LIFE

  • പള്ളി മേടയിൽ മെല്ലേ മണികൾ മുഴക്കി പെപ്പേ, ആന്‍റണി വർഗ്ഗീസി​ന്റെ പൂവനിലെ കരോൾ ​ഗാനം പുറത്ത്

    ആന്‍റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ വിനീത് വാസുദേവന്‍ സംവിധാനം നിര്‍വ്വഹിച്ച പൂവന്‍ എന്ന ചിത്രത്തിലെ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. പള്ളി മേടയില്‍ എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ വരികളും സംഗീത സംവിധാനവും ടൈറ്റസ് മാത്യുവാണ്. കരോള്‍ ഗാനമാണ് ഇത്. ഡിസംബർ വോയ്സ് ബാൻഡിലെ ഗായകരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്‌സ്‌ പ്രൊഡക്ഷൻസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണിത്. ജനുവരി ആറിനാണ് സിനിമയുടെ റിലീസ്. സമീപകാല ആക്ഷൻ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ഏറെ രസകരമായ ഒരു കഥാപാത്രത്തെയാണ്‌ പൂവനിൽ ആന്‍റണി വർഗ്ഗീസ്‌ അവതരിപ്പിക്കുന്നത്‌. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലെ ക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വരുൺ ധാരയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. സമീപകാലത്ത്‌ ഏറെ ചർച്ചചെയ്യപ്പെട്ട ‘അനുരാഗ്‌ എഞ്ചിനീയറിംഗ്‌ വർക്ക്സ്‌’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ വിനീത്‌…

    Read More »
  • ഹൃദയ സംരക്ഷണത്തിനും ഓർമ്മശക്തിക്കും ഏകാഗ്രതയ്ക്കും കഴിക്കാം ബ്ലാക്ക്‌ബെറി, അറിയാം മറ്റ് ​ആരോ​ഗ്യ ഗുണങ്ങൾ…

    വിറ്റാമിനുകൾ സി, കെ, മാംഗനീസ്, ധാതുക്കൾ, നാരുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയ ബ്ലാക്ക്‌ബെറികൾ സാധാരണയായി വേനൽക്കാലത്ത് വളരുന്ന ചെറിയ എരിവുള്ള പഴുത്ത സരസഫലങ്ങളാണ്. ഈ ആരോഗ്യകരമായ സരസഫലങ്ങൾ ദഹനത്തെ സഹായിക്കുന്നു, അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുന്നു, നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. അവ നിങ്ങളുടെ ഹൃദയത്തിനും നല്ലതാണ്. ബ്ലാക്ക്‌ബെറിയുടെ അഞ്ച് അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ ഹൃദയത്തെ സംരക്ഷിക്കുന്നു വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോകെമിക്കലുകൾ, മൈക്രോ ന്യൂട്രിയന്റുകൾ എന്നിവയാൽ സമ്പന്നമായ ബ്ലാക്ക്‌ബെറി നിങ്ങളുടെ ഹൃദയത്തിന് ഉത്തമമാണ്. ഇവയിലെ ആന്തോസയാനിനുകൾ നിങ്ങളുടെ ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളെ തടയുന്നു. ബ്ലാക്ക്‌ബെറി കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ കൊളസ്‌ട്രോളിന്റെ ഓക്‌സിഡേഷൻ പ്രക്രിയയെ 50% കുറയ്ക്കുന്നു. ആന്തരിക വാസ്കുലർ വീക്കം കുറയ്ക്കാനും അവ സഹായിക്കുന്നു. ഒരു പഠനമനുസരിച്ച്, ആന്തോസയാനിൻ സപ്ലിമെന്റുകൾ നല്ല കൊളസ്‌ട്രോളിന്റെ ഉയർന്ന അളവിലും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും കാരണമാകുന്നു. തലച്ചോറിന്റെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നു മെമ്മറിയും ഏകാഗ്രതയും മെച്ചപ്പെടുത്താൻ ബ്ലാക്ക്‌ബെറി സഹായിക്കുന്നു. വിഷവസ്തുക്കൾ പുറപ്പെടുവിക്കുന്ന…

    Read More »
  • ചന്ദനത്തൈലം നിസാരക്കാരനല്ല, മണത്തിൽ മാത്രമല്ല ആരോഗ്യത്തിലും കേമൻ; അറിയാം ചന്ദനത്തൈലത്തി​ന്റെ അഞ്ച് ആരോഗ്യ ഗുണങ്ങൾ

    ഏറ്റവും സുഗന്ധമുള്ള എണ്ണകളിൽ ഒന്നായ ചന്ദനത്തൈലം നൂറ്റാണ്ടുകളായി ആയുർവേദ, ചൈനീസ് ഔഷധങ്ങളിലെ പ്രധാന ഘടകമാണ്. ആരോഗ്യം, സൗന്ദര്യം, പരമ്പരാഗത ഇന്ത്യൻ ആചാരങ്ങൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ ആന്റിസെപ്റ്റിക് ഓയിലിന് നേരിയ മണ്ണിന്റെ സുഗന്ധമുണ്ട്. കൂടാതെ നിങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന സെക്വിറ്റെർപെൻസ് എന്ന പ്രകൃതിദത്ത രാസ സംയുക്തങ്ങളാൽ സമ്പന്നമാണ്. ചന്ദന എണ്ണയുടെ അഞ്ച് ആരോഗ്യ ഗുണങ്ങൾ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു വിശ്രമവും ശാന്തതയും നൽകുന്നതിന് പേരുകേട്ട, ചന്ദനത്തിൻ്റെ എണ്ണയുടെ ഊഷ്മളവും ഉന്മേഷദായകവുമായ സുഗന്ധം നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനും നിങ്ങളുടെ വികാരങ്ങളെ നിയന്ത്രണത്തിലാക്കാനും സഹായിക്കുന്നു. ഉത്കണ്ഠ, വിഷാദം എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഇത് കുറയ്ക്കുന്നതിന് ചന്ദനത്തൈലം കണങ്കാലിലും കൈത്തണ്ടയിലും പുരട്ടി നേരിട്ട് ശ്വസിക്കാം. ഇത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നു. നിങ്ങളുടെ ചർമ്മത്തിന് നല്ലത് ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ നിറഞ്ഞ ചന്ദന എണ്ണ നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചർമ്മം തിളക്കമുള്ളതുമാക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിൽ നിന്ന് ഫ്രീ…

    Read More »
  • കോവൽ കൃഷി എളുപ്പവും ലളിതവും; അറിയാം പരിചരണ രീതികൾ

    കൃഷി ആരംഭിക്കാൻ താൽപ്പര്യം ഉള്ള ആളാണൊ നിങ്ങൾ? എങ്കിൽ ആദ്യം തിരഞ്ഞെടുക്കേണ്ടത് കോവൽ കൃഷിയാണ്. അതിൻ്റെ കാരണം എളുപ്പവും ലളിതവും ആണ് കൃഷി രീതി എന്നത് കൊണ്ടാണ്. ഇതിനെ ഇഗ്ലീഷിൽ Ivy Gourd എന്നാണ് പറയുന്നത്. കുക്കുമ്പർ കുടുംബത്തിലെ അംഗമാണ് കോവയ്ക്ക, അതിന്റെ ഫലം ഒരുവിധം വെള്ളരിക്കാ രുചിയോട് സാമ്യമുള്ളതാണ്. പഴങ്ങളുടെ വലുപ്പത്തിൽ മാത്രമാണ് വ്യത്യാസം – അവയ്ക്ക് രണ്ടിഞ്ച് നീളമുണ്ട്, വളരെ ചെറുതാണ്. കോവലിൻ്റെ ഇളം ഇലകളും ഭക്ഷ്യയോഗ്യമാണ്, തായ്‌ലൻഡിൽ ചീരയ്ക്ക് പകരമായി ഇത് ഉപയോഗിക്കാറുണ്ട്. സാധാരണയായി തെക്ക്-കിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ഉപ ഉഷ്ണമേഖലാ, ഉഷ്ണമേഖലാ കാലാവസ്ഥകളിൽ ഒരു പച്ചക്കറിയായി വളരുന്നു. വളർത്തുന്ന രീതി: മണ്ണിന്റെ pH നിഷ്പക്ഷതയാണ് ഇഷ്ടപ്പെടുന്നത്, പക്ഷേ ചെറുതായി അസിഡിറ്റി മുതൽ ചെറുതായി ക്ഷാരം വരെയുള്ള മണ്ണിനെ സഹിക്കുന്നു. കോവയ്ക്ക എങ്ങനെ വളർത്തി എടുക്കാം കാലാവസ്ഥ: ഈ വറ്റാത്ത ഉഷ്ണമേഖലാ പച്ചക്കറിയായ കോവയ്ക്ക ചൂടുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. ഈർപ്പമുള്ള കാലാവസ്ഥയും മൊത്തത്തിലുള്ള വളർച്ചയ്ക്ക്…

    Read More »
  • ഈ 5 ദുശ്ശീലങ്ങള്‍ കാഴ്ച കവർന്നെടുക്കും, കണ്ണുകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

       കണ്ണ് ഇല്ലാതായാലേ കണ്ണിന്‍റെ വില അറിയൂ എന്നാണ് പഴമക്കാര്‍ പറയുന്നത്. ഏറ്റവും ശ്രദ്ധയോടെ കാത്ത് സൂക്ഷിക്കേണ്ട അവയവമാണ് കണ്ണുകള്‍. ജനിതകപരമായ കാരണങ്ങള്‍ക്കും പ്രായത്തിനുമൊപ്പം ചില മോശം ശീലങ്ങളും ജീവിതശൈലിയും കാഴ്ചനഷ്ടത്തിലേക്ക് നയിക്കാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തില്‍ 220 കോടി ജനങ്ങള്‍ ഹ്രസ്വദൃഷ്ടിക്കോ ദൂരക്കാഴ്ചയ്ക്കോ കുഴപ്പമുള്ളവരാണ്. ഇതില്‍ പകുതിയോളം പേരിലും കൃത്യസമയത്തെ ഇടപെടല്‍ കൊണ്ട് കാഴ്ച വൈകല്യം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്ന് കരുതപ്പെടുന്നു. കാഴ്ചയെ പ്രതികൂലമായി ബാധിക്കുന്ന അഞ്ച് ദുശ്ശീലങ്ങള്‍ വിവരിക്കാം. സ്മാര്‍ട്ട് ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും അരങ്ങ് വാഴുന്ന ലോകത്തില്‍ ഇവ കണ്ണുകള്‍ക്കുണ്ടാക്കുന്ന നാശത്തെ പറ്റി പലരും ബോധവാന്മാരല്ല. ദീര്‍ഘനേരം സ്മാര്‍ട്ട് ഫോണും ലാപ്ടോപ്പും നോക്കി ഇരിക്കുന്നത് കണ്ണുകള്‍ക്ക് സമ്മര്‍ദമുണ്ടാക്കും. അവയില്‍ നിന്ന് പുറപ്പെടുവിക്കുന്ന വെളിച്ചം കണ്ണുകളെ വരണ്ടതാക്കുകയും തലവേദന ഉണ്ടാക്കുകയും ചെയ്യും. മങ്ങിയ കാഴ്ചയ്ക്കും ഈ ശീലം കാരണമാകും. 2. പുകവലി തൊണ്ടയ്ക്കും ശ്വാസകോശത്തിനും മാത്രമല്ല കണ്ണുകളുടെ ആരോഗ്യത്തിനും പുകവലി വില്ലനാകും. പുകവലിയും പുകയില ഉപയോഗവും…

    Read More »
  • കലാകാരന്‍ എന്ന നിലയില്‍ വലിയ ദുഃഖം തോന്നുന്നു; ‘പഠാന്‍’ വിവാദത്തില്‍ പ്രതികരിച്ച് പൃഥ്വിരാജ്

    കൊച്ചി: ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ‘പഠാന്‍’ എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി പൃഥ്വിരാജ്. ഒരു കലാരൂപത്തെ ഇത്തരത്തില്‍ നിരീക്ഷണങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും ഇരയാക്കുന്നതില്‍ ദുഃഖമുണ്ടെന്നാണ് പൃഥ്വി പറഞ്ഞത്. കാപ്പ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിനിടെ ആയിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. ഷാരൂഖ് ഖാന്‍ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ചിത്രമായതിനാല്‍ തന്നെ പ്രഖ്യാപന സമയം മുതല്‍ തന്നെ ‘പഠാന്‍’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ‘ബെഷ്‌റം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയത്. ഇതില്‍ ദീപിക കാവി നിറത്തിലുള്ള ഒരു ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുകയും ആയിരുന്നു. പിന്നാലെ മുംബയ് പോലീസ് ചിത്രത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.  

    Read More »
  • കഴുത്തിലെ കറുപ്പ് നിറം അ‌ലോസരപ്പെടുത്തുന്നോ, പേടിക്കേണ്ട; ഇതാ ചില നുറുങ്ങുവിദ്യകൾ

    കഴുത്തിലെ കറുപ്പ് നിറം ഏവരെയും അ‌ലോസരപ്പെടുത്തും. മറ്റുള്ളവർക്കു എന്തു​തോന്നും എന്ന ചിന്തയാണ് പലർക്കും. ,കഴുത്തിലെ നിറവ്യത്യാസം സത്യത്തിൽ കാണാൻ അഭംഗി തന്നെയാണ്. ഇത് ഒരു വ്യക്തിയുടെ ശരീരശുചിത്വത്തിന് നേരെയുള്ള ഒരു ചോദ്യചിഹ്നമാണ്. ചില ആളുകളുടെ കാര്യത്തിൽ ഇത് വൃത്തിക്കുറവ് കൊണ്ട് സംഭവിക്കുന്ന ഒരു കാര്യമല്ല. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ അ‌മിതമായി അടിക്കുന്നത് മൂലവും ഇത് സംഭവിക്കാം. ഇത്തരത്തിൽ കഴുത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം മൂലം നിങ്ങൾക്ക് കഴുത്ത് മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളും മറ്റ് ഹൈ കോളർ ഷർട്ടുകളും ടീ ഷർട്ടുകളും ഒക്കെ ധരിക്കേണ്ടതായും വരുന്നു.എന്നാൽ ഇനി വിഷമിക്കേണ്ട. സലൂണിൽ പോവാതെ, അധികം പണം ചിലവാക്കാതെ തന്നെ നിങ്ങൾക്ക് ഈ പ്രശ്‌നം പരിഹരിക്കാം. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഈ പൊടിക്കൈകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത് ബദാം ബദാമിൽ അടങ്ങിയിട്ടുള്ള പോഷകഗുണങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്.ബദാമിന്റെ സവിശേഷ ഗുണങ്ങളുടെ സഹായത്താൽ ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിക്കുകയും നിറവ്യത്യാസം ഇലാതാക്കുകയും ചെയ്യാം.ഒരു ടീസ്പൂൺ ബദാം…

    Read More »
  • തെങ്ങുകയറാൻ ആളില്ലാത്ത ബുദ്ധിമുട്ടിന് പരിഹാരമാകാൻ കുള്ളൻതെങ്ങുകൾ വ്യാപകമാകുന്നു, അറിയാം തൊടികൾക്കിണങ്ങിയ മികച്ച ഇനങ്ങൾ

    കേരളത്തിൽ ഏറ്റവും ഡിമാന്റുള്ള വിഭാഗമാണ് തെങ്ങ് കയറ്റക്കാർ. തെങ്ങിൽ കയറി തേങ്ങയിടാൻ ആളെ കിട്ടാതെ വിഷമിക്കുന്ന നിരവധി കർഷകർ നമ്മുടെ നാട്ടിലുണ്ട്. തെങ്ങ് കയറാനുള്ള ചെലവും തേങ്ങയുടെ വിലയും തമ്മിൽ മിക്കപ്പോഴും ഒത്തു പോകാറില്ല. ഇങ്ങനെ നമ്മുടെ കൽപ്പവൃക്ഷമായ തെങ്ങിനെ ഉപേക്ഷിക്കുകയാണ് മലയാളി. ഇതിനൊരു പരിഹാരമാണ് കുള്ളൻ തെങ്ങുകൾ. നിരവധി വിഭാഗത്തിലുള്ള കുള്ളൻ തെങ്ങുകൾ ഇപ്പോൾ കേരളത്തിൽ ലഭ്യമാണ്. ഇന്ത്യയിൽ തന്നെയുള്ള ഇനങ്ങളും വിദേശികളും ഇക്കൂട്ടത്തിലുണ്ട്. അ‌ത്തരം മികച്ച ഇനങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്: 1. ചാവക്കാട് ഓറഞ്ച് ഡ്വാർഫ് /ഗ്രീൻ ഡ്വാർഫ് പേരു സൂചിപ്പിക്കും പോലെ തൃശൂർ ജില്ലയിലെ ചാവക്കാട് നിന്നും ഉത്ഭവിച്ച തെങ്ങാണിത്. ഓറഞ്ച് നിറത്തിലുള്ള തേങ്ങയും ഓലകളുമാണ് ഓറഞ്ച് ഡ്വാർഫിന്. ഇളനീരിനു യോജിച്ച ഇനമാണിത്. ഏറ്റവും ഗുണമേന്മയുള്ള കരിക്കിൻ വെള്ളമാണ് ചാവക്കാട് ഓറഞ്ച് ഡ്വാർഫിന്റേതാണെന്നാണ് വിദഗ്ധർ പറയുന്നത്. വീട്ടുമുറ്റത്ത് അലങ്കാരത്തിനായി നടാനും അനുയോജ്യമാണ്. തൈ നട്ട് മൂന്ന്‌നാല് വർഷത്തിനുള്ളിൽ കായ്ച്ചു തുടങ്ങളും. കൊപ്രയ്ക്ക് വലിയ നിലവാരം ഉണ്ടായിരിക്കുകയില്ല. തമിഴ്‌നാട്ടിൽ…

    Read More »
  • അതിനൂതന കാർഷിക സാങ്കേതികവിദ്യ കണ്ടറിയാം, ഇസ്രായേൽ സന്ദർശിച്ച് കൃഷി പഠിക്കാൻ കേരളത്തിലെ കർഷകർക്ക് അവസരം

    താല്പര്യമുള്ളവർ ഡിസംബർ 29ന് മുൻപായി എയിംസ് പോർട്ടൽ മുഖേന അപേക്ഷിക്കണം തിരുവനന്തപുരം: കാർഷിക മേഖലയിൽ അതിനൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃഷിചെലവ് കുറയ്ക്കുകയും ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കുകയും ചെയ്യുക എന്നത് കർഷക സമൂഹം ആകാംക്ഷയോടെ നോക്കിക്കാണുന്ന വിഷയമാണ്, മാത്രമല്ല ഇത് കാലഘട്ടത്തിന്റെ കൂടി ആവശ്യകതയാണ്. ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിന് മുൻനിരയിൽ നിൽക്കുന്ന രാഷ്ട്രങ്ങളിൽ ഒന്നാണ് ഇസ്രായേൽ. വാട്ടർ മാനേജ്‌മെന്റ്, റീസൈക്ലിങ് ടെക്‌നിക്കുകൾ, മൈക്രോ ഇറിഗേഷൻ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകൾ, ഹൈടെക് കൃഷി രീതികൾ, പോളി ഹൗസ് എന്നീ മേഖലകളിലെ ഇസ്രായേൽ സാങ്കേതികവിദ്യകൾ പ്രസിദ്ധമാണ്. ഇത്തരം സാങ്കേതികവിദ്യകൾ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും സംസ്ഥാനത്തെ കർഷകർക്ക് ഒരു സുവർണ്ണാവസരമൊരുക്കിയിരിക്കുകയാണ് സംസ്ഥാന കൃഷിവകുപ്പ്. ഇസ്രായേലിയൻ സാങ്കേതിക വിദ്യകൾ മനസ്സിലാക്കി ഇവിടത്തെ കൃഷിയിടങ്ങളിൽ പ്രായോഗികമാക്കുന്നതിന് താല്പര്യമുള്ള കർഷകരെ തെരഞ്ഞെടുത്ത് ഇസ്രായേലിലേക്ക് അയക്കുന്നതിനാണ് കൃഷിവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. താല്പര്യമുള്ള കർഷകർ ഡിസംബർ 29ന് മുൻപായി കൃഷിവകുപ്പിന്റെ എയിംസ് പോർട്ടൽ (www.aimsnew.kerala.gov.in )മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. പരമാവധി 20…

    Read More »
  • ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ മേളയുടെ ഉദ്ഘാടകന്‍ അടൂര്‍; സിനിമ പിന്‍വലിച്ച് ജിയോ ബേബി

    കണ്ണൂര്‍: കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍നിന്നു ‘ഫ്രീഡം ഫൈറ്റ’ സിനിമ പിന്‍വലിക്കുന്നതായി സംവിധായകന്‍ ജിയോ ബേബി. ജാതിവിവേചനവുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിലെ ഡയറക്ടര്‍ ശങ്കര്‍ മോഹനെ പിന്തുണയ്ക്കുന്ന നിലപാടാണ് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിക്കുന്നതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകാധിപത്യ ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടകന്‍ ആവുന്നതില്‍ പ്രധിഷേധിച്ചാണ് സിനിമ പിന്‍വലിക്കുന്നതെന്ന് ജിയോ ബേബി കുറിച്ചു. ജിയോ ബേബിയുടെ കുറിപ്പ് ഫ്രീഡം ഫൈറ്റ് സ്വാതന്ത്ര്യ സമരം എന്ന ഞങ്ങളുടെ സിനിമ ഹാപ്പിനസ് ഇന്റര്‍നാഷ്ണല്‍ ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപെട്ടിട്ടുള്ളതാണ്. സിനിമ ഹാപ്പിനസ് ഇന്റര്‍നാഷ്ണല്‍ ഫിലിമില്‍ നിന്നും നിന്നും ഞങ്ങള്‍ പിന്‍വലിക്കുകയാണ്. ഇത്ര അധികം ആരോപണങ്ങള്‍ നേരിടുന്ന , കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകാധിപത്യ ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ…

    Read More »
Back to top button
error: