LIFE
-
നാഗര്‍ഹോളെ കടുവാ സങ്കേതത്തിലൂടെ യാത്ര ചെയ്യാൻ അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ പണം നൽകണം; പ്രവേശന ഫീസ് ഏര്‍പ്പെടുത്തി കർണാടക വനം വകുപ്പ്
മാനന്തവാടി: നാഗര്‍ഗോള ദേശീയ ഉദ്യാന പരിധിയിലൂടെ കടന്നു പോകുന്ന അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ ഇനി മുതൽ കർണാടക വനം വകുപ്പിന് ഫീസ് നൽകണം. ഈ പാതയിൽ പ്രവേശന ഫീസ് ഈടാക്കാന്‍ കര്‍ണാടക വനം വന്യജീവി വകുപ്പ് നിര്‍ദ്ദേശം നല്‍കി. ചെറു വാഹനങ്ങള്‍ക്ക് 20 രൂപയും, ലോറി, ബസ്സ് എന്നിവയ്ക്ക് 50 രൂപയുമാണ് പ്രവേശന ഫീായി ഈടാക്കാന്‍ കര്‍ണാടക ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നാഗര്‍ഹോള ദേശീയ ഉദ്യാന അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഫീസ് ഇന്നലെ മുതല്‍ ഈടാക്കി തുടങ്ങി. ജനുവരി 30 നാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ഇത് പ്രകാരം കേരളത്തില്‍നിന്നും നാഗര്‍ഹോള വനമേഖല വഴി കര്‍ണാടകയിലേക്ക് പ്രവേശിക്കുന്ന ബാവലിയിലും, മറ്റു പ്രവേശന ചെക്ക് പോസ്റ്റുകളായ നാണച്ചി, ഉദ്ദൂര്‍, കാര്‍മാട്, കല്ലിഹട്ടി, വീരന ഹോസെ ഹള്ളി, അനചൗക്കൂര്‍ ചെക്‌പോസ്റ്റുകളിലും എത്തുന്ന അന്തര്‍ സംസ്ഥാന വാഹനങ്ങളില്‍ നിന്നും ഇന്നലെ മുതല്‍ പ്രവേശന ഫീസ് ഈടാക്കി തുടങ്ങി. കുടക് മൈസൂര്‍ അതിര്‍ത്തിയായ ആനചൗക്കൂര്‍ ചെക്ക് പോസ്റ്റിലും,…
Read More » -
ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്: ജ്യോതി പ്രയാണ ഘോഷയാത്ര നാളെ പന്മനയിൽനിന്നു തുടങ്ങും
പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ജ്യോതി പ്രയാണ ഘോഷയാത്ര നാളെ ചട്ടമ്പി സ്വാമിയുടെ സമാധി സ്ഥലമായ കൊല്ലം പന്മന ആശ്രമത്തില്‍നിന്നും ആരംഭിക്കും. ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് നടക്കുന്ന 111-ാമത് ഹിന്ദുമത പരിഷത്ത് നഗറായ ശ്രീവിദ്യാധിരാജാ നഗറിലെ പരിഷത്ത് പന്തലിലെ കൊടാവിളക്കില്‍ തെളിയിക്കാനുളള ദീപവുമായാണ് ജ്യോതി പ്രയാണം. വ്യാഴാഴ്ച രാവിലെ പന്മന ആശ്രമത്തിലെ ശ്രീ ബാലഭട്ടാരകേശ്വരം ക്ഷേത്ര സന്നിധിയിലെ കെടാവിളക്കില്‍നിന്നും ആശ്രമ മഠാധിപതിസ്വാമി പ്രണവാനന്ദ തീര്‍ഥപാദര്‍ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ക്ക് ദീപം പകര്‍ന്ന് നല്‍കുന്നതോടെ ജ്യോതി പ്രയാണത്തിന് തുടക്കമാകും. വെള്ളിയാഴ്ച രാവിലെ ആശ്രമത്തില്‍നിന്നു പുറപ്പെട്ട് വിവിധ ക്ഷേത്രങ്ങളിലേയും ഹൈന്ദവ സംഘടനകളുടേയും സ്വീകരണങള്‍ ഏറ്റുവാങ്ങി വൈകിട്ട് ഏഴിന് കിടങ്ങന്നൂര്‍ ശ്രീ വിജയാനന്ദാശ്രമത്തില്‍ ഘോഷയാത്ര ആദ്യ ദിവസം സമാപിക്കും. ശനിയാഴ്ച രാവിലെ 6.30 ന് കിടങന്നൂര്‍ ആശ്രമത്തിലെ സ്വീകരണത്തോടെ ആരംഭിക്കുന്ന ഘോഷയാത്ര രാത്രി എട്ടിന് നെടുംപ്രയാര്‍ ദേവീ ക്ഷേത്രത്തില്‍ വിശ്രമിക്കും. നെടുംപ്രയാര്‍ ക്ഷേത്രത്തില്‍നിന്നും ഞായറാഴ്ച രാവിലെ 6.25 ന്…
Read More » -
തക്കാളിക്ക അർബുദരോഗങ്ങളുടെ പൊതു ശത്രു: പ്രായമായവരിലെ ചർമ്മത്തിൻ്റെ നിറം മാറ്റവും ചുളിവുകളും ഇല്ലാതാക്കും, കണ്ണിനും ഉത്തമം
ഡോ. വേണു തോന്നക്കൽ തക്കാളിക്കയെക്കുറിച്ചാണ് രണ്ടു ദിവസമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. കാരണം തക്കാളിക്ക അത്രയേറെ പോഷകസമൃദ്ധമാണ്. അവയ്ക്ക് അനവധി രോഗങ്ങളെ തടയാൻ ആവുന്നു. കാൻസർ (അർബുദം) ഒരു വാർദ്ധക്യകാല രോഗമായിട്ടാണ് കരുതുന്നതെങ്കിലും ഏതുകാലത്തും പിടിപെടാവുന്നതാണ്. ഒരു സാധാരണ കുടുംബത്തിന് താങ്ങാനാവുന്നതിനും പുറത്താണ് കാൻസർ ചികിത്സാ ചെലവ്. അതിനാൽ രോഗം വരാതെ സൂക്ഷിക്കുന്നതാണ് നന്ന്. തക്കാളിക്ക അർബുദരോഗങ്ങളുടെ ഒരു പൊതു ശത്രുവാണ്. പഴുത്ത തക്കാളി ക്കയിൽ അടങ്ങിയിരിക്കുന്ന ലൈകൊപിൺ (lycopene)എന്ന തന്മാത്രയാണ് കാൻസറിനെ പ്രധാനമായും ആമാശ കാൻസറിനെ തടയുന്നത്. പഴുത്ത തക്കാളിക്കയുടെ നിറത്തിന് കാരണമായ ഈ വർണ്ണകം ശക്തനായ ഒരു ആന്റി ഓക്സിഡന്റാണ്. കാൻസറിനെ തടയുക മാത്രമല്ല ലൈകോപിൻ ഘടകങ്ങൾക്ക് മറ്റനവധി ഗുണങ്ങൾ കൂടിയുണ്ട് . നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചർമ്മത്തിന്റെ ആരോഗ്യം കാക്കുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്. പ്രായം മൂലം ചർമ്മത്തിൽ ഉണ്ടാവുന്ന നിറം മാറ്റം, ചുളിവുകൾ ഒക്കെയും ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. വലിയ രീതിയിൽ മുഖക്കുരു മൂലമുള്ള ബുദ്ധിമുട്ടിന്…
Read More » -
തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, മാത്യു; ഗംഭീര താരനിരയുമായി തളപതി 67
വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ അഭിനേതാക്കളുടെ പേരുകള്‍ പുറത്ത് വരുമ്പോള്‍ ആവേശത്തിലാണ് ആരാധകര്‍. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ക്ക് പുറമേ മലയാളത്തില്‍ നിന്ന് മാത്യു തോമസും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാത്യുവിന്റെ ആദ്യ തമിഴ്ചിത്രമാണ് ദളപതി 67. തമിഴ് സിനിമയില്‍ തനിക്ക് ഇതിനേക്കാള്‍ മികച്ച അരങ്ങേറ്റം സ്വപ്നം കാണാനാകില്ലെന്നാണ് മാത്യു പറയുന്നത്. കുമ്പളങ്ങി നൈറ്റ്സ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് മാത്യു.
