LIFE
-
ശ്വാസകോശ കാൻസർ ദിനം ഓർമിപ്പിക്കുന്നു, പുകവലി അത്ര കൂൾ അല്ല!
സിനിമയുടെ ടൈറ്റിൽ മുതൽ സിഗരറ്റിന്റെ പാക്കറ്റിൽ വരെ നാം ദിവസവും കാണുകയും അവഗണിക്കുകയും ചെയ്യുന്ന ഒരു മുന്നറിയിപ്പാണിത്. എന്നിട്ടും ഇതിവിടെ വീണ്ടും എടുത്തുപറയുന്നത് ഇന്ന്, ഓഗസ്റ്റ് ഒന്ന്, ലോക ശ്വാസകോശ കാൻസർ ദിനമായത് കൊണ്ടാണ്. അതുകൊണ്ട്, പതിവ് പോലെ ഇതിനെയും അവഗണിക്കാതെ, ആരോഗ്യമുള്ള നല്ല നാളെകൾക്കായി തുടർന്ന് വായിക്കുക.സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോൾ ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്റായി തുടങ്ങിയ ശീലമായിരിക്കും പുകവലി. സുഹൃത്തുക്കളുടെയോ സിനിമകളുടെയോ സ്വാധീനം കൊണ്ടായിരിക്കും പലരും പുകവലിച്ചു തുടങ്ങുന്നത്. പക്ഷെ ആ ശീലം ക്ഷണിച്ചുവരുത്തുന്ന ആരോഗ്യപ്രശ്നങ്ങളുടെ ഗൗരവം തിരിച്ചറിഞ്ഞാൽ, ഒരിക്കലും നിങ്ങൾ പുകവലിച്ച് തുടങ്ങില്ല. നമ്മുടെ രാജ്യത്ത് ഏറ്റവുമധികം ആളുകളിൽ കാണുന്ന അർബുദമാണ് ശ്വാസകോശ ക്യാൻസർ. ലോകത്താകമാനം ഏറ്റവുമധികം ആളുകളെ കൊല്ലുന്ന രോഗങ്ങളിൽ ഒന്നും അതുതന്നെ. ശ്വാസകോശ അർബുദത്തിന് ചികിത്സ തേടിയെത്തുന്നവരിൽ പത്തിൽ ഒമ്പത് പേരും പുകവലിക്കാരാണ്.എന്നാൽ ഇപ്പോൾ ഈ ക്യാൻസറിന് ചികിത്സ തേടിയെത്തുന്നവരിൽ 25% വും പുകവലിക്കാത്തവരാണ്. സ്ത്രീകൾക്കിടയിലും ശ്വാസകോശ അർബുദം ഇപ്പോൾ കൂടുതലായി കണ്ടുവരുന്നു. പാസീവ് സ്‌മോക്കിങ്,…
Read More » -
മൂസ ഒരുങ്ങുന്നു
പാപ്പന്റെ വിജയാഘോഷത്തോടൊപ്പം സൂപ്പർ സ്റ്റാർ സുരേഷ് ഗോപി തന്റെ പുതിയ ചിത്രമായ “മേ ഹൂം മൂസ” യുടെ ഡബ്ബിംഗ് ആരംഭിച്ചു. പാപ്പന്റെ വൻ വിജയത്തോടെ സുരേഷ് ഗോപിയുടെ അടുത്ത ഹിറ്റിലേക്കുള്ള തുടക്കമാണ് “മേ ഹൂം മൂസ”. സംവിധായകൻ ജിബു ജേക്കബിന്റെ നേതൃത്വത്തിലാണ് ഡബ്ബിങ് ജോലികൾ നടക്കുന്നത് . സെപ്റ്റംബർ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ മൂസ പ്രൊഡ്യൂസർ തോമസ് തിരുവല്ല അറിയിച്ചു. സുരേഷ് ഗോപി,പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ്, സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രമാണ് “മേ ഹും മൂസ”. ജോണി ആന്റണി,സൈജു കുറുപ്പ്,ഹരീഷ് കണാരൻ, മേജര്‍ രവി,മിഥുൻ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗർ, അശ്വിനി,സരൺ, ജിജിന, സൃന്ദ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. കോൺഫിഡന്റ് ഗ്രൂപ്പ്, തോമസ്സ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു. തിരക്കഥ-റൂബേഷ്…
Read More » -
അസ്ഥിക്ഷയം അപകടകരം, ലക്ഷണങ്ങളും തടയാൻ സഹായിക്കുന്ന ആരോഗ്യശീലങ്ങളും വിശദമായി അറിയുക
എല്ലുകൾ ദുർബലവും മൃദുവും ആയിത്തീരുന്ന ഒരു അവസ്ഥയാണ് അസ്ഥിക്ഷയം അല്ലെങ്കിൽ ഓസ്റ്റിയോപൊറോസിസ് (Osteoporosis). ചിലപ്പോൾ അസ്ഥികൾ വളരെ ദുർബലമാവുകയും അവ എളുപ്പത്തിൽ പൊട്ടുകയും ചെയ്യും. അസ്ഥി പൊട്ടൽ ഗുരുതരമായേക്കാം, പ്രത്യേകിച്ച് നട്ടെല്ല് ആണെങ്കിൽ. അത് ഗുരുതരമായ വൈകല്യത്തിനും വേദനയ്ക്കും കാരണമാകും. അതുകൊണ്ടാണ് പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്. അസ്ഥിക്ഷയം എങ്ങനെ തടയാം? അസ്ഥിക്ഷയം തടയുന്നതിനുള്ള പ്രധാന കാര്യങ്ങളിൽ ചിലത് ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, ശരീരത്തിന് സൂര്യപ്രകാശം ലഭിക്കുകഎന്നിവയാണ്. ഭക്ഷണക്രമം മസിലുകളുടെ അളവ് നിലനിർത്താൻ ആവശ്യമായ പ്രോട്ടീനും കലോറിയും അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് ആവശ്യമാണ്. പ്രോട്ടീന്റെ കുറവ് പേശികളുടെ ബലം നഷ്ടപ്പെടാൻ ഇടയാക്കും. കൂടാതെ ഭക്ഷണത്തിൽ അസ്ഥികളുടെ പ്രധാന ഘടകമായ കാൽസ്യം ധാരാളം ഉണ്ടായിരിക്കണം. എല്ലാ സ്രോതസുകളിൽ നിന്നുമായി ശരീരത്തിന് പ്രതിദിനം കുറഞ്ഞത് 1000 മില്ലി ഗ്രാം കാൽസ്യം ലഭിക്കേണ്ടത് അത്യാവശ്യമാണ്. സ്ത്രീകൾ ആർത്തവവിരാമത്തിന് ശേഷം പ്രതിദിനം 1200 മിലി ഗ്രാം കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കണം. കാൽസ്യത്തിന്റെ പ്രധാന ഭക്ഷണ സ്രോതസ്…
Read More » -
ആരോഗ്യസംരക്ഷണത്തിൽ ജിംനേഷ്യ ങ്ങൾക്കുള്ള പങ്ക്, എങ്ങനെ നല്ല ശരീരത്തിന് ഉടമയാകാം…
ജിംനേഷ്യങ്ങൾക്ക് നവകാലഘട്ടത്തിലുള്ള പ്രാധാന്യം. കഴിഞ്ഞദിവസം ബഹു:ഹൈക്കോടതി പറയുകയുണ്ടായി പ്രായഭേദമന്യേ, ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന സമൂഹത്തിൻറെ പുണ്യ സ്ഥലമായി ജിംനേഷ്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു എന്ന്. ആരോഗ്യമുള്ള നല്ല സമൂഹം എന്ന മഹത്തായ ആശയം പ്രാവർത്തികമാക്കാൻ ജിംനേഷ്യം അല്ലെങ്കിൽ ഹെൽത്ത് ക്ലബ്ബുകൾ ചെറുതല്ലാത്ത സംഭാവനകൾ നൽകുന്നുണ്ട്. ബെൽ ബോട്ടം പാന്റും ബ്ലൗസ് പോലെ ഇറുകിയ ഷർട്ടും ധരിച്ച് മസിലും ഉരുട്ടി കയറ്റി, ശ്വാസം പിടിച്ചു നടന്നിരുന്ന എൺപതുകളിലെ ജയൻമോഡൽ സ്റ്റീൽ ബോഡി കാലഘട്ടത്തിൽ നിന്നും ജിംനേഷ്യം ഒരുപാട് പരിഷ്കൃതമായിരിക്കുന്നു. അത് കാലോചിതമായ ഒരു മാറ്റമാണ്. ശാസ്ത്രവും സമൂഹവും വലിയ കുതിച്ചുചാട്ടങ്ങളുമായി മുന്നേറുമ്പോൾ,മനുഷ്യശക്തിക്ക് അപ്രാപ്യമായ കഠിനകായിക അധ്വാനങ്ങൾക്ക് സ്വാഭാവികമായും യന്ത്രവൽക്കരണം അനിവാര്യമായി. അവയവങ്ങൾ ആഹാരം കഴിക്കാനും മൃദുവായ ജോലികൾ ചെയ്യാനും വേണ്ടിയുള്ളത് മാത്രമായി. അതോടൊപ്പം ഭക്ഷണ സംസ്കാരത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. സുഖലോലുപത മാത്രം മുന്നിലുള്ള ജീവിത മത്സരത്തിൽ ബുദ്ധിശക്തി മുന്നിട്ടു നിൽക്കുകയും കായികശക്തി തുലോം കുറയുകയോ വേണ്ടാതാവുകയും ചെയ്തു. പക്ഷേ ഇത്തരം അവസ്ഥാന്തരങ്ങൾ ശരീരവും…
Read More » -
“ഇനി ഉത്തരം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ
ദേശീയ അവാർഡ് ഫെയിം അപർണ്ണ ബാലമുരളി,കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന”ഇനി ഉത്തരം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ചന്തുനാഥ്,ഷാജു ശ്രീധർ,ജയൻ ചേർത്തല,ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ഏ ആന്റ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു.രഞ്ജിത് ഉണ്ണി തിരക്കഥ സംഭാഷണമെഴുതുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം പകരുന്നു. എഡിറ്റർ-ജിതിൻ ഡി കെ. പ്രൊഡക്ഷൻ കൺട്രോളർ -റിന്നി ദിവാകർ,റിനോഷ്.
Read More » -
നീലവെളിച്ചത്തിൽ ഭാർഗവിയായി റിമ കല്ലിങ്ങൽ
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന ചലച്ചിത്രത്തിലെ റിമ കല്ലിങ്ങലിന്റെ കഥാപാത്രചിത്രം പുറത്തിറങ്ങി. ഭാർഗവിയായി വേഷമിടുന്ന റിമ കല്ലിങ്ങൽ നൃത്ത രംഗ ത്തിന്റെ ഭാഗമായി നിൽക്കുന്ന പോസ്റ്ററാണ് പിന്നണി പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. തലശ്ശേരിയിൽ ചിത്രീകരണം തുടരുന്ന “നീലവെളിച്ചം” ഡിസംബറിൽ പുറത്തിറങ്ങുമെന്ന് പിന്നണി പ്രവർത്തകർ അറിയിച്ചു. 1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ വിൻസന്റ് മാസ്റ്റർ സംവിധാനം ചെയ്ത് മധു, പ്രേംനസീർ, വിജയനിർമ്മല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് ‘നീലവെളിച്ചം’. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സൈജു ശ്രീധരനാണ്. ബിജിബാലും റെക്സ് വിജയനും ചേർന്ന് സംഗീതം നൽകുന്നു. പ്രൊഡക്ഷൻ കൺട്രോളർ -ബെന്നി കട്ടപ്പന,കല- ജ്യോതിഷ് ശങ്കർ,മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്. മായാനദി,വൈറസ്,നാരദൻ എന്നി ചിത്രങ്ങൾക്കും ശേഷം ടൊവിനോ-ആഷിഖ് ടീം ഒരുക്കുന്ന ചിത്രമാണ് “നീലവെളിച്ചം” പി ആർ ഒ-എ…
Read More » -
സോളമന്റെ തേനീച്ചകള്‍’ ട്രെയിലർ റിലീസ്
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘സോളമന്റെ തേനീച്ചകള്‍’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ജോജു ജോര്‍ജ്ജ്,ജോണി ആന്റണി,ദര്‍ശന സുദര്‍ശന്‍,വിൻസി അലോഷ്യസ്,ശംഭു, ആഡിസ് ആന്റണി അക്കര,ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍,സുനില്‍ സുഖദ,വി കെ ബൈജു, ശിവ പാര്‍വതി,രശ്മി, പ്രസാദ് മുഹമ്മ,നേഹ റോസ്,റിയാസ് മറിമായം, ബാലേട്ടന്‍ തൃശൂര്‍ ശരണ്‍ജിത്ത്,ഷാനി, അഭിനവ് മണികണ്ഠന്‍, ഖാലിദ് മറിമായം,ഹരീഷ് പേങ്ങന്‍,ദിയ,ചാക്കോച്ചി, ഷൈനി വിജയന്‍, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്,ഷഫീഖ്,സലീം ബാബ,മോഹനകൃഷ്ണന്‍, ലിയോ,വിമല്‍,ഉദയന്‍, ഫെര്‍വിന്‍ ബൈതര്‍, രജീഷ് വേലായുധന്‍, അലന്‍ ജോസഫ് സിബി, രാഹുല്‍ രാജ്,ജയറാം രാമകൃഷ്ണ,ജോജോ, ശിവരഞ്ജിനി,മെജോ, ആദ്യ,വൈഗ,ആലീസ്, മേരി,ബിനു രാജന്‍, രാജേഷ്,റോബര്‍ട്ട് ആലുവ,അഭിലോഷ്, അഷറഫ് ഹംസ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ. എല്‍.ജെ. ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിവ്വഹിക്കുന്നു. തിരക്കഥ- പി ജി പ്രഗീഷ്, സംഗീതം & ബിജിഎം- വിദ്യാസാഗര്‍, ബാനര്‍- എല്‍ ജെ ഫിലിംസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്- ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന്‍…
Read More » -
ചിരി ഹെൽപ്പ്ലൈൻ ജനപ്രിയമാകുന്നു; ഇതുവരെയെത്തിയത് 31,084 കോളുകൾ
കുട്ടികളിലെ മാനസികസമ്മർദം ലഘൂകരിക്കാനും അവരെ ‘ചിരി’പ്പിക്കാനും കേരള പോലീസ് ആരംഭിച്ച ചിരി ഹെൽപ്പ് ലൈൻ ജനപ്രിയമാകുന്നു. പദ്ധതി ആരംഭിച്ച് ഒരു വർഷമാകുമ്പോൾ 31,084 പേർ സേവനം പ്രയോജനപ്പെടുത്തിയതായാണു കണക്കുകൾ. കോവിഡ് വ്യാപനത്തെത്തുടർന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികൾക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി തുടങ്ങിയത്. 2021 ഈ പദ്ധതി ആരംഭിക്കുമ്പോൾ പല കോണുകളിൽ നിന്നും സംശയങ്ങൾ ഉയർന്നിരുന്നു. നമ്മുടെ കുട്ടികൾക്ക് ഇത്രയും മാനസിക സമ്മർദ്ദം ഉണ്ടോ? ഉണ്ടെങ്കിൽ തന്നെ അതിൽ പോലീസിനെന്താവും ചെയ്യാനാവുക? നമ്മുടെ കുട്ടികളെ ചിരിപ്പിക്കാൻ അവർക്കു കഴിയുമോ? ഈ സംശയങ്ങളെല്ലാം അസ്ഥാനത്താണെന്നു തെളിയിക്കുന്നതാണ് ചിരി ഹെൽപ്പ് ലൈനിൽ വന്ന കോളുകളുമായി ബന്ധപ്പെട്ട കണക്കുകൾ. 2021 ജൂലൈ 12 മുതൽ 2022 ജൂലൈ 28 വരെ വിളിച്ച 31084 പേരിൽ 20081 പേർ വിവരാന്വേഷണത്തിനും 11003 പേർ ഡിസ്ട്രസ് കോളുമാണു ചെയ്തത്. ഏറ്റവും കൂടുതൽ കോളുകൾ മലപ്പുറത്ത് നിന്നാണ്. 2817 പേരാണ് ഇവിടെനിന്നു ചിരിയുടെ ഹെൽപ്ലൈനിൽ വിളിച്ചത്. ഇതിൽ 1815…
Read More » -
തമിഴ്നാട് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്; 4 സ്വർണ മെഡൽ ഉൾപ്പടെ നേടി അജിത്തിന്റെ വിജയഗാഥ
ചെന്നൈ: തമിഴ്നാട് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി നടൻ അജിത്ത് കുമാർ. 47-ാം തമിഴ്‌നാട് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ആറ് മെഡലുകളാണ് താരം നേടിയത്. നാല് സ്വർണവും രണ്ട് വെങ്കലവും നേടിക്കൊണ്ടാണ് അജിത്ത് വിജയഗാഥ തീർത്തത്. കഴിഞ്ഞ വർഷം ചെന്നൈയിൽ വച്ചുനടന്ന ഷൂട്ടിങ് ചാമ്പ്യൻ ഷിപ്പിലും ആറ് സ്വർണ മെഡലുകൾ നടൻ നേടിയിരുന്നു. ഇത്തവണത്തെ ചാമ്പ്യൻഷിപ്പിൽ താരം പങ്കെടുക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലും ഏറെ ചർച്ചയായിരുന്നു. https://twitter.com/rameshlaus/status/1553215361415122950?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1553215361415122950%7Ctwgr%5Eebfb4e29be168b523b46fed5dc7c5a2c459ddee7%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Frameshlaus%2Fstatus%2F1553215361415122950%3Fref_src%3Dtwsrc5Etfw 2019ൽ കോയമ്പത്തൂരിൽ നടന്ന തമിഴ്‌നാട് ഷൂട്ടിങ് ചാമ്പ്യൻഷിപ്പില്‍ അജിത്ത് രണ്ടാം സ്ഥാനം നേടിയിരുന്നു. വിവിധ ജില്ലകളില്‍ നിന്നായി 850 മത്സരാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് അജിത്ത് ഈ നേട്ടം കൈവരിച്ചത്. അഭിനയത്തിന് പുറമെ ഫോട്ടോഗ്രഫി, റേസിംഗ് തുടങ്ങിയവയിൽ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ് അജിത്ത്. അതേസമയം, എച്ച് വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് അജിത്ത് ആരാധകർ. ‘വലിമൈ’യുടെ വിജയത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണിതെന്നാണ്…
Read More »
