LIFE
കുവൈറ്റിലെ പ്രവാസി മലയാളിയുടെ വീട്ടിൽ നാല് വർഷം മുൻപ് പാടി റെക്കോർഡ് ചെയ്ത ഗാനത്തിന് മുൻ കലാഭവൻ ഗായകനിലൂടെ പുനർജനനം; ന്യൂസ് ദെൻ വെബ്‌സൈറ്റിലൂടെ ഗാനം പ്രകാശനം ചെയ്യുന്നു

ബറോഡ: നാല് വർഷങ്ങൾക്ക് മുൻപ് കുവൈറ്റിൽ ഒരു ക്രിസ്ത്യൻ ഭക്തിഗാനം പിറന്നു. സ്ത്രീകളും പെൺകുട്ടികളും അടക്കം 8 പേർ ചേർന്ന് പാടിയ ഗാനത്തോടൊപ്പം ഗാനരചനയും സംഗീതവും നിർവ്വഹിച്ച സുനിൽ കെ ചെറിയാനും പാടി. സാമൂഹിക മാധ്യമം വഴി പാട്ട് കേട്ട് ഇഷ്ടപ്പെട്ട ഗുജറാത്തിലെ ബറോഡയിൽ താമസിക്കുന്ന റോയ് അഗസ്റ്റിൻ ഫ്രാൻസിസ് എന്ന മുൻ കലാഭവൻ ഗായകൻ ഈ പാട്ട് പാടി ഇപ്പോഴിതാ ന്യൂസ് ദെൻ വെബ്‌സൈറ്റിലൂടെ പ്രകാശനം ചെയ്യുന്നു.

കോട്ടയം സ്വദേശി റോയ് കലാഭവൻ ഗുജറാത്തിലെ ബറോഡയിലാണ് ഇപ്പോൾ. എറണാകുളം ജില്ലയിലെ തിരുവാണിയൂരിലാണ് വീട്. ഭക്തിഗാനത്തിന്റെ മൗലികതയിൽ ആകൃഷ്ടനായാണ് വീണ്ടും പാടിയതെന്ന് റോയ് കലാഭവൻ പറഞ്ഞു.