Read More » -
“അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഞാൻ ഉണ്ടാകുമായിരുന്നില്ല” തുറന്നു പറഞ്ഞ് ദീപിക
ബിക്കിനി വിവാദവും ഹേറ്റ് കാമ്പയിനും ഹിന്ദു സംഘടനകളുടെ ബഹിഷ്കരണ ഭീഷണിയും നൽകിയ ‘ഊർജ’ ത്തിൽ ഷാരൂഖിന്റെ പത്താൻ തിയറ്ററുകളിൽ പുതിയ വിജയഗാഥ രചിക്കുകയാണ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്കുള്ള ഷാരൂഖ് ഖാന്റെ ശക്തമായ തിരിച്ചു വരവു കൂടിയായിരുന്നു ചിത്രം. ദീപിക പദുക്കോൺ ആണ് ചിത്രത്തിൽ നായിക. ഇരുവരും ഒന്നിച്ചഭിനയിച്ച എല്ലാ ചിത്രങ്ങളും ഹിറ്റായിരുന്നു. ഇപ്പോഴിതാ ഷാരൂഖ് ഖാനൊപ്പമുള്ള തന്റെ കെമിസ്ട്രിയെ കുറിച്ച് വികാരഭരിതയായി ദീപിക സംസാരിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ഇന്ന് താൻ ഉണ്ടാകുമായിരുന്നില്ലെന്നു ദീപിക പറഞ്ഞു. “എന്റെ ആദ്യ ചിത്രമായ ഓം ശാന്തി ഓമിൽ അദ്ദേഹം എന്നെ വളരെ നന്നായി പിന്തുണച്ചു. അതായിരുന്നു എന്റെ കോൺഫിഡൻസ്. ഞങ്ങൾ തമ്മിലുള്ള കെമിസ്‌ട്രി ഇപ്പോഴും വളരെ സ്‌പഷ്ടമാണ്. ഞങ്ങൾ പങ്കിടുന്ന ബന്ധം, സ്‌നേഹം, വിശ്വാസം ഇതൊന്നും ഒരു കടലാസിൽ രേഖപ്പെടുത്താവുന്നതല്ല. ഒരു കലാകാരനെന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു”- ദീപിക പറഞ്ഞു.…
Read More » -
സഞ്ചാരികളേ ഇതിലേ ഇതിലേ… ഇടുക്കി, ചെറുതോണി ഡാമുകൾ കാണാൻ ഇനിയും അവസരം, സന്ദര്‍ശനാനുമതി മെയ് 31 വരെ നീട്ടി
ചെറുതോണി: ക്രിസ്മസ് അവധിക്ക് ഇടുക്കി അണക്കെട്ട് കാണാൻ ആഗ്രഹിച്ചിട്ടും നടന്നില്ലെങ്കിൽ നിരാശ വേണ്ട. അത്തരക്കാർക്കായി ഇതാ ഒരു സന്തോഷ വാർത്ത… ഇടുക്കി, ചെറുതാണി അണക്കെട്ടുകളിലെ സന്ദർശനാനുമതി മേയ് 31 വരെ നീട്ടി. ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് മെയ് 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ജില്ലയുടെ അന്‍പതാം വാര്‍ഷികവും മധ്യവേനലവധിയും പരിഗണിച്ചാണ് സന്ദര്‍ശനാനുമതി ദീര്‍ഘിപ്പിച്ചത്. ഡാമിലെ ജലനിരപ്പ് പരിശോധനയും സാങ്കേതിക പരിശോധനകളും നടത്തുന്നതിനായി ബുധനാഴ്ച ദിവസങ്ങള്‍ നീക്കിവെച്ചിരിക്കുന്നതിനാല്‍ അന്നേ ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗി കാര്‍ സൗകര്യവും ലഭ്യമാണ്. ചെറുതോണി-തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള റോഡിലൂടെയുള്ള ഗേറ്റിലൂടെയാണ് പ്രവേശനം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിന് സമീപം ഹൈഡല്‍ ടൂറിസം വകുപ്പ് ഡാം കാണുന്നതിനും ബഗികാര്‍ യാത്രാസൗകര്യത്തിനുമുള്ള ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ…
Read More » -
പ്രേക്ഷകരുടെ മനം കവരാൻ വീണ്ടും കാക്കിയിട്ട് മമ്മൂട്ടി, ‘ക്രിസ്റ്റഫർ’ റിലീസ് പ്രഖ്യാപിച്ചു
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫറി’ന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഫെബ്രുവരി 9ന് ആകും ചിത്രം തിയറ്ററുകളിൽ എത്തുക. റിലീസ് വിവരത്തോടൊപ്പം സെൻസറിംഗ് കഴിഞ്ഞ വിവരവും മമ്മൂട്ടി അറിയിച്ചു. ചിത്രത്തിന് യു എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ക്രിസ്റ്റഫര്‍ സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണന്‍ ആണ്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ക്രിസ്റ്റഫറിന് ഉണ്ട്. ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. കോളിളക്കം സൃഷ്ടിച്ച ഒരു കേസ് അന്വേഷിക്കാന്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായാണ് സിനിമയിൽ മമ്മൂട്ടി എത്തുന്നതെന്നാണ് നേരത്തെ പുറത്തിറങ്ങിയ ടീസർ നൽകിയ സൂചന. അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന…
Read More » -
നാല്പത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ; ‘മാളികപ്പുറം’ തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി മുന്നേറുന്നു
തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകർത്താടിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഈ വർഷത്തെ മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം എന്ന ഖ്യാതിയും സ്വന്തമാക്കിയിരിക്കുകയാണ് മാളികപ്പുറം. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും. മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു’, എന്നാണ് സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ കുറിച്ചത്. നാല്പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയിരിക്കുന്നത്. ഇതോടെ ഉണ്ണി മുകുന്ദൻറെ സിനിമാ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി മാളികപ്പുറം മാറിയിരിക്കുകയാണ്. 2022 ഡിസംബർ 30ന് ആയിരുന്നു മാളികപ്പുറത്തിൻറെ…
Read More » -
വിവരവും വിവേകവും ഉള്ള ആളാണ് താൻ, രാഷ്ട്രീയത്തിലേക്ക് പലതവണ ക്ഷണിച്ചിട്ടും പോയില്ലെന്ന് കങ്കണ
ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് താരം ബി ടൗണിന് സമ്മാനിച്ചത്. ഒപ്പം നാഷണൽ അവാർഡും കങ്കണയെ തേടി എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ കങ്കണ തന്റേതായ നിലപാടുകൾ തുറന്നുപറയാൻ മടികാണിക്കാറില്ല. ഇത്തരം തുറന്നുപറച്ചിലുകൾ പലപ്പോഴും വിവാദങ്ങളിലും നടിയെ കൊണ്ടെത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കങ്കണ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താനൊരു രാഷ്ട്രീയക്കാരി അല്ലെന്നാണ് നടി പറയുന്നത്. വിവരവും വിവേകവും ഉള്ള ആളാണ് താനെന്നും വെറുക്കുന്നവരും ഭയപ്പെടുന്നവരും തന്റെ രാഷ്ട്രീയ വിശ്വാസങ്ങൾ ചൂണ്ടിക്കാട്ടിയാണ് ന്യായീകരിക്കുന്നതെന്നും കങ്കണ പറഞ്ഞു. പഠാനുമായി ബന്ധപ്പെട്ട പരാമർശത്തിൽ ഉര്‍ഫി ജാവേദും കങ്കണയും തമ്മിലുള്ള ട്വിറ്റർ മറുപടികളിൽ ആയിരുന്നു ഈ പ്രതികരണം. “നമ്മുടെ രാഷ്ട്രീയ വീക്ഷണങ്ങൾ പൊരുത്തപ്പെടുന്നില്ല, പക്ഷേ ഇന്ന് ഈ സ്ത്രീയോടുള്ള ഭ്രാന്തമായ ബഹുമാനമാണ്”, എന്നായിരുന്നു ഉർഫിയുടെ ട്വീറ്റ്. ഇതിന് “ഞാനൊരു രാഷ്ട്രീയക്കാരിയല്ല. വിവരവും വിവേകവും ഉള്ള ആളാണ്. രാഷ്ട്രീയത്തിൽ ചേരാൻ പലരും എന്നോട് ആവശ്യയപ്പെട്ടിരുന്നെങ്കിലും…
Read More »
