേശം എട്ട് മണിക്കൂറും കുട്ടികള്‍ പത്ത് മുതല്‍ പതിമൂന്ന് മണിക്കൂര്‍ വരെ ഉറങ്ങണം. ഇത്തരത്തില്‍ കൃത്യമായി ഉറക്കം ലഭിച്ചാല്‍ കൂര്‍ക്കംവലി ഉണ്ടാവുകയില്ല.

കൂര്‍ക്കംവലി മാറ്റുവാന്‍ ഡോക്ടറെ കാണാം

രാത്രിയില്‍ അമിതമായി കൂര്‍ക്കംവലി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെങ്കില്‍ ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്നതാണ്. ഡോക്ടറെ കാണുമ്പോള്‍ നിങ്ങളുടെ ഉറക്കത്തിന്റെ സ്വയഭാവവും അതുപോലെ ശ്വസനവും എങ്ങിനെ നടക്കുന്നു എന്ന് മനസ്സിലാക്കുവാന്‍ ഒരു സ്റ്റഡി നടത്തും ഇതാണ് പോളിസോംനോഗ്രഫി. ഈ പഠനത്തിലൂടെ നിങ്ങളുടെ തലച്ചോറിലെ അനക്കങ്ങള്‍, രക്തത്തിലെ ഓക്‌സിജന്റെ അളവ്, ഹൃദയമിടിപ്പ്, ശ്വസനനിരക്ക്, ഉറക്കം, കണ്ണുകളുടേയും കാലുകളുടേയും ചലനം എന്നിവ പരിശോധിക്കും.

ഇതിനുശേഷം ജീവിതശൈലിയില്‍ മാറ്റംവരുത്തുവാന്‍ ആവശ്യപ്പെടുകയും കൂടാതെ ഓറല്‍ അപ്ലൈന്‍സസ്, കണ്ടിന്യൂഅസ് പോസിറ്റീവ് എയര്‍വേ പ്രെഷര്‍, അപ്പര്‍ എയര്‍വേ സര്‍ജറി എന്നിവയില്‍ ഒന്ന് നടത്തുവാന്‍ നിര്‍ദ്ദേശിക്കുന്നു. ശ്വസനം കൃത്യമായി നടക്കുന്നതിനായിട്ടാണ് ഓറല്‍ അപ്ലൈന്‍സസ് ഉപയോഗിക്കുന്നത്. അതുപോലെ കണ്ടിന്യൂഅസ് പോസിറ്റീവ് എയര്‍വേ പ്രെഷര്‍ എന്നത് മൂക്കിന് മുകളില്‍ ഒരു മാസ്‌ക് ധരിക്കുകയും ഇത് മൂക്കിന് സമ്മര്‍ദ്ദം നല്‍കി എയര്‍പാസ് ചെയ്യിപ്പിക്കുകയും ചെയ്യും. ചിലര്‍ക്ക് സര്‍ജറി ചെയ്ത് ഇത്തരം പ്രശ്‌നങ്ങള്‍ മാറ്റി എടുക്കേണ്ട അവസ്ഥയുമായിരിക്കും.

Back to top button
error: