LIFEMovie

ഭാവന സ്റ്റുഡിയോസി​ന്റെ ‘തങ്കം’ റിലീസ് തീയതി പ്രഖ്യാപിച്ചു; ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തും

മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയ നിര്‍മ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. ബേസില്‍ ജോസഫ് നായകനായി എത്തിയ പാല്‍തു ജാന്‍വര്‍ ആണ് ഈ ബാനറിന്‍റേതായി എത്തിയ അവസാന ചിത്രം. ഇപ്പോഴിതാ പുതുവര്‍ഷത്തിലെ തങ്ങളുടെ ആദ്യ പ്രോജക്റ്റ് തിയറ്ററിലേക്ക് എത്തിക്കാനുള്ള ഒരുക്കങ്ങളിലാണ് അവര്‍. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നു നിർമ്മിച്ച തങ്കം എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു.

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 26 ന് തിയറ്ററുകളില്‍ എത്തും. നവാഗതനായ സഹീദ് അരാഫത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന നാലാമത്തെ ചിത്രമാണ് ഇത്. ജോജിക്കു ശേഷം ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് തങ്കം.

Signature-ad

ഗിരീഷ് കുൽക്കർണി, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, അന്തരിച്ച നടന്‍ കൊച്ചു പ്രേമൻ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ദംഗൽ, അഗ്ലി തുടങ്ങിയ ശ്രദ്ധേയ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനായ മറാഠി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നു എന്നത് ചിത്രത്തിന്റെ ആകര്‍ഷണമാണ്.

ഗൗതം ശങ്കർ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. സംഗീതം ബിജി ബാൽ, എഡിറ്റിംഗ് കിരൺ ദാസ്, കലാസംവിധാനം ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ ഗണേഷ് മാരാർ, മേക്കപ്പ് റോണക്സ് സേവ്യർ, ആക്ഷൻ സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, വസ്ത്രാലങ്കാരം മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ, സൗണ്ട് മിക്സിങ് തപസ് നായിക്ക്, സഹനിര്‍മ്മാണം രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്, വി എഫ് എക്സ്- എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടർ പ്രിനീഷ് പ്രഭാകരൻ. പിആര്‍ഒ ആതിര ദില്‍ജിത്ത്. ഭാവന റിലീസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: