LIFE

  • പ്രണയം കടങ്കഥയല്ല സത്യമാണ്.. ഒരു പക്കാ നാടൻ പ്രേമം ജൂൺ 24 – ന് തീയേറ്ററുകളിൽ …..

      മണിമല എന്ന ഉൾനാടൻ ഗ്രാമത്തിൽ പൂവിട്ട കണ്ണന്റെയും ബാല്യകാലസഖി തുളസിയുടെയും പ്രണയം ആ ഗ്രാമവാസികൾക്ക് പ്രിയങ്കരമായിരുന്നു. അവർ ഒന്നാകണേ എന്ന് പലരും മനസ്സാ പ്രാർത്ഥിച്ചെങ്കിലും പല പ്രണയങ്ങളെയും പോലെ അവരുടെ മോഹങ്ങളെയും കാലം തല്ലികെടുത്തി. സ്നേഹം വിരഹമാണന്നും വിരഹം വേദനയാണന്നും കണ്ണനും തുളസിയും തിരിച്ചറിഞ്ഞു. അവർ ഒന്ന് ഉറപ്പാക്കി. തങ്ങളുടെ പ്രണയം കടങ്കഥയല്ല സത്യമാണ്. ആ സത്യത്തിന് മരണമില്ല. വൈകിയാണങ്കിലും അത് പുനർജനി നേടുക തന്നെ ചെയ്യും. ആ വിശ്വാസത്തിൽ ഇരുവരും കാത്തിരുന്നു. ഒപ്പം അവർ ഒന്നാകാൻ ആഗ്രഹിച്ച ഉറ്റമിത്രങ്ങളും …… ഭഗത് മാനുവൽ , വിനു മോഹൻ , മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, സിയാദ് അഹമ്മദ്, വി പി രാമചന്ദ്രൻ , അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് മുഖത്തല, കൃഷ്ണൻ പയ്യനൂർ, സനത്, അൻസിൽ , അബ്ദുൾ കരീം, ഡ്വായിൻ, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹൻ , ഹരിത, കുളപ്പുള്ളി ലീല ,…

    Read More »
  • പ്രിയദര്‍ശന്‍ ചിത്രത്തിൽ ഷെയ്ന്‍ നിഗം നായകൻ

    സംവിധായകൻ പ്രിയദർശൻ്റെ പുതിയ ചിത്രത്തിൽ ഷെയ്ൻ നിഗം നായകനാവുന്നു. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളിൽ പ്രിയദർശൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭം കൂടിയാണിത്. ചിത്രത്തിൽ ഷെയ്ൻ നിഗം കൂടാതെ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സിദ്ദീഖ്, ജോണി ആൻ്റണി, മണിയൻ പിള്ള രാജു, അപ്പാനി ശരത്ത് തുടങ്ങിയവരാണ് നിലവിലുള്ള താരങ്ങൾ. നായിക നിർണയമടക്കം നടന്നു വരുന്ന ചിത്രത്തിൻ്റെ മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതും പ്രിയദര്‍ശനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറിൽ തുടങ്ങും.യുവതലമുറയെ അണിനിരത്തി പ്രിയദർശന്‍ ഒരു ചലച്ചിത്രമൊരുക്കുന്നതും ഇതാദ്യമാണ്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

    Read More »
  • മൊസൂളില്‍ ഭീകരര്‍ തകര്‍ത്ത അതിപുരാതന സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍നിന്ന് ആറ് അമൂല്യ തിരുശേഷിപ്പുകള്‍ കണ്ടെടുത്തു

    ബാഗ്ദാദ്:  ഭീകരര്‍ തകര്‍ത്ത ഇറാഖിലെ അതിപുരാതന പള്ളിയില്‍നിന്ന് അമൂല്യമായ തിരുശേഷിപ്പുകള്‍ കണ്ടെടുത്തു. ഐ.എസ്. ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട മൊസൂളിലെ മോര്‍ തോമ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍നിന്നാണ് അപ്പസ്‌തോലന്മാരുടേതടക്കം ആറ് അമൂല്യ തിരുശേഷിപ്പുകള്‍ കണ്ടെടുത്തത്. അപ്പസ്‌തോലന്മാരായ യോഹന്നാന്‍, ശിമയോന്‍, ഉണ്ണിയേശുവിനെ കരങ്ങളിലെടുത്ത ശിമയോന്‍, രക്തസാക്ഷിയായ വിശുദ്ധ തിയഡോര്‍, തുര്‍ക്കിയിലെ തുര്‍അബ്ദീന്‍ ബിഷപ്പായിരുന്ന മോര്‍ ഗബ്രിയേല്‍, െദെവശാസ്ത്രജ്ഞനും സുറിയാനി ഭാഷാ പണ്ഡിതനുമായ മോര്‍ ഗ്രിഗോറിയോസ് ബാര്‍ ഹെബ്രാവൂസ് എന്നിവരുടേതാണ് ഈ തിരുശേഷിപ്പുകളെന്നു കരുതപ്പെടുന്നു. പള്ളിയുടെ പുനരുദ്ധാരണ നടത്തുന്ന തൊഴിലാളികളാണ് അമൂല്യ തിരുശേഷിപ്പുകളുടെ വീണ്ടെടുപ്പിനു വഴിയൊരുക്കിയത്. പള്ളിഭിത്തിയുടെ ചില ഭാഗങ്ങളില്‍ എന്തോ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന സംശയത്തില്‍ അക്കാര്യം ഉടന്‍തന്നെ അവര്‍ മൊസൂളിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്ത മോര്‍ നിക്കോദിമോസ് ഷറഫിനെയും മറ്റ് സഭാ നേതാക്കളെയും അറിയിക്കുകയായിരുന്നു. തുടര്‍ന്നു മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തില്‍ നടത്തിയ ശ്രമകരമായ പരിശോധനയിലാണു തിരുശേഷിപ്പുകള്‍ വീണ്ടെടുത്തത്. ചെറിയ കല്‍പേടകങ്ങളിലാക്കി, പള്ളിയിലെ ഭിത്തികളുടെയും തൂണുകളുടെയും ഉള്ളില്‍ ഭദ്രമായി അടക്കം ചെയ്ത നിലയിലായിരുന്നു തിരുശേഷിപ്പുകള്‍.   ഇതോടൊപ്പം അറമായ, സുറിയാനി…

    Read More »
  • 777 ചാർലി കണ്ട് കണ്ണീരണിഞ്ഞ് കർണാകട മുഖ്യമന്ത്രി; എന്തിനാണ് അദ്ദേഹം കരഞ്ഞത് ?

    ബെംഗളൂരു: കഴിഞ്ഞ ദിവസം റിലീസായ ഹിറ്റ് സിനിമ 777 ചാർലി കണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ കണ്ണീരണിഞ്ഞ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കഴിഞ്ഞ വർഷം ചത്ത തന്റെ നായ സ്നൂബിയെ സിനിമ ഓർമ്മകൾ തന്നിൽ ഇരച്ചെത്തിയതായി ബൊമ്മൈ പറഞ്ഞു. ‌ യുവാവും അവന്റെ വളർത്തു നായ ചാർലിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്നതാണ് സിനിമ. മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ നിറഞ്ഞോടുകയാണ് സിനിമ. ഈ സിനിമ നിർബന്ധമായും എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ”പട്ടികളെക്കുറിച്ച് സിനിമകൾ വന്നിട്ടുണ്ട്.  എന്നാൽ ഈ സിനിമ മൃഗങ്ങളെ വികാരങ്ങളോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. നായ അതിന്റെ വികാരങ്ങൾ കണ്ണിലൂടെ പ്രകടിപ്പിക്കുന്നു.സിനിമ നല്ലതാണ്, എല്ലാവരും ഇത് കാണണം. നിരുപാധികമായ സ്നേഹത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. നായയുടെ സ്നേഹം നിരുപാധിക സ്നേഹമാണ്, അത് ശുദ്ധമാണ്.” -ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നായ സ്നൂബിയുടെ മരണശേഷം ബൊമ്മൈ കണ്ണീരോടെ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സ്നൂബിയുടെ മാലയിട്ട ശരീരത്തിൽ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. ബൊമ്മൈയുടെ…

    Read More »
  • ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടവ

    ശരീരഭാരവും വണ്ണവും കുറയ്ക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെയും ഒപ്പം വ്യായാമം ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാൻ കഴിയൂ. വണ്ണം കുറയ്ക്കാനായി നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം. ഒന്ന് ധാരാളം പോഷകങ്ങളും ധാതുക്കളും സമ്പുഷ്ടമായ ഭക്ഷണമാണ് പാലക്ക് ചീര. ഇരുമ്പ്, വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ കെ, കൂടാതെ മറ്റു പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പ്രമേഹ സാധ്യത കുറയ്ക്കാനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും ഇലക്കറികൾ സഹായിക്കും. രണ്ട് കലോറി വളരെ കുറവും പോഷകങ്ങൾ നിറഞ്ഞതുമാണ് കുരുമുളക്. വിറ്റാമിവ്‍‌ സി കൂടുതലുള്ള കുരുമളക് കൊഴുപ്പ് കത്തിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. മൂന്ന് നാരുകളുടെയും മറ്റ് വിവിധ പോഷകങ്ങളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് ബ്രോക്കോളി. ‌ഭാരം കുറയ്ക്കാൻ മാത്രമല്ല ക്യാൻസർ സാധ്യത കുറയ്ക്കാനും ബ്രൊക്കോളി ​ഗുണകരമാണ്. നാല് കണ്ണിനു മുകളിലെ കറുപ്പകറ്റാൻ മാത്രമല്ല വണ്ണം കുറയ്ക്കുന്നതിലും വെള്ളരിക്കയ്ക്കു പ്രധാന പങ്കുണ്ട്. തണ്ണിമത്തനിലേതുപോലെ…

    Read More »
  • ‘ജൂലിയ മിസ് വീ മിസ് യൂ..’ അവധിക്കുശേഷം കൈക്കുഞ്ഞുമായി ക്ലാസിലെത്തി അധ്യാപികയെ സ്വീകരിക്കുന്ന വിദ്യാര്‍ഥികളുടെ വീഡിയോ വൈറല്‍ !

    അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ഹൃദയസ്പര്‍ശിയായ വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഗുഡ്ന്യൂസ്‌കറസ്പോണ്ടന്റ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ടത്. പ്രസവാവധിക്കുപോയ അധ്യാപിക തന്റെ കുഞ്ഞുമായി തിരിച്ച് വിദ്യാര്‍ഥികളുടെ അടുത്തെത്തുന്നാണ് ഈ വീഡിയോയിലുള്ളത്. കുഞ്ഞിനേയും തങ്ങളുടെ പ്രിയ അധ്യാപികയേയും കാണാന്‍ കുട്ടികള്‍ ഓടിയെത്തുന്നതും ടീച്ചറെ ഒരുപാട് മിസ് ചെയ്തെന്ന് കുട്ടികള്‍ പറയുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ‘ജൂലിയ മിസ്’ എന്നു വിളിച്ചാണ് വിദ്യാര്‍ഥികള്‍ അധ്യാപികയുടെ അടുത്തേക്ക് ഓടിയെത്തുന്നത്. അധ്യാപിക അവരെ സ്നേഹപൂര്‍വം ചേര്‍ത്തുനിര്‍ത്തി കുഞ്ഞിനെ കാണിച്ചുകൊടുക്കുന്നുണ്ട്. ഇത് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നെല്ലാം കുട്ടികള്‍ ടീച്ചറോട് ചോദിക്കുന്നുമുണ്ട്. പെണ്‍കുട്ടിയാണെന്ന് ടീച്ചര്‍ മറുപടി പറയുന്നതും വീഡിയോയില്‍ കാണാം. ‘മെറ്റേണിറ്റി ലീവ് കഴിഞ്ഞു സ്‌കൂളിലേക്ക് വന്ന അധ്യാപിക തന്റെ കുഞ്ഞിനെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നു. പരസ്പരം കാണാന്‍ കഴിഞ്ഞതില്‍ അവര്‍ വളരെ സന്തോഷത്തിലാണ്.’-എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോക്ക് താഴെ നിരവധി കമന്റുകളും വന്നിട്ടുണ്ട്. അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് എത്ര പ്രിയപ്പെട്ടതാണെന്നാണ് ഈ വീഡിയോ കാണിക്കുന്നതെന്നും നല്ല…

    Read More »
  • പോലീസുകാര്‍ക്കുമില്ലേ മോഹങ്ങള്‍… ഉല്ലാസയാത്ര നടത്തി മണ്ണഞ്ചേരി പോലീസ്; ചരിത്രത്തിലാദ്യം

    മണ്ണഞ്ചേരി:  ഒരു ദിവസം പോയിട്ട് ഒരു മണിക്കൂര്‍ മാറി നില്‍ക്കാന്‍ കഴിയാത്തത്ര പ്രശ്‌നബാധിതമായ ഒരു സ്‌റ്റേഷനില്‍നിന്ന് എല്ലാ പോലീസുകാരും ചേര്‍ന്ന് ടൂര്‍ പോയാലോ?. പ്രദേശത്തെ കള്ളന്‍മാരൊഴികെ ആരും അങ്ങനെയൊരു കാര്യം സ്വപ്‌നത്തില്‍ പോലും ചിന്തിക്കില്ല. എന്നാല്‍ അസാധ്യമെന്നു തോന്നുന്ന ഇക്കാര്യം പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷനിലെ ജീവനക്കാര്‍. എപ്പോഴും വിവിധ പ്രശ്‌നങ്ങളാല്‍ ചുറ്റപ്പെട്ട അന്തരീക്ഷത്തില്‍നിന്ന് വാഗമണിലേക്ക് സ്‌റ്റേഷനിലെ മുഴുവന്‍ ജീവനക്കാരും ചേര്‍ന്ന് വിനോദയാത്ര നടത്തി മണ്ണഞ്ചേരി സ്‌റ്റേഷനിലെ പോലീസുകാര്‍ സൃഷ്ടിച്ചത് പുതിയ ചരിത്രം. സ്‌റ്റേഷനില്‍ ജോലിചെയ്യുന്ന മുഴുവന്‍ പോലീസുകാരെയും കൊണ്ട് ഒരു ടൂര്‍ പ്രോഗ്രാം എന്ന നടക്കാന്‍ സാധ്യത കുറവുള്ള ആഗ്രഹവുമായി സ്‌റ്റേഷനിലെ പോലീസുകാര്‍ ജില്ലാപോലീസ് മേധാവിയെ സമീപിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ ചുരുങ്ങിയ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത സ്‌റ്റേഷനാണ് മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷന്‍. ഒരു ദിവസം പോയിട്ട് ഒരു മണിക്കൂര്‍ മാറി നില്‍ക്കാന്‍ കഴിയാത്ത പ്രശ്‌നബാധിത സ്‌റ്റേഷനില്‍നിന്ന് ടൂറോയെന്നു പോലീസിലുള്ളവരും ആദ്യം ശങ്കിച്ചു.…

    Read More »
  • ‘വിക്രം’ കുതിക്കുന്നു, അരുണ്‍ വിജയ്‍യുടെ ‘യാനൈ’ റിലീസ് വീണ്ടും മാറ്റി

    അരുണ്‍ വിജയ് നായകനാകുന്ന ചിത്രമാണ് ‘യാനൈ’. ഹിറ്റ് മേക്കര്‍ ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വൻ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ‘യാനൈ’യിലൂടെ ഹരി. ‘യാനൈ’ എന്ന ചിത്രത്തിന്റെ റിലീസ് നീട്ടിയതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത (Yaanai). ജൂണ്‍ 17ന് ആണ് ചിത്രം റിലീസ് ചെയ്യുക എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇപ്പോള്‍ ‘യാനൈ’യുടെ റിലീസ് അടുത്ത മാസം ഒന്നിലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ‘വിക്ര’ത്തിന്റെ മികച്ച വിജയവുമായി മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റിയത്. കമല്‍ഹാസന്റെ വിക്രം എന്ന ചിത്രത്തിന് റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന വിജയം ഉണ്ടാകട്ടെയെന്ന ആശംസകളോടെയാണ് ‘യാനൈ’യുടെ റിലീസ് മാറ്റിയ വിവരം അരുണ്‍ വിജയ് ഉള്‍പ്പടെയുള്ളവര്‍ അറിയിച്ചിരിക്കുന്നത്. വെദിക്കരൻപാട്ടി എസ് ശക്തിവേലാണ് ചിത്രം നിര്‍മിക്കുന്നത്. ഡ്രംസ്‍റ്റിക്ക്‍സ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. എം എസ് മുരുഗരാജ്. ചിന്ന ആര്‍ രാജേന്ദ്രൻ എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. ഡ്രംസ്‍റ്റിക്ക്‍സ് പ്രൊഡക്ഷൻസിന് തന്നെയാണ് ചിത്രത്തിന്റെ സംഗീത അവകാശവും. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം…

    Read More »
  • എങ്ങിനെയാണ് സാറേ ഇത്രയും സിനിമകള്‍ ഒരാള്‍ കാണുന്നത്; അരിശം തീരാതെ ഷൈന്‍

    കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ‘കുറുപ്പ്’ സിനിമയെ ഒഴിവാക്കിയതി അരിശം തീരാതെ നടന്‍ ഷൈന്‍ ടോം ചാക്കോ. എങ്ങിനെയാണ് ഇത്രയും സിനിമകള്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ കണ്ടു തീര്‍ത്തതെന്ന് ഷൈന്‍ ചോദിച്ചു. കുറുപ്പ് വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. അത് ജൂറി കണ്ടിട്ടുണ്ടാകില്ല എന്ന് കരുതുന്നതായും മലയാളികള്‍ തന്നെ മലയാളം സിനിമകളെ വിലയിരുത്തണമെന്നും ഷൈന്‍. അടിത്തട്ട്’ സിനിമയുടെ വാര്‍ത്താസമ്മേളനത്തിനിടെയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരേ അദ്ദേഹം വീണ്ടും രംഗത്തെത്തിയത്. എങ്ങിനെയാണ് സാറേ ഇത്രയും സിനിമകള്‍ ഒരാള്‍ കാണുന്നത്. നിങ്ങള്‍ പോയി ചോദിക്കണം. ഏത് കമ്മിറ്റിയോടാണെങ്കിലും വാ തുറന്ന് ചോദിക്കണം. എത്ര സിനിമകള്‍ ഉണ്ട്? 160 സിനിമകള്‍ കാണാന്‍ എത്ര ദിവസമെടുക്കും. എല്ലാ സിനിമയും ഒരു ദിവസം കൊണ്ട് കാണാല്‍ പറ്റില്ലല്ലോ. വിലയിരുത്തണമെങ്കില്‍ ചെയ്യണമെങ്കില്‍ ഒറ്റയടിക്ക് ഇരുന്ന് കാണണം. നമ്മുടെ നാട്ടില്‍ ഉള്ളവരെയല്ലേ എടുക്കേണ്ടത്. ഒരാള്‍ അഞ്ച് ദിവസം കൊണ്ട് ഇത്രയും സിനിമകള്‍ കണ്ടാല്‍ തലയ്ക്ക് ഭ്രാന്ത് പിടിക്കില്ലേ. അഞ്ച് ദിവസം കൊണ്ട് 160 സിനിമ…

    Read More »
  • നാട്ടില്‍ പോയ കാമുകന്‍ തിരിച്ചുവന്നില്ല; കണ്ടെത്തിയത് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം: ആകെത്തകര്‍ന്ന് ഇരുപത്താറുകാരി

    സൗത്ത് കരോലിന: ഒന്നു നാട്ടില്‍ പോയി വരാമെന്നു പറഞ്ഞുപോയ കാമുകന്‍ തിരിച്ചെത്താഞ്ഞതോടെ പരിഭ്രാന്തിയിലായ ഇരുപത്താറുകാരി ഒടുവില്‍ അയാളെ കണ്ടെത്തിയത് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം. യു.എസിലെ സൗത്ത് കരോലിനയില്‍ നിന്നുള്ള റേച്ചല്‍ വാട്ടേഴ്സ് ആണ് തന്‍െ്‌റ ദുരനുഭവം സാമൂഹികമാധ്യമത്തിലൂട പങ്കുവച്ചിരിക്കുന്നത്. യു എസിലെ സൗത്ത് കരോലിനയില്‍ നിന്നുള്ള റേച്ചല്‍ ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിയുമായിരുന്നു. 2019 -ലാണ് റേച്ചല്‍ ചൈനയിലെത്തുന്നത്. അവിടെ വച്ച് കണ്ടുമുട്ടിയ പോള്‍ എന്ന നാല്‍പ്പതുകാരനുമായി അവള്‍ പെട്ടെന്ന് തന്നെ അടുത്തു. ഈ സമയത്താണ് കൊവിഡ് മഹാമാരി ആരംഭിച്ചത്. കോവിഡ് ലോക്ഡൗണിന് ശേഷം ഒന്ന് നാട്ടില്‍ പോയി വരാമെന്ന് പറഞ്ഞ് യുകെയിലേയ്ക്ക് ഒരു യാത്ര പോയ കാമുകനെ ആറാഴ്ച കഴിഞ്ഞിട്ടും കാണാതായതോടെ റേച്ചല്‍ ഭയന്നു. നോര്‍വിച്ചിലായിരുന്നു പോളിന്‍െ്‌റ വീട്. പോളിന് എന്തെങ്കിലും അപകടം സംഭവിച്ചുകാണുമോ എന്ന ആശങ്ക ശക്തമായതോടെ തന്റെ കാമുകനെ കാണ്മാനില്ലെന്ന് പറഞ്ഞ് നോര്‍വിച്ച് കമ്മ്യൂണിറ്റി ഫേസ്ബുക്ക് ഗ്രൂപ്പില്‍ അവള്‍ ഒരു പോസ്റ്റിട്ടു. ചൈനയില്‍ വച്ചെടുത്ത അവരുടെ ഒരു ചിത്രവും…

    Read More »
Back to top button
error: