LIFE
-
ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ മേളയുടെ ഉദ്ഘാടകന്‍ അടൂര്‍; സിനിമ പിന്‍വലിച്ച് ജിയോ ബേബി
കണ്ണൂര്‍: കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍നിന്നു ‘ഫ്രീഡം ഫൈറ്റ’ സിനിമ പിന്‍വലിക്കുന്നതായി സംവിധായകന്‍ ജിയോ ബേബി. ജാതിവിവേചനവുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിലെ ഡയറക്ടര്‍ ശങ്കര്‍ മോഹനെ പിന്തുണയ്ക്കുന്ന നിലപാടാണ് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിക്കുന്നതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകാധിപത്യ ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടകന്‍ ആവുന്നതില്‍ പ്രധിഷേധിച്ചാണ് സിനിമ പിന്‍വലിക്കുന്നതെന്ന് ജിയോ ബേബി കുറിച്ചു. ജിയോ ബേബിയുടെ കുറിപ്പ് ഫ്രീഡം ഫൈറ്റ് സ്വാതന്ത്ര്യ സമരം എന്ന ഞങ്ങളുടെ സിനിമ ഹാപ്പിനസ് ഇന്റര്‍നാഷ്ണല്‍ ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപെട്ടിട്ടുള്ളതാണ്. സിനിമ ഹാപ്പിനസ് ഇന്റര്‍നാഷ്ണല്‍ ഫിലിമില്‍ നിന്നും നിന്നും ഞങ്ങള്‍ പിന്‍വലിക്കുകയാണ്. ഇത്ര അധികം ആരോപണങ്ങള്‍ നേരിടുന്ന , കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകാധിപത്യ ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ…
Read More » -
നാവും നഖങ്ങളും കണ്ടാൽ ഒരാളുടെ ആരോഗ്യനിലയോ രോഗലക്ഷണങ്ങളോ നിർണയിക്കാം, എന്താണ് അതിനു പിന്നിലെ കാരണങ്ങൾ…?
നാവ് കണ്ടാല്‍ മതി ഒരാളുടെ ആരോഗ്യസ്ഥിതി അറിയാന്‍. എന്തെങ്കിലും അസുഖവുമായി ഡോക്ടറെ സമീപിച്ചാൽ അദ്ദേഹം ആദ്യം പറയുക നാവു നീട്ടാനായിരിക്കും. ഇത് തന്നെ നാവില്‍ നിന്നും ആരോഗ്യാവസ്ഥയയെ കുറിച്ച് മനസിലാക്കാം എന്നതിന്റെ തെളിവാണ്. ഇത് എങ്ങനെയെന്ന് നോക്കാം. ആരോഗ്യമുള്ള ആളുടെ നാവ് ആരോഗ്യവാനായ ഒരാളുടെ നാവിന് ഇളം റോസ് നിറമായിരിക്കും. കടുത്ത ചുവപ്പു നിറമുള്ള നാവ് വിറ്റാമിന്‍ ബി12 ന്റെ അഭാവം മൂലമാണ് നാവിന് കടുത്ത ചുവപ്പു നിറമാകുന്നത്. അനീമിയ ഉള്ളവരുടെ നാവ് ഇത്തരത്തിലായിരിക്കും. നാവില്‍ വെളുത്ത നിറം രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ചെറിയ കുട്ടികളിലും നാവില്‍ വെളുത്ത നിറത്തിലുള്ള പൂപ്പല്‍ കാണപ്പെടുന്നു. ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോഴും ചിലപ്പോള്‍ നാവില്‍ പൂപ്പല്‍ പ്രത്യക്ഷപ്പെടാം. അമിതവണ്ണം, ഹൃദ്രോഗം, സോറിയാസിസ്, പ്രമേഹം എന്നീ രോഗങ്ങളുള്ളവരിലും നാവില്‍ പൂപ്പല്‍ബാധ കാണപ്പെടാറുണ്ട്. നാവില്‍ മഞ്ഞ നിറം ബാക്ടീരിയല്‍ ഇന്‍ഫക്ഷന്‍ ആണ് മഞ്ഞനിറത്തിലുള്ള നാവിന്റെ കാരണം. വായുടെ ശുചിത്വമില്ലായ്മയാണ് പൂപ്പല്‍ബാധയ്ക്ക് പ്രധാന കാരണം. പനിയുള്ളപ്പോഴും നാവില്‍ മഞ്ഞനിറം കാണപ്പെടാറുണ്ട്. ഹൃദ്രോഗികളില്‍ സ്ട്രോക്കിനു…
