LIFELife Style

ഒന്നും കഴിക്കാന്‍ തോന്നുന്നില്ലേ? വിശപ്പില്ലായ്മ ചെറിയ പ്രശ്‌നമല്ല; സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും; രോഗകാരണവും ലക്ഷണങ്ങളും..

സ്വാദിഷ്ടമായ ഭക്ഷണം മുന്നില്‍ വെച്ചാല്‍ പോലും കഴിക്കാന്‍ തോന്നുന്നില്ലേ? എങ്കില്‍ നിങ്ങള്‍ വിശപ്പില്ലായ്മ എന്ന പ്രശ്‌നം അനുഭവിക്കുന്നവരാണ്. പല പ്രായത്തിലുള്ള ആളുകള്‍ക്കിടയില്‍ വിശപ്പില്ലായ്മ ഒരു സാധാരണ പ്രശ്‌നമാണ്. ഉത്കണ്ഠ, സമ്മര്‍ദ്ദം, വിഷാദം തുടങ്ങിയ നിരവധി കാരണങ്ങളാല്‍ വിശപ്പില്ലായ്മ ഉണ്ടാകാം. ചിലപ്പോള്‍ ഡിമെന്‍ഷ്യ, കിഡ്നി പ്രശ്നം, ബാക്ടീരിയല്‍ അണുബാധ തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ മൂലവും വിശപ്പില്ലായ്മ സംഭവിക്കാം. എന്തെങ്കിലും കഴിക്കാനുള്ള ആഗ്രഹം കുറയുമ്പോള്‍ വിശപ്പില്ലായ്മ വരുന്നു. ഇതിനെ വൈദ്യശാസ്ത്രപരമായി അനോറെക്‌സിയ എന്ന് വിളിക്കപ്പെടുന്നു. ചികിത്സിച്ചില്ലെങ്കില്‍ ഈ പ്രശ്‌നം ഗുരുതരമായേക്കാം. അതിനാല്‍ വിശപ്പില്ലായ്മയ്ക്ക് പിന്നിലെ കൃത്യമായ കാരണം കണ്ടെത്തി ചികിത്സിക്കേണ്ടത് പ്രധാനമാണ്.

വിശപ്പ് കുറയുന്നതിന് കാരണങ്ങള്‍

Signature-ad

പല ആരോഗ്യപ്രശ്‌നങ്ങളും വിശപ്പ് കുറയുന്നതിന് കാരണമാകാം. വിശപ്പില്ലായ്മയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് ബാക്ടീരിയ അല്ലെങ്കില്‍ വൈറസുകള്‍. കാരണം ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ അണുബാധയാണെങ്കില്‍ വിശപ്പില്ലായ്മ വരാം. എന്നാല്‍, അണുബാധ ചികിത്സിച്ച് ഭേദമായ ശേഷം വിശപ്പ് പെട്ടെന്ന് സാധാരണ നിലയിലാകും.

ചില മരുന്നുകളുടെ ഉപയോഗം കാരണമുണ്ടാകുന്ന സാധാരണ പാര്‍ശ്വഫലമാണ് വിശപ്പില്ലായ്മ. ഒരു വ്യക്തിയുടെ ആമാശയത്തിലൂടെയും ദഹനനാളത്തിലൂടെയും മരുന്നുകള്‍ കടന്നുപോകുമ്പോഴാണ് ഈ പ്രശ്‌നം കൂടുതലും സംഭവിക്കുന്നത്. ചില ആന്റിബയോട്ടിക്കുകള്‍, ഇമ്മ്യൂണോതെറാപ്പി, കീമോതെറാപ്പി എന്നിവയാണ് സാധാരണയായി വിശപ്പ് കുറയാന്‍ കാരണമാകുന്ന മരുന്നുകളും ചികിത്സയും. മാനസിക പ്രശ്‌നങ്ങളും മാനസികാരോഗ്യ നിലയും ഒരു വ്യക്തിയുടെ വിശപ്പില്‍ കാര്യമായ സ്വാധീനം ചെലുത്തും. വിഷാദം, ഉത്കണ്ഠ, പരിഭ്രാന്തി, സമ്മര്‍ദ്ദം, ഭക്ഷണ ക്രമക്കേട് തുടങ്ങിയ മാനസികാവസ്ഥകള്‍ വിശപ്പില്ലായ്മയ്ക്ക് കാരണമാകുന്നു. വിശപ്പ് കുറയുന്നത് രോഗപ്രതിരോധ വ്യവസ്ഥയുടെ പ്രവര്‍ത്തനം കുറയുന്നതും, അസുഖം തോന്നുന്നതും, വയറുവേദനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദഹനപ്രശ്നങ്ങള്‍, ആസ്ത്മ, പ്രമേഹം, തൈറോയ്ഡ്, ഹൃദയസ്തംഭനം, ആമാശയം, വന്‍കുടല്‍ കാന്‍സര്‍ തുടങ്ങിയ ചില രോഗാവസ്ഥകള്‍ വിശപ്പില്ലായ്മയ്ക്ക് കാരണമാകും

വിശപ്പില്ലായ്മയുടെ ലക്ഷണങ്ങള്‍

  • ശരീരഭാരം കുറയുന്നു

വിശപ്പില്ലായ്മയുടെ ഏറ്റവും സാധാരണവും തുടക്കത്തിലുള്ളതുമായ ലക്ഷണമാണ് ശരീരഭാരം കുറയല്‍. ഇത് ചില സന്ദര്‍ഭങ്ങളില്‍ പോഷകാഹാരക്കുറവിലേക്ക് നയിക്കുന്നു. ഒരു കാരണവുമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയാൻ തുടങ്ങിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

  • രുചിയില്ലായ്മയും ക്ഷീണവും

അപൂര്‍വ സന്ദര്‍ഭങ്ങളില്‍ വിശപ്പില്ലായ്മയുടെ ലക്ഷണമായി ചില ആളുകള്‍ക്ക് രുചി നഷ്ടപ്പെടാം. ശരിയായി ഭക്ഷണം കഴിക്കാത്തതിനാല്‍ ശരീരത്തിന് ക്ഷീണവും ബലഹീനതയും വരുന്നു. ശരിയായ അളവില്‍ പോഷകങ്ങള്‍ ലഭിക്കാത്തത് ക്ഷീണത്തിന് കാരണമാകും.

  •  ഭക്ഷണം കഴിക്കാന്‍ തോന്നാതിരിക്കല്‍

ഭക്ഷണം കഴിക്കാന്‍ ആഗ്രഹമില്ലെങ്കില്‍ അതും വിശപ്പില്ലായ്മയുടെ ലക്ഷണമാണ്. ഭക്ഷണം കഴിക്കാന്‍ തോന്നാത്തത് വിശപ്പില്ലായ്മയുടെ പ്രധാനവും ശ്രദ്ധേയവുമായ ലക്ഷണമാണ്.

Back to top button
error: