LIFEMovie

രണ്‍ബീര്‍ കപൂറിന്റെ ലൗ രഞ്ജന്‍ സെറ്റില്‍ വന്‍ തീപിടിത്തം: ഒരാള്‍ മരിച്ചു

മുംബൈ: രണ്‍ബീര്‍ കപൂര്‍ ചിത്രത്തിന്റെ സെറ്റില്‍ വന്‍ തീപിടിത്തം, ഒരാള്‍ മരിച്ചു. മുംബൈയിലെ അന്ധേരി വെസ്റ്റിലാണ് സംഭവം. 32 വയസുള്ള യുവാവാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

രണ്‍ബീര്‍ കപൂര്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ ലൗ രഞ്ജന്റെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് വൈകിട്ട് 4.30 നായിരുന്നു അപകടം. സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Signature-ad

അന്ധേരി വെസ്റ്റിലെ ചിത്രകൂട് സ്റ്റുഡിയോയിലാണ് അപകടമുണ്ടായത്. ഒരു ഷോപ്പില്‍ നിന്ന് തീ പടര്‍ന്ന് സമീപത്തുള്ള സ്റ്റുഡിയോയിലേക്ക് പടരുകയായിരുന്നുവെന്നാണ് പ്രാഥമികവിവരം. നായകനും നായികയും ചേര്‍ന്നുള്ള ഗാനരംഗമായിരുന്നു ഇവിടെ ചിത്രീകരിക്കേണ്ടിയിരുന്നത്.

പത്ത് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. സംഭവത്തേത്തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചു. രണ്‍ബീറും നായിക ശ്രദ്ധാ കപൂറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ലൗ രഞ്ജന്‍. ബോണി കപൂറും ഡിംപിള്‍ കപാഡിയയുമാണ് മറ്റുരണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2023 മാര്‍ച്ച് എട്ടിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

 

Back to top button
error: