HealthLIFE

രാവിലെ വിശന്നാൽ വെറും വയറ്റിൽ പഴം കഴിക്കും, എന്നാൽ അത് നല്ല ശീലം അല്ലത്രേ; കാരണങ്ങൾ ഇതാണ്..

രാവിലെ വിശന്നാൽ വെറും വയറ്റിൽ പഴം കഴിക്കുന്നവരാണ് ഏറെപ്പേരും. എന്നാൽ ഇതത്ര നല്ല ശീലമല്ലെന്നു ആരോഗ്യ വിദഗ്ധർ പറയുന്നു. പലപ്പോഴും ആളുകള്‍ രാവിലെ ഓഫീസില്‍ പോകാനുള്ള തിടുക്കത്തില്‍ വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്നു. എന്നാല്‍ വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും. അവശ്യ പോഷകങ്ങള്‍ നിറഞ്ഞതാണെങ്കിലും, ഒഴിഞ്ഞ വയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് നല്ലതല്ലെന്ന് പറയുന്നതിന് ചില കാരണങ്ങള്‍ ഇതാ.

ദഹനപ്രശ്നങ്ങള്‍

Signature-ad

വാഴപ്പഴത്തില്‍ പൊട്ടാസ്യം, ഫൈബര്‍, മഗ്‌നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതേസമയം തന്നെ വാഴപഴം അസിഡിറ്റി സ്വഭാവമുള്ള ഒരു പഴം കൂടിയാണ്. അസിഡിറ്റി ഉള്ള ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് നിങ്ങള്‍ വെറും വയറ്റില്‍ ഒരിക്കലും വാഴപ്പഴം കഴിക്കരുത്.

ഹൃദയപ്രശ്നങ്ങള്‍

വാഴപ്പഴത്തില്‍ പൊട്ടാസ്യവും മഗ്നീഷ്യവും കൂടുതലായി അടങ്ങിയിട്ടുണ്ട്. വെറും വയറ്റില്‍ പഴം കഴിക്കുന്നത് ഈ രണ്ട് പോഷകങ്ങളും രക്തത്തില്‍ അധികമാകാന്‍ ഇടയാക്കും. ഇത് നിങ്ങളുടെ ഹൃദയത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്നതിന് മുമ്പ് ഇക്കാര്യം മനസില്‍ വയ്ക്കുക.

ക്ഷീണവും ആലസ്യവും

വാഴപ്പഴം കഴിക്കുന്നത് ദിവസം മുഴുവന്‍ ഊര്‍ജം നല്‍കുമെന്ന് ശരിയാണ്. എന്നാല്‍ ഒഴിഞ്ഞ വയറ്റില്‍ വാഴപ്പഴം കഴിച്ചാല്‍ ഈ ഗുണം ലഭിക്കില്ല. ഒഴിഞ്ഞ വയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് നിങ്ങള്‍ക്ക് തല്‍ക്ഷണ ഊര്‍ജ്ജം നല്‍കുമെങ്കിലും അത് താല്‍ക്കാലികമായിരിക്കും. പെട്ടെന്നുതന്നെ നിങ്ങള്‍ക്ക് ക്ഷീണവും അലസതയും അനുഭവപ്പെടാന്‍ തുടങ്ങും. വീണ്ടും വിശപ്പുണ്ടാകുകയും നിങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കുകയും ചെയ്യും. രാവിലെ പ്രഭാതഭക്ഷണത്തില്‍ ഏത്തപ്പഴം ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. എന്നാല്‍ വെറും വയറ്റില്‍ കഴിക്കരുതെന്നു മാത്രം.

ധാതുക്കളുടെ ആഗിരണം തടയുന്നു

ഒഴിഞ്ഞ വയറ്റില്‍ ഒന്നില്‍ കൂടുതല്‍ വാഴപ്പഴം കഴിക്കുന്നത് ശരീരത്തിലെ ധാതുക്കള്‍ ആഗിരണം ചെയ്യുന്ന പ്രക്രിയയെ തടസ്സപ്പെടുത്തും. ഇതുകാരണം നിങ്ങളുടെ ശരീരത്തിന് ഇരുമ്പ്, സിങ്ക്, കാല്‍സ്യം തുടങ്ങിയ ധാതുക്കള്‍ ആഗിരണം ചെയ്യാന്‍ കഴിഞ്ഞെന്നുവരില്ല. ഇത് ധാതുക്കളുടെ കുറവിന് കാരണമാകും. അതിനാല്‍, വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കുക, അല്ലെങ്കില്‍ മിതമായി മാത്രം കഴിക്കുക.

രക്തത്തിലെ പഞ്ചസാര ഉയര്‍ത്തുന്നു

നേന്ത്രപ്പഴത്തില്‍ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. വെറും വയറ്റില്‍ നിങ്ങള്‍ ഇത് കഴിക്കമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കും. അതിനാല്‍ പ്രത്യേകിച്ച് പ്രമേഹ രോഗികള്‍ രാവിലെ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ദ്ധിപ്പിക്കും.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ 

മിക്ക ആളുകളും രാത്രി ഉറങ്ങുന്നതിന് മുമ്പ് വാഴപ്പഴം കഴിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. പക്ഷേ ഇങ്ങനെ ഒരിക്കലും ചെയ്യാന്‍ പാടില്ല, കാരണം രാത്രിയില്‍ വാഴപ്പഴം കഴിക്കുന്നത് നിങ്ങള്‍ക്ക് ചുമയ്ക്ക് കാരണമാകും. ഇത് നിങ്ങളുടെ ഉറക്കത്തെയും തടസ്സപ്പെടുത്തും. വാഴപ്പഴത്തില്‍ ഉയര്‍ന്ന മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസത്തെയും ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തും. കൂടാതെ ഉയര്‍ന്ന മഗ്‌നീഷ്യം നിങ്ങളുടെ ഹൃദയാരോഗ്യത്തെയും ബാധിക്കുന്നു. രക്താതിമര്‍ദ്ദവും മറ്റ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഉള്ള രോഗികള്‍ രാവിലെ വാഴപ്പഴം കഴിക്കരുത്. കഴിക്കുകയാണെങ്കില്‍ തന്നെ അതിന്റെ ദോഷകരമായ ഘടകങ്ങളെ നിര്‍വീര്യമാക്കുന്നതിന് ധാന്യങ്ങള്‍, സിട്രസ് പഴങ്ങള്‍, ഡ്രൈ ഫ്രൂട്‌സ് എന്നിവയോടൊപ്പം കഴിക്കുക.

Back to top button
error: