LIFE

  • ബേസിലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നു ​’ഗുരുവായൂരമ്പല നടയിൽ’

    പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ​’ഗുരുവായൂരമ്പല നടയിൽ’ എന്നാണ് ചിത്രത്തിന്റെ പേര്.  ബേസിലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയ ജയ ജയ ജയ ഹേ ഒരുക്കിയ വിപിൻ ദാസ് ആണ്. ദീപു പ്രദീപ് ആണ് രചന. കുഞ്ഞിരാമായണത്തിന് ശേഷം ദീപു എഴുതുന്ന സിനിമ കൂടിയണ് ‘ഗുരുവായൂരമ്പല നടയിൽ’. ബഹുമുഖ പ്രതിഭയായ ബേസിൽ ജോസഫുമായി കൈകോർക്കുന്നു എന്നാണ് പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് പറയുന്നത്.   2022ലാണ് ‘ഗുരുവായൂരമ്പല നടയിലി’ന്റെ കഥ കേൾക്കുന്നതെന്നും ഓർക്കുമ്പോഴെല്ലാം ചിരി ഉണർത്തുന്ന കഥയാണിതെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിക്കുന്നു. ഇ4 എന്റർടെയ്ൻമെന്റ്സ് ആണ് നിർമ്മാതാക്കൾ. ഇന്നത്തെ മലയാള സിനിമയിലെ മുൻനിര താരങ്ങളായ ബേസിലും പൃഥ്വിരാജും ഒന്നിക്കുന്ന സന്തോഷം ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. ജയ ജയ ജയ ജയ ഹേ എന്ന…

    Read More »
  • വിജയ് ബാബുവും ആന്‍ അഗസ്റ്റിനും ഒരുമിക്കുന്നു! കൈയടിച്ച് ആരാധകര്‍

    മലയാളി പ്രേക്ഷകര്‍ക്കിടയില്‍ നിരവധി ആരാധകരുള്ള ഒരു നടിയാണ് ആന്‍ അഗസ്റ്റിന്‍, ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന പിന്നീട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിക്കാന്‍ സാധിച്ചിരുന്നു. ‘ഓട്ടോക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ആന്‍. അതുപോലെ മലയാള സിനിമ ലോകത്ത് വളരെയധികം ആരാധകരുള്ളൊരു താരമാണ് വിജയ് ബാബു. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ വലിയതോതില്‍ വിജയമായിട്ടുണ്ട്. ഒരു വിവാദപരമായ പ്രശ്‌നത്തില്‍ വിജയബാബുവിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും വീണ്ടും എപ്പോള്‍ സിനിമയില്‍ സജീവമാവുകയാണ് വിജയ് ബാബു. ഇപ്പോള്‍ വിജയ് ബാബുവിന്റെയും ആന്‍ ആഗസ്റ്റിനെയും സംബന്ധിച്ച ഒരു പുതിയ വിവരമാണ് പുറത്തു വരുന്നത്. ഇരുവരും ഒരുമിച്ച് കൈകോര്‍ക്കുന്നു എന്ന വാര്‍ത്തയാണിത്. ഒരു മലയാള ചിത്രത്തിന് വേണ്ടിയാണ് ഇവര്‍ ഒരുമിച്ച് കൈകോര്‍ക്കുന്നത്. ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത സുരാജ് വെഞ്ഞാറമൂട്, ബേസില്‍ ജോസഫ്, സൈജു കുറിപ്പ് നിരഞ്ജന അനൂപ്, തന്‍വീ, രാധാകൃഷ്ണന്‍ എന്നിവര്‍ പ്രധാന…

    Read More »
  • രാജകൊട്ടാരത്തില്‍ മാത്രം വളര്‍ത്തിയിരുന്ന പഴം, ഇതു കഴിച്ചാല്‍ പിന്നെ വിയര്‍പ്പിന് പോലും സുഗന്ധം; കെപ്പല്‍ പഴത്തിന്റെ വിശേഷങ്ങള്‍ അറിയാം 

    രാജകൊട്ടാരത്തില്‍ മാത്രം വളര്‍ത്തിയിരുന്ന പഴം, ഇതു കഴിച്ചാല്‍ പിന്നെ വിയര്‍പ്പിന് പോലും സുഗന്ധമായിരിക്കും. പ്രജകള്‍ ഈ പഴച്ചെടി വളര്‍ത്തിയാല്‍ ശിക്ഷ മരണം! ഇങ്ങനെയും ഒരു പഴമുണ്ടോ എന്നായിരിക്കും ചിന്ത. അതെ അങ്ങനെയും ഒരു പഴമുണ്ട്, അങ്ങ് ഇന്ത്യോനേഷ്യയിൽ, പേര് കെപ്പൽ! ഇപ്പോൾ കേരളത്തിലും സുലഭമാകുന്നു. ചീത്ത കൊളസേ്ട്രാള്‍ കുറയ്ക്കാനും മൂത്രത്തിന്റെ ദുര്‍ഗന്ധം മാറാനും വൃക്കരോഗത്തിനും ശരീരദുര്‍ഗന്ധം വായ്‌നാറ്റം എന്നിവ അകറ്റാനുമെല്ലാം ഉപകരിക്കുന്ന അത്ഭുത പഴമാണ് കെപ്പല്‍. കെപ്പല്‍ പഴത്തിന്റെ വിശേഷങ്ങള്‍ അറിയാം. ഇന്ത്യോനേഷ്യന്‍ സ്വദേശി റംബുട്ടാന്‍, മാംഗോസ്റ്റീന്‍, ലിച്ചി തുടങ്ങിയവപ്പോലെ ഇന്ത്യോനേഷ്യന്‍ സ്വദേശിയാണ് കപ്പല്‍ പഴവും. ഇന്ത്യോനേഷ്യയിലെ ജാവയിലെ രാജകൊട്ടാരത്തിലാണ് പണ്ടു കാലത്ത് ഈ മരം വളര്‍ത്തിയിരുന്നത്. അക്കാലത്ത് കൊട്ടാര വളപ്പില്ലല്ലാതെ ഇതു വളര്‍ത്താന്‍ പാടില്ലായിരുന്നു. വളര്‍ത്തിയാല്‍ തലവെട്ടും. നിരവധി ഔഷധഗുണമുള്ള അതിന്റെ കായോ ഇലയോ പൂവോ പ്രജകള്‍ക്ക് ലഭ്യമാകരുതെന്ന് എന്നതാണ് കാരണം. കെപ്പല്‍ പഴം തുടര്‍ച്ചയായി കഴിച്ചാല്‍ ശരീരത്തില്‍നിന്ന് പ്രത്യേകതരം സുഗന്ധം പുറത്തുവരും. എന്നാല്‍ പിന്നീട് ജാവയിലെത്തിയെ വിദേശികള്‍ കൊട്ടാരത്തില്‍…

    Read More »
  • വളരെ വേഗം പകരാൻ സാധ്യതയുള്ള സാംക്രമിക രോഗമാണ് അഞ്ചാംപനി; അറിഞ്ഞിരിക്കാം ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

    മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന വളരെ വേഗം പകരാൻ സാധ്യതയുള്ള സാംക്രമിക രോഗമാണ് അഞ്ചാംപനി. പനിയാണ് ആദ്യ ലക്ഷണം.  രോഗബാധിതനായ ഒരു വ്യക്തിയുമായി സമ്പർക്കം പുലർത്തിയതിന് ശേഷം 10-12 ദിവസങ്ങൾക്കുള്ളിൽ സാധാരണയായി ലക്ഷണങ്ങൾ വികസിക്കുകയും 7-10 ദിവസം നീണ്ടുനിൽക്കുകയും ചെയ്യും. പ്രാരംഭ ലക്ഷണങ്ങളിൽ പനി, ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ, ചുമ, മൂക്കൊലിപ്പ്, വീക്കമുള്ള കണ്ണുകൾ കണ്ണുചുവക്കൽ എന്നിവ ഉൾപ്പെടുന്നു. മീസില്സ് വൈറസുകൾ വായുവിലൂടെയാണ് പകരുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗം പകരാൻ സാധ്യതയുള്ള രോഗമാണിത്. രോഗം ബാധിച്ചയാളുടെ ചുമ, തുമ്മൽ എന്നിവയിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്. അസുഖമുള്ളവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം പുറത്തേക്ക് തെറിക്കുന്ന ചെറിയ കണികകളില് വൈറസുകളും ഉണ്ടാകും. ലക്ഷണങ്ങൾ അറിയാം വൈറസ് ശരീരത്തിലെത്തിയാൽ 10 മുതല് 14 ദിവസത്തിനുള്ളിലാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടുങ്ങുന്നത്. സാധാരണഗതിയിൽ അഞ്ചാം ദിവസമാകുമ്പോഴേക്കും ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ കാണപ്പെടും. ശക്തമായ പനി, കണ്ണ് ചുവക്കുക, ചുമ, മൂക്കൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരില്‍ വയറിളക്കം, ഛർദി,…

    Read More »
  • ‘ജനതാ ഗാരേജ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം കൊരട്ടാല ശിവയും ജൂനിയര്‍ എൻടിആറും ഒന്നിക്കുന്ന ചിത്രം ‘എൻടിആര്‍ 30’​ന്റെ റിലീസ് പ്രഖ്യാപിച്ചു

    കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എൻടിആര്‍ നായകനാകുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തതാണ്. ‘ജനതാ ഗാരേജ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്നതാണ് ‘എൻടിആര്‍ 30’. ‘എൻടിആര്‍ 30’ എന്ന് വിളിപ്പേരുള്ള ചിത്രത്തിന്റെ വിശേഷങ്ങള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചതാണ് പുതിയ വാര്‍ത്ത. ‘എൻടിആര്‍ 30’ 2024 ഏപ്രില്‍ അഞ്ചിനാണ് റിലീസ് ചെയ്യുക. ഫെബ്രുവരിയില്‍ ജൂനിയര്‍ എൻടിആര്‍ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. രത്‍നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ. JR NTR – KORATALA SIVA PAN-INDIA PROJECT: RELEASE DATE LOCKED… 5 April 2024 is the release date of #JrNTR and director #KoratalaSiva’s second collaboration, after #JanathaGarage [2016]… Not titled yet… Shoot begins Feb 2023. #NTR30 pic.twitter.com/CbbgIlr6ny…

    Read More »
  • ചെലവോ തുച്ഛം, ഗുണമോ മെച്ചം; നല്ല നിറവും തൂക്കവുമുള്ള വാഴക്കുലകൾ കിട്ടാൻ ഉഗ്രൻ നാട്ടറിവുകൾ

    വാഴ ഇല്ലാത്ത വീടുകൾ കേരളത്തിൽ കുറവാണ്. സ്വൊന്തം ആവശ്യത്തിനും വാണിജ്യ അടിസ്ഥാനത്തിലും വാഴ കൃഷി ചെയ്യുന്നവരാണ് മലയാളികൾ. നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് അടിസ്ഥാനപരമായി വാഴകൃഷി തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ന് പരിശോധിക്കാം. നല്ല വാഴക്കന്ന് നോക്കി തെരഞ്ഞെടുക്കുക എന്നതാണ് ഏറെ പ്രധാനം. വരാനിരിക്കുന്ന വർഷത്തെ ഓണം ചിങ്ങത്തിന്റെ ആദ്യ പകുതിയിലാണെങ്കിൽ അത്തം ഞാറ്റുവേലയുടെ ആരംഭത്തിലും ഓണം ഒടുവിൽ ആയാൽ ചോതി ഞാറ്റുവേലയുടെ ആരംഭത്തിൽ തന്നെയും വാഴ കൃഷി ചെയ്യുന്നതാണ് നല്ലത്. ഇനി വാഴക്കന്ന് നടുമ്പോൾ ശ്രദ്ധയോടെ പ്രയോഗിക്കാവുന്ന നാട്ടറിവുകളറിയാം: ഏതിനം വാഴക്കന്ന് ആണോ തിരഞ്ഞെടുക്കുന്നത് നേർ ചുവട്ടിലും മറ്റും എതിർവശത്തുള്ള സൂചിക്കന്ന് തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഏതാണ്ട് ഒരേ വലിപ്പത്തിലുഉള്ള ചെറിയ കന്നുകൾ നടാനായി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. മാത്രമല്ല ഒരു മാസത്തോളമെങ്കിലും വാഴക്കന്ന് തണലിൽ ഉണക്കി സൂക്ഷിക്കുകയും ചെയ്യണം. നിമാ വിരശല്ല്യം ഇല്ലാതാക്കാൻ വാഴക്കന്നിലെ മണ്ണ് നീക്കം ചെയ്ത ശേഷം വേപ്പെണ്ണയിൽ മുക്കി നടുക. കുലക്ക് നിറവും തൂക്കവും കിട്ടുവാൻ കുഴിയിൽ ചരലോ…

    Read More »
  • നമ്മുടെ കൃഷിക്ക് നമ്മുടെ വളം, കരിയില കമ്പോസ്റ്റ് എളുപ്പത്തിൽ ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി

    ചെറിയ രീതിയിലെങ്കിലും വീടിന്റെ പരിസരപ്രദേശത്ത് കൃഷി ചെയ്യുന്നവരാണ് മലയാളികളിൽ ഭൂരിഭാഗം പേരും. സ്വന്തം അടുക്കളയിലേക്ക് ഉള്ള പച്ചക്കറികൾ വീടിന്റെ പരിസരത്ത് നട്ടുപിടിപ്പിക്കാൻ സൗകര്യമില്ലാത്തവർ വീടിന്റെ മട്ടുപ്പാവിൽ കൃഷി ചെയ്യുന്നതും സർവ സാധാരണമായിക്കഴിഞ്ഞു. ഇത്തരം കൃഷി രീതിക്ക് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും വളരെ നല്ല പ്രോത്സാഹനമാണ് നൽകിവരുന്നത്. വിഷം കലരാത്ത പച്ചക്കറികൾ സ്വന്തമായി ഉണ്ടാക്കി എടുത്താൽ ദീർഘകാലം അസുഖങ്ങൾക്കൊന്നും പിടികൊടുക്കാതെ ജീവിക്കാൻ സാധിക്കും. ജൈവ കൃഷിരീതിയാണ് ഭൂരിഭാഗം വരുന്ന അടുക്കള തോട്ടങ്ങളിൽ കാണാൻ സാധിക്കുന്നത്. വേനൽക്കാലങ്ങളിൽ ഇത്തരം തോട്ടങ്ങളിൽ വളമായി ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും നല്ല ഒരു വസ്തുവാണ് കരിയിലകൾ. കരിയില ഉപയോഗിച്ച് നിർമ്മിക്കുന്ന കമ്പോസ്റ്റ് വളരെ മികച്ച ഒരു ജൈവവളമാണ്. കരിയിലയെ എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കി മാറ്റാം എന്ന് ഇന്നും പല കർഷകർക്കും അറിയില്ല. പല രീതിയിൽ എളുപ്പത്തിൽ നമുക്ക് കരിയില കമ്പോസ്റ്റ് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ചാണകം ഉപയോഗിച്ചോ കടലപ്പിണ്ണാക്ക് ഉപയോഗിച്ചോ ഒക്കെ നമുക്ക് കരിയിലെയെ കമ്പോസ്റ്റ് ആക്കി മാറ്റാം.…

    Read More »
  • കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ട്യൂമർ, കാൻസർ എന്നിവ പ്രതിരോധിക്കുന്നതിനും അക്കായി പഴങ്ങൾ

    ഏറ്റവും കൂടുതൽ പ്രോട്ടീൻ വാഗ്ദാനം ചെയ്യുന്ന പഴമാണ് അക്കായി. ആമസോൺ പ്രദേശമാണ് ജൻമദേശം എന്ന് പറയപ്പെടുന്നു. ഇരുണ്ട പർപ്പിൾ നിറമുള്ള ചെറിയ പഴങ്ങളാണ് അക്കായി, അവ ധാരാളം പോഷകങ്ങൾ നിറഞ്ഞതാണ്. അക്കായ് സരസഫലങ്ങളിൽ പഞ്ചസാര കുറവും കൊഴുപ്പ് കൂടുതലുമാണ്. വിറ്റാനിനുകൾ, കാത്സ്യം, കാർബഹൈഡ്രേറ്റ്, പ്രോട്ടീൻ തുടങ്ങി അനേകം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും, ട്യൂമർ, കാൻസർ എന്നിവ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. നിങ്ങൾ അറിഞ്ഞിരിക്കേണ്ട അക്കായ് ബെറിയുടെ അഞ്ച് ആരോഗ്യ ഗുണങ്ങൾ: നിങ്ങളുടെ ചർമ്മത്തിന് മികച്ചത് വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന അക്കായ് സരസഫലങ്ങൾ നിങ്ങളുടെ ചർമ്മത്തിന് മികച്ചതാണ്, കൂടാതെ നിരവധി സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിൽ ഇത് ഉപയോഗിക്കുന്നുണ്ട്. ഇവയിലെ ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ വൈകിപ്പിക്കുകയും ചെയ്യുന്നു. അവർ ഹൈപ്പർപിഗ്മെന്റേഷൻ, ചുവപ്പ്, പ്രകോപനം എന്നിവ ചികിത്സിക്കുകയും നിങ്ങളുടെ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു. മുഖക്കുരുവിന്റെ വളർച്ച കുറയ്ക്കുകയും പല ത്വക്ക് രോഗങ്ങളും അവസ്ഥകളും തടയുകയും ചെയ്യുന്നു.…

    Read More »
  • വിട്ടുമാറാത്ത തലവേദന നിങ്ങളെ അലട്ടുന്നുണ്ടോ ? ഈ മാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ

    ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന അനുഭവിക്കാത്തവർ കുറവായിരിക്കും. പല കാരണങ്ങൾ കൊണ്ടും തലവേദന ഉണ്ടാകാറുണ്ട്. മൈഗ്രേൻ, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക, പിരിമുറുക്കം, സൈനസ് പ്രശ്നങ്ങൾ, തുടങ്ങിയവയാണ് തലവേദനയ്ക്ക് പിന്നിലെ സാധാരണ കാരണങ്ങൾ. ജോലിഭാരവും തിരക്കും ടെൻഷനുമൊക്കെ തലവേദനയുടെ സ്ഥിരം കാരണങ്ങളാണ്. മിക്ക തലവേദനകളും മരുന്നുകളൊന്നും ഇല്ലാതെ ഒന്ന് വിശ്രമിച്ചാൽ മാറുന്നവയാണ്. ഇത്തരത്തിലുള്ള തലവേദനകളെ നേരിടാൻ കഴിവുള്ള ചില മാർഗങ്ങളാണ് വിശദമാക്കുന്നത്. തലവേദന ഒരു പരിധി വരെ കുറയ്ക്കുന്നതിന് ധാരാളം വെള്ളം കുടിക്കുന്നത് സഹായകമാകുമെന്ന് വിദഗ്ധർ പറയുന്നു. നിർജ്ജലീകരണം വിട്ടുമാറാത്ത തലവേദനയ്ക്ക് ഒരു കാരണമായി പഠനങ്ങൾ പറയുന്നു. ആവശ്യത്തിന് വെളളം കുടിച്ച് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കൂട്ടുക. എന്നതാണ് ഇതിന്റെ പ്രതിവിധി. ഇലക്ട്രോലൈറ്റുകൾ അടങ്ങിയ കരിക്കിൻ വെളളം പോലുളള പാനീയങ്ങൾ കഴിക്കുന്നതും നല്ലതാണ്. തലവേദനയുളളപ്പോൾ മദ്യം കഴിക്കാതിരിക്കുക. ശരീരത്തിലെ ഉളള ജലാംശം കൂടി ഇല്ലാതാക്കി കാര്യങ്ങൾ കൂടുതൽ വഷളാക്കാനേ ഇതുകൊണ്ടു കഴിയൂ. മദ്യം പല ആളുകളിലും പിരിമുറുക്കത്തിനും തലവേദനയ്ക്കും കാരണമാകുമെന്ന് മുമ്പ് നടത്തിയ…

    Read More »
  • ചപ്പാത്തി മാവ് കട്ടിയാവുന്നോ? നല്ല സോഫ്റ്റും രുചിയുമുള്ള ചപ്പാത്തി ഉണ്ടാക്കാനുള്ള ചില ടിപ്പ്സ്

    ചപ്പാത്തി നമ്മുടെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ചില അവസരങ്ങളില്‍ ചപ്പാത്തി കഴിക്കുന്നവര്‍ക്ക് അത്ര നല്ല സുഖം തോന്നുകയില്ല. അതിന് കാരണം കട്ടികൂടിയതും ബലം വന്നതുമായ ചപ്പാത്തി തന്നെയാണ്. എപ്പോഴും നല്ല സോഫ്റ്റ് ആയ ചപ്പാത്തിക്ക് വേണ്ടിയാണ് നമ്മള്‍ കാത്തിരിക്കുന്നത്. എന്നാല്‍ പലര്‍ക്കും ചപ്പാത്തി ഉണ്ടാക്കി വരുമ്പോള്‍ അത് അത്ര നല്ല സോഫ്റ്റ്‌നസ് ഉള്ളതായി തോന്നില്ല. അതിന് നമ്മള്‍ ചപ്പാത്തിക്ക് മാവ് തയ്യാറാക്കുമ്പോള്‍ തന്നെ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇത് നിങ്ങളുടെ ചപ്പാത്തി നല്ല അടിപൊളിയാക്കി തരും. എന്ന് മാത്രമല്ല ഇതിന്റെ രുചിയും മണവും എല്ലാം വ്യത്യസ്തമായിരിക്കും. ചപ്പാത്തി ഉണ്ടാക്കുക എന്നത് തുടക്കക്കാര്‍ക്ക് അല്‍പം പ്രയാസമുള്ള കാര്യമാണെങ്കിലും പരിചയ സമ്പന്നരായിക്കഴിഞ്ഞാല്‍ അത് അത്രക്ക് വലിയ പ്രശ്‌നമുള്ള ഒന്നല്ല എന്ന് മനസ്സിലാവും. അത്രയേറെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ചപ്പാത്തി. പലരും നല്ല സോഫ്റ്റായ ചപ്പാത്തി തയ്യാറാക്കുമ്പോള്‍ എന്തുകൊണ്ട് നമ്മുടെ മാത്ര കട്ടി കൂടിയതായി മാറുന്നു…

    Read More »
Back to top button
error: