Health

തക്കാളിക്ക അർബുദരോഗങ്ങളുടെ പൊതു ശത്രു: പ്രായമായവരിലെ ചർമ്മത്തിൻ്റെ നിറം മാറ്റവും ചുളിവുകളും ഇല്ലാതാക്കും, കണ്ണിനും ഉത്തമം

ഡോ. വേണു തോന്നക്കൽ

തക്കാളിക്കയെക്കുറിച്ചാണ് രണ്ടു ദിവസമായി പറഞ്ഞുകൊണ്ടിരിക്കുന്നത്.
കാരണം തക്കാളിക്ക അത്രയേറെ പോഷകസമൃദ്ധമാണ്. അവയ്ക്ക് അനവധി രോഗങ്ങളെ തടയാൻ ആവുന്നു. കാൻസർ (അർബുദം) ഒരു വാർദ്ധക്യകാല രോഗമായിട്ടാണ് കരുതുന്നതെങ്കിലും ഏതുകാലത്തും പിടിപെടാവുന്നതാണ്.
ഒരു സാധാരണ കുടുംബത്തിന് താങ്ങാനാവുന്നതിനും പുറത്താണ് കാൻസർ ചികിത്സാ ചെലവ്. അതിനാൽ രോഗം വരാതെ സൂക്ഷിക്കുന്നതാണ് നന്ന്.

തക്കാളിക്ക അർബുദരോഗങ്ങളുടെ ഒരു പൊതു ശത്രുവാണ്. പഴുത്ത തക്കാളി ക്കയിൽ അടങ്ങിയിരിക്കുന്ന ലൈകൊപിൺ (lycopene)എന്ന തന്മാത്രയാണ് കാൻസറിനെ പ്രധാനമായും ആമാശ കാൻസറിനെ തടയുന്നത്.
പഴുത്ത തക്കാളിക്കയുടെ നിറത്തിന് കാരണമായ ഈ വർണ്ണകം ശക്തനായ ഒരു ആന്റി ഓക്സിഡന്റാണ്. കാൻസറിനെ തടയുക മാത്രമല്ല ലൈകോപിൻ ഘടകങ്ങൾക്ക് മറ്റനവധി ഗുണങ്ങൾ കൂടിയുണ്ട് . നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചർമ്മത്തിന്റെ ആരോഗ്യം കാക്കുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്. പ്രായം മൂലം ചർമ്മത്തിൽ ഉണ്ടാവുന്ന നിറം മാറ്റം, ചുളിവുകൾ ഒക്കെയും ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു.

വലിയ രീതിയിൽ മുഖക്കുരു മൂലമുള്ള ബുദ്ധിമുട്ടിന് ഇത് പരിഹാരമാണ്. മാത്രമല്ല വെയിൽ കൊണ്ട് ചർമ്മത്തിൽ ഉണ്ടാകുന്ന തകരാറുകളും ഇത് പരിഹരിക്കുന്നു. ചുരു ക്കത്തിൽ യൗവന കാന്തി നിലനിർത്താൻ സഹായിക്കുന്നു എന്നർത്ഥം.
കാഴ്ചയെ മെച്ചപ്പെടുത്തുക മാത്രമല്ല തിമിര വേഗത കുറച്ച് ആശ്വാസമാവുകയും ചെയ്യുന്നു. ചർമ്മത്തിന്റെയും കണ്ണിന്റെയും ആരോഗ്യം കാക്കുന്നു എന്ന് വച്ച് തക്കാളിക്ക അരച്ച് ചർമ്മത്തിൽ പുരട്ടിയതു കൊണ്ടോ തക്കാളിക്ക മുറിച്ച് കണ്ണിൽ വച്ച് അടച്ചതുകൊണ്ടോ യാതൊരു ഗുണവും ഉണ്ടാവാൻ പോകുന്നില്ല.
തക്കാളിക്ക പഴം നേരിട്ട് കഴിച്ചത് കൊണ്ട് ഈ ഗുണമുണ്ടാവില്ല. അത് പാകം ചെയ്തു തന്നെ കഴിക്കണം. അല്ലാത്തപക്ഷം ലൈകൊപിൻ ലഭ്യമാവില്ല.
ക്യാൻസർ , കാഴ്ച, ചർമ്മസൗന്ദര്യം അങ്ങനെ എഴുതാതിരുന്നാൽ തക്കാളി വിശേഷങ്ങൾ ഏറെ. അതിനാൽ തക്കാളി ഭക്ഷണം കഴിക്കാൻ മറക്കാതിരിക്കുക, വിശേഷിച്ചും വൃദ്ധജനങ്ങൾ.

Back to top button
error: