LIFEMovie

വിഘ്‍നേശ് ശിവനും അജിത്തും ഒന്നിക്കുന്നു; ചിത്രം ജനുവരിയില്‍ തുടങ്ങും

ജിത്ത് നായകനാകുന്ന ‘തുനിവ്’ എന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കല്‍ റിലീസില്‍ ഒന്നാമത് എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എച്ച് വിനോദ് തന്നെയാണ് തിരക്കഥയും. ‘തുനിവ്’ റിലീസ് തയ്യാറായിരിക്കുമ്പോള്‍ മറ്റൊരു ചിത്രവും അജിത്തിന്റേതായി ചര്‍ച്ചയില്‍ നിറയുകയാണ്. വിഘ്‍നേശ് ശിവൻ അജിത്തിനെ നായകനാക്കി ചിത്രം ഒരുക്കുന്നുവെന്നത് നേരത്തെ പ്രഖ്യാപിച്ചിച്ചതാണ് ‘എകെ 62’ എന്ന് വിളിപ്പേരുള്ള ചിത്രത്തിന്റെ നിര്‍മാണം തുടങ്ങുകയാണ് എന്നാണ് പുതിയ വാര്‍ത്ത. ജനുവരി 17ന് ചിത്രത്തിന് തുടക്കമാകും എന്നാണ് വാര്‍ത്തകള്‍. അനിരുദ്ധ രവിചന്ദര്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തൃഷ നായികയാകുമെന്നും വാര്‍ത്തകളുണ്ട്.

എച്ച് വിനോദിന്റെ സംവിധാനത്തിലുള്ള അജിത്ത് ചിത്രമായ ‘തുനിവി’ന്റെ ഓടിടി പാര്‍ട്‍ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്‍ഫ്ലിക്സിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. അജിത്ത് നായകനായി മറ്റ് ചില ചിത്രങ്ങളെ കുറിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ സജീവമായുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നാണ് ഒരു റിപ്പോര്‍ട്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.

Signature-ad

‘കുരുതി ആട്ട’ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. ‘തോട്ടക്കള്‍’ ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ ‘കുരുതി ആട്ടം’ ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: