നാട്ടില്‍ പോയ കാമുകന്‍ തിരിച്ചുവന്നില്ല; കണ്ടെത്തിയത് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം: ആകെത്തകര്‍ന്ന് ഇരുപത്താറുകാരി
സൗത്ത് കരോലിന: ഒന്നു നാട്ടില്‍ പോയി വരാമെന്നു പറഞ്ഞുപോയ കാമുകന്‍ തിരിച്ചെത്താഞ്ഞതോടെ പരിഭ്രാന്തിയിലായ ഇരുപത്താറുകാരി ഒടുവില്‍ അയാളെ കണ്ടെത്തിയത് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം. യു.എസിലെ സൗത്ത് കരോലിനയില്‍ നിന്നുള്ള റേച്ചല്‍ വാട്ടേഴ്സ് ആണ് തന്‍െ്‌റ ദുരനുഭവം സാമൂഹികമാധ്യമത്തിലൂട പങ്കുവച്ചിരിക്കുന്നത്.
യു എസിലെ സൗത്ത് കരോലിനയില്‍ നിന്നുള്ള റേച്ചല്‍ ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിയുമായിരുന്നു. 2019 -ലാണ് റേച്ചല്‍ ചൈനയിലെത്തുന്നത്. അവിടെ വച്ച് കണ്ടുമുട്ടിയ പോള്‍ എന്ന നാല്‍പ്പതുകാരനുമായി അവള്‍ പെട്ടെന്ന് തന്നെ അടുത്തു. ഈ സമയത്താണ് കൊവിഡ് മഹാമാരി ആരംഭിച്ചത്. കോവിഡ് ലോക്ഡൗണിന് ശേഷം ഒന്ന് നാട്ടില്‍ പോയി വരാമെന്ന് പറഞ്ഞ് യുകെയിലേയ്ക്ക് ഒരു യാത്ര പോയ കാമുകനെ ആറാഴ്ച കഴിഞ്ഞിട്ടും കാണാതായതോടെ റേച്ചല്‍ ഭയന്നു.
നോര്‍വിച്ചിലായിരുന്നു പോളിന്‍െ്‌റ വീട്. പോളിന് എന്തെങ്കിലും അപകടം സംഭവിച്ചുകാണുമോ എന്ന ആശങ്ക ശക്തമായതോടെ തന്റെ കാമുകനെ കാണ്മാനില്ലെന്ന് പറഞ്ഞ് നോര്‍വിച്ച് കമ്മ്യൂണിറ്റി ഫേസ്ബുക്ക് ഗ്രൂപ്പില്‍ അവള്‍ ഒരു പോസ്റ്റിട്ടു.
ചൈനയില്‍ വച്ചെടുത്ത അവരുടെ ഒരു ചിത്രവും അവള്‍ അതില്‍ പങ്കുവച്ചു. അവനെ കുറിച്ച് ആര്‍ക്കെങ്കിലും, എന്തെങ്കിലും അറിയാന്‍ സാധിച്ചാല്‍ തന്നെ അറിയിക്കണമെന്നും റേച്ചല്‍ അതില്‍ കുറിച്ചു. കാമുകന്‍ തിരിച്ച് വരുന്നതും കാത്ത് കഴിഞ്ഞ അവളെ തേടിയെത്തിയത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വാര്‍ത്തയായിരുന്നു. പരസ്യം കണ്ട പോളിന്റെ ഒരു പരിചയക്കാരന്‍ അയാള്‍ക്ക് യുകെയില്‍ വേറെ ഭാര്യയും, കുട്ടിയുമുണ്ട് എന്ന സത്യം അവളെ അറിയിക്കുകയായിരുന്നു.
തന്റെ ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നുവെന്ന പോള്‍ ഇക്കാര്യം റേച്ചലിനെ അറിയിച്ചിരുന്നില്ല. ഒടുവില്‍ ലോക്ക് ഡൗണ്‍ മാറി, യുകെയില്‍ തിരികെ എത്തിയ അയാള്‍ ഭാര്യയുമായി വീണ്ടും ഒന്നിക്കുകയും, അവിടെ തന്നെ തുടരാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതൊന്നുമറിയാതെയാണ് റേച്ചല്‍ ഫേസ്ബുക്കില്‍ ചിത്രങ്ങളും, പോസ്റ്റുമിട്ടത്. ഒടുവില്‍ സത്യാവസ്ഥ തിരിച്ചറിഞ്ഞപ്പോള്‍ അവള്‍ ആ പോസ്റ്റ് ഉടന്‍ പിന്‍വലിച്ചു.
താന്‍ ഇത്രയും ഇഷ്ടപ്പെടുകയും ഇത്ര ആവലാതിപ്പെടുകയും ചെയ്തത് ഒരു ചതിയനുവേണ്ടിയായിരുന്നു എന്നറിഞ്ഞ് അവള്‍ ആകെ തകര്‍ന്നു. ഒരു പ്രൊഫഷണല്‍ വോളിബോള്‍ കളിക്കാരിയായ, റേച്ചലിന് സ്വന്തമായൊരു യൂട്യൂബ് ചാനലുമുണ്ട്. അതിലൂടെയാണ് തന്‍െ്‌റ ദുരന്ത പ്രണയകഥ അവള്‍ പങ്കുവച്ചത്. നിരവധിപേര്‍ ഇതു വായിച്ച് ആശ്വാസവാക്കുകളുമായി അവള്‍ക്ക് പിന്തുണ നല്‍കാനെത്തി.