HealthLIFE

ഇനി ഭയപ്പെടാതെ ഭക്ഷിക്കാം; പഴങ്ങളിലെയും പച്ചക്കറികളിലെയും വിഷാംശം കണ്ടെത്താന്‍ സെന്‍സറുമായി ഗവേഷകര്‍

ക്ഷ്യസാധനങ്ങളിലെ മായം നമ്മള്‍ മലയാളികള്‍ മാത്രമല്ല, ലോകമെങ്ങുമുള്ള എല്ലാ മനുഷ്യരുടെയുും തലവേദനയാണ്. ഇവയിലെ വിഷാംശത്തിന്‍െ്‌റ ഭയം തിന്നു ജീവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് സ്വീഡനില്‍നിന്നു വരുന്നത്. പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം കണ്ടെത്തുന്നതിന് സഹായകമായ ഒരു പുത്തന്‍ ഐറ്റവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വീഡനില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍.

ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും അനുയോജ്യം പഴങ്ങളും പച്ചക്കറികളും നിറഞ്ഞ ആഹാര രീതിയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ നമ്മുടെ പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന കീടനാശിനികളും മറ്റും തീര്‍ച്ചയായും നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. പലപ്പോഴും ഇത് കണ്ടെത്താന്‍ നമുക്ക് കഴിയുകയുമില്ല. ഈ സാഹചര്യത്തിലാണ് സ്വീഡനിലെ കരോളിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഗവേഷകര്‍ പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം കണ്ടെത്താന്‍ ഒരു ചെറിയ സെന്‍സര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

Signature-ad

1970കളില്‍ കീടനാശിനി/വിഷാംശം കണ്ടെത്താന്‍ ഉപയോഗിച്ചിരുന്ന എസ്ഇആര്‍എസ്. എന്ന സംവിധാനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഗവേഷകര്‍ പുതിയ സെന്‍സറിന് രൂപം നല്‍കിയിരിക്കുന്നത്. ഇതുപയോഗിച്ച് പ്രാദേശികവിപണികളില്‍ തന്നെ പച്ചക്കറികളോ പഴങ്ങളോ വില്‍പനയ്ക്ക് വയ്ക്കും മുമ്പായി ഇവയില്‍ വിഷാംശം അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കാനാകുമത്രേ.

‘ഒരു ആപ്പിളില്‍ വിഷാംശം അടങ്ങിയിട്ടുണ്ടോയെന്ന് അത് തെല്ലും നശിപ്പിക്കാതെ തന്നെ അഞ്ച് മിനുറ്റ് കൊണ്ട് കണ്ടെത്താന്‍ സാധിക്കുന്ന ടെക്‌നോളജിയാണ് ഞങ്ങളുടെ സെന്‍സറിന്റേത്. നിലവില്‍ കൂടുതല്‍ പഠനങ്ങളും വിശകലനങ്ങളും ആവശ്യമാണ് എന്നതിനാല്‍ ഈ സെന്‍സറുകള്‍ പ്രയോജനത്തില്‍ വരാന്‍ അല്‍പം കൂടി താമസമെടുക്കാം…’- സെന്‍സര്‍ വികസിപ്പിച്ചെടുക്കുന്നതിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ ഹെയ്‌പെങ് ലീ പറയുന്നു. എന്നാല്‍ സെന്‍സര്‍ പ്രയോജനത്തില്‍ വരുന്നതിന് ഇനിയും കാലതാമസമെടുക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതിന് മുമ്പ് ചില പഠനങ്ങളും പരീക്ഷണങ്ങളും കൂടി ഇവര്‍ക്ക് പൂര്‍ത്തിയാക്കാനുണ്ടത്രേ.

Back to top button
error: