LIFE

  • ഉള്ളടക്കം കൊണ്ട് ശ്രദ്ധ നേടിയ ‘സൗദി വെള്ളക്ക’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

    കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഉള്ളടക്കം കൊണ്ട് ശ്രദ്ധ നേടിയ ഒന്നായിരുന്നു തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ സൗദി വെള്ളക്ക. ഡിസംബര്‍ 2 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെ എത്താനൊരുങ്ങുന്ന ചിത്രത്തിന്‍റെ സ്ട്രീമിംഗ് ജനുവരി 6 ന് ആരംഭിക്കും. ഓപ്പറേഷന്‍ ജാവ എന്ന അരങ്ങേറ്റ ചിത്രത്തിന്‍റെ വിജയത്തിനു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണിത്. ഒരു കേസിന് ആസ്‍പദമായ സംഭവമാണ് ചിത്രം പറയുന്നത്. സംവിധായകന്‍റേത് തന്നെയാണ് രചന. ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് നിര്‍മ്മാണം. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ എത്തിയ ചിത്രവുമാണിത്. ലുക്മാന്‍ അവറാന്‍, ദേവി വര്‍മ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലന്‍, ശ്രിന്ധ, റിയ സെയ്റ, ധന്യ അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഹരീന്ദ്രനാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍…

    Read More »
  • “ഞാനും നിന്നിൽ അഭിമാനിക്കുന്നു. നിന്റെ ആത്മാർഥമായ പ്രാർഥനയും സമർപ്പണവുമാണ് ഇങ്ങനെയൊരു വിജയം കൊണ്ടുവന്നത്” അഭിലാഷ് പിള്ളയ്‍ക്ക് ജന്മദിന ആശംസകളുമായി ഉണ്ണി മുകുന്ദ​ന്റെ കുറിപ്പ്

    ഉണ്ണി മുകുന്ദൻ നായകനായ പുതിയ ചിത്രം ‘മാളികപ്പുറം’ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നവാഗതനായ വിഷ്‍ണു ശശിശങ്കറാണ് ചിത്രം സംവിധാനം ചെയ്‍തത്. അഭിലാഷ് പിള്ള തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിലാഷ് പിള്ളയ്‍ക്ക് ജന്മദിന ആശംസകളുമായി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. പ്രിയപ്പെട്ട അഭി, സന്തോഷ ജന്മദിനം. നീ വളരേയെറെ അഭിമാനിക്കുന്നുണ്ടന്നും സന്തോഷത്തിലാണെന്നും ഇത് വളരെ സ്‍പെഷ്യല്‍ ആണെന്നും എനിക്ക് അറിയാം. അതേപോലും ഞാനും നിന്നില്‍ അഭിമാനിക്കുന്നു. നിന്റെ ആത്മാര്‍ഥമായ പ്രാര്‍ഥനയും സമര്‍പ്പണവുമാണ് ഇങ്ങനെയൊരു വിജയം കൊണ്ടുവന്നത്. കേരളത്തിന്റെ കുട്ടികളുടെയും കുടുംബത്തിന്റെയും ഹൃദയം നീ സ്‍പര്‍ശിച്ചിരിക്കുന്നു. അയ്യൻ നിന്റെ കൂടെയാണ് അഭി. സഹോദരാ നിനക്ക് എല്ലാ ആശംസംസകളും. എല്ലാത്തിനും നന്ദി. നീ ഇല്ലാതെ ‘മാളികപ്പുറം’ എന്ന സിനിമ ഉണ്ടാകില്ല. വീണ്ടും ജന്മദിന ആശംസകള്‍ നേരുന്നു എന്നുമാണ് ഉണ്ണി മുകുന്ദൻ എഴുതിയിരിക്കുന്നത്. ‘കല്യാണി’ എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’.…

    Read More »
  • ഭാവന സ്റ്റുഡിയോസി​ന്റെ ‘തങ്കം’ റിലീസ് തീയതി പ്രഖ്യാപിച്ചു; ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തും

    മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയ നിര്‍മ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. ബേസില്‍ ജോസഫ് നായകനായി എത്തിയ പാല്‍തു ജാന്‍വര്‍ ആണ് ഈ ബാനറിന്‍റേതായി എത്തിയ അവസാന ചിത്രം. ഇപ്പോഴിതാ പുതുവര്‍ഷത്തിലെ തങ്ങളുടെ ആദ്യ പ്രോജക്റ്റ് തിയറ്ററിലേക്ക് എത്തിക്കാനുള്ള ഒരുക്കങ്ങളിലാണ് അവര്‍. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നു നിർമ്മിച്ച തങ്കം എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 26 ന് തിയറ്ററുകളില്‍ എത്തും. നവാഗതനായ സഹീദ് അരാഫത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന നാലാമത്തെ ചിത്രമാണ് ഇത്. ജോജിക്കു ശേഷം ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് തങ്കം. ഗിരീഷ് കുൽക്കർണി, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, അന്തരിച്ച നടന്‍ കൊച്ചു പ്രേമൻ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും…

    Read More »
  • റിലീസിന് മുന്‍പേ ‘വാരിശ്’ കണ്ട്, അഭിപ്രായം പറഞ്ഞ് രാം ചരൺ; വിജയ് നായകനാകുന്ന പൊങ്കല്‍ റിലീസ് ചിത്രമാണ് വാരിശ്

    ചെന്നൈ: വിജയ് നായകനാകുന്ന ചിത്രം ‘വാരിശി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വംശി പൈഡിപ്പള്ളി ആണ് വിജയ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വാരിസി’ന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ ജനുവരി 4ന് ഇറങ്ങും എന്നാണ് വിവരം. എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ ‘രഞ്‍ജിതമേ’, ‘തീ ദളപതി’, ‘സോള്‍ ഓഫ് വാരിസ്’, ‘ജിമിക്കി പൊണ്ണ്’, ‘വാ തലൈവാ’ എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സ് അടുത്തിടെ പുറത്തുവിട്ടതും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക. അജിത് കുമാറിന്റെ തുനിവുമായി നേരിട്ടുള്ള ബോക്സ് ഓഫീസ് ക്ലാഷിനാണ് വാരിശ് ഒരുങ്ങുന്നത്. അതേ സമയം ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ദില്‍ രാജുവും, വംശി പൈഡിപ്പള്ളിയും ടോളിവുഡില്‍ നിന്നാണ് വരുന്നത്. അതിനാല്‍ തന്നെ വാരിശ് തെലങ്കാനയിലും, ആന്ധ്രയിലും ഗംഭീര റിലീസിന് തയ്യാറെടുക്കുകയാണ്. കോളിവുഡിന് പുറത്ത് വിജയിയുടെ സ്റ്റാര്‍ വാല്യൂ ഉയര്‍ത്തുന്ന നീക്കമാണ്…

    Read More »
  • വിഘ്‍നേശ് ശിവനും അജിത്തും ഒന്നിക്കുന്നു; ചിത്രം ജനുവരിയില്‍ തുടങ്ങും

    അജിത്ത് നായകനാകുന്ന ‘തുനിവ്’ എന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കല്‍ റിലീസില്‍ ഒന്നാമത് എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എച്ച് വിനോദ് തന്നെയാണ് തിരക്കഥയും. ‘തുനിവ്’ റിലീസ് തയ്യാറായിരിക്കുമ്പോള്‍ മറ്റൊരു ചിത്രവും അജിത്തിന്റേതായി ചര്‍ച്ചയില്‍ നിറയുകയാണ്. വിഘ്‍നേശ് ശിവൻ അജിത്തിനെ നായകനാക്കി ചിത്രം ഒരുക്കുന്നുവെന്നത് നേരത്തെ പ്രഖ്യാപിച്ചിച്ചതാണ് ‘എകെ 62’ എന്ന് വിളിപ്പേരുള്ള ചിത്രത്തിന്റെ നിര്‍മാണം തുടങ്ങുകയാണ് എന്നാണ് പുതിയ വാര്‍ത്ത. ജനുവരി 17ന് ചിത്രത്തിന് തുടക്കമാകും എന്നാണ് വാര്‍ത്തകള്‍. അനിരുദ്ധ രവിചന്ദര്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തൃഷ നായികയാകുമെന്നും വാര്‍ത്തകളുണ്ട്. എച്ച് വിനോദിന്റെ സംവിധാനത്തിലുള്ള അജിത്ത് ചിത്രമായ ‘തുനിവി’ന്റെ ഓടിടി പാര്‍ട്‍ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്‍ഫ്ലിക്സിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. അജിത്ത് നായകനായി മറ്റ് ചില ചിത്രങ്ങളെ കുറിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍…

    Read More »
  • ഇത് രോഗങ്ങൾ പടരും കാലം, കന്നുകാലികൾക്ക് തീറ്റയൊരുക്കുമ്പോൾ കരുതൽ വേണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    കന്നുകാലികള്‍ക്ക് പല അസുഖങ്ങളും പടര്‍ന്നു പിടിക്കുന്ന സമയമാണിപ്പോള്‍. കാലാവസ്ഥയില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളും മറ്റുമാണു പ്രധാന പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ തീറ്റ ഒരുക്കുമ്പോഴും നൽകുമ്പോഴും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം. 1. വൈക്കോല്‍ പോഷക സമ്പുഷ്ടീകരണം: കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന വൈക്കോല്‍ കൂടുതല്‍ രുചിയുള്ളതും, പോഷക സമ്പുഷ്ടവുമാക്കാനായി യൂറിയ സമ്പുഷ്ടീകരണം നടത്താം. അധികമായാല്‍ യൂറിയ പശുക്കള്‍ക്ക് ദോഷം ചെയ്യും. എന്നാല്‍ നിശ്ചിത അളവില്‍ (4%) യൂറിയ ഉപയോഗിച്ച് വൈക്കോലിന്റെ പോഷകമൂല്യവും സ്വാദും കൂട്ടാവുന്നതാണ്. വെളളം കടക്കാത്ത ചാക്കുകളിലോ പ്ലാസ്റ്റിക്/ലോഹ പാത്രങ്ങളിലോ 1:1 എന്ന അനുപാതത്തില്‍ യൂറിയ ചേര്‍ത്ത വൈക്കോല്‍ സൂക്ഷിക്കാം. നാല് കിലോ യൂറിയ നൂറ് ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനി ഉപയോഗിച്ച് നൂറ് കിലോ വൈക്കോല്‍ പോഷകസമ്പുഷ്ടീകരണം നടത്താം. അര അടിയോളം വൈക്കോലിനു മുകളില്‍ യൂറിയ ലായനി ഒഴിക്കണം. പാത്രം/ചാക്ക് നിറയുന്നതുവരെ വീണ്ടും ഇതുപോലെ വൈക്കോലും യൂറിയ ലായനിയും ഒഴിക്കണം. അതിനു മുകളിലായി പോളിത്തീന്‍ ഷീറ്റോ…

    Read More »
  • രാവിലെ വിശന്നാൽ വെറും വയറ്റിൽ പഴം കഴിക്കും, എന്നാൽ അത് നല്ല ശീലം അല്ലത്രേ; കാരണങ്ങൾ ഇതാണ്..

    രാവിലെ വിശന്നാൽ വെറും വയറ്റിൽ പഴം കഴിക്കുന്നവരാണ് ഏറെപ്പേരും. എന്നാൽ ഇതത്ര നല്ല ശീലമല്ലെന്നു ആരോഗ്യ വിദഗ്ധർ പറയുന്നു. പലപ്പോഴും ആളുകള്‍ രാവിലെ ഓഫീസില്‍ പോകാനുള്ള തിടുക്കത്തില്‍ വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്നു. എന്നാല്‍ വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും. അവശ്യ പോഷകങ്ങള്‍ നിറഞ്ഞതാണെങ്കിലും, ഒഴിഞ്ഞ വയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് നല്ലതല്ലെന്ന് പറയുന്നതിന് ചില കാരണങ്ങള്‍ ഇതാ. ദഹനപ്രശ്നങ്ങള്‍ വാഴപ്പഴത്തില്‍ പൊട്ടാസ്യം, ഫൈബര്‍, മഗ്‌നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതേസമയം തന്നെ വാഴപഴം അസിഡിറ്റി സ്വഭാവമുള്ള ഒരു പഴം കൂടിയാണ്. അസിഡിറ്റി ഉള്ള ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് നിങ്ങള്‍ വെറും വയറ്റില്‍ ഒരിക്കലും വാഴപ്പഴം കഴിക്കരുത്. ഹൃദയപ്രശ്നങ്ങള്‍ വാഴപ്പഴത്തില്‍ പൊട്ടാസ്യവും മഗ്നീഷ്യവും കൂടുതലായി അടങ്ങിയിട്ടുണ്ട്. വെറും വയറ്റില്‍ പഴം കഴിക്കുന്നത് ഈ രണ്ട് പോഷകങ്ങളും രക്തത്തില്‍ അധികമാകാന്‍ ഇടയാക്കും. ഇത് നിങ്ങളുടെ ഹൃദയത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ…

    Read More »
  • കണ്ടാൽത്തന്നെ നാവിൽ കൊതിയൂറും, രുചിയിലും മുമ്പിൽ; മാമ്പഴങ്ങളുടെ രാഞ്ജി നാം ഡോക് മായ്

    മാമ്പഴങ്ങളുടെ രാഞ്ജി എന്ന പേരില്‍ അറിയപ്പെടുന്ന മാവിനമാണ് നാം ഡോക് മായ്. പഴങ്ങളുടെ പറുദീസയായ തായ്‌ലന്‍ഡില്‍ നിന്നുമാണ് ഈയിനം മാമ്പഴം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രചരിച്ചത്. അസാധ്യമായ രുചി തന്നെയാണ് നാം ഡോക് മായുടെ പ്രത്യേകത. കേരളത്തിന്റെ കാലാവസ്ഥയിലും നല്ല പോലെ വളരുന്ന മാമ്പഴം വീട്ട് മുറ്റത്തും ഡ്രമ്മിലുമെല്ലാം നടാന്‍ അനുയോജ്യമാണ്. രുചിയില്‍ മുന്നില്‍ ലോകത്തിലെ ഏറ്റവും രുചികരമായ മാമ്പഴമെന്നാണ് നാം ഡോക് മായുടെ വിശദീകരണം. മാമ്പഴങ്ങളുടെ രാഞ്ജി എന്ന പേരു ലഭിക്കാന്‍ കാരണവും ഇതുതന്നെ. നമ്മുടെ കിളിച്ചുണ്ടന്‍ മാമ്പഴത്തിന് സമാനമായ ആകൃതിയാണ് ഈയിനത്തിന്. പഴുക്കുമ്പോള്‍ മഞ്ഞ കലര്‍ന്ന ഗോള്‍ഡന്‍ നിറത്തിലേക്ക് മാറുന്ന നാം ഡോക് മാമ്പഴത്തിന്റെയുള്ളില്‍ വളരെ ചെറിയ മാങ്ങാണ്ടിയും അതിനെ പൊതിഞ്ഞു വളരെ രുചികരമായ മാംസള ഭാഗവും ഉണ്ട്. നാരുകള്‍ ഒട്ടും തന്നെ ഇല്ല എന്നതാണ് മറ്റൊരു സവിശേഷത. ഡ്രമ്മിലും വളർത്താം മാവ് വളര്‍ത്താന്‍ സ്ഥലമില്ലെങ്കില്‍ വിഷമിക്കേണ്ട കാര്യമില്ല, ഒരു വലിയ ഡ്രം വാങ്ങി ചാണകപ്പൊടിയും എല്ലുപൊടിയും കമ്പോസ്റ്റും…

    Read More »
  • ഏഴാം മാസം പഴുത്ത പപ്പായ വിളവെടുക്കാം, റെഡ് ലേഡിയുടെ കൃഷിയും പരിചരണ മുറകളും

    രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പെട്ടെന്നു കേടാകാത്ത പ്രകൃതവും നിറവും മറ്റു ഗുണങ്ങളും റെഡ് ലേഡിയെ വ്യത്യസ്ഥമാക്കുന്നു. പഴുത്ത റെഡ് ലേഡി പപ്പായ ഒരാഴ്ചവരെ വരെ കേടാകാതിരിക്കും. വ്യാവസായിക അടിസ്ഥാനത്തില്‍ കേരളത്തില്‍ നിരവധി പേര്‍ റെഡ് ലേഡി പപ്പായ കൃഷി ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ ആവശ്യത്തിനിതു തികയുന്നില്ല. ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടുമുറ്റത്തും റെഡ് ലേഡി പപ്പായ കൃഷി ചെയ്യാവുന്നതേയുള്ളൂ. ഉയരമില്ലാത്തതിനാല്‍ വിളവെടുപ്പ് എളുപ്പമാണെന്നതാണ് അതിലൊന്ന്. രോഗബാധയില്ലാത്തതും, വിപണിയില്‍ മികച്ച വില ലഭിക്കുന്നതും കര്‍ഷകരെ ഈയിനത്തിലേക്ക് ആകര്‍ഷിക്കുന്നു. ജില്ലയിലെ നഴ്‌സറികളില്‍ മികച്ചയിനം തൈകള്‍ക്ക് 30 മുതല്‍ 40 രൂപ വരെയാണ് വില. നിലവില്‍ ജില്ലയിലെ നിരവധി പ്രദേശങ്ങളില്‍ റെഡ് ലേഡി പപ്പായകൃഷി വ്യാവസായിക അടിസ്ഥാനത്തില്‍ തന്നെ കൃഷി ചെയ്തുവരുന്ന നിരവധി കര്‍ഷകരാണുള്ളത്. നടുന്ന സമയത്ത് അല്‍പ്പം ശ്രദ്ധിച്ചാല്‍ കൂടുതല്‍ വിളവ് ലഭിക്കുന്ന ഇനം…

    Read More »
  • പയറിന് മുഞ്ഞബാധ, വെള്ളരിക്ക്‌ കുമിള്‍ രോഗവും വ്യാപകമാകുന്നു, പേടിക്കേണ്ട പരിഹാരമുണ്ട് 

    മഴ മാറി നല്ല വെയിലും തണുപ്പുമുള്ള കാലാവസ്ഥയായതോടെ ഇനി പച്ചക്കറി കൃഷിയുടെ കാലമാണ്. ആർക്കും വളരെ എളുപ്പത്തിൽ സ്വന്തം തൊടിയിൽ തന്നെ കൃഷി തുടങ്ങാം. എന്നാല്‍ കീടങ്ങളുടെ ആക്രമണം ഈ സമയത്ത് രൂക്ഷമാണ്. പയര്‍, വെണ്ട, വെള്ളരി, പാവല്‍, പടവലം, പീച്ചിങ്ങ, മത്തന്‍, കുമ്പളം, വെളളരി തുടങ്ങിയയാണ് ഈ സമയത്ത് നല്ല വിളവ് നല്‍കുക. ഇവയില്‍ മുഞ്ഞ, കരിവള്ളിക്കേട്, കുമിള്‍ രോഗം എന്നിവ രൂക്ഷമാണെന്ന് പല കര്‍ഷകരും പരാതി പറയുന്നുണ്ട്. ഇവയെ തുരത്താനുള്ള മാര്‍ഗങ്ങള്‍ നോക്കാം. പയറില്‍ കരിവള്ളിക്കേട് പയറില്‍ കരിവളളിക്കേട് എന്ന രോഗം കാണാനിടയുണ്ട്. പ്രതിവിധിയായി ഒരു ശതമാനം വീര്യമുളള ബോര്‍ഡോമിശ്രിതം കലക്കി തളിക്കുക. അല്ലെങ്കില്‍ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക. മൃദുരോമപൂപ്പ് വെളളരി വര്‍ഗ പച്ചക്കറികളില്‍ മൃദുരോമപൂപ്പ് എന്ന കുമിള്‍ രോഗം കാണാനിടയുണ്ട്. പ്രതിവിധിയായി രണ്ടര ഗ്രാം മാങ്കോസെബ് ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ ഇലയുടെ അടിയില്‍ പതിയത്തക്കവിധത്തില്‍ കലക്കി തളിക്കുക.…

    Read More »
Back to top button
error: