LIFE
-
ഇന്നാണ്… ഇന്നാണ്… ‘ദളപതി 67’ വൻ പ്രഖ്യാപനം; സിനിമയുമായി ബന്ധപ്പെട്ട വൻ അപ്ഡേറ്റ് ഇന്ന്
ഭാഷാഭേദമെന്യെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 67. മാസ്റ്റർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്ന ചിത്രമെന്നത് തന്നെയാണ് അതിന് കാരണം. ദളപതി 67 എന്ന് താല്ക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട വൻ അപ്ഡേറ്റ് ഇന്ന് വരുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ദളപതി 67ന്റെ ടൈറ്റിൽ അനൗൺസ്മെന്റ് ഇന്ന് ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ടൈറ്റിൽ പ്രഖ്യാപിക്കും. പുതിയ അപ്ഡേറ്റുമായി ബന്ധപ്പെട്ട പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. കയ്യിൽ ചോരയുമായി നിൽക്കുന്ന വിജയിയുടെ പോസ്റ്ററിലെ ലുക്ക് സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. വിജയിയുടെ കരിയറിലെ 67ത്തെ സിനിമ കൂടിയാണ് ഇത്. https://twitter.com/Dir_Lokesh/status/1621123796093771776?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1621123796093771776%7Ctwgr%5E1eaf0e85c5f23996fabbdc2703c9ed8b3da4ecee%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FDir_Lokesh%2Fstatus%2F1621123796093771776%3Fref_src%3Dtwsrc5Etfw തൃഷയാണ് ദളപതി 67ൽ നായികയായി എത്തുന്നത്. കുരുവി എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്,…
Read More » -
വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നതാണ് ‘ദളപതി 67’ന്റെ ഒടിടി പാര്‍ട്‍ണറെ പ്രഖ്യാപിച്ചു; തിയറ്റര്‍ റിലീസിനു ശേഷം സ്‍ട്രീമിംഗ്
നാളുകളേറെയായി പ്രേക്ഷകരുടെ സജീവ ചർച്ചയിലുള്ള ചിത്രമാണ് ‘ദളപതി 67’. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് നായകനാകുന്നുവെന്നതാണ് ‘ദളപതി 67’ന്റെ പ്രത്യേകത. ചിത്രത്തിലെ അഭിനേതാക്കളിൽ ചിലരെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഒടിടി പാർട്‍ണറെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാക്കൾ. നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നതുപോലെ വിജയ് ചിത്രം നെറ്റ്‍ഫ്ലിക്സിൽ ആയിരിക്കും തിയറ്റർ റിലീസിനു ശേഷം സ്‍ട്രീമിംഗ് ചെയ്യുക. വിജയ്‍യും തൃഷയും 14 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നതാണ് ദളപതി 67. സംവിധായകൻ ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, സാൻഡി, മിഷ്‍കിൻ, മൻസൂർ അലി ഖാൻ, അർജുൻ, മാത്യു തോമസ് എന്നിവരും ചിത്രത്തിലുണ്ട്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രമായ ‘വാരിസാ’ണ് വിജയ്‍യുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. വിജയ് നായകനായ ‘വാരിസ്’ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ്…
Read More » -
ആലപ്പുഴ മെഡിക്കൽ കോളജിന് ഇത് അഭിമാന മുഹൂർത്തം; പക്ഷാഘാതം വന്ന് തളര്‍ന്ന രോഗിക്ക് മൂന്ന് ശസ്ത്രക്രിയകൾ ഒരേ സമയം വിജയകരമായി പൂർത്തിയാക്കി
ആലപ്പുഴ: പക്ഷാഘാതം വന്ന് തളര്‍ന്ന രോഗിക്ക് ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യപൂര്‍വ ശസ്ത്രക്രിയ. കഴുത്തിലും ശ്വാസകോശത്തിലും ഹൃദയത്തിലും ഒരേ സമയം മൂന്നു ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ഗൃഹനാഥന്‍ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. കായംകുളം പെരിങ്ങാല നാനൂറ്റിപടീറ്റതില്‍ നൂറുദ്ദീന്‍(63) ആണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ചരിത്രത്തില്‍ ആദ്യമായി അത്യപൂര്‍വ ശസ്ത്രക്രിയക്ക് വിധേയനായത്. കൂലിപ്പണിക്കാരനായ നൂറുദ്ദീന് ഏതാനും വര്‍ഷങ്ങളായി ഇടക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നെങ്കിലും കാര്യമാക്കിയില്ല. ഇതിനിടെ ആറ് മാസം മുമ്പ് പക്ഷാഘാതം വന്ന് വീട്ടില്‍ തളര്‍ന്നു വീണു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ശരീരത്തിന്റെ ഇടതു ഭാഗത്തെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു. പരിശോധനക്കിടെ ഹൃദ്രോഗ ബാധിതനാണന്നും ശ്വാസകോശത്തില്‍ മുഴയുണ്ടന്നും കണ്ടെത്തി. ഹൃദയത്തില്‍ നിന്ന് തലച്ചോറിലേക്ക് രക്തം പമ്പു ചെയ്ത് എത്തുന്ന ഞരമ്പിന്റെ ചുരുക്കം മാറ്റാന്‍ ആദ്യം കഴുത്തില്‍ ശസ്ത്രക്രിയ നടത്തി. ജര്‍മ്മനിയില്‍ നിന്നെത്തിച്ച പ്രൂവിഷണ്‍ഡ് എന്ന പ്രത്യേക സംവിധാനം ഉപയോഗിച്ച് ശസ്ത്രക്രിയയുടെ സമയത്ത് വീണ്ടും പക്ഷാഘാതം ഉണ്ടാകാനുള്ള…
Read More » -
പ്രേക്ഷകമനം കവർന്ന്, നിരൂപക പ്രശംസകൾ പിടിച്ചുപറ്റി, 100 കോടി ക്ലബ്ബിലും ഇടം പിടിച്ചു ‘മാളികപ്പുറം’; സക്സസ് ടീസർ പുറത്ത്
2022 ഡിസംബറിലാണ് റിലീസ് ചെയ്തതെങ്കിലും പുതുവർഷത്തിലും മികച്ച പ്രതികരണം നേടി പ്രദർശനം തുടർന്ന ചിത്രമാണ് ‘മാളികപ്പുറം’. വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാളികപ്പുറത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും നിറഞ്ഞാടിയപ്പോൾ, ചിത്രം പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തി. കണ്ണുകളെ ഈറനണിയിച്ചു. പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചു കഴിഞ്ഞു. ഈ അവസരത്തിൽ സക്സസ് ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാളികപ്പുറത്തിലെ പ്രധാന രംഗങ്ങളും രസകരമായ സീനുകളും പ്രേക്ഷക പ്രതികരണങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദനും ടീസർ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം മാളികപ്പുറം സിനിമ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു കഴിഞ്ഞു. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. നാല്പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍റെ സിനിമാ കരിയറിലെ ആദ്യ 100…
Read More » -
ആർ.ജെ. ബാലാജി നായകനാകുന്ന ‘റൺ ബേബി റൺ’ ചിത്രത്തിന്റെ സ്‍നീക്ക് പീക്ക് വീഡിയോ പുറത്തു
ഐശ്വര്യ രാജേഷ് നായികയാകുന്ന പുതിയ ചിത്രമാണ് ‘റൺ ബേബി റൺ’. ആർ.ജെ. ബാലാജിയാണ് നായകനാകുന്നത്. ചിത്രം ഫെബ്രുവരി മൂന്നിനാണ് റിലീസ്. ‘റൺ ബേബി റൺ’ എന്ന ചിത്രത്തിന്റെ സ്‍നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. പൃഥ്വിരാജ് നായകനായ ‘ടിയാൻ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ജിയെൻ കൃഷ്‍ണകുമാറാണ് ‘റൺ ബേബി റൺ’ ഒരുക്കുന്നത്. ജിയെൻ കൃഷ്‍ണകുമാർ തന്നെയാണ് തിരക്കഥയും. ‘റൺ ബേബി റൺ’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് യുവ ആണ് നിർവഹിക്കുന്നത്. വിവേക ഗാനരചനയും സാം സി എസ് സംഗീത സംവിധാനവും നിർവഹിക്കുന്ന ചിത്രം പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറിലാണ് ലക്ഷ്‍മൺ കുമാറാണ് നിർമിക്കുന്നത്. ഐശ്വര്യ രാജേഷ് നായികയാകുന്ന മറ്റൊരു ചിത്രമാണ് ‘ഫർഹാന’. ‘ഫർഹാന’ എന്ന കഥാപാത്രമായിട്ടു തന്നെയാണ് ചിത്രത്തിൽ ഐശ്വര്യ രാജേഷ് അഭിനയിക്കുന്നത്. നെൽസൺ വെങ്കടേശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെൽസൺ വെങ്കടേശൻ തന്നെ തിരക്കഥയും എഴുതുന്നു. സെൽവരാഘവനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്…
Read More » -
ഇളയ ദളപതി നിറഞ്ഞാടിയ ‘വാരിസ്’ ഒടിടിയിലേക്ക്; സ്‍ട്രീമിംഗ് ആമസോണ്‍ പ്രൈമിൽ
വിജയ് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. റിലീസ് ചെയ്‍ത് ദിവസങ്ങള്‍ ഇത്രയായിട്ടും ചിത്രം കാണാൻ ആള്‍ക്കൂട്ടങ്ങള്‍ എത്തുന്നുണ്ട്. എന്നാല്‍ വിജയ് നായകനായ ഹിറ്റ് ചിത്രം ഒടിടിയിലേക്ക് എത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു ആമസോണ്‍ പ്രൈം വീഡിയോയില്‍ വിജയ് ചിത്രം ഫെബ്രുവരി 22ന് സ്‍ട്രീമിംഗ് തുടങ്ങുമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജയ്‍യുടെ നായികയായി രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രൻ’ എന്ന കഥാപാത്രത്തെയാണ് വിജയ് ‘വാരിസ്’ എന്ന സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി ചിത്രത്തില്‍ എത്തുന്നത്. വിജയ് നായകനായ ‘വാരിസ്’ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് ‘വാരിസി’ന്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും…
Read More » -
‘വിമർശനങ്ങൾ പരിഹാസങ്ങൾ ആകാതിരുന്നാൽ മതി, അത് നല്ലതല്ല’, സോഷ്യൽ മീഡിയ റിവ്യുകളെ കുറിച്ച് മമ്മൂട്ടി
മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫർ. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളിൽ എത്തുകയാണ്. റിലീസുമായി ബന്ധപ്പെട്ട് പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് അണിയറ പ്രവർത്തകർ. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വരുന്ന സിനിമ റിവ്യുകളെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അടുത്തകാലത്ത് ഇറങ്ങുന്ന സിനിമകളെ കുറിച്ച് പല സോഷ്യൽ മീഡിയകളും റിവ്യുകൾ എഴുതുന്നുണ്ട്. ആ എഴുത്തിന് അനുസരിച്ചാകും പലപ്പോഴും സിനിമകൾ കാണാൻ ആളുകൾ തിയറ്ററിൽ എത്തുന്നത്. സിനിമ കണ്ടിട്ടില്ലാത്തവർ വരെ ഇത്തരം റിവ്യുകൾ നടത്താറുമുണ്ട്. ഇത്രയും വർഷം സിനിമാ മേഖലയിൽ ഉള്ള ആളെന്ന നിലയിൽ, ഈ ഇൻഡസ്ട്രിയെ സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ് എന്നുള്ളത് കൊണ്ടുതന്നെ, എങ്ങനെയാണ് മമ്മൂട്ടി ഈ വിഷയത്തെ കാണുന്നത് എന്നായിരുന്നു ചോദ്യം. ‘അതിന്റെ മെരിറ്റ്സും ഡി മെരിറ്റ്സുമൊന്നും നമ്മൾ അന്വേഷിച്ച് പോയിട്ട് കാര്യമില്ല. അവയ്ക്ക് ഒക്കെ പല അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ ഉണ്ട്.…
Read More » -
പതിനെട്ടാം വയസില്‍ വിവാഹിതയായി, ഒമ്പത് വര്‍ഷം നീണ്ട ദാമ്പത്യം വേര്‍പിരിഞ്ഞു: ജീവിതം തുറന്നു കാട്ടി ആര്യ
‘ബഡായി ബംഗ്ലാവ്’ എന്ന ഒരൊറ്റ പരിപാടിയിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ആര്യ. മുകേഷ്, രമേശ് പിഷാരടി എന്നിവര്‍ മുഖ്യ വേഷത്തില്‍ എത്തിയ പരിപാടിയില്‍ രമേശ് പിഷാരടിയുടെ ഭാര്യയുടെ വേഷത്തില്‍ ആയിരുന്നു ആര്യ എത്തിയത്. പരിപാടി ജനപ്രിയമായതോടെ രമേശ് പിഷാരടിയുടെ യഥാര്‍ത്ഥ ഭാര്യയാണ് ആര്യ എന്ന് മലയാളികള്‍ ഒന്നടങ്കം സംശയിച്ചു. നിരവധി പരമ്പരകളിലും മലയാള സിനിമകളിലും ഇതിനോടകം അഭിനയിച്ചിട്ടുള്ള താരം ‘ബിഗ് ബോസ്’ എന്ന ഗെയിം റിയാലിറ്റി ഷോയില്‍ എത്തിയതോടെയാണ് രൂക്ഷമായ വിമര്‍ശനത്തിന് ഇരയായത്. അതു വരെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ആര്യയുടെ മറ്റൊരു മുഖമായിരുന്നു ബിഗ് ബോസില്‍ കണ്ടിരുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ എന്താണെന്ന് ബിഗ് ബോസിലൂടെ ആര്യ മലയാളികള്‍ക്ക് കാണിച്ചു കൊടുക്കുകയായിരുന്നു. നടി അര്‍ച്ചന സുശീലന്റെ സഹോദരന്‍ രോഹിത് സുശീലന്‍ ആണ് ആര്യയുടെ മുന്‍ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകളും ഉണ്ട്. വിവാഹ മോചനത്തിനു ശേഷവും നല്ല സുഹൃത്തുക്കള്‍ ആയി തുടരുന്നവരാണിവര്‍. ബിഗ്‌ബോസില്‍ എത്തിയപ്പോഴാണ് ആര്യയുടെ ജീവിതത്തില്‍…
Read More »