Read More » -
സന്തോഷമില്ല, സമാധാനമില്ല; കടുത്ത മാനസിക സമ്മർദ്ദം. പരിഹാരങ്ങളൊന്നും ഫലം കണ്ടില്ല. ഇനി ഇതൊന്ന് പരീക്ഷിച്ച് നോക്കൂ; മനസ് ശാന്തമാകും, വിജയങ്ങൾ തേടി എത്തും
മനസ്സൊരു മന്ത്രികക്കുതിര എന്നാണ് കവി തന്നെ പറയുന്നത്. ജീവിതത്തിൻ്റെ വിജയമന്ത്രമാണ് മനസ്വസ്ഥത. മറ്റെന്തൊക്കെ നേടിയാലും മനസമാധാനമില്ലെങ്കിൽ എന്തു ഫലം…? അന്ത സംഘർഷങ്ങളാണ് ഏതൊരു വ്യക്തിയേയും ഉലയ്ക്കുന്നതും തകർക്കുന്നതും. എല്ലാ വ്യക്തികളും തേടുന്നത് മാനസിക സമ്മർദ്ദം ലഘൂകരിക്കാനുള്ള മാർഗങ്ങളാണ്. തിരക്കും സംഘർഷങ്ങളും നിറഞ്ഞ ജീവിതത്തിൽ അതിനുള്ള ഏക വഴി വായനയിലേക്കു തിരിച്ചു പോകുക എന്നതാണ്. പുസ്തകങ്ങളിലൂടെ മറ്റൊരു ലോകത്തിലേയ്ക്ക് തിരിച്ചെത്തുമ്പോൾ മനസ്സിന് നവോന്മേഷമാണു ലഭിക്കുന്നത്. വയസ്സ് ഏറുമ്പോഴും അതിന്റെ ബുദ്ധിമുട്ടുകളെ പല വിധത്തിൽ ചെറുക്കാൻ വായനയ്ക്കു കഴിയുമെന്നാണു പഠനങ്ങൾ പറയുന്നത്. വായനയിലൂടെ പുതിയ കാര്യങ്ങൾ പഠിക്കുകയും തലച്ചോറിന് ജോലി കൊടുക്കുകയും ചെയ്യുന്നതിനാൽ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് വർധിക്കുമെന്നാണ് ഒരു കണ്ടെത്തൽ. എന്തെങ്കിലും കാര്യത്തിൽ ശ്രദ്ധ ചെലുത്താനുള്ള കഴിവ് പ്രായമാകുമ്പോൾ കുറയാറുണ്ട്. എന്നാൽ വായനയിലൂടെ ഇതു പരിഹരിക്കാം. ശ്രദ്ധിക്കാനുള്ള കഴിവ് തിരിച്ചുവരും. കൂടുതൽ വായിക്കുന്നവർക്ക് മാനസിക സമ്മർദം കുറയുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വായിക്കുന്ന സമയത്ത് പേശികൾ സുഖകരമായ അവസ്ഥയിലേക്കു പോകുകയും ഹൃദയമിടിപ്പ് കൂടാതിരിക്കുകയും ചെയ്യുന്നു.…
Read More » -
ഉപ്പു തിന്നവൻ വെള്ളം കുടിക്കും; അമിതമായി ഉപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കണം, മാനസിക പ്രശ്നങ്ങളും വിടാതെ പിടികൂടും
ഉപ്പു തിന്നവൻ വെള്ളം കുടിക്കും എന്നാണ് പഴമൊഴി. എന്നാൽ ഉപ്പ് ആവശ്യത്തിന് ഉപയോഗിക്കുകയും വേണം. ഉപ്പ് ചേർക്കാത്ത ഭക്ഷണത്തിന് യാതൊരു രുചിയും ഉണ്ടാകാറില്ല. ആഹാരത്തില്‍ അമിതമായ ഉപ്പ് ചേര്‍ക്കുന്നത് ശരീരത്തിന് വളരെ ദോഷം ചെയ്യുന്ന ഒന്നാണ്. ശാരീരിക പ്രശ്നങ്ങള്‍ മാത്രമല്ല ഉപ്പ് കൂടുന്നതു മൂലം മാനസിക പ്രശ്നങ്ങളും പിന്നാലെ വരുമെന്ന് പുതിയ പഠനങ്ങൾ പറയുന്നു. എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. കാര്‍ഡിയോവാസ്‌കുലാര്‍ റിസര്‍ച്ച് എന്ന മെഡിക്കല്‍ ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തു വന്നിരിക്കുന്നത്. ധാരാളം ഉപ്പ് അടങ്ങിയിട്ടുള്ള ഡയറ്റ് അമിത സമ്മര്‍ദം നല്‍കുമെന്നാണ് പഠനത്തില്‍ പറയുന്നത്. അമിത അളവില്‍ ഉപ്പ് ഉപയോഗിക്കുന്നത് എങ്ങനെയാണ് മാനസികാരോഗ്യത്തെ ബാധിക്കുന്നതെന്ന പഠനം വലിയ ചുവടുവെപ്പാണെന്ന് എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ റെനാല്‍ ഫിസിയോളജി വിഭാഗം പ്രൊഫസറായ മാത്യൂ ബെയ്ലി പറഞ്ഞു. ഉപ്പ് കൂടിയ അളവില്‍ കഴിക്കുന്നത് ഹൃദയത്തെയും രക്തധമനികളെയും കിഡ്നിയെയും നശിപ്പിക്കുമെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ നമ്മുടെ തലച്ചോര്‍ സമ്മര്‍ദത്തെ കൈകാര്യം ചെയ്യുന്ന വിധത്തെയും ഉപ്പ്…
Read More » -
പൃഥ്വിരാജിന്‍റെ ‘കാപ്പ’യ്ക്ക് U/A സര്‍ട്ടിഫിക്കേറ്റ്, റിലീസ് 22 ന്
പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രം ‘കാപ്പ’യുടെ സെന്‍സറിങ് പൂര്‍ത്തിയായി. U/A സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ക്രിസ്മസ് റിലീസായെത്തുന്ന ചിത്രം ഡിസംബര്‍ 22ന് തിയേറ്ററുകളിലെത്തും. ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്നാ ബെന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജി.ആർ. ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന നോവലിന്റെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമ ഷാജി കൈലാസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് സിനിമയുടെയും രചയിതാവ്. ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ, തിയറ്റർ ഓഫ് ഡ്രീംസ്, സരേഗമ ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രഹാം, ദിലീഷ് നായർ, വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമാണം. തിരുവനന്തപുരത്തെ വിറപ്പിക്കുന്ന ഗുണ്ടാ നേതാവാണ് പൃഥ്വിരാജിന്റെ കൊട്ട മധു. വിദ്യാഭ്യാസവും ആഴത്തിലുള്ള വായനയും കനലെരിയുന്ന ജീവിതാനുഭവങ്ങളുമുള്ള കൊട്ട മധുവിന്റെ കഥാപാത്രം പ്രേക്ഷകരെ ത്രസിപ്പിക്കും എന്ന പ്രതീക്ഷയിലാണ് അണിയറക്കാർ. സ്വന്തം ഇഷ്‌ടപ്രകാരമല്ലാതെ യുവാക്കൾ എങ്ങനെ ക്വട്ടേഷൻ സംഘങ്ങളുടെ തലവൻമാരായി വാഴ്ത്തപ്പെടുന്നു എന്നത് കൂടിയാണ്…
Read More » -
ബുദ്ധി കൂര്‍മതയിലും ഓര്‍മ്മ ശക്തിയിലും മുൻപിൽ; നായ്ക്കളെപ്പോലെ വിശ്വസിക്കാം, വളർത്താം വാത്തയെ
മനുഷ്യരുടെ സന്തതസഹചാരിയും വിശ്വസ്ഥനായ കാവല്‍ക്കാരനും എന്ന ഖ്യാതി നേടിയ മൃഗമാണ് നായ. എന്നാല്‍ വളര്‍ത്ത് പക്ഷികളുടെ കൂട്ടത്തില്‍ നായയുടെ ഗുണമേന്മയുള്ള പക്ഷിയാണ് ‘ഗൂസ് ‘ അല്ലെങ്കില്‍ വാത്ത. ‘വാത്തകളുടെ ശബ്ദകോലാഹലം റോമന്‍ സാമ്രാജ്യത്തത്തെ രക്ഷിച്ചു എന്നൊരു പഴമൊഴിയുണ്ട്’. പക്ഷികളില്‍ ബുദ്ധി കൂര്‍മതയിലും ഓര്‍മ്മ ശക്തിയിലും മുന്‍പന്തിയിലുള്ള വാത്തകള്‍ക്ക് ഉടമസ്ഥരേയും അപരിചിതരെയും വേര്‍തിരിച്ചറിയാം. അപരിചിതര്‍, ഇഴജന്തുക്കള്‍ എന്നിവയെ കണ്ടാല്‍ ഇവ ഉച്ചത്തില്‍ ബഹളമുണ്ടാക്കുകയും കൊത്തിയോടിക്കുകയും ചെയ്യും. ഈ പ്രത്യേകതകള്‍ കൊണ്ട് മനുഷ്യന്‍ ആദ്യമായി ഇണക്കി വളര്‍ത്തിയ പക്ഷിയാണ് വാത്ത. മഞ്ഞ നിറത്തിലുള്ള കൊക്കും കാലുകളും വെള്ള തൂവല്‍ പൊതിഞ്ഞ ശരീരവും നീണ്ട കഴുത്തും കുണുങ്ങിയുള്ള നടത്തവും, അരയന്നങ്ങളെ പോലെ നീന്താനുള്ള കഴിവും, വളര്‍ത്ത് പക്ഷികളുടെ ഇടയില്‍ വാത്തകളെ വ്യത്യസ്ഥരാക്കുന്നു. വാതകള്‍ക്ക് 20 മുതല്‍ 60 വയസ്സ് വരെ ആയുര്‍ദൈര്‍ഘ്യമുണ്ട്. സാധാരണ കോഴികളെ ബാധിക്കുന്ന അസുഖങ്ങളൊന്നും വാത്തകളെ ബാധിക്കാറില്ല. വിവിധ ജനുസുകള്‍ വാത്തകളെ ശരീരഭാശരീര ഭാരത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമായും മൂന്നായി തരം തിരിക്കാം. ഭാരം…
Read More » -
കാണാക്കാഴ്ചകളുടെ പൊടിപൂരം, വരുന്നൂ ഹംപി ഉത്സവ്; കല്ലിൽ ചരിത്രമെഴുതിയ നാടിന്‍റെ കാഴ്ചകളിലേക്ക് പോകാം
മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഹംപി ഉത്സവ് ജനുവരി 27ന് തുടക്കമാകും പുതുവർഷത്തിൽ യാത്രകൾക്ക് തുടക്കം കുറിക്കാൻ പറ്റിയ ഇടമാണ് ഹംപി! കണ്ണത്തുന്ന ഇടത്തെല്ലാം കാണുവാനുള്ളത് കല്ലിന്‍റെ കാഴ്ചകൾ മാത്രം… നാലുപാടും കല്ലും കൽക്കൂട്ടങ്ങളും… അതിനിടയിലൂടെ തുംഗഭദ്രാ നദി. കാലത്തിന്‍റെ ഒരുകൂട്ടം സ്മരണകളും ശേഷിപ്പുകളുമായി ലോകം തേടിയെത്തുന്ന ഹംപിയിലെ കാഴ്ചകളെല്ലാം കല്ലിലാണ്. കല്ലിൽ ചരിത്രം കോറിയിട്ട നാട്. വിജയനഗരസാമ്രാജ്യത്തിന്റെ ഗംഭീരമായ നീക്കിയിരുപ്പുകൾ ഇവിടെ കാണാം. ക്ഷേത്രങ്ങളായും കൊട്ടാരങ്ങളായും മാർക്കറ്റും സംഗീതം പൊഴിക്കുന്ന തൂണുകളും രഥവുമായി അതിങ്ങനെ നിറഞ്ഞുനിൽക്കുകയാണ്. ഈ കാഴ്ചകളിലേക്ക് ഒരു കടന്നുചെല്ലൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനു പറ്റിയ സമയം അടുത്തിരിക്കുകയാണ്. ഒരിക്കൽ ഹംപിയിൽ പോയിട്ടുള്ളവർക്കും ഒരിക്കലെങ്കിലും കാണുവാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം ഈ നാടിന്‍റെ ചരിത്രവും സംസ്കാരവും മനസ്സിലാക്കുവാൻ പറ്റിയ അവസരമാണ് ഹംപി ഉത്സവ്! കോവിഡ് കാലത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയിരിക്കുന്ന ഹംപി ഉത്സവ് ഇവിടുത്തെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നാണ്. വിജയനഗര സാമ്രാജ്യത്തിന്റെ പ്രൗഢിയും പ്രതാപവും പ്രതാപവും കൺമുന്നിൽ കാണുവാൻ ആഗ്രഹമുള്ളവർക്ക് ഈ ദിവസങ്ങളിൽ…
Read More » -
സഞ്ചാരികൾക്കൊരു സന്തോഷ വാർത്ത; കാടു കാണാൻ ഗവിയിലേക്ക് യാത്രയൊരുക്കി കോട്ടയം കെ.എസ്.ആർ.ടി.സി.
കുഞ്ചാക്കോ ബോബനും ബിജു മേനോനും അഭിനയിച്ച ഓർഡിനറി സിനിമയിലൂടെ ഹിറ്റായ പേരാണ് ഗവി. ആനവണ്ടിയിൽ ആ കാട്ടിലൂടെ ഒരു യാത്ര ആഗ്രഹിക്കാത്ത മലയാളി ഉണ്ടാകില്ല. ആ വനപാതയിലൂടെ സ്വപ്ന യാത്രയ്ക്ക് കോട്ടയംകാർക്കും അവസരം ഒരുക്കുകയാണ് കെ.എസ്.ആർ.ടി.സി. കാടിനുള്ളിലൂടെ നീണ്ടുനിവർന്നു കിടക്കുന്ന പാത.. അഞ്ചും പത്തുമല്ല, നീണ്ട അറുപത് കിലോമീറ്റർ ദൂരത്തിലുള്ള ഒരു യാത്ര, യാത്രയ്ക്കിടയിൽ വഴിയരുകിൽ കാഴ്ചക്കാരായി ആനയും മാനുകളും.. വഴിനീളെ പച്ചപ്പിന്‍റെ പൂരക്കാഴ്ച.. അറുപത് കിലോമീറ്റർ കാനനയാത്രയും ഗവിയിലെ ബോട്ടിങ്ങും പിന്നെ ഉച്ചയൂണും ടിക്കറ്റ് നിരക്കും ഉൾപ്പെടെ ഒരാൾക്ക് 1650 രൂപയാണ് നിരക്ക്. പുലർച്ചെ 5.30ന് പുറപ്പെട്ട് രാത്രി 10 മണിക്ക് തിരികെയെത്തും. സീറ്റുകളുടെ ലഭ്യതയെക്കുറിച്ചും ടിക്കറ്റ് ബുക്കിങ്ങിനെക്കുറിച്ചും അറിയുവാൻ 94958 76723, 85478 32580 , 85475 64093 എന്നീ നമ്പറുകളിൽ രാവിലെ 10 മണിക്കും വൈകിട്ട് 5.00 മണിക്കും ഇടയിൽ ബന്ധപ്പെടാം. കേരളത്തിലെ സഞ്ചാരികളുടെ സ്വപ്നഭൂമികളിൽ ഒന്നാണ് ഗവി. കാടിന്‍റെ ഭംഗിയും പ്രകൃതിയുടെ മനോഹാരിതയും മൂടൽമഞ്ഞിന്റെ കുളിരും കാഴ്ചകളുടെ…
Read More » -
സ്ത്രീകൾക്കിടയിൽ സ്തനാര്‍ബുദം പടരുന്നു, രോഗത്തെയും ചികിത്സാരീതികളെയും കുറിച്ച് അറിഞ്ഞിരിക്കുക
രാജ്യത്ത് സ്ത്രീകള്‍ക്കിടയിലെ കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോർട്ട്. 2019 ല്‍ 6,95,072 ആയിരുന്നു രോഗബാധിതരുടെ എണ്ണമെങ്കില്‍ 2021 ആകുമ്പോഴേക്കും അത് 7,30,771 ആയി ഉയർന്നു. ഏറ്റവും കൂടുതല്‍ പേരെ ബാധിച്ചത് സ്തനാര്‍ബുദമാണ്. രണ്ടാമതായി തൊണ്ടയില്‍ പടരുന്ന കാന്‍സറും. സ്തനാർബുദം വരാനുള്ള സാധ്യത തനിക്കുണ്ടോ എന്ന് ഓരോ സ്ത്രീയും സ്വയം വിലയിരുത്തണം. അതനുസരിച്ച് ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യണം. സ്തനാർബുദത്തെയും ചികിത്സാ രീതികളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കുക. അമ്മയ്ക്കോ സഹോദരിമാർക്കോ സ്തനാർബുദം വന്നവർക്ക് സ്തനാർബുദം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പാരമ്പര്യമായി സ്തനാർബുദം വരാൻ കാരണമായേക്കാവുന്ന ജനിതക തകരാർ വഹിക്കുന്ന വ്യക്തികൾ, സ്തനത്തിന്റെ ഭാഗത്തേക്ക് റേഡിയേഷൻ ചികിത്സ സ്വീകരിച്ചവർ എന്നിവർക്കും രോഗ സാധ്യത കൂടുതലാണ്. സ്തനാർബുദത്തിന് ഏറ്റവും മികച്ച ചികിത്സ ഏതു സ്റ്റേജിലും ലഭ്യമാണ്. രോഗം മറ്റു ഭാഗങ്ങളിൽ പടർന്നിട്ടുണ്ടോ എന്നറിയാൻ ഡോക്ടർ ചിലപ്പോൾ സി.ടി. സ്കാനോ പെറ്റ് സി.ടി സ്കാനോ നിർദേശിക്കും. ബയോപ്സി സാംപിളിൽ തന്നെ ട്യൂമറിന്റെ തരം അറിയാനുള്ള…
Read More » -
സന്ധിവേദനയുള്ളവർ തണുപ്പുകാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
നിത്യ ജീവിതത്തിൽ ഇന്ന് വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം. സന്ധിയെ ബാധിക്കുന്ന നീർക്കെട്ടിനെയാണ് ആർത്രൈറ്റിസ് (വാതം) എന്നു പറയുന്നത്. തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ മാറ്റാവുന്ന ഒന്നാണ് സന്ധിവാതം. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. സന്ധിവാതം ബാധിച്ചവർക്ക് ശൈത്യകാലം ബുദ്ധിമുട്ടാക്കുന്ന വിവിധ ഘടകങ്ങളുണ്ടെന്ന് വിദഗ്ധർ പറയുന്നു. ലോകമെമ്പാടുമുള്ള വേദനയ്ക്കും വൈകല്യത്തിനും സന്ധിവാതം ഒരു പ്രധാന കാരണമാണ്. ശൈത്യകാലത്ത് വേദന വർദ്ധിക്കുന്നതിന് നിരവധി സിദ്ധാന്തങ്ങളുണ്ട്. ഏറ്റവും സാധാരണമായ ഒന്ന്, സന്ധിവാതവും മറ്റ് സന്ധി പ്രശ്നങ്ങളും ഉള്ള ആളുകൾ ബാരോമെട്രിക് മർദ്ദത്തിലെ മാറ്റങ്ങളോട് സംവേദനക്ഷമതയുള്ളവരായിരിക്കാം എന്നതാണ്’- ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ ഡോ.ആർ.എ.പൂർണചന്ദ്ര തേജസ്വി പറയുന്നു. ശൈത്യകാലത്ത് സന്ധിവാതം കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന് ഹൈദരാബാദിലെ കെയർ ഹോസ്പിറ്റൽസിലെ ഓർത്തോപീഡിക് ആന്റ് ജോയിന്റ് റീപ്ലേസ്‌മെന്റ് സർജൻ സീനിയർ കൺസൾട്ടന്റ് ഡോ. മനോജ് കുമാർ ഗുഡ്‌ലുരു പറയുന്നു. സന്ധികളിലെ വേദന, ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. സന്ധികളിൽ…
Read More »