കനത്ത മഴ മാറിയതോടെ വിള നശിപ്പിക്കാൻ കൂട്ടത്തോടെ ഇനി ഉറുമ്പുകളെത്തും. പച്ചക്കറി കൃഷിയിലാണ് ഈ ഇത്തിരിക്കുഞ്ഞന്മാർ തണ്ഡവമാടുക. മഴ മാറിയെങ്കിലും രാത്രിയും രാവിലെയും അത്യാവശ്യം തണുത്ത കാലാവസ്ഥയാണിപ്പോള്‍. ഉറുമ്പുകളും മറ്റു പല തരത്തിലുള്ള ഷഡ്പദങ്ങളും ഈ സമയത്ത് നല്ല പോലെ അടുക്കളത്തോട്ടത്തില്‍ എത്തിയിട്ടുണ്ടാകും. മഴയില്‍ നല്ല പോലെ വളര്‍ന്ന പച്ചക്കറി ചെടികളുടെ തണ്ടും ഇലകളും ഇവ നശിപ്പിക്കുകയാണെന്ന പരാതി പല കര്‍ഷകരും പറയുന്നു. ചെടി ഉണങ്ങി നശിക്കാന്‍ തന്നെയിതു കാരണമാകും. വീട്ടില്‍ത്തന്നെ നിഷ്പ്രയാസമുണ്ടാക്കാവുന്ന ചില മിശ്രിതങ്ങള്‍ ഉപയോഗിച്ച് ഇവയെ തുരത്താം.
- 1. കാല് കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ഒരു കിലോഗ്രാം ചാരത്തില്‍ ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകള്‍ അടക്കമുള്ളവയെ ഓടിക്കാം.
- 2. പഞ്ചസാര പൊടിച്ചതില്‍ അപ്പക്കാരം അല്ലെങ്കില്‍ ബോറിക് ആസിഡ് പൊടിച്ചതും കലര്‍ത്തി നനയാതെ ചെടികളുടെ താഴെ വെക്കുക.
- 3. കടിക്കുന്ന ഉറുമ്പുകളാണെങ്കില്‍ ഉണക്കചെമ്മീന്‍ പൊടിച്ചതിന്റെ കൂടെ ബോറിക് പൗഡര്‍ ചേര്‍ത്ത് ഉറുമ്പുള്ള സ്ഥലങ്ങളില്‍ കൊണ്ടുവെക്കുക.
- 4. ഉറുമ്പുകള്‍ ഉള്ള സ്ഥലത്ത് വെള്ള വിനാഗിരി സ്പ്രേ ചെയ്യുക.
- 5. മുളകുപൊടി, ഉപ്പ് എന്നിവ വിതറുകയോ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യുകയോ ചെയ്യാം.
- 6. കര്‍പ്പൂരതുളസി ഉണക്കിപ്പൊടിച്ച് വിതറുക.
- 7. കര്‍പ്പൂരം എണ്ണയില്‍ പൊടിച്ച് ഒരു തുണിയില്‍ കുറച്ചെടുത്ത് ഉറുമ്പു വരുന്ന ഭാഗത്ത് തുടച്ചിടുക