LIFE

  • പുതുമുഖ താരം ആകാശ് സെൻ നായകനാകുന്ന ഡോൺമാക്സ് ചിത്രം ‘അറ്റ്’ ടീസർ പുറത്തിറങ്ങി; അങ്ങേയറ്റം വ്യത്യസ്തത പുലർത്തുന്ന ടെക്നോ ത്രില്ലർ

    മലയാള സിനിമയിൽ എഡിറ്റിംഗ് രംഗത്തെ ഏറ്റവും പ്രമുഖ വ്യക്തിത്വമായ ഡോൺമാക്സ് ഒരുക്കുന്ന ‘അറ്റ്’ എന്ന സിനിമയുടെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. മലയാളത്തിൽ HDR ഫോർമാറ്റിൽ ഇറങ്ങുന്ന ആദ്യ ടീസറാണിത്. പുതുമുഖം ആകാശ് സെൻ ആണ് ചിത്രത്തിൽ നായകൻ ആകുന്നത്. ഇൻ്റർനെറ്റ് ലോകത്തെ ചതികുഴികളും ഡാർക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനൽ നെറ്റ്വർക്കുകളും ഒക്കെ ചർച്ച ചെയ്യപ്പെടുന്ന ഒരു ഹൈ ടെക്ക് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോൺമാക്സ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അറ്റ്. ഷാജു ശ്രീധർ, ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മൺ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. കൊച്ചുറാണി പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാളത്തിൽ ആദ്യമായാണ് ഡാർക്ക്‌ വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്. ‘അറ്റ്’ ന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത് രവിചന്ദ്രൻ ആണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഇഷാൻ ദേവും എഡിറ്റിംഗ്…

    Read More »
  • കളിക്കളത്തില്‍ വിസ്മയം തീര്‍ക്കുന്ന അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസ്സി അഭിനയരംഗത്തേക്ക്

    ബ്യൂണസ് അയേഴ്സ്: കളിക്കളത്തിൽ വിസ്മയം തീർക്കുന്ന അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം ലിയോണൽ മെസ്സി അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നു. അർജന്‍റീനയിലെ ടെലിവിഷൻ സീരീസിലാണ് മെസി അഭിനയിക്കുന്നത്. ഗ്രൗണ്ടില്‍ എതിരാളികളുടെ പേടിസ്വപ്നമായ മെസി നിരവധി ലോകോത്തര ബ്രാന്‍ഡുകളുടെ പരസ്യചിത്രങ്ങൾക്കായി മുമ്പ് ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്. ഇതിനിടെയാണ് മെസി ടെലിവിഷന്‍ പരമ്പരയില്‍ അഭിനേതാവായി ആരാധകർക്ക് മുന്നിലെത്തുന്നത്. അർജന്‍റീനയിലെ ജനപ്രീയ സീരീസായ ലോസ് പ്രൊട്ടക്റ്റേഴ്‌സിന്‍റെ രണ്ടാം സീസണിലാണ് കഥാപാത്രമായി മെസിയെത്തുക. മെസിയുടെ രംഗങ്ങൾ പാരീസിൽ ചിത്രീകരിച്ചു. മാര്‍ക്ക് കാര്‍നെവാലയാണ് സീരീസിന്‍റെ സംവിധായകന്‍. മൂന്ന് ഫുട്ബോൾ ഏജന്‍റുമാരുടെ കരിയറിലുണ്ടാവുന്ന പ്രതിസന്ധി പ്രമേയമാവുന്ന ഭാഗത്താണ് മെസി അതിഥി വേഷത്തിൽ എത്തുന്നത്. കളിക്കളത്തിലെ മെസി ക്യാമറയ്ക്ക് മുന്നിലും വിസ്മയിപ്പിച്ചുവെന്ന് സീരീസിലെ മറ്റ് അഭിനേതാക്കൾ പറയുന്നു. അടുത്തവ‍ർഷമാണ് മെസി അഭിനയിച്ച രംഗങ്ങൾ സംപ്രേഷണം ചെയ്യുക. ഈ വര്‍ഷം മാര്‍ച്ചില്‍ പ്രക്ഷേപണം തുടങ്ങിയ സീരീസിന്‍റെ ആദ്യ സീസണില്‍ ഒമ്പത് ഭാഗങ്ങളാണ് ഉണ്ടായിരുന്നത്. സീരീസിന്‍റെ പ്രമോഷന്‍റെ ഭാഗമായി സ്റ്റാര്‍ പ്ലസ്‌ല പുറത്തുവിട്ട ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ മെസി അഭിനയിക്കുന്ന രംഗങ്ങളുമുണ്ട്.…

    Read More »
  • ഷമീർ ഒരുക്കുന്ന ‘ഒരു ജാതി മനുഷ്യൻ’; 85ൽ പരം സെലിബ്രിറ്റികൾ ചേർന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

    വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 85ൽ പരം മലയാള സിനിമയിലെ പ്രമുഖ സെലിബ്രിറ്റികളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. നിയാസ്, ബക്കർ, ശിവജി ഗുരുവായൂർ, ബാലാജി, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ് എന്നീ പ്രമുഖ താരങ്ങൾ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ചിത്രത്തിൻ്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ഡി ഐ കളറിംഗ് തുടങ്ങിയ ഉത്തരവാദിത്തങ്ങൾ സുൽഫി ഭൂട്ടോയാണ് നിർവഹിച്ചത്. യുനുസിയോ ആണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രേഖരൻ, സുഹൈൽ സുൽത്താൻ എന്നിവർ ആണ് ഗാനങ്ങൾക്ക് രചന നിർവഹിച്ചിരിക്കുന്നത്. കലാസംവിധാനം: സന്തോഷ് കൊയിലൂ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: നൗഷാദ് മമ്മി, നൃത്തം: ശ്യാംജിത് – രസന്ത്, പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക, സംഘടനം: റോബിൻജാ, ശബ്ദമിശ്രണം: ജെസ്വിൻ ഫെലിക്സ്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ്, പ്രൊഡക്ഷൻ…

    Read More »
  • എക്കിള്‍ മാറാന്‍ ചില പൊടിക്കൈ

    ശ്വാസകോശത്തിന് താഴെയുള്ള പേശിയായ ഡയഫ്രം ചുരുങ്ങുന്നത് മൂലം ഇടയ്ക്ക് ശരീരത്തിലുണ്ടാകുന്ന പ്രതിഭാസമാണ് എക്കിള്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും എക്കിള്‍ വരാത്തവര്‍ ആരും ഉണ്ടാകില്ല. സാധാരണ ഗതിയില്‍ ഏതാനും മിനിറ്റുകള്‍ക്കകം എക്കിള്‍ തനിയെ നില്‍ക്കാറുണ്ട്. എന്നാല്‍ എന്തെങ്കിലും ഭക്ഷണം കഴിക്കുമ്പോഴോ പ്രധാനപ്പെട്ട സംഭാഷണത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോഴോ എക്കിള്‍ വന്നാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. എക്കിളിനെ വളരെ എളുപ്പം ഒഴിവാക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ അറിയാം. 1. ശ്വാസം ഉള്ളിലേക്ക് എടുത്ത് 10-20 സെക്കന്‍ഡ് ഉള്ളില്‍ വച്ച ശേഷം പതിയെ ശ്വാസം വെളിയിലേക്ക് വിടുക 2. അഞ്ച് വരെ പതിയെ എണ്ണിക്കൊണ്ട് ശ്വാസം ഉള്ളിലേക്ക് എടുക്കുക. അഞ്ച് വരെ വീണ്ടും എണ്ണിക്കൊണ്ട് പതിയെ ഈ ശ്വാസം പുറത്തേക്ക് വിടുക. ഇത്തരത്തിലുള്ള പതിയെയുള്ള ശ്വസനം ആവര്‍ത്തിക്കുക. 3. ഒരു പേപ്പര്‍ ബാഗിലേക്ക് ശ്വാസം വിടുകയും എടുക്കുകയും ചെയ്യുക 4. മൂക്ക് പൊത്തിപിടിച്ച് വായും അടച്ച് വച്ചു കൊണ്ട് പുറത്തേക്ക് ശ്വാസം വിടാന്‍ ശ്രമിക്കുക. ഏതാനും സെക്കന്‍ഡുകളില്‍ കൂടുതല്‍…

    Read More »
  • വിട്ടുമാറാത്ത വേദനയും മറവിരോഗവും തമ്മില്‍ എന്ത് ബന്ധം ?

    ഓര്‍മ, ചിന്ത, തീരുമാനങ്ങള്‍ എന്നിങ്ങനെ തലച്ചോറിന്റെ ഒന്നിലധികം പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ചില രോഗങ്ങളുടെ കൂട്ടത്തെയാണ് ഡിമന്‍ഷ്യ അഥവാ മറവി രോഗം എന്ന് വിളിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഗോളതലത്തില്‍ 55 ദശലക്ഷം പേര്‍ക്ക് മറവി രോഗം സംഭവിക്കുന്നു. ഇതില്‍ തന്നെ 60 ശതമാനത്തിലധികം പേര്‍ കുറഞ്ഞ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ജീവിക്കുന്നവരാണ്. ലോകത്തിലെ മരണ കാരണങ്ങളില്‍ ഏഴാം സ്ഥാനത്തുള്ള മറവി രോഗം പ്രായമായവരുടെ പരിമിതികളും ആശ്രിതത്വവും വര്‍ധിപ്പിക്കുന്നു. മറവി രോഗത്തിന് ചികിത്സയില്ല എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം. എന്നാല്‍ ഇതിനുള്ള സാധ്യതകള്‍ നേരത്തെ തിരിച്ചറിഞ്ഞാല്‍ ചില ജീവിതശൈലി മാറ്റങ്ങളിലൂടെ മറവി രോഗം വൈകിപ്പിക്കാന്‍ സാധിക്കുന്നതാണ്. തലച്ചോറിലും ശരീരത്തിലും സംഭവിക്കുന്ന ചില മാറ്റങ്ങളിലൂടെ മറവിരോഗം വരാനുള്ള സാധ്യതകള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് നാഡീരോഗ വിദഗ്ധര്‍ പറയുന്നു. ഓര്‍മക്കുറവ് പോലുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ മറവിരോഗവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ തലച്ചോറില്‍ നടക്കാന്‍ തുടങ്ങുമെന്ന് യുകെ അല്‍സ്‌ഹൈമേഴ്‌സ് റിസര്‍ച്ചിന്റെ അധ്യക്ഷ ഡോ. സാറ…

    Read More »
  • അക്ഷയ് കുമാറിന്‍െ്‌റ പ്രതിഫലം മാത്രം 100 കോടി, കിട്ടിയത് 48 കോടി, തങ്ങളുടെ നഷ്ടം ആര് നികത്തുമെന്ന് പൃഥ്വിരാജിന്റെ വിതരണക്കാര്‍

    മുംബൈ: 250 കോടിയോളം മുടക്കിയൊരുക്കിയ അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജ് ബോക്‌സോഫീസില്‍ വന്‍ പരാജയമായതോടെ കടുത്ത അതൃപ്തി രേഖപ്പെടുത്തി വിതരണക്കാരും രംഗത്ത്. ജൂണ്‍ 3 ന് പുറത്തിറങ്ങിയ ചിത്രത്തിന് വളരെ തണുത്ത പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദിത്യ ചോപ്രയാണ് 250 കോടിയോളം മുടക്കി നിര്‍മിച്ച ചിത്രത്തിന് 48 കോടിയേ ബോക്‌സ് ഓഫീസില്‍ തിരിച്ചുപിടിക്കാനായുള്ളൂ. അക്ഷയ് എന്തെങ്കിലും ചെയ്യേണ്ട സമയമാണിത്. തെലുങ്കില്‍ ചിരഞ്ജീവി ആചാര്യ എന്ന സിനിമ പരാജയപ്പെട്ടപ്പോള്‍ വിതരണക്കാരുടെ നഷ്ടം നികത്തി. ഹിന്ദി സിനിമകളുടെ തുടര്‍ച്ചയായ പരാജയം ഞങ്ങളില്‍ കടുത്ത ആഘാതമാണ് ഉണ്ടാക്കുന്നത്. എന്തിന് ഞങ്ങള്‍ മാത്രം സഹിക്കണം. ഞങ്ങളുടെ നഷ്ടം ആര് നികത്തും. 100 കോടിയോളമാണ് അക്ഷയ് പ്രതിഫലം വാങ്ങിക്കുന്നത്. ഞങ്ങളെ സഹായിക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയില്ലേ? ഞങ്ങളില്‍ പലരും കടം കേറി തകര്‍ന്നു. ബച്ചന്‍ പാണ്ഡെയും പൃഥ്വിരാജും വലിയ നഷ്ടമാണ് വരുത്തിയത്. സൂപ്പര്‍താരങ്ങള്‍ക്ക് അവരുടെ ബാങ്ക് ബാലന്‍സിനെക്കുറിച്ച് മാത്രമേ ചിന്തയുള്ളൂ- വിതരണക്കാര്‍ പറയുന്നു. ബച്ചന്‍ പാണ്ഡെയായിരുന്നു പൃഥ്വിരാജിന് മുന്‍പ് റിലീസ്…

    Read More »
  • 177 രൂപ സ്ത്രീധനം വാങ്ങി ആടിനെ കല്യാണം കഴിച്ച യുവാവ് പെട്ടത് വന്‍ കുരുക്കില്‍; ഒടുവില്‍ കണ്ണീര്‍

    നാട്ടിലെങ്ങും സംസാരം തന്നെപ്പറ്റിയാകണം. സാമൂഹിക മാധ്യമങ്ങള്‍ സജീവവും ശക്തവുമായ ഇക്കാലത്ത് അവ ഉപയോഗിക്കുന്ന ഒരു വിഭാഗം ആളുകളുടെ ഉള്ളിന്‍െ്‌റയുള്ളിലെ ആഗ്രഹമാണത്. അതിനായി ‘ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെ പോലെ’ അലയുന്ന പലരെയും ഈ സാമൂഹിക മാധ്യമങ്ങളില്‍ത്തന്നെ നമുക്ക് കാണാം. ഇങ്ങനെ വൈറലാവാന്‍ കാട്ടിക്കൂട്ടുന്ന പലതും പിന്നീട് പൊല്ലാപ്പാവാറുമുണ്ട്. അത്തരമൊരു അനുഭവമാണ് കിഴക്കന്‍ ജാവയിലെ സൈഫുള്‍ ആരിഫ് എന്ന നാല്‍പ്പത്തിനാലുകാരനെയും കാത്തിരുന്നത്. സാമൂഹികമാധ്യമങ്ങളില്‍ വൈറലാവാന്‍ 22,000 ഇന്തോനേഷ്യന്‍ റുപിയ (117 രൂപ) സ്ത്രീധനം വാങ്ങി ഒരു പെണ്ണാടിനെ വിവാഹം കഴിക്കുകയാണ് സൈഫുള്‍ ചെയ്തത്. ശ്രി രഹായു ബിന്‍ ബെജോ എന്നായിരുന്നു വധുവായ ആടിന്‍െ്‌റ പേര്. ഗ്രെസിക്കിലെ ബെന്‍ജെങ് ജില്ലയിലെ ക്ലാംപോക്ക് ഗ്രാമത്തില്‍ ജൂണ്‍ അഞ്ചിനായിരുന്നു സൈഫുള്‍ ആരിഫ് – ശ്രി രഹായു ബിന്‍ ബെജോ വിവാഹം. പ്രസ്തുത വീഡിയോയില്‍ വധുവിനെ ഷാള്‍ കൊണ്ട് മൂടിയിരിക്കുന്നതായി കാണാം. പരമ്പരാഗത ജാവനീസ് വസ്ത്രങ്ങള്‍ ധരിച്ച ഒരു സംഘം നാട്ടുകാരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. യൂട്യൂബറും…

    Read More »
  • നിങ്ങളുടെ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ പോര്‍ഷെയുടെ പുതിയ പ്രീ-ഓണ്‍ഡ് കാര്‍ പ്രോഗ്രാം

    എന്നെങ്കിലും തങ്ങളുടെ ഗാരേജില്‍ ഒരു പോര്‍ഷെ സ്വന്തമാക്കുക എന്ന സ്വപ്‌നത്തില്‍ ജീവിച്ച നിരവധി പോര്‍ഷെ ആരാധകരുണ്ട്. പക്ഷേ ആഡംബര സൂപ്പര്‍കാറായ പോര്‍ഷെ പുതിയത് വാങ്ങാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇതാ അത്തരക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത. ഇപ്പോള്‍, ആ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ പോര്‍ഷെ അതിന്റെ പുതിയ പ്രീ-ഓണ്‍ഡ് കാര്‍ പ്രോഗ്രാം അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ പോര്‍ഷെ അപ്രൂവ്ഡ് പ്രോഗ്രാമിന് കീഴില്‍ പ്രീ-ഓണ്‍ഡ് കാറുകള്‍ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ സ്‌പോര്‍ട്‌സ് കാര്‍ ബ്രാന്‍ഡായി പോര്‍ഷെ ഇന്ത്യ മാറിയതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പോര്‍ഷെ അംഗീകൃത പ്രോഗ്രാമിന് കീഴില്‍ രാജ്യത്ത് പ്രീ-ഓണ്‍ഡ് കാറുകള്‍ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സ്‌പോര്‍ട്‌സ് കാര്‍ ബ്രാന്‍ഡായി പോര്‍ഷെ ഇന്ത്യ മാറി എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, കമ്പനി അതിന്റെ ഉപയോഗിച്ച കാറുകള്‍ക്ക് കുറഞ്ഞത് 12 മാസത്തേക്ക് സമഗ്രമായ വാറന്റി നല്‍കുന്നു. (ഇത് കാറിന്റെ പ്രായത്തെയും ആശ്രയിച്ചിരിക്കുന്നുവെന്ന് പോര്‍ഷെ പറയുന്നു). അതോടൊപ്പം 24 മണിക്കൂര്‍ റോഡ്സൈഡ് അസിസ്റ്റന്റിന്റെ പ്രയോജനവും ലഭിക്കുന്നു.…

    Read More »
  • കാറ് മോഷണം പോയാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കാന്‍, ഇവ ഉറപ്പാക്കൂ…

    ദില്ലി: കാറ് മോഷണം പോയാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കണമെങ്കില്‍ രണ്ട് താക്കോലുകളും നല്‍കണമെന്ന് കമ്പനികള്‍. കാറിന്റെ ഒറിജിനല്‍ താക്കോലുകള്‍ നല്‍കാതിരുന്നാല്‍ ഇന്‍ഷൂറന്‍സ് ക്ലെയിം തള്ളിയേക്കുമെന്നാണ് കമ്പനികളുടെ വാദം. കാറ് വാങ്ങുമ്പോള്‍ ലഭിക്കുന്ന രണ്ട് താക്കോലുകളില്‍ ഒന്ന് നഷ്ടപ്പെട്ടാലും ഇന്‍ഷൂറന്‍സ് ക്ലെയിം നല്‍കാന്‍ സാധിക്കില്ലെന്നാണ് കമ്പനികളുടെ വാദം. കാറ് നഷ്ടപ്പെടുമ്പോള്‍ ഒരു താക്കോല്‍ കാറിനകത്ത് കുടുങ്ങിയാലും അത് ഉടമയുടെ അശ്രദ്ധയായി കണക്കാക്കി ഇന്‍ഷൂറന്‍സ് പരിരക്ഷ നരസിച്ചേക്കാം. കാറിനകത്ത് താക്കോല്‍ വയ്ക്കുകയും ഡോറുകള്‍ അടയ്ക്കാതിരിക്കുന്നതും ഇതേ തരത്തില്‍ കമ്പനികള്‍ പരിഗണിക്കും. എന്നാല്‍, ഐആര്‍ഡിഎ (ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ഡെവലപ്പ്‌മെന്റ് അതോറിറ്റി) ഇത് നിര്‍ബന്ധമുള്ള ചട്ടമാക്കിയിട്ടില്ല. ഐആര്‍ഡിഎ ഇക്കാര്യത്തില്‍ ചട്ടമുണ്ടാക്കിയില്ലെങ്കിലും ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് വിവരം.

    Read More »
  • വാഹനത്തില്‍ ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്ന വൈപ്പറിനും വേണം പരിഗണന; വൈപ്പറുകളുടെ ക്ഷമത കൂട്ടുവാനും ശരിയായ വൈപ്പിങ്ങിനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    കനത്ത മഴക്കാലമാണ്. ഈ സമയം കഴിഞ്ഞാല്‍ വാഹനത്തില്‍ പലരും മറന്നുപോകുന്ന വാഹനഭാഗമാണ് വൈപ്പറുകള്‍. ഒരുപക്ഷേ വാഹനത്തില്‍ ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്ന ഭാഗങ്ങളില്‍ ഒന്നാവും പാവം വൈപ്പറുകള്‍. സ്വന്തം വാഹനങ്ങളെ പൊന്നു പോലെ സൂക്ഷിക്കുന്ന പലരും വൈപ്പറുകളുടെ പരിപാലനത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല എന്നതാണ് സത്യം. ഭൂരിഭാഗം കാറുകളുടെ വൈപ്പറുകളും മാറ്റിവെയ്‌ക്കേണ്ട കാലാവധി കഴിഞ്ഞാലും ഞെങ്ങിയും ഞെരുങ്ങിയും കരഞ്ഞുമൊക്കെയാണ് ഓടുന്നത്. കാറിന്റെ വൈപ്പറുകളെ ശ്രദ്ധിച്ചില്ലെങ്കില്‍ ചില്ലുകള്‍ക്ക് ഗുരുതരമായ തകരാര്‍ സംഭവിക്കാം. വൈപ്പറുകളുടെ ക്ഷമത കൂട്ടുവാനും ശരിയായ വൈപ്പിങ്ങിനും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. വൈപ്പറുകള്‍ ഉയര്‍ത്തി വക്കുക വെയിലത്ത് ദീര്‍ഘ നേരം പാര്‍ക്കു ചെയ്താല്‍ വൈപ്പറുകള്‍ ഉയര്‍ത്തി വയ്ക്കുന്നത് അവയുടെ ആയുസ് വര്‍ദ്ധിപ്പിക്കും. ഇടക്കിടെ ബ്ലേഡുകള്‍ മാറിയിടുക സ്വാഭാവിക റബര്‍ കൊണ്ടുണ്ടാക്കുന്ന ബ്ലേഡുകള്‍ പെട്ടെന്ന് ഉപയോഗരഹിതമാകും. എന്നാല്‍ സിന്തറ്റിക് റബറു കൊണ്ടുണ്ടാക്കുന്ന ബ്ലേഡുകള്‍ താരതമ്യേന കൂടുതല്‍ കാലം പ്രവര്‍ത്തിക്കും. അതിനാല്‍ ആറുമാസം കൂടുമ്പോള്‍ വൈപ്പര്‍ ബ്ലേഡുകള്‍ മാറിയിടുക. വൈപ്പറുകള്‍ ഉപയോഗശൂന്യമാകാന്‍ അധിക തവണ ഉപയോഗിക്കണമെന്നില്ല.…

    Read More »
Back to top button
error: