LIFE

  • ഡബിൾ റോളിൽ ജോജു ജോർജ് : മാർട്ടിൻ പ്രക്കാട്ട് – ജോജു ജോർജ് ചിത്രം ഇരട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

    കരിയറിലെ ആദ്യ ഡബിൾ റോളിൽ ജോജു ജോർജ് എത്തുന്ന ചിത്രമാണ് ഇരട്ട. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യാ ലക്ഷ്മി, റിമാ കല്ലിങ്കൽ, അനു സിതാര, രമേശ് പിഷാരടി, അർജുൻ അശോകൻ, അനശ്വരാ രാജൻ,മമിതാ ബൈജു, മിഥുൻ രമേഷ്, അപർണാ ദാസ് തുടങ്ങി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സ്വഭാവത്തിൽ വ്യത്യസ്‌തകൾ ഉറപ്പായും ഉള്ള ഇരട്ടകളുടെ ഗെറ്റപ്പിൽ ജോജു ജോർജ് എത്തുന്നു. നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ടും ജോജുവും ഒരുമിക്കുന്ന ഇരട്ട പ്രേക്ഷകർക്ക് തിയേറ്റർ ദൃശ്യാനുഭവം നൽകുമെന്നുറപ്പാണ്. ദേശീയ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ജോജു ജോർജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ സമ്മാനിക്കുന്നതാണ് ഇരട്ടയിലെ രണ്ടു കഥാപാത്രങ്ങൾ. അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ഇരട്ടയുടെ നിർമ്മാണം. ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന…

    Read More »
  • മമ്മുക്കയുടെ സ്വന്തം ഉണ്ണിക്കുട്ടന്‍! അടിച്ചുപൊളി മമ്മൂട്ടിക്ക് മുന്നില്‍ കുട്ടിയെപ്പോലെ ഉണ്ണിമുകുന്ദന്‍; പുതുവര്‍ഷത്തില്‍ വിജയാഘോഷവുമായി ടീം ‘മാളികപ്പുറം’

    മലയാളത്തിന്‍െ്‌റ സ്വന്തം ‘കാന്താരാ’ എന്നാണ് ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാളികപ്പുറ’ത്തെ വിശേഷിപ്പിക്കുന്നത്. ഡിസംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം ഇതിനകം വമ്പന്‍ വിജയം നേടിക്കഴിഞ്ഞു. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉണ്ണി മുകുന്ദന്‍ ആണ്. സിനിമ റിലീസ് ചെയ്തതിന് മൂന്നു ദിവസം പിന്നിടുമ്പോള്‍ വിജയം ആഘോഷിക്കുകയാണ് മാളികപ്പുറം ടീം. ഇവര്‍ക്കൊപ്പം അതിഥിയായി മമ്മൂട്ടിയും ഉണ്ട്. സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയ്ക്കും മറ്റൊരു ബാലതാരമായ ശ്രീപതിനും ഒപ്പം മമ്മൂട്ടിയും കേക്ക് മുറിച്ച് ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തമാശകള്‍ പറഞ്ഞ് ആക്ടീവ് ആയി നിന്ന് മമ്മൂട്ടിക്ക് മുന്നില്‍ കുട്ടിയെപ്പോലെ ഉണ്ണിമുകുന്ദനും നില്‍ക്കുകയാണ്. എന്നെ സംബന്ധിച്ച് വളരെ വലിയ ഒരു ദിവസമാണ് ഇത്. വേറെ ഒന്നും കൊണ്ടല്ല എന്റെ സിനിമ ജീവിതം ഏറ്റവും വലിയ ഹിറ്റ് മാളികപ്പുറം സംഭവിച്ചിരിക്കുകയാണ്. ആന്റോ ചേട്ടനെ ഒരുപാട് നന്ദിയുണ്ട്. എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ച്…

    Read More »
  • ‘നല്ല സമയം’ തിയറ്ററിൽനിന്ന് പിൻവലിക്കുന്നു, ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച്: ഒമർ ലുലു

    ‘നല്ല സമയം’ എന്ന തന്റെ ചിത്രം തിയറ്ററിൽ നിന്നും പിൻവലിക്കുന്നുവെന്ന് സംവിധായകൻ ഒമർ ലുലു. ചിത്രത്തിന്റെ ട്രെയിലറിന് എതിരെ എക്സൈസ് കേസെടുത്തതിന് പിന്നാലെയാണ് തീരുമാനം. ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച് നടക്കുമെന്നും ഒമർ ലുലു അറിയിച്ചു. കഴിഞ്ഞ ദിവസം എക്സൈസിൽ നിന്നും നോട്ടീസ് ലഭിച്ച വിവരം ഒമർ ലുലു അറിയിച്ചിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് നല്ല സമയത്തിന്‍റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് കേസ് എടുത്തത്. കോഴിക്കോട് എക്സൈസ് ഓഫീസിലാണ് കേസ്. ട്രെയിലറിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം, ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകൾ ഇതിനു മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ടെന്നും തന്റെ സിനിമയ്ക്കെതിരെ ഇപ്പോൾ നടക്കുന്നത് എന്തൊക്കെയോ ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നും ഒമര്‍ ലുലു നേരത്തെ പ്രതികരിച്ചിരുന്നു. ഭീഷ്മപർവത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ടെന്നും അവർക്കെതിരെ എന്തുകൊണ്ട് കേസ് എടുത്തില്ലെന്നും ഒമര്‍ ചോദിച്ചിരുന്നു. ഡിസംബര്‍ 30നാണ് നല്ല സമയം റിലീസിന് എത്തിയത്.…

    Read More »
  • അനുഗ്രഹീതൻ വിഘ്നേഷ് ; കുഞ്ഞുങ്ങളെ ചേർത്തണച്ച്, വിക്കിക്ക് സ്നേഹചുംബനം നൽകി നയൻതാര; ഫോട്ടോകളുമായി വിഘ്നേഷ്

    ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് ഈ വർഷം ഏറെ സ്പെഷൽ ആയിരുന്നു. കാത്തുകാത്തിരുന്ന വിവാഹവും കുഞ്ഞുങ്ങളുടെ ജനനവുമെല്ലാം 2022ലായിരുന്നു സംഭവിച്ചത്. ആറ് വർഷത്തെ പ്രണയത്തിന് ശേഷം നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത് 2022 ജൂണിലാണ്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടപ്പോഴാണ്, സറോഗസിയിലൂടെ തനിക്കും വിക്കിക്കും ഇരട്ടകുഞ്ഞുങ്ങൾ പിറന്നുവെന്ന് താരം അറിയിച്ചത്. ഉയിർ, ഉലകം എന്നാണ് മക്കളുടെ പേരുകൾ. ഇപ്പോഴിതാ 2022 തങ്ങൾക്ക് സമ്മാനിച്ച സന്തോഷങ്ങൾക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ദമ്പതികൾ. മനോഹരമായ ചില കുറിപ്പുകളോടെയാണ് കഴിഞ്ഞുപോയ 2022നെ കുറിച്ച് ഓർമിക്കുന്നത്. ഒപ്പം മക്കൾക്കും നയൻതാരയ്ക്കുമൊപ്പമുള്ള മനോഹരമായ ചിത്രവും പങ്കുവച്ചു.   View this post on Instagram   A post shared by Vignesh Shivan (@wikkiofficial) ‘‘എന്റെ ജീവിതത്തിലെ ഏറ്റവും മനോഹ​രമായ വർഷമാണ് 2022. പ്രായമാകുമ്പോൾ എന്റെ ജീവിതത്തിൽ സംതൃപ്തിയും സന്തോഷവും തോന്നുന്ന മിക്ക ഓർമകളും ഈ വർഷം മുതലുള്ളതായിരിക്കണം. എന്റെ ജീവിതത്തിലെ പ്രണയത്തെ വിവാഹം കഴിച്ചു. എന്റെ…

    Read More »
  • തിയറ്ററുകളിൽ ​നിറഞ്ഞാടുന്ന മാളികപ്പുറത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ റിലീസ് പ്രഖ്യാപിച്ചു

    കേരളത്തിലെ തിയറ്ററുകളിൽ ​ഗംഭീര പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുന്ന മാളികപ്പുറത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ റിലീസ് പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ. ജനുവരി ആറ് മുതലാകും ഈ ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തുക. മാളികപ്പുറം ഏറ്റെടുത്ത മലയാളി പ്രേക്ഷകർക്ക് ഉണ്ണി മുകുന്ദൻ നന്ദി അറിയിക്കുകയും ചെയ്തു. 2022 ഡിസംബർ 30 വെള്ളിയാഴ്ചയാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് വിഷ്ണു ശശിശങ്കര്‍. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന…

    Read More »
  • കന്യാകുമാരി യാത്രയിലെ പൈതൃക കാഴ്ചകൾ; വിശ്വാസവും ചരിത്രവും സംഗമിക്കുന്ന ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം 

    ചരിത്രവും വിശ്വാസങ്ങളും സംഗമിക്കുന്ന പുണ്യഭൂമിയാണ് കന്യാകുമാരി. കാലങ്ങളായി മലയാളി യാത്രകളുടെ പ്രധാന ലക്ഷ്യസ്ഥാനമായ ഇവിടം ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള മുനമ്പ് കൂടിയാണ്. ഇന്ത്യന്‍ മഹാസമുദ്രവും അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ചേരുന്ന സംഗമസ്ഥാനമായ ഇവിടം ക്ഷേത്രങ്ങളുടെ ഭൂമി കൂടിയാണ്. കന്യാകുമാരി ദേവിയുടെ പ്രസിദ്ധമായ ക്ഷേത്രം മാത്രമല്ല ഇവിടെയുള്ളത്. കഥകളും ഐതിഹ്യങ്ങളും ഒരുപാടുള്ള നിരവധി ക്ഷേത്രങ്ങൾ. ഇതാ കന്യാകുമാരിയിൽ പോയിരിക്കേണ്ട പ്രസിദ്ധമായ ക്ഷേത്രങ്ങൾ പരിചയപ്പെടാം കന്യാകുമാരി ദേവി ക്ഷേത്രം കന്യാകുമാരിയുടെ എല്ലാമാണ് ഇവിടുത്തെ കുമാരി അമ്മൻ ക്ഷേത്രം നൂറുകണക്കിന് വിശ്വാസികൾ ഓരോ ദിവസവുമെത്തിച്ചേരുന്ന ഈ ക്ഷേത്രം കന്യാകുമാരി എന്ന നാടിന്‍റെ അടയാളമാണ്. ആദിപരാശക്തിയുടെ അവതാരമായ കന്യാകുമാരി ദേവിയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കന്യാകുമാരി ദേവി സുന്ദരേശ്വരനായ ശിവനെ വിവാഹം കഴിക്കുവാൻ കാത്തിരുന്നുവെന്നും എന്നാൽ ചില കാരണങ്ങളാൽ വിവാഹം നടക്കാതെ പോയപ്പോൾ ദേവി കന്യകയായി ജീവിച്ചുവെന്നുമാണ് വിശ്വാസം. വിവാഹത്തിനായി എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നുവെന്നും എന്നാൽ ശിവൻ മാത്രം എത്തിച്ചേർന്നില്ല എന്നുമാണ് വിശ്വാസങ്ങൾ പറയുന്നത്. അന്ന് വിവാഹത്തിനായി ശേഖരിച്ച…

    Read More »
  • കൂർക്ക കൃഷി എപ്പോൾ തുടങ്ങാം? അറിയാം കൂർക്കയുടെ ആരോഗ്യ ഗുണങ്ങൾ

    ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂർക്ക രുചികരവും ആരോഗ്യകരവുമായ ഒരു കിഴങ്ങ് വർഗവിളയാണ്. കൂർക്കകൾ കൂടുതലും മൺസൂണിനെ ആശ്രയിക്കുന്ന വിളയാണ്, വലിപ്പത്തിൽ ചെറുതാണെങ്കിലും, തനതായ രുചിയും സൌരഭ്യവും കൂർക്കയെ മരച്ചീനിക്ക് തുല്യമായി ജനപ്രിയമാക്കുന്നു. കേരളത്തിൽ, വിളവെടുത്ത പാടശേഖരങ്ങളിലും താഴ്ന്ന നിലങ്ങളിലുമാണ് കൃഷി ചെയ്യുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. നടീൽ മണൽ കലർന്ന മണ്ണിൽ കൂർക്ക നന്നായി വളരുന്നു. 15-20 ഗ്രാം തൂക്കമുള്ള മൂപ്പെത്തിയ കിഴങ്ങുകളാണ് നഴ്സറിയിൽ അരയടി അകലത്തിൽ നടുന്നത്. 3 ആഴ്ചയ്ക്കുശേഷം, 10-15 സെന്റീമീറ്റർ നീളമുള്ള ഇളം തണ്ടുകൾ മുറിച്ച് കൃഷിയിടത്തിൽ വീണ്ടും നടുന്നു. കടകളിൽ നിന്ന് വാങ്ങുന്ന വൃത്താകൃതിയിലുള്ള ചെറിയ ചൈനീസ് ഉരുളക്കിഴങ്ങ് മുളകൾ വളർത്താൻ ഉപയോഗിക്കാം. നടുന്നതിന് മുമ്പ് കൃഷിയിടം നന്നായി കിളയ്ക്കണം. 1 സെന്റിന് 1 കിലോഗ്രാം എന്ന അനുപാതത്തിൽ മണ്ണിൽ കുമ്മായം ചേർക്കുക. ഒരാഴ്ചയ്ക്ക് ശേഷം, ഒരു സെന്റിന് 40 കിലോഗ്രാം എന്ന അനുപാതത്തിൽ ചാണകം ചേർക്കുക. തുടർന്ന് 1.5…

    Read More »
  • പച്ചപ്പയറി​ന്റെ ഗുണങ്ങളും കൃഷി ചെയ്യുന്ന വിധവും

    പച്ചപ്പയർ ഭക്ഷണത്തിന് വളരെ ജനപ്രിയമാണെങ്കിലും, ഈ പച്ചക്കറികളിൽ കാണപ്പെടുന്ന പോഷക മൂല്യത്തെക്കുറിച്ചും പോഷകങ്ങളെക്കുറിച്ചും എല്ലാവർക്കും അറിയണമെന്നില്ല അല്ലെ? വാസ്തവത്തിൽ, പച്ചപ്പയറിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട. തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്നും വന്ന് നമ്മുടെ നാട്ടിലാകെ ഇടം പിടിച്ച പച്ചക്കറിയാണ് പച്ചപ്പയർ. ഈ പച്ചക്കറി പ്രധാനമായും ഊഷ്മള വിളയാണ്. ഏത് കാലാവസ്ഥാ സാഹചര്യങ്ങളിലും ഇത് വളരും. എന്തൊക്കെ ഗുണങ്ങളാണ് പച്ചപ്പയറിൽ ഉള്ളത്? പ്രോട്ടീന്റെ ഉറവിടം പച്ചപ്പയറിൽ 100 ഗ്രാമിന് കുറഞ്ഞത് 8.3 ഗ്രാം എന്ന പ്രോട്ടീൻ ഉള്ളതിനാൽ, ഈ പച്ചക്കറികൾ നമ്മുടെ ശരീരത്തിലെ പ്രോട്ടീന്റെ ഉറവിടമായി മാറുന്നു. ഉയർന്ന ഫൈബർ അടങ്ങിയിട്ടുണ്ട് നാരുകളാൽ സമ്പന്നമായ പച്ചക്കറികളാണ് പച്ച പയർ. ഓരോ 100 ഗ്രാം പയറിലും 4 ഗ്രാം വരെ ഫൈബർ അടങ്ങിയിട്ടുണ്ട്, മാത്രമല്ല നമ്മുടെ ദൈനംദിന ഫൈബർ ആവശ്യത്തിന്റെ 15% നിറവേറ്റുകയും ചെയ്യുന്നു. പച്ച പയറിലെ നാരുകൾ പെക്റ്റിൻ രൂപത്തിൽ ലഭ്യമാണ്, ഇത്…

    Read More »
  • പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോഴുള്ള തലകറക്കം അവഗണിക്കരുതേ; മരുന്നിനൊപ്പം ഭക്ഷണവും ക്രമീകരിക്കാം ഇപ്രകാരം

    തലകറക്കം പലര്‍ക്കും ഒരു സാധാരണ കാര്യമാണ്. എന്നാല്‍ ചില സമയങ്ങളില്‍ ഇത് അല്‍പം ഗുരുതരമായി മാറുന്നുണ്ട്. ചിലരില്‍ വെര്‍ട്ടേഗോ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇതിനെ നിസ്സാരമായി വിടുമ്പോള്‍ പിന്നീട് അത് ചില പ്രതിസന്ധികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നു. ചിലരില്‍ ഇത് ഇരുന്നെഴുന്നേല്‍ക്കുമ്പോഴോ അല്ലെങ്കില്‍ കസേരയില്‍ ഇരുന്ന് എഴുന്നേല്‍ക്കുമ്പോഴോ അല്ലെങ്കില്‍ പെട്ടെന്ന് തിരിയുമ്പോഴോ ഒക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ചിലരില്‍ കാഴ്ചക്ക് മങ്ങലും അതോടൊപ്പമുണ്ടാവുന്ന തലകറക്കവും ആണ് വെർട്ടേഗോ എന്ന് പറയുന്നത്. എന്നാല്‍ ഒരു ഡോക്ടറുടെ പരിശോധനയിലൂടെ മാത്രമേ ഇത് തീരുമാനിക്കാന്‍ സാധിക്കുകയുള്ളൂ. ഈ ഒരു അവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഡോക്ടറുടെ സഹായത്തോടൊപ്പം തന്നെ ചില ഭക്ഷണങ്ങളും കഴിക്കേണ്ടതാണ്. ചിലരില്‍ ഓക്കാനം പോലുള്ള അവസ്ഥയും വെര്‍ട്ടിഗോക്ക് ഒപ്പം ഉണ്ടാവുന്നു. ഭക്ഷണങ്ങള്‍ ഏതൊക്കെ കഴിക്കണം എന്ന് നോക്കാം. ബദാം വെര്‍ട്ടിഗോയെ പരിഹരിക്കുന്നതിന് വേണ്ടി ബദാം ശീലമാക്കാവുന്നതാണ്. കാരണം ബദാമില്‍ വൈറ്റമിന്‍ ഇ, ബി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ഊര്‍ജസ്വലതയും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന്…

    Read More »
  • വിശപ്പില്ലേ, പ്രതിവിധിയുണ്ട്… ആഹാരത്തിൽ ഇവയും ഉൾപ്പെടുത്തൂ; വയർ നിറയട്ടെ, മനസും 

    വിശപ്പില്ലായ്മ എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ്. വല്ലപ്പോഴുമാണെങ്കിൽ വലിയ പ്രശ്‌നം അതുണ്ടാക്കാറില്ല. എന്നാൽ സ്ഥിരമായി ഉണ്ടാകുന്ന വിശപ്പില്ലായ്മ വില്ലനാകും. മരുന്നു കഴിക്കാതെ തന്നെ ആഹാരത്തിലൂടെ അതു പരിഹരിക്കാനാകും. അതിനുള്ള ചില നുറുങ്ങു വിദ്യകൾ ഇതാ: മല്ലിയില മല്ലിയില ദഹനസംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. ഗ്യാസ്ട്രിക് എന്‍സൈമുകളുടെ സ്രവണം വര്‍ദ്ധിപ്പിക്കാന്‍ മല്ലിയില നീര് സഹായിക്കുന്നു. ഇത് വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു. വിശപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരു കപ്പ് മല്ലിയില നീര് ഒഴിഞ്ഞ വയറ്റില്‍ കുടിക്കുക. പെരുംജീരകം ചായ കരളില്‍ പിത്തരസം ഉല്‍പാദനം ഉത്തേജിപ്പിക്കുകയും ദഹനപ്രക്രിയയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് പെരുംജീരകം വിശപ്പ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. 2 കപ്പ് വെള്ളത്തില്‍ കുറച്ച് മിനിറ്റ് നേരം പെരുംജീരകവും ഉലുവയും തിളപ്പിക്കുക. രുചിക്കായി അല്‍പം തേന്‍ ചേര്‍ത്ത് ഈ ചായ ദിവസവും രണ്ട് നേരം കുടിക്കുക. ഇഞ്ചി വിശപ്പ് ഉത്തേജിപ്പിക്കാന്‍ ഉപയോഗിക്കുന്ന സസ്യങ്ങളില്‍ ഒന്നാണ് ഇഞ്ചി. വിശപ്പില്ലായ്മ പരിഹരിക്കുന്നതിനായി ഇഞ്ചി നീര് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഒരു കപ്പ് വെള്ളം…

    Read More »
Back to top button
error: