LIFELife Style

മുടിഞ്ഞ ചെലവ്! കുടുംബാസൂത്രണത്തിനൊരുങ്ങി മൂസാക്ക; 12 ഭാര്യമാരും 102 മക്കളുമുള്ള പാവം കര്‍ഷകന്റെ വനരോദനം…

സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ഇനി കുടുംബാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കില്ലെന്ന തീരുമാനത്തിലാകര്‍ഷകനായ മൂസ ഹസഹ്യ. 12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളുമുള്ള ഒരു മാതൃകാ കുടുംബത്തിന്‍െ്‌റ നാഥനാണ് ഉഗാണ്ടയിലെ ലുസാക്ക സ്വദേശിയായ ഈ 67 വയസുകാരന്‍.

ഇത്രയും വലിയ കുടുംബത്തിന്റെ ദൈനംദിന ചെലവുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, ഭാര്യമാരോട് ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കാന്‍ ഹസഹ്യ ഇപ്പോഴാണ് ആവശ്യപ്പെടുന്നത്. ‘ദ സണ്‍’ ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പരിമിതമായ ജീവിതസാഹചര്യത്തില്‍ ഇനി ഒരു കുട്ടിയെക്കൂടി പോറ്റാന്‍ കഴിയില്ല. കര്‍ഷകനായ തന്റെ വരുമാനം ഒന്നിനും തികയുന്നില്ലെന്നും ഹസഹ്യ പറയുന്നു.

Signature-ad

ഉഗാണ്ടയില്‍ ബഹുഭാര്യാത്വം അനുവദനീയമാണ്. 12 മുറി വീട്ടിലാണ് ഹസഹ്യയുടെ ഭാര്യമാര്‍ താമസിക്കുന്നത്. തന്റെ 102 മക്കളെ അറിയാന്‍ ബുദ്ധിമുട്ടില്ലെന്ന് പറയുന്ന ഹസഹ്യ 568 പേരക്കുട്ടികളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടെന്നും പറയുന്നു. 1971 ല്‍ 16 ാം വയസിലാണ് ഹസഹ്യയുടെ ആദ്യ വിവാഹം. ഹനീഫയെന്നാണ് ആദ്യഭാര്യയുടെ പേര്. രണ്ട് വര്‍ഷത്തിന് ശേഷം ഇവര്‍ക്ക് ആദ്യത്തെ കുട്ടി ജനിച്ചു. അന്ന് തന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായിരുന്നു എന്നും അതിനാലാണ് വീണ്ടും വിവാഹം ചെയ്ത് കുടുംബം വിപുലീകരിച്ചതെന്നും ഹസഹ്യ പറയുന്നു.

കുട്ടികളുടെ എണ്ണം വര്‍ധിച്ചതോടെ അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഹസഹ്യ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. സാമ്പത്തിക സ്ഥിതി കുറഞ്ഞു വരികയും കുടുംബം വലുതായി വരികയും ചെയ്ത സാഹചര്യമാണുള്ളത്. മൂസ ഹസഹ്യയുടെ ഏറ്റവും ഇളയ ഭാര്യ സുലൈഖക്ക് 11 മക്കളാണുള്ളത്. ഇദ്ദേഹത്തിന്റെ മക്കളില്‍ ഏറ്റവും ഇളയ ആള്‍ക്ക് 6 വയസും ഏറ്റവും മൂത്തയാള്‍ക്ക് 51 ഉം ആണ് പ്രായം.

Back to top button
error: