LIFEMovie

സെക്‌സില്‍ തൃപ്തിപ്പെട്ട കാലം ഉണ്ടായിരുന്നു; ഇപ്പോള്‍ വേണ്ടത് സ്‌നേഹം: അനു അഗര്‍വാള്‍

ബോളിവുഡ് യുവാക്കളുടെ ഹൃദയം കീഴടക്കിയ നടി ആയിരുന്നു അനു അഗര്‍വാള്‍. ‘ആഷിഖി’ എന്ന എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നിലെ നായികയാണ് അനു സിനിമയിലെത്തുന്നത്. കാറപകടത്തില്‍ പെട്ട് കോമയില്‍ ആയിരുന്നു നടി മരണത്തിന്റെ വാക്കില്‍ നിന്നുമാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. 2001 ല്‍ സന്യാസിയായി എന്ന് അവകാശപ്പെടുന്ന താരമാണ് അനു അഗര്‍വാള്‍.

ഒരു അഭിമുഖത്തില്‍ സ്‌നേഹവും സെക്‌സും തമ്മില്‍ ഉള്ള വ്യത്യാസം പറഞ്ഞ് അനു വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അനുവിന്റെ വാക്കുകള്‍ ഇങ്ങനെ: ”ഞാന്‍ വളരെ ഓപ്പണ്‍ ആയ വ്യക്തിയാണ്. ശരിക്കും പണ്ടും താന്‍ കൂടുതല്‍ ഓപ്പണ്‍ ആയിരുന്നു.

അന്ന് സ്‌നേഹത്തെക്കുറിച്ച് തുറന്നു സംസാരിച്ചു. ശരിക്കും ഭാവിയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് അറിയില്ലല്ലോ? ലൈംഗികതയില്‍ നിന്നും തൃപ്തിപ്പെടുക എന്ന ആഗ്രഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഞാന്‍ ഉപേക്ഷിച്ചതാണ്. ഞാന്‍ നിര്‍മ്മലമായതും വളരെ സത്യസന്ധമായ സ്‌നേഹം അര്‍ഹിക്കുന്നു. അത് കുട്ടികളില്‍ നിന്നാണ് ഇപ്പോള്‍ ലഭിക്കുന്നത്. സ്‌നേഹത്തിനു വേണ്ടിയുള്ള ആഗ്രഹം പലവഴിയില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. എന്നാല്‍, അതില്‍ സെക്‌സില്ല സെക്‌സ് സ്‌നേഹമല്ല.

സ്‌നേഹം അല്ലെങ്കില്‍ പ്രേമം എന്ന ആശയം തിരുത്തപ്പെടണം. ഓരോ ചെറിയ ആഭിമുഖ്യത്തിലും സ്‌നേഹമുണ്ട് അത് വലിയ ശബ്ദത്തില്‍ ആഘോഷമാക്കി നടത്തണം എന്നില്ല. നാം മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. സ്‌നേഹത്തിനായി താന്‍ വ്യത്യസ്തമായ പാതയാണ് നടക്കുന്നത്”. ഇപ്പോള്‍ യോഗ രംഗത്ത് സജീവമാണ് അനു.

സംഗീത റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയതിലൂടെ വലിയ വിവാദങ്ങള്‍ താരത്തിന്റെ പേരില്‍ ഉയര്‍ന്നിരുന്നു. ‘ആഷിഖി’ സിനിമയുമായി ബന്ധപ്പെട്ട എപ്പിസോഡിലായിരുന്നു അനു പങ്കെടുത്തത്. എന്നാല്‍, പരിപാടി ചെയ്തപ്പോള്‍ അവരുടെ ഭാഗങ്ങള്‍ പലതും കാണിച്ചില്ലെന്ന ആരോപണവുമായി താരം വന്നത് വലിയ വാര്‍ത്തയായി. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു ഫൗണ്ടേഷനും അനുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 

Back to top button
error: