LIFE
-
ഏറെ ശ്രദ്ധിക്കേണ്ട ചില ആഹാര കാര്യങ്ങള്‍, പാകം ചെയ്യുമ്പോഴും പലവട്ടം ചൂടാക്കി കഴിക്കുമ്പോഴുമൊക്കെ മറക്കാതിരിക്കുക ഈ കാര്യങ്ങൾ
❥ പാകം ചെയ്തു ഭക്ഷണം ദീര്‍ഘനേരം വച്ച ശേഷം കഴിക്കുമ്പോള്‍ അതിലെ പോഷകങ്ങള്‍ കുറഞ്ഞുപോകും. മൂന്ന് മണിക്കൂറാണ് ഇതിന് പറയുന്ന സമയം. എന്നാല്‍ പുളിപ്പിച്ച ശേഷം കഴിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. പ്രധാനമായും നമ്മുടെ ശരീരത്തിന് ആവശ്യമായ ബാക്ടീരിയകളാണ് ഇതിലൂടെ കിട്ടുന്നത്. ഇവ സ്വാഭാവികമായും പാകം ചെയ്ത് ഒരു ദിവസം മുതല്‍ ഏറെസമയം കഴിഞ്ഞാണ് കഴിക്കേണ്ടത്. ❥ നമ്മള്‍ കഴിക്കാനെടുത്ത് വച്ചിരിക്കുന്ന ഭക്ഷണം, അതുപോലെ പാകം ചെയ്യാന്‍ മുറിച്ചുവച്ചിരിക്കുന്നത് എല്ലാം തുറന്നിട്ട് ഏറെ നേരം കഴിഞ്ഞ് കഴിക്കുന്നതും ശരീരത്തിന് അത്ര നല്ലതല്ല. വായുവുമായി സമ്പര്‍ക്കം വരുമ്പോള്‍ ഭക്ഷണത്തില്‍ രോഗാണുക്കള്‍ വരാനും ഇതുവഴി പോഷകങ്ങള്‍ കെട്ടുപോകാനും സാധ്യത കൂടുതലാണ്. ❥ ഭക്ഷണമുണ്ടാക്കുമ്പോള്‍ ഇതിലേക്ക് ചേര്‍ക്കുന്ന സ്‌പൈസുകള്‍ ചേര്‍ക്കുന്നതിന് യഥാര്‍ത്ഥത്തില്‍ ക്രമം ഉണ്ട്. അതായത്, ചില താപനിലയില്‍ ചില സ്‌പൈസുകള്‍ നമ്മുടെ ശരീരത്തിന് ദോഷം വരുത്തുന്ന ഘടകങ്ങള്‍ ഉത്പാദിക്കും. ❥ പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഇവ നേരത്തെ തന്നെ മുറിച്ചുവയ്ക്കുന്ന രീതി പല വീടുകളിലുമുണ്ട്. എന്നാലിത്…
Read More » -
മണർകാട് കത്തീഡ്രലിൽ സംയുക്ത ക്രിസ്തുമസ് ആഘോഷം 23ന്
മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം കത്തീഡ്രൽ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംയുക്ത ക്രിസ്തുമസ് ആഘോഷം 23ന് വൈകുന്നേരം 5.30ന് പള്ളി അങ്കണത്തിൽ നടക്കും. കത്തീഡ്രൽ വികാരി ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ട്യാടത്ത് അധ്യക്ഷത വഹിക്കുന്ന യോഗം നിരണം ഭദ്രാസനാധപൻ ഗീവർഗിസ് മോർ കുറിലോസ് ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണവും മികച്ച കർഷകനുള്ള അവാർഡ് ദാനവും മാത്യൂ കുഴൽ നാടൻ എം.എൽ.എ. ക്രിസ്തുമസ് ചാരിറ്റിയുടെ ഉദ്ഘാടനവും നിർവഹിക്കും. ചെമ്മനാട്ടുകര സെന്റ് ആന്റണീസ് ചർച്ച് വികാരി ഫാ. ജിനു പള്ളിപ്പാട്ട് ക്രിസ്തുമസ് സന്ദേശം നൽകും. കത്തീഡ്രൽ സഹ.വികാരി ആൻഡ്രുസ് ചിരവത്തറ കോർ എപ്പിസ്കോപ്പ, ട്രസ്റ്റി ആശിഷ് കുര്യൻ ജേക്കബ് എന്നിവർ ആശംസകൾ അറിയിക്കും. യുത്ത് അസോസിയേഷൻ പ്രസിഡന്റ് ഫാ. കുര്യാക്കോസ് കാലായിൽ സ്വാഗതവും യുത്ത് അസോസിയേഷൻ സെക്രട്ടറി ജിതിൻ ചെറിയാൻ നന്ദിയും പറയും. നിർദനരായ വ്യക്ക രോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം,…
Read More » -
തലസ്ഥാന നഗരിയിൽ വസന്തമെത്തും; ഇനി ആഘോഷത്തിന്റെ രാപ്പകലുകള്‍
തിരുവനന്തപുരം::തലസ്ഥാന നഗരത്തിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ നഗര വസന്തത്തിന് തുടക്കമാകുന്നു.സംസ്ഥാന ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെയാണ് നഗരവസന്തം സംഘടിപ്പിക്കുന്നത്. കനകക്കുന്നിലും നിശാഗന്ധിയിലും സുര്യകാന്തിയിലുമായി ഒരുക്കിയിട്ടുള്ള പുഷ്‌പോത്സവ പ്രദര്‍ശനത്തിലേക്ക് വൈകിട്ട് മൂന്നു മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. മുതിര്‍ന്നവര്‍ക്ക് 100 രൂപയും 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തിരക്ക് ഒഴിവാക്കുന്നതിനായി നഗരത്തിലെ അഞ്ചു കേന്ദ്രങ്ങളില്‍ ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കനകക്കുന്നിനു മുന്‍വശം, മ്യൂസിയത്തിനെതിര്‍വശത്തുള്ള ടൂറിസം ഓഫിസ്, ജവഹര്‍ ബാലഭവനു മുന്‍വശത്തുള്ള പുഷ്‌പോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ്, വെള്ളയമ്പലത്തെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫിസ്, വഴുതക്കാട് ടാഗോര്‍ തിയെറ്റര്‍ എന്നിവിടങ്ങളിലാണ് ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുള്ളത്. നഗരവസന്തത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനം രാത്രി ഒരു മണിവരെ നീണ്ടു നില്‍ക്കും. രാത്രി 12 മണിവരെ പ്രദര്‍ശനം കാണാനുള്ള ടിക്കറ്റുകള്‍ ലഭ്യമാകും. നൂറുകണക്കിന് ഇന്‍സ്റ്റലേഷനുകളാണ് വസന്തോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.…
Read More » -
പ്രമേഹത്തിലെത്താതിരിക്കാൻ നിങ്ങൾക്ക് ചെയ്യാവുന്ന ആറ് കാര്യങ്ങൾ
പ്രമേഹം നമുക്കറിയാം ജീവിതശൈലീരോഗങ്ങളുടെ ഗണത്തിലാണ് പെടുത്തപ്പെട്ടിട്ടുള്ളത്. എന്നാൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രമേഹരോഗത്തിൻറെ പ്രാധാന്യം ഇന്ന് ഏവരും മനസിലാക്കുന്നുണ്ട്. പ്രമേഹം സൃഷ്ടിക്കുന്ന ആനുബന്ധ ആരോഗ്യപ്രശ്നങ്ങൾ അവ ജീവന് നേരെ പോലും ഉയർത്തുന്ന വെല്ലുവിളികളെല്ലാം ഇന്ന് മിക്കവർക്കും അറിയാം. പ്രമേഹം വന്നുകഴിഞ്ഞാൽ ഭൂരിഭാഗം കേസിലും അത് പിന്നീട് ഭേദപ്പെടുത്താൻ സാധിക്കില്ല. നിയന്ത്രിച്ച് മുന്നോട്ട് പോവുക എന്ന വഴി മാത്രമേ മുന്നിലുണ്ടാകൂ. അതുകൊണ്ട് തന്നെ പ്രമേഹം പിടിപെടാതിരിക്കാൻ നേരത്തെ ശ്രദ്ധിക്കുന്നത് ഉചിതമാണ്. പാരമ്പര്യമായി പ്രമേഹമുണ്ടാകാം. എന്നാൽ ഇതിനെക്കാളെല്ലാം ഭക്ഷണം അടക്കമുള്ള ശീലങ്ങളാണ് അധികപേരെയും പ്രമേഹത്തിലേക്ക് എത്തിക്കുന്നത്. ഇത്തരത്തിൽ പ്രമേഹത്തിലെത്താതിരിക്കാൻ നിങ്ങൾക്ക് ചെയ്യാവുന്ന ആറ് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് നില ഉയർത്തുന്നതിന് കാർബോഹൈഡ്രേറ്റ് വലിയ രീതിയിൽ കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ കാർബോഹൈഡ്രേറ്റ് ആദ്യം മുതലേ നിയന്ത്രിക്കുന്നതാണ് നല്ലത്. നമ്മൾ നിത്യവും കഴിക്കുന്ന ചോറ്, ഗോതമ്പ് ഭക്ഷണങ്ങൾ എന്നിവയടക്കം പല ഭക്ഷണങ്ങളിലും കാർബോഹൈഡ്രേറ്റ് കാര്യമായി അടങ്ങിയിരിക്കുന്നു. മൈദ, പഞ്ചസാര, സെറിൽ, ശർക്കര, ചില പഴങ്ങൾ…
Read More » -
ശൈത്യകാലത്ത് മലബന്ധ പ്രശ്നം അകറ്റാൻ ഫലപ്രദമായ വഴികൾ
മലബന്ധം എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്. അനാരോഗ്യകരവും ക്രമരഹിതവുമായ ജീവിതശൈലി ദഹനനാളത്തിലെ മലവിസർജ്ജനം മന്ദഗതിയിലാക്കുന്നതിനും കഠിനമായ മലം രൂപപ്പെടുന്നതിനും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. തണുത്ത മാസങ്ങളിൽ പലരും കുറച്ച് വെള്ളം കുടിക്കുന്നു. ഇത് നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും മലബന്ധത്തിന് കാരണമാവുകയും ചെയ്യും. മന്ദഗതിയിലുള്ള മലവിസർജ്ജനം കൂടുതൽ കട്ടിയുള്ള ഭക്ഷണം കഴിക്കുന്നതിന്റെ ഫലമാണെന്നും ഡോക്ടർമാർ പറയുന്നു. പഠനങ്ങൾ അനുസരിച്ച് ശൈത്യകാലത്ത് വിശപ്പ് വർദ്ധിക്കുന്നതിനനുസരിച്ച് ആളുകൾ അമിതമായി ഭക്ഷണം കഴിക്കുന്നു. ഇത് ദഹനവ്യവസ്ഥയെ അസ്വസ്ഥമാക്കുന്നു. കൂടാതെ, വയറിലെ പേശികളുടെ സങ്കോചവും പ്രശ്നം കൂടുതൽ വഷളാക്കുന്നു. കാരണങ്ങൾ കുറച്ച് വെള്ളം കുടിക്കുക അല്ലെങ്കിൽ നിർജ്ജലീകരണം. ആവശ്യത്തിന് നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കാത്തത്. പേശികളുടെ പ്രവർത്തനത്തിന്റെ അഭാവം നാഡീ ക്ഷതം ഉദാസീനമായ ജീവിതശൈലി മരുന്നിന്റെ പാർശ്വഫലങ്ങൾ മൾട്ടിപ്പിൾ സ്ക്ലിറോസിസ്, ഇറിറ്റബിൾ ബവൽ സിൻഡ്രോം, പ്രമേഹം എന്നിവയുൾപ്പെടെയുള്ള ചില രോഗാവസ്ഥകളും മലബന്ധത്തിന് കാരണമാകാം. ശൈത്യകാലത്ത് മലബന്ധ പ്രശ്നം അകറ്റാൻ ഫലപ്രദമായ വഴികൾ: ഭക്ഷണം കഴിക്കുമ്പോൾ തണുത്ത വെള്ളം കുടിക്കരുത്…
Read More » -
അമിതമുടികൊഴിച്ചിൽ നിസാരമായി കാണരുത്; ഈ പോഷകത്തിന്റെ കുറവ് മൂലമാകാം…
ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് പ്രധാനപ്പെട്ട പോഷകമാണ് ഇരുമ്പ് . രക്തം ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ഇരുമ്പിന്റെ കുറവ് വിളർച്ച എന്ന അവസ്ഥയിലേയ്ക്ക് നയിക്കുന്നു. ഇരുമ്പിന്റെ കുറവ് ഉണ്ടായാൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടമാകാം. ഇരുമ്പിന്റെ കുറവ് ഉണ്ടാകുമ്പോൾ ചർമ്മം, മുടി, നഖം എന്നിവിടങ്ങളിൽ ലക്ഷണങ്ങൾ പ്രകടമാകും. ഒരു പ്രധാന ഭക്ഷണ ധാതുവായ ഇരുമ്പ് ശരീരത്തിന്റെ വളർച്ചയിലും വികാസത്തിലും നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നു. ചുവന്ന രക്താണുക്കളിലെ പ്രോട്ടീനായ ഹീമോഗ്ലോബിൻ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇത് ശ്വാസകോശങ്ങളിൽ നിന്ന് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്നു. ഇത് പേശികളിലേക്ക് ഓക്സിജൻ എത്തിക്കുകയും ചില ഹോർമോണുകൾ നിർമ്മിക്കുകയും ചെയ്യുന്നു. ഒരാളിൽ ഇരുമ്പിന്റെ അംശം കുറവാണെങ്കിൽ അവർക്ക് ക്ഷീണം, ബലഹീനത, നെഞ്ചുവേദന, കൈകൾ തണുത്തുറയുക, നാവിൽ വേദന എന്നിവ ഉണ്ടാകാം. ഇരുമ്പിന്റെ കുറവ് പുരുഷന്മാരേക്കാൾ സ്ത്രീകളിളാണ് കൂടുതലായി കാണപ്പെടുന്നത്. ഗർഭിണികളായ സ്ത്രീകൾക്ക് ഇരുമ്പിന്റെ കുറവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഏകദേശം 50 ശതമാനം സ്ത്രീകൾക്കും ഗർഭകാലത്ത് ഇരുമ്പിന്റെ കുറവുണ്ടാകും. ഇരുമ്പിന്റെ അഭാവത്തിന്റെ പ്രധാന ലക്ഷണങ്ങൾ…
Read More » -
അമിത വണ്ണം കുറയ്ക്കാൻ അത്താഴവും പ്രഭാത ഭക്ഷണവും അടിമുടി മാറ്റുക: ശ്രദ്ധയോടെ ഇത് വായിക്കൂ, കരുതലോടെ പരീക്ഷിക്കൂ: സൂക്ഷിച്ചു വയ്ക്കൂ ഈ വിലപ്പെട്ട വിവരങ്ങൾ
അമിത വണ്ണം അപകടകരമാണ്. ഇത് മൂലം ബുദ്ധിമുട്ടുന്നവർക്ക് വർക്കൗട്ടുകളോ കഠിനമായ ഡയറ്റോ ഒന്നും കൂടാതെ തന്നെ വണ്ണം കുറയ്ക്കാൻ എളുപ്പവഴികൾ ഏറെയുണ്ട്. മാറിയ ജീവിത ശൈലിയാണ് അമിത വണ്ണത്തിന് പ്രധാന കാരണം. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും പിൻതുടരുകയാണ് വേണ്ടത്. തുടക്കത്തിൽ തന്നെ പറയട്ടെ, വണ്ണം കുറയ്ക്കണമെങ്കിൽ അത്താഴത്തിൽ ചില മാറ്റങ്ങൾ വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്ത്. നട്സ് ആണ് ഈ പട്ടികയിൽ ഉൾപ്പെടുത്തേണ്ട പ്രധാന വിഭവം. ഫൈബർ ധാരാളം അടങ്ങിയ നട്സ് വണ്ണവും കുടവയറും കുറയ്ക്കാൻ സഹായിക്കും. ബദാം, വാൾനട്സ്, പിസ്ത തുടങ്ങിയവ രാത്രിയിൽ കഴിക്കുന്നത് നല്ലതാണ്. വണ്ണം കുറയ്ക്കാനുള്ള ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. രാത്രി ചോറിന് പകരം ഓട്സ് കഴിക്കാം. ഒരു കപ്പ് ഓട്സിൽ 7.5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും ഓട്സ് സഹായിക്കും. രാത്രി ഒരു ആപ്പിൾ കഴിക്കുക.ആപ്പിൾ കഴിച്ചാൽ ഡോക്ടറെ മാത്രമല്ല, അമിത വിശപ്പും അകറ്റാം. ആപ്പിൾ വിശപ്പിനെ…
Read More » -
മൊട വേണ്ട പൈയ്യലേ…… കൊട്ട മധുവിന്റെയും കൂട്ടരുടെയും ‘തിരു തിരു തിരുവന്തോരത്ത്’ ഗാനമെത്തി; ‘കാപ്പ’ വീഡിയോ സോംഗ്
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്‍ത കാപ്പ സിനിമയിലെ വീഡിയോ ഗാനം പുറത്തെത്തി. തിരു തിരു തിരു തിരുവന്തോരത്ത് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. സംഗീത സംവിധാനം ജേക്സ് ബിജോയ്. സുഭാഷ് ബാബു ബി, അനുഗ്രഹ് ദിഗോഷ്, അഖില്‍ ജെ ചന്ദ്, ജേക്സ് ബിജോയ് എന്നിവരാണ് പാടിയിരിക്കുന്നത്. കടുവയുടെ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ജി ആര്‍ ഇന്ദുഗോപന്‍റെ പ്രശസ്‍ത നോവല്‍ ശംഖുമുഖിയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഒന്നാണ്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന് നിര്‍മ്മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളും നിര്‍മ്മാണ പങ്കാളികളായ ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ 22 ന് ആണ്. തലസ്ഥാന നഗരിയുടെ…
Read More » -
പള്ളി മേടയിൽ മെല്ലേ മണികൾ മുഴക്കി പെപ്പേ, ആന്‍റണി വർഗ്ഗീസിന്റെ പൂവനിലെ കരോൾ ഗാനം പുറത്ത്
ആന്‍റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ വിനീത് വാസുദേവന്‍ സംവിധാനം നിര്‍വ്വഹിച്ച പൂവന്‍ എന്ന ചിത്രത്തിലെ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. പള്ളി മേടയില്‍ എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ വരികളും സംഗീത സംവിധാനവും ടൈറ്റസ് മാത്യുവാണ്. കരോള്‍ ഗാനമാണ് ഇത്. ഡിസംബർ വോയ്സ് ബാൻഡിലെ ഗായകരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്‌സ് പ്രൊഡക്ഷൻസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണിത്. ജനുവരി ആറിനാണ് സിനിമയുടെ റിലീസ്. സമീപകാല ആക്ഷൻ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ഏറെ രസകരമായ ഒരു കഥാപാത്രത്തെയാണ് പൂവനിൽ ആന്‍റണി വർഗ്ഗീസ് അവതരിപ്പിക്കുന്നത്. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലെ ക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വരുൺ ധാരയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. സമീപകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ‘അനുരാഗ് എഞ്ചിനീയറിംഗ് വർക്ക്സ്’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ വിനീത്…
Read More » -
ഹൃദയ സംരക്ഷണത്തിനും ഓർമ്മശക്തിക്കും ഏകാഗ്രതയ്ക്കും കഴിക്കാം ബ്ലാക്ക്‌ബെറി, അറിയാം മറ്റ് ആരോഗ്യ ഗുണങ്ങൾ…
വിറ്റാമിനുകൾ സി, കെ, മാംഗനീസ്, ധാതുക്കൾ, നാരുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയ ബ്ലാക്ക്‌ബെറികൾ സാധാരണയായി വേനൽക്കാലത്ത് വളരുന്ന ചെറിയ എരിവുള്ള പഴുത്ത സരസഫലങ്ങളാണ്. ഈ ആരോഗ്യകരമായ സരസഫലങ്ങൾ ദഹനത്തെ സഹായിക്കുന്നു, അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുന്നു, നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. അവ നിങ്ങളുടെ ഹൃദയത്തിനും നല്ലതാണ്. ബ്ലാക്ക്‌ബെറിയുടെ അഞ്ച് അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ ഹൃദയത്തെ സംരക്ഷിക്കുന്നു വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോകെമിക്കലുകൾ, മൈക്രോ ന്യൂട്രിയന്റുകൾ എന്നിവയാൽ സമ്പന്നമായ ബ്ലാക്ക്‌ബെറി നിങ്ങളുടെ ഹൃദയത്തിന് ഉത്തമമാണ്. ഇവയിലെ ആന്തോസയാനിനുകൾ നിങ്ങളുടെ ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളെ തടയുന്നു. ബ്ലാക്ക്‌ബെറി കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ കൊളസ്‌ട്രോളിന്റെ ഓക്‌സിഡേഷൻ പ്രക്രിയയെ 50% കുറയ്ക്കുന്നു. ആന്തരിക വാസ്കുലർ വീക്കം കുറയ്ക്കാനും അവ സഹായിക്കുന്നു. ഒരു പഠനമനുസരിച്ച്, ആന്തോസയാനിൻ സപ്ലിമെന്റുകൾ നല്ല കൊളസ്‌ട്രോളിന്റെ ഉയർന്ന അളവിലും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും കാരണമാകുന്നു. തലച്ചോറിന്റെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നു മെമ്മറിയും ഏകാഗ്രതയും മെച്ചപ്പെടുത്താൻ ബ്ലാക്ക്‌ബെറി സഹായിക്കുന്നു. വിഷവസ്തുക്കൾ പുറപ്പെടുവിക്കുന്ന…
Read More »