LIFE

  • സിനിമാ പ്രേമികളെ ശാന്തരാകുവീൻ… ഇനി വൈകില്ല… ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം ഉടൻ തിയറ്ററുകളിലേക്ക്

    സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം ഉടൻ തിയറ്ററുകളിലേക്ക്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നടന്ന ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയറിന് സിനിമാപ്രേമികളുടെ തള്ളിക്കയറ്റമാണ് ഉണ്ടായത്. പ്രേക്ഷക സ്വീകാര്യതയ്ക്കുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു ചിത്രം. ചിത്രം ഉടന്‍ എത്തുമെന്നല്ലാതെ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. അതിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി തന്‍റെ കരിയറില്‍ ഉതുവരെ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ജെയിംസ്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക. ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ…

    Read More »
  • തണുപ്പുകാലത്ത് ചുണ്ട് വിണ്ടുകീറുന്നോ, പരിഹാരമുണ്ട്; ചില നാടൻ പൊടിക്കൈകൾ ഇതാ…

    തണുപ്പുകാലത്ത് ചുണ്ട് വിണ്ടുകീറുന്നത് ഭൂരിപക്ഷം പേരും അനുഭവിക്കുന്ന പ്രശ്നമാണ്. കഠിനമായ കാലാവസ്ഥയാണ് വില്ലൻ. തണുത്ത കാലാവസ്ഥ മൃദുവായ ചര്‍മ്മത്തെ വരണ്ടതാക്കുകയും ചുണ്ടിൽ വിള്ളലുകള്‍ വീഴ്ത്തുകയും ചെയ്യുന്നു. ചുണ്ടുകളില്‍ എണ്ണ ഗ്രന്ഥികള്‍ ഇല്ലാത്തതിനാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ ഈര്‍പ്പം നിലനിര്‍ത്താന്‍ അവയ്ക്ക് കഴിയില്ല. പതിവായി നാവുകൊണ്ട് നനവ് നല്‍കുന്നത്, സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലെ രാസഘടകങ്ങള്‍, എരിവുള്ള ഭക്ഷണം എന്നിവയും ചുണ്ടിലെ ചര്‍മ്മം വിണ്ടുകീറുന്നതിലേക്ക് നയിക്കും. ഈ പ്രശ്‌നം സ്വയം സുഖപ്പെടുമെങ്കിലും ചിലപ്പോള്‍ അതല്‍പ്പം വേദനാജനകമായിരിക്കും. ശൈത്യകാലത്ത് ചുണ്ടുകള്‍ക്ക് കൂടുതല്‍ പരിചരണം നല്‍കാന്‍ വീട്ടില്‍ തന്നെ ചില പ്രതിവിധികളുണ്ട്. എന്തൊക്കെയാണ് ആ പ്രകൃതിദത്ത പരിഹാരങ്ങള്‍ എന്ന് നമുക്ക് നോക്കാം. തേന്‍ ധാരാളം പോഷക ഘടകങ്ങള്‍ അടങ്ങിയ ഒരു പ്രകൃതിദത്ത ഘടകമാണ് തേന്‍. ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ഒരു ഹൈഡ്രേറ്റിംഗ് ഏജന്റായും ഇത് പ്രവര്‍ത്തിക്കുന്നു. ഇത് മുറിവുകളെ അണുബാധയില്‍ നിന്ന് തടയാന്‍ സഹായിക്കും. ചുണ്ട് പൊട്ടലിന് പരിഹാരമായി തേന്‍ ഉപയോഗിക്കാം. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച്…

    Read More »
  • ഓർമയ്ക്കും ബുദ്ധിയ്ക്കും ബ്രഹ്മി; ചട്ടിയിലും ഗ്രോബാഗിലും വളര്‍ത്താം

    കുട്ടികള്‍ക്ക് ബുദ്ധി വളരാനും ഓര്‍മശക്തി വര്‍ധിപ്പിക്കാനും ഉത്തമ ഔഷധമാണ് ബ്രഹ്മി. കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ ബ്രഹ്മിയുടെ നീരു നല്‍കുന്ന പതിവ് ഇപ്പോഴുമുണ്ട്. പണ്ടുകാലത്ത് ബ്രഹ്മി വീടുകളിൽ വളർത്തുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇന്നു ബ്രഹ്മി വളര്‍ത്തുന്നവര്‍ അപൂര്‍വമാണ്. ഈ അവസരം മുതലെടുത്ത് വന്‍കിട കമ്പനികള്‍ ബ്രഹ്മിയുടെ ഉത്പന്നങ്ങള്‍ വന്‍ തോതില്‍ വിപണിയില്‍ വിറ്റഴിക്കുന്നുണ്ട്. ഇവയില്‍ പലതും ആരോഗ്യത്തിന് ഹാനികരമായ പലതരം രാസവസ്തുക്കള്‍ കലര്‍ത്തിയവയുമാണ്. കുറച്ചു സമയം ചെലവഴിച്ചാല്‍ വീട്ടില്‍ നമുക്ക് തന്നെ ബ്രഹ്മി വളര്‍ത്താവുന്നതേയുള്ളൂ. ഈര്‍പ്പം നിര്‍ബന്ധം ധാരാളം ഈര്‍പ്പം ലഭിക്കുന്ന സ്ഥലത്തും ചതുപ്പുകളിലുമാണ് ബ്രഹ്മി നന്നായി വളരുക. പണ്ടു പാടത്തിന്റെ വരമ്പുകളിലും കുളക്കടവിലുമെല്ലാം ബ്രഹ്മി നന്നായി വളരുമായിരുന്നു. അമിതമായ കീടനാശിനികളുടെ ഉപയോഗം ബ്രഹ്മി നശിക്കാന്‍ കാരണമായി. നല്ല പോലെ വെള്ളം ലഭ്യമാക്കാന്‍ കഴിയുമെങ്കില്‍ വീട്ടിലും ബ്രഹ്മി വളര്‍ത്താം. വലിയ പരിചണം കൂടാതെ തന്നെ ബ്രഹ്മി നന്നായി വളരും. ചട്ടിയിലും ഗ്രോബാഗിലും നടാം ഗ്രോബാഗിലും ചട്ടിയിലും ബ്രഹ്മി നന്നായി വളരും. സാധാരണ ഗ്രോബാഗ് നിറയ്ക്കാന്‍…

    Read More »
  • പഞ്ചപാവമല്ല ഈ പീച്ചിങ്ങ; പ്രമേഹം നിയന്ത്രിക്കും രക്‌തം ശുദ്ധീകരിക്കും … ഗുണം അറിഞ്ഞ് കൃഷി ചെയ്യാം

    പ്രമേഹം ഉൾപ്പെടെ ഏതു രോഗമുള്ളവർക്കും വിശ്വസിച്ചു കഴിക്കാവുന്ന പച്ചക്കറിയാണ് പീച്ചിങ്ങ. രക്തം ശുദ്ധീകരിക്കാനും പ്രമേഹം നിയന്ത്രിക്കാനും പീച്ചിങ്ങ സഹായിക്കും. നാരുകളാല്‍ സമ്പുഷ്ടമാണ് ഈ പച്ചക്കറി. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പീച്ചിങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിബയോട്ടിക് ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. മഞ്ഞപ്പിത്തത്തിനും പാമ്പ് കടിയേറ്റാല്‍ പ്രയോഗിക്കാനുള്ള മരുന്നിനും പണ്ടു കാലത്ത് കാട്ടുപീച്ചിങ്ങ ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്നു വളരെ കുറച്ചു പേര്‍ മാത്രമാണ് പീച്ചിങ്ങ കൃഷി ചെയ്യുന്നത്. ധാരാളം നാരുകളുള്ള നാടന്‍ ഇനത്തെ കാണുക തന്നെ അപൂര്‍വം. പടവലങ്ങ പോലെ നല്ല നീളമുള്ള എന്നാല്‍ നാരുകള്‍ കുറവുള്ള ഇനമാണിപ്പോള്‍ ഭൂരിഭാഗം പേരും കൃഷി ചെയ്യുന്നത്. പന്തലിട്ട് വളര്‍ത്തേണ്ട പീച്ചിങ്ങ കൃഷി ചെയ്താല്‍ പോഷക സമൃദ്ധവും രുചികരവുമായ വിഭവങ്ങള്‍ തയാറാക്കാം. വിത്ത് മുളപ്പിക്കല്‍ വിത്ത് മുളപ്പിച്ചു തടത്തിലേക്ക് മാറ്റി നടുന്ന രീതിയാണു നല്ലത്. സ്യൂഡോമോണാസ് ലായനിയില്‍ വിത്ത് അര മണിക്കൂര്‍ കുതിര്‍ത്തു നടുന്നത് ഏറെ നല്ലതാണ്. മുളച്ചു കഴിയുമ്പോള്‍ രണ്ടു ഗ്രാം സ്യൂഡോമോണാസ്…

    Read More »
  • രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും കൊവിഡ് വൈറസ് തലച്ചോറില്‍ അവശേഷിക്കുമെന്ന് പഠനം

    ന്യൂയോര്‍ക്ക്: രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും കൊവിഡ് വൈറസ് തലച്ചോറില്‍ അവശേഷിക്കുമെന്ന് പഠനം. ശരീരത്തില്‍ മുഴുവനെ വൈറസ് ബാധിക്കുമെന്നതിന്‍റെ കൃത്യമായ സൂചനകള്‍ നല്‍കുന്നതാണ് പഠനം. കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം സാംപിളുകളില്‍ നടത്തിയ ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്  പഠനം. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്തിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. ഏപ്രില്‍ 2020മുതല്‍ മാര്‍ച്ച് 2021 വരെയുള്ള വിവിധ സാംപിളുകള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. തലച്ചോര്‍ അടക്കമുള്ള നാഡീവ്യൂഹത്തിന്‍റെ സാംപിളുകളില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. വാക്സിന്‍ സ്വീകരിക്കാത്ത ആളുകളുടെ സാംപിളുകളിലാണ് പരിശോധന നടത്തിയത്. ഇവരെല്ലാം തന്നെ കൊവിഡ് ബാധിച്ചായിരുന്നു മരണപ്പെട്ടത്. രക്ത പ്ലാസ്മ പരിശോധന വിധേയമാക്കിയപ്പോള്‍ 38 രോഗികളുടേത് കൊവിഡ് പോസിറ്റീവായാണ് കണ്ടത്. മൂന്ന് പേരില്‍ മാത്രമാണ് കൊവിഡ് നെഗറ്റീവെന്ന് കണ്ടെത്തിയത് മറ്റ് മൂന്ന് പേര്‍ക്ക് പ്ലാസ്മ പരിശോധനയ്ക്കായി ലഭ്യമായിരുന്നില്ല. പഠനത്തിന് വേണ്ടി ഉപയോഗിച്ച സാംപിളുകളില്‍ 30 ശതമാനം സ്ത്രീകളുടേതായിരുന്നു. മധ്യവയസ്കര്‍ മുതല്‍ 62 വയസ് വരെ പ്രായമുള്ളവരുടേതായിരുന്നു പരിശോധിച്ച…

    Read More »
  • ഇവിടുത്തെ കാറ്റാണ് കാറ്റ്, മലമൂടും മഞ്ഞാണ് മഞ്ഞ്…. പുതുവത്സരാഘോഷത്തിന് ഇടുക്കിയിലെത്തിയത് മൂന്നു ലക്ഷത്തിലേറെ സഞ്ചാരികൾ

    ഇടുക്കി: ക്രിസ്മസ്-പുതുവത്സരാഘോഷത്തിനായി ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയത് മൂന്നു ലക്ഷത്തിലേറെ സഞ്ചാരികൾ. ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നുവരെ ജില്ലയില്‍ മൂന്നാര്‍, , , രാമക്കല്‍മേട് തുടങ്ങിയ പ്രദേശങ്ങളിലെ വനംവകുപ്പിന്റെയും ഹൈഡല്‍ ടൂറിസത്തിന്റെയും ഡി.ടി.പി.സിയുടേയും നേതൃത്വത്തിലുള്ള വിവിധ ടൂറിസ്റ്റുകേന്ദ്രങ്ങളില്‍ മൂന്ന് ലക്ഷത്തോളം സന്ദര്‍ശകരെത്തിയെന്നാണ് കണക്ക്. ഡി.ടി.പി.സിയുടെ വിവിധ കേന്ദ്രങ്ങളില്‍ 1600967 സന്ദര്‍ശകരെത്തി. മാട്ടുപ്പെട്ടി, രാമക്കല്‍മേട്, അരുവിക്കുഴി, ശ്രീനാരയണപുരം, വാഗമണ്‍, അഡ്വഞ്ചര്‍പാര്‍ക്ക്, പാഞ്ചാലിമേട്, ഹില്‍വ്യൂ പാര്‍ക്ക്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, എന്നിവടങ്ങളിലെ കണക്കുപ്രകാരമാണ് 160967 എന്ന് കണക്കിലെത്തിയത്. ഇതുകൂടാതെ ആമപ്പാറ, കൊളുക്കുമല, തുടങ്ങിയ സ്ഥലങ്ങളിലെത്തിയ സന്ദര്‍ശകരുടെ കണക്ക് ലഭ്യമായിട്ടില്ല. വനംവകുപ്പിന്റെ നേതൃത്വത്തില്‍ തേക്കടി, ഇടുക്കി, കാല്‍വരിമൗണ്ട് തുടങ്ങിയ ഇടങ്ങളിലും കെ.എസ്.ഇ.ബിയുടെ ഹൈഡല്‍ ടൂറിസംപദ്ധതിയിലൂടെ ഇടുക്കി ചെറുതോണി അണക്കെട്ടുകള്‍ കാണാനെത്തിയവരുടെയും കണക്കെടുത്താല്‍ സന്ദർശകരുടെ എണ്ണം ഇനിയും വർധിക്കും. മുന്‍വര്‍ഷങ്ങളിലേതിലും ഇരട്ടിയിലധികം ആളുകളാണ് ഇടുക്കി ജില്ലയിലെത്തിയത്. കോവിഡ് പ്രതിസന്ധിക്കുശേഷം ഈ വര്‍ഷമാണ് സന്ദര്‍ശകരുടെ തിരക്ക് കൂടുതലായി അനുഭവപ്പെട്ടത്. മൂന്നാറില്‍ ഇത്തവണ തണുപ്പ് മൈനസിലെത്തിയതിനാല്‍ കൂടുതല്‍ സന്ദര്‍ശകരെത്തിയതായി ഡി.ടി.പി.സി…

    Read More »
  • അവിശ്വസിനീയം, മുരിങ്ങയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ…! ലൈംഗികശേഷി വർദ്ധിപ്പിക്കാനും ഉദ്ധാരണക്കുറവിനും പ്രമേഹസാധ്യത കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഉത്തമം

        മുരിങ്ങയ്ക്കക്ക് ഇപ്പോൾ തീ പിടിച്ച വിലയാണ്. പക്ഷേ രോഗ പ്രതിരോധ ശേഷി നിറഞ്ഞതും പോഷക സമ്പുഷ്ടവുമായ ഭക്ഷ്യവസ്തുവാണിത്.  പ്രോട്ടീന്‍, ജീവകം എ, ജീവകം ബി 6, ജീവകം സി, ഇരുമ്പ്, റൈബോഫ്‌ളേവിന്‍, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് മുരിങ്ങയ്ക്ക. ആന്റിഫംഗല്‍, ആന്‍റിവൈറല്‍, ആന്റീഡിപ്രസന്റ്, ആന്‍റി-ഇന്‍ഫ്ലമേറ്ററി സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്ന ഭക്ഷണം കൂടിയാണ് മുരിങ്ങയ്ക്ക. മുരിങ്ങയ്ക്ക കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ അറിയൂ. ലൈംഗിക ആരോഗ്യം വര്‍ദ്ധിപ്പിക്കും   മുരിങ്ങയ്ക്ക ലൈംഗിക ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഉത്തമമാണ്. സിങ്കിന്റെ മികച്ച ഉറവിടമാണ് മുരിങ്ങയ്ക്ക. ഇത് ബീജസങ്കലന പ്രക്രിയ വര്‍ദ്ധിപ്പിക്കും. ലിബിഡോ (സെക്‌സ് ഡ്രൈവ് അല്ലെങ്കില്‍ സെക്‌സിനോടുള്ള ആഗ്രഹം) മെച്ചപ്പെടുത്തുന്നതിനും ഉദ്ധാരണക്കുറവ് ചികിത്സിക്കുന്നതിനും സഹായിക്കുന്ന സംയുക്തങ്ങള്‍ മുരിങ്ങയ്ക്കയില്‍ അടങ്ങിയിട്ടുണ്ടെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ന്യൂറോസയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു. രോഗപ്രതിരോധ ശേഷിക്ക് ഉത്തമം രോഗപ്രതിരോധ പ്രവര്‍ത്തനത്തെയും കൊളാജന്‍ ഉല്‍പാദനത്തെയും പിന്തുണയ്ക്കുന്ന ഒരു ആന്റിഓക്‌സിഡന്റ് പോഷകമായ വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് മുരിങ്ങയ്ക്ക. ഇതില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന…

    Read More »
  • ഉള്ളടക്കം കൊണ്ട് ശ്രദ്ധ നേടിയ ‘സൗദി വെള്ളക്ക’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

    കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഉള്ളടക്കം കൊണ്ട് ശ്രദ്ധ നേടിയ ഒന്നായിരുന്നു തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ സൗദി വെള്ളക്ക. ഡിസംബര്‍ 2 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെ എത്താനൊരുങ്ങുന്ന ചിത്രത്തിന്‍റെ സ്ട്രീമിംഗ് ജനുവരി 6 ന് ആരംഭിക്കും. ഓപ്പറേഷന്‍ ജാവ എന്ന അരങ്ങേറ്റ ചിത്രത്തിന്‍റെ വിജയത്തിനു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണിത്. ഒരു കേസിന് ആസ്‍പദമായ സംഭവമാണ് ചിത്രം പറയുന്നത്. സംവിധായകന്‍റേത് തന്നെയാണ് രചന. ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് നിര്‍മ്മാണം. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ എത്തിയ ചിത്രവുമാണിത്. ലുക്മാന്‍ അവറാന്‍, ദേവി വര്‍മ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലന്‍, ശ്രിന്ധ, റിയ സെയ്റ, ധന്യ അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഹരീന്ദ്രനാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍…

    Read More »
  • “ഞാനും നിന്നിൽ അഭിമാനിക്കുന്നു. നിന്റെ ആത്മാർഥമായ പ്രാർഥനയും സമർപ്പണവുമാണ് ഇങ്ങനെയൊരു വിജയം കൊണ്ടുവന്നത്” അഭിലാഷ് പിള്ളയ്‍ക്ക് ജന്മദിന ആശംസകളുമായി ഉണ്ണി മുകുന്ദ​ന്റെ കുറിപ്പ്

    ഉണ്ണി മുകുന്ദൻ നായകനായ പുതിയ ചിത്രം ‘മാളികപ്പുറം’ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നവാഗതനായ വിഷ്‍ണു ശശിശങ്കറാണ് ചിത്രം സംവിധാനം ചെയ്‍തത്. അഭിലാഷ് പിള്ള തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിലാഷ് പിള്ളയ്‍ക്ക് ജന്മദിന ആശംസകളുമായി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. പ്രിയപ്പെട്ട അഭി, സന്തോഷ ജന്മദിനം. നീ വളരേയെറെ അഭിമാനിക്കുന്നുണ്ടന്നും സന്തോഷത്തിലാണെന്നും ഇത് വളരെ സ്‍പെഷ്യല്‍ ആണെന്നും എനിക്ക് അറിയാം. അതേപോലും ഞാനും നിന്നില്‍ അഭിമാനിക്കുന്നു. നിന്റെ ആത്മാര്‍ഥമായ പ്രാര്‍ഥനയും സമര്‍പ്പണവുമാണ് ഇങ്ങനെയൊരു വിജയം കൊണ്ടുവന്നത്. കേരളത്തിന്റെ കുട്ടികളുടെയും കുടുംബത്തിന്റെയും ഹൃദയം നീ സ്‍പര്‍ശിച്ചിരിക്കുന്നു. അയ്യൻ നിന്റെ കൂടെയാണ് അഭി. സഹോദരാ നിനക്ക് എല്ലാ ആശംസംസകളും. എല്ലാത്തിനും നന്ദി. നീ ഇല്ലാതെ ‘മാളികപ്പുറം’ എന്ന സിനിമ ഉണ്ടാകില്ല. വീണ്ടും ജന്മദിന ആശംസകള്‍ നേരുന്നു എന്നുമാണ് ഉണ്ണി മുകുന്ദൻ എഴുതിയിരിക്കുന്നത്. ‘കല്യാണി’ എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’.…

    Read More »
  • ഭാവന സ്റ്റുഡിയോസി​ന്റെ ‘തങ്കം’ റിലീസ് തീയതി പ്രഖ്യാപിച്ചു; ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തും

    മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയ നിര്‍മ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. ബേസില്‍ ജോസഫ് നായകനായി എത്തിയ പാല്‍തു ജാന്‍വര്‍ ആണ് ഈ ബാനറിന്‍റേതായി എത്തിയ അവസാന ചിത്രം. ഇപ്പോഴിതാ പുതുവര്‍ഷത്തിലെ തങ്ങളുടെ ആദ്യ പ്രോജക്റ്റ് തിയറ്ററിലേക്ക് എത്തിക്കാനുള്ള ഒരുക്കങ്ങളിലാണ് അവര്‍. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നു നിർമ്മിച്ച തങ്കം എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 26 ന് തിയറ്ററുകളില്‍ എത്തും. നവാഗതനായ സഹീദ് അരാഫത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന നാലാമത്തെ ചിത്രമാണ് ഇത്. ജോജിക്കു ശേഷം ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് തങ്കം. ഗിരീഷ് കുൽക്കർണി, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, അന്തരിച്ച നടന്‍ കൊച്ചു പ്രേമൻ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും…

    Read More »
Back to top button
error: