LIFELife Style

ഇത് രോഗങ്ങൾ പടരും കാലം, കന്നുകാലികൾക്ക് തീറ്റയൊരുക്കുമ്പോൾ കരുതൽ വേണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ന്നുകാലികള്‍ക്ക് പല അസുഖങ്ങളും പടര്‍ന്നു പിടിക്കുന്ന സമയമാണിപ്പോള്‍. കാലാവസ്ഥയില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളും മറ്റുമാണു പ്രധാന പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ തീറ്റ ഒരുക്കുമ്പോഴും നൽകുമ്പോഴും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം.

1. വൈക്കോല്‍ പോഷക സമ്പുഷ്ടീകരണം: കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന വൈക്കോല്‍ കൂടുതല്‍ രുചിയുള്ളതും, പോഷക സമ്പുഷ്ടവുമാക്കാനായി യൂറിയ സമ്പുഷ്ടീകരണം നടത്താം. അധികമായാല്‍ യൂറിയ പശുക്കള്‍ക്ക് ദോഷം ചെയ്യും. എന്നാല്‍ നിശ്ചിത അളവില്‍ (4%) യൂറിയ ഉപയോഗിച്ച് വൈക്കോലിന്റെ പോഷകമൂല്യവും സ്വാദും കൂട്ടാവുന്നതാണ്. വെളളം കടക്കാത്ത ചാക്കുകളിലോ പ്ലാസ്റ്റിക്/ലോഹ പാത്രങ്ങളിലോ 1:1 എന്ന അനുപാതത്തില്‍ യൂറിയ ചേര്‍ത്ത വൈക്കോല്‍ സൂക്ഷിക്കാം. നാല് കിലോ യൂറിയ നൂറ് ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനി ഉപയോഗിച്ച് നൂറ് കിലോ വൈക്കോല്‍ പോഷകസമ്പുഷ്ടീകരണം നടത്താം. അര അടിയോളം വൈക്കോലിനു മുകളില്‍ യൂറിയ ലായനി ഒഴിക്കണം. പാത്രം/ചാക്ക് നിറയുന്നതുവരെ വീണ്ടും ഇതുപോലെ വൈക്കോലും യൂറിയ ലായനിയും ഒഴിക്കണം. അതിനു മുകളിലായി പോളിത്തീന്‍ ഷീറ്റോ മറ്റോ ഉപയോഗിച്ചു മൂടിയ ശേഷം ഭാരമുളള വസ്തുുക്കള്‍ ഉപയോഗിച്ചു വൈക്കോല്‍ അമര്‍ത്തി വയ്ക്കണം. രണ്ടു മുതല്‍ മൂന്ന് വരെ ആഴ്ചകള്‍ക്ക് ശേഷം ഈ വൈക്കോല്‍ കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കാം. കാലിത്തീറ്റയായി യൂറിയ ചേര്‍ത്ത വൈക്കോല്‍ ശരീര തൂക്കത്തിന്റെ 3% അളവില്‍ നല്‍കാവുന്നതാണ്. ഇങ്ങനെ പോഷകഗുണം കൂട്ടിയ വൈക്കോലില്‍ അമോണിയയുടെ ഗന്ധം ഉണ്ടാകും. കാലിത്തീറ്റയായി നല്‍കുന്നതിന് മുന്‍പ് കുറച്ചു സമയം തുറന്നു വയ്ക്കുകയാണെങ്കില്‍ ഈ ഗന്ധം മാറിക്കിട്ടും.

Signature-ad

2) കന്നുകാലികള്‍ക്ക് കൊടുക്കുന്ന തീറ്റ വസ്തുക്കള്‍ പെട്ടെന്നു മാറ്റരുത്. പുതിയ തീറ്റ വസ്തുക്കള്‍ കുറേശെയായിട്ടു വേണം കൊടുത്തു തുടങ്ങാന്. 2 മുതല്‍ 3 ആഴ്ച കൊണ്ട് വേണം പുതുതായി കൊടുത്തു തുടങ്ങുന്ന തീറ്റകള്‍ ആവശ്യമായ അളവിലേക്ക് എത്തിക്കുവാന്‍.

2) നീണ്ടു കട്ടി കൂടിയ, തണ്ടുള്ള പുല്ലുകളും, ഇലകളും ഏകദേശം ഒന്നര ഇഞ്ചു നീളത്തില്‍ മുറിച്ചു നല്‍കുന്നതാണ് നല്ലത്.

3) പയറു വര്‍ഗ ചെടികള്‍ പുല്ലിനോടൊപ്പമോ, വൈക്കോലിനോടൊപ്പമോ ഇടകലര്‍ത്തി നല്‍കണം.

4) പാലില്‍ രുചി വ്യത്യാസം ഉണ്ടാക്കാന്‍ സാധ്യതയുള്ള പുല്ലിനങ്ങള്‍, സൈലേജ് എന്നിവ കറവയ്ക്ക് ശേഷം വേണം നല്‍കാന്‍.

5) ധാതു ലവണ മിശ്രിതത്തില്‍ ഉപ്പ് ചേര്‍ന്നിട്ടില്ലെങ്കില്‍ അതു ചേര്‍ത്തു കൊടുക്കണം.

6) കന്നുകാലികള്‍ക്ക് കുടിക്കാന്‍ ശുദ്ധജലം എപ്പോഴും ലഭ്യമാക്കണം.

Back to top button
error: