LIFE

  • വികാരഭരിതയായി ഹൻസിക, വിവാഹത്തിന്റെ അസുലഭ സുന്ദര മുഹൂർത്തങ്ങളുമായി “ഹൻസികാസ് ലവ് ശാദി ഡ്രാമ”; ടീസർ പുറത്ത്

    തെന്നിന്ത്യയിലുൾപ്പെടെ നിരവധി ആരാധകരുള്ള താര സുന്ദരിയാണ് ഹൻസിക. 2022 ഡിസംബർ നാലിന് ജയ്‌പൂരിൽ വെച്ചായിരുന്നു ഹൻസികയും മുംബൈ വ്യവസായിയും നടിയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ ഖതൂരിയും വിവാഹിതരാകുന്നത്. 14-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയാണ് ഹൻസികയുടെ വിവാഹ വേദിയായത്. വിവാഹത്തിനു മുമ്പുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അസുലഭ സുന്ദര മുഹൂർത്തങ്ങൾ കോർത്തിണക്കി തയാറാക്കിയ വിവാഹ വിഡിയോ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. ഫെബ്രുവരി 10ന് ഒടിടി പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാറിലൂടെ വിവാഹ വീഡിയോ സ്‌ട്രീം ചെയ്യും. ‘ഹൻസികാസ് ലവ് ശാദി ഡ്രാമ’ എന്ന് പേരിട്ടിരിക്കുന്ന ഷോ ഒരു സ്പെഷൽ പ്രോഗ്രാം പോലെയാണ് അവതരിപ്പിക്കുന്നത്. തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് വികാരാധീനയായി സംസാരിക്കുന്ന ഹൻസികയെ ടീസറിൽ കാണാം. ആരുടെയും ഭൂതകാലത്തിലേക്ക് ചികഞ്ഞ് നോക്കരുതെന്നൊരു സന്ദേശവും വിഡിയോയിലെ നടി നൽകുന്നു. സന്തോഷകരമായ നിമിഷങ്ങളോടെയാണ് പ്രമൊ ആരംഭിച്ചതെങ്കിലും, മാതാപിതാക്കളെ വിട്ട് പോകുന്നതിനെക്കുറിച്ചുള്ള വിഷമകരമായ നിമിഷങ്ങളെക്കുറിച്ച് ഏറെ വികാരഭരിതയായാണ് നടി സംസാരിക്കുന്നത്. വിവാഹച്ചടങ്ങുകൾ കൂടാതെ ഹൻസികയുടെ മെഹന്ദി, ഹൽദി ചടങ്ങുകളും…

    Read More »
  • ഗർഭിണികൾക്ക് തക്കാളിക്ക കഴിക്കാമോ?

    ഡോ.വേണു തോന്നക്കൽ ഗർഭിണികളുടെ ഭക്ഷണ രീതികളെക്കുറിച്ച് പല സന്ദേഹങ്ങളും നിലവിലുണ്ട്. ചില ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. എന്തായാലും ഗർഭിണികൾക്ക് തീർച്ചയായും തക്കാളിക്ക കഴിക്കാം എന്നു മാത്രമല്ല അത് അവർക്ക് ഏറെ ഫലപ്രദവുമാണ്. ഗർഭിണികളുടെ ശരീരത്തിൽ ഇരുമ്പിന്റെ അംശം സാധാരണയിൽ കൂടുതലായി ആവശ്യമുണ്ട്. കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ഇരുമ്പിന്റെ അംശം ശരീരം ആഗിരണം ചെയ്ത് ഉപയോഗപ്പെടുത്തുന്നത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇരുമ്പിന്റെ അംശമുള്ള ഗുളികകളോ ടോണിക്കുകളോ ഗർഭിണികൾ കഴിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. നാം കഴിക്കുന്ന പച്ചിലക്കറികൾ, മലക്കറികൾ, ഇറച്ചി എന്നിവയിൽ ഇരുമ്പിന്റെ അംശം അടങ്ങിയിട്ടുണ്ട്. തക്കാളിക്കയിലും ജീവകം സി വേണ്ടത്ര അടങ്ങിയിരിക്കുന്നു. ഈ സ്വാഭാവിക ജീവകം സി യുടെ സാന്നിധ്യത്തിൽ ഇരുമ്പംശം അതിന്റെ ഏറ്റവും ഉയർന്ന തോതിൽ ആഗിരണം ചെയ്യപ്പെടുന്നു. അതിനാൽ ഇരുമ്പംശം ധാരാളമുള്ള ഭക്ഷണങ്ങളായ പച്ചിലക്കറികൾ, മലക്കറികൾ, ഇറച്ചി എന്നിവയ്ക്കൊപ്പം തക്കാളി കൂടി കഴിക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. തക്കാളിക്ക പാകം ചെയ്യാതെയാണ് കഴിക്കേണ്ടത്. പാകം ചെയ്യുമ്പോൾ അതിലെ…

    Read More »
  • നടന്‍ ബാലയുടെ പുതിയ കമ്പനിക്കാർ! ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

    കൊച്ചി: അടുത്തകാലത്തുണ്ടായ വിവാദങ്ങളും പരാമര്‍ശങ്ങളിലൂടെയും എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ആളാണ് നടന്‍ ബാല. ബാല തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ബാല പങ്കുവച്ച ചിത്രത്തില്‍ വ്ളോഗര്‍ സീക്രട്ട് ഏജന്‍റും, ആറാട്ട് അണ്ണനുമാണ് ഉള്ളത്. തന്‍റെ വീട്ടിലേക്ക് സൗഹൃദ സന്ദര്‍ശനം നടത്തിയവര്‍ എന്നാണ് ബാല ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ആറാട്ട് അണ്ണന്‍ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് വര്‍ക്കി ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന് റിവ്യൂ നല്‍കിയതോടെയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയിലേക്ക് വരുന്നത്. സീക്രട്ട് ഏജന്‍റ് എന്ന പേരില്‍ വ്ളോഗുകള്‍ ചെയ്യുന്ന സായി കൃഷ്ണ അടുത്തിടെ നടന്‍ ഉണ്ണി മുകുന്ദനുമായി നടത്തിയ വിവാദ ഫോണ്‍ സംഭാഷണത്തിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായത്.   View this post on Instagram   A post shared by Actor Bala (@actorbala) അതേ സമയം ബാലയും ഉണ്ണി മുകുന്ദനും അടുത്തിടെ ഷഫീക്കിന്‍റെ സന്തോഷം എന്ന ചിത്രത്തിന്‍റെ…

    Read More »
  • സംവിധായകന്‍ അറ്റ്ലിക്കും പ്രിയ മോഹനും ആണ്‍കുഞ്ഞ് പിറന്നു

    ചെന്നൈ: സംവിധായകന്‍ അറ്റ്ലിക്കും പ്രിയ മോഹനും ആണ്‍കുഞ്ഞ് പിറന്നു. തങ്ങളുടെ ആദ്യ കുഞ്ഞിന്‍റെ ജനനം ഇന്‍സ്റ്റഗ്രാം വഴിയാണ് ദമ്പതികള്‍ അറിയിച്ചത്. ജനുവരി 31നായിരുന്നു കുഞ്ഞ് ജനിച്ചത്. എല്ലാവരും പറഞ്ഞത് ശരിയാണ്, ലോകത്ത ഇതുപോലെ ഒരു ഫീലിംഗ് വേറെയില്ല. ഞങ്ങളുടെ മകന്‍ എത്തി. രക്ഷിതാക്കള്‍ എന്ന നിലയിലുള്ള സാഹസികവും ആവേശകരവുമായ യാത്ര ഇവിടെ ആരംഭിക്കുന്നു – അറ്റ്ലി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒരു ബെഡില്‍ കിടന്ന് ഒരു കുട്ടി ഷൂ ഉയര്‍ത്തിപ്പിടിക്കുന്ന ദമ്പതികളുടെ ചിത്രവും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ “It’s a boy” എന്നും എഴുതിയിട്ടുണ്ട്.   View this post on Instagram   A post shared by Priya Mohan (@priyaatlee) അറ്റ്ലി പോസ്റ്റ് ഇട്ടതിന് പിന്നാലെ അഭിനന്ദനങ്ങളുമായി സോഷ്യല്‍ മീഡിയയിലെ പ്രമുഖര്‍ രംഗത്ത് എത്തി. കീര്‍ത്തി സുരേഷ്, കല്ല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ പ്രമുഖര്‍ കുട്ടിക്കും മാതാപിതാക്കള്‍ക്കും ആശംസയുമായി പോസ്റ്റിന് അടിയില്‍ എത്തിയിട്ടുണ്ട്. ഈ പോസ്റ്റിന് പിന്നാലെ മകന്‍…

    Read More »
  • മമ്മൂട്ടിയുടെ ക്രിസ്റ്റഫറി​ന്റെ സെൻസറിംഗ് പൂർത്തിയായി, ചിത്രത്തിന് രണ്ടര മണിക്കൂർ ദൈർഘ്യം

    നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷമെത്തുന്ന മമ്മൂട്ടിയുടെ റിലീസ് ആണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ക്രിസ്റ്റഫര്‍. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നതെന്നും രണ്ടര മണിക്കൂര്‍ ആണ് ദൈര്‍ഘ്യമെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തിട്ടുണ്ട്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിന്‍റെ ടാ​ഗ് ലൈന്‍. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. #Christopher censored – UARun Time – 2 hrs 30 minRelease – Feb 9 pic.twitter.com/9kjWQTpmwF — Sreedhar…

    Read More »
  • ‘അമ്മയാരാ മോള്‍’! 67 വയസില്‍ മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം നടത്തി മഞ്ജുവിന്റെ അമ്മ

    മലയാള സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. രണ്ടുതവണ കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാതിലകമായിരുന്നു മഞ്ജു. കലാരംഗത്തെ പരിചയം മഞ്ജുവിന് അഭിനയ ജീവിതത്തിലും ഏറെ സഹായം ആയിട്ടുണ്ട്. സല്ലാപം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന മഞ്ജു ഇന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവസാന്നിധ്യമാണ്. വെറും മൂന്ന് വര്‍ഷം മാത്രം സിനിമയില്‍ തിളങ്ങി നില്‍ക്കുകയും പിന്നീട് സിനിമാലോകം വിട്ട താരത്തിന്റെ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരുന്നത് നീണ്ട 13 വര്‍ഷമാണ്. ഈ 13 വര്‍ഷവും മഞ്ജുവാര്യര്‍ എന്ന താരത്തിന്റെ സ്ഥാനം തട്ടിയെടുക്കുവാന്‍ മലയാളത്തില്‍ മറ്റൊരു നായികയ്ക്കും സാധിച്ചിട്ടില്ല എന്ന് തന്നെ പറയണം. 2016 ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ താരം തിരിച്ചെത്തിയപ്പോള്‍ മഞ്ജുവിന്റെ തിരിച്ചുവരവ് വന്‍ ആഘോഷമാക്കിയാണ് മലയാളി സിനിമ പ്രേക്ഷകര്‍ കൊണ്ടാടിയത്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ മഞ്ജുവിന് എന്നും തുണയായി നിന്നത് അമ്മ ഗിരിജ മാധവന്‍ ആയിരുന്നു. ചെറുപ്പത്തിലെ നൃത്തം പരിശീലിക്കാന്‍ ആഗ്രഹമുണ്ടായിരുന്ന ഗിരിജയ്ക്ക് അത് സാധിച്ചത്…

    Read More »
  • കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ 122-ാമത് വലിയ പെരുന്നാളിന് കൊടിയേറി

    കുഴിമറ്റം: സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ 122 മത് വലിയ പെരുന്നാളിന് കൊടിയേറി. 29 മുതൽ ഫെബ്രുവരി 4 വരെയാണ് പെരുന്നാൾ ആചരിക്കുന്നത്. കുഴിമറ്റം പള്ളിയുടെ കല്ലിട്ട പെരുന്നാളിന്റെ ഓർമ്മയാണ് വലിയ പെരുന്നാളായി ആചരിക്കുന്നത്. വലിയ പെരുന്നാൾ ശുശ്രുഷകൾക്ക് ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രപ്പോലീത്തായും ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രപ്പോലീത്തായും മുഖ്യ കാർമികത്വം വഹിക്കും. 29ന് ഇടവക ദിനത്തിൽ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രപ്പോലീത്താ പെരുന്നാൾ കൊടി ഉയർത്തി. ഇടവകയിലെ 80 വയസിനു മുകളിൽ പ്രായമായവരെ ആദരിച്ചു. തുടർന്ന് കായിക മത്സരവും സ്നേഹവിരുന്നും നടന്നു. മൂന്ന് നോമ്പിന്റെ ധ്യാനയോഗങ്ങൾ കുഴിമറ്റം ബഥനി ആശ്രമത്തിൽ രാവിലെ 10.30 നു ഉണ്ടാകും. ഫെബ്രുവരി 2ന് മായൽതോ പെരുന്നാൾ ദിനത്തിൽ രാവിലെ 6.45നു പ്രഭാതനമസ്കാരം, 7.45ന് കുർബ്ബാന. മുൻ വികാരിയും പാത്താമുട്ടം പള്ളി വികാരിയുമായ ഫാ. പി.എം. സഖറിയാ പള്ളിക്കാപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. വൈകിട്ട് 5.30ന് ഫാ. ജോസഫ് റമ്പാച്ചന്റെ…

    Read More »
  • ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’; ഭക്ഷണശാലകളിൽ നാളെ മുതൽ പരിശോധന കർശനം, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ പണി കിട്ടും

    തിരുവനന്തപുരം: ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഭക്ഷണശാലകളിൽ നാളെ മുതൽ പരിശോധന കർശനം. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ പണി കിട്ടും. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഫെബ്രുവരി ഒന്നു മുതൽ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകളും പ്രവര്‍ത്തനങ്ങളും ശക്തമാക്കും. പോരായ്മകള്‍ കണ്ടെത്തുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കും. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കെതിരേയും കൈവശം വയ്ക്കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കും. ലഭിക്കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണ്ടതാണ്. അടപ്പിച്ച സ്ഥാപനങ്ങള്‍ തുറന്നു കൊടുക്കുമ്പോള്‍ മറ്റ് ന്യൂനതകള്‍ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാര്‍ എല്ലാവരും രണ്ട് ആഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം…

    Read More »
  • ‘അഴകോടെ ചുരം’; താമരശേരി ചുരത്തിൽ സഞ്ചാരികളുടെ വാഹനത്തിന് യൂസർ ഫീ ഈടാക്കാൻ തീരുമാനം, ശുചീകരണം ലക്ഷ്യം

    താമരശ്ശേരി: താമരശേരി ചുരത്തിൽ സഞ്ചാരികളുടെ വാഹനത്തിന് യൂസർ ഫീ ഈടാക്കാൻ തീരുമാനം. താമരശ്ശേരി ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ‘അഴകോടെ ചുരം’ കാമ്പയിനിന്റെ ഭാഗമായി ചുരത്തില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്താനാണ് പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ നീക്കം. ചുരം വൃത്തിയായി സൂക്ഷിക്കാനും പ്രകൃതി ഭംഗി നിലനിർത്താനും ലക്ഷ്യമിട്ടാണിത്. ചുരത്തില്‍ പ്രകൃതിഭംഗി ആസ്വദിക്കാനായി വാഹനങ്ങളില്‍ വന്നിറങ്ങുന്ന സഞ്ചാരികളില്‍നിന്ന് ഫെബ്രുവരി ഒന്ന് മുതല്‍ വാഹനമൊന്നിന് ഇരുപത് രൂപ ഈടാക്കും. ഇതിനായി വ്യൂപോയന്റിലും വിനോദ സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്ന ചുരത്തിലെ മറ്റു പ്രധാന ഭാഗങ്ങളിലും ഹരിതകര്‍മസേനാംഗങ്ങളെ ഗാര്‍ഡുമാരായി നിയോഗിക്കും. ഹരിതകര്‍മസേനാംഗങ്ങളുടെ നേതൃത്വത്തില്‍ ചുരം മാലിന്യമുക്തമാക്കുന്ന ശുചീകരണയജ്ഞത്തിന്റെ നടത്തിപ്പിനായി ഈ തുക വിനിയോഗിക്കും. ജനകീയ പങ്കാളിത്തത്തോടെ ഫെബ്രുവരി 12-ന് ചുരം വീണ്ടും ശുചീകരിക്കാനും ചുരംമാലിന്യനിര്‍മാര്‍ജനത്തിന് വിശദമായ ഡി.പി.ആര്‍. തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ബീന തങ്കച്ചന്‍ അധ്യക്ഷയായ യോഗത്തിലാണ് തീരുമാനം. നിലവിൽ വാഗമൺ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളെയുമായി എത്തുന്ന വാഹനങ്ങളിൽ നിന്ന് യൂസർ ഫീസ് പിരിക്കുന്നുണ്ട്.

    Read More »
  • ജീവിതം ആഹ്ലാദപൂർണമാകാൻ ആദ്യം മാനസികാരോഗ്യം മെച്ചപ്പെടണം, ഹാപ്പി ഹോര്‍മോണുകൾ ഉത്പാദിപ്പിക്കാന്‍ ഭക്ഷണവും വ്യായാമവും പ്രധാനം, കൂടുതൽ വിവരങ്ങൾ അറിയുക

        മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ടത് ഹാപ്പി ഹോര്‍മോണുകളെക്കുറിച്ചാണ്. മനുഷ്യശരീരത്തില്‍ ഡോപാമൈൻ, സെറോടോണിൻ, ഓക്സിടോസിൻ, എൻഡോർഫിൻ എന്നിങ്ങനെ നാല് ഹോർമോണുകളാണ് പ്രധാനമായും ഉള്ളത്. ഇവ നമ്മെ സന്തോഷത്തോടെയിരിക്കാന്‍ സഹായിക്കും. ഡോപമൈൻ തലച്ചോറിന്റെ റിവാർഡ് സിസ്റ്റത്തെ നിയന്ത്രിക്കുന്ന ഒരു ന്യൂറോ ട്രാൻസ്മിറ്ററാണ് ഡോപമൈൻ. ആനന്ദകരമായ അല്ലെങ്കിൽ പ്രതിഫലദായകമായ സന്ദർഭങ്ങളിൽ മസ്തിഷ്കം ഇവ വർദ്ധിച്ച അളവിൽ ഉത്പാദിപ്പിക്കും. തത്ഫലമായി ആ വികാരങ്ങൾ നമുക്ക് അനുഭവവേദ്യമാകുകയും ചെയ്യും. ഇങ്ങനെ പ്രതിഫലദായകമായ സ്വഭാവങ്ങൾ വീണ്ടും ആവർത്തിക്കാനും ഡോപമൈൻ പ്രേരിപ്പിക്കുന്നു. എന്നാൽ ഇതിന് വിപരീതമായി, കുറഞ്ഞ അളവിലെ ഡോപമൈൻ നമ്മുടെ ഉത്സാഹം കെടുത്തുകയും ചെയ്യും. സെറോടോണിൻ നമ്മുടെ മാനസികാവസ്ഥ, ഉറക്കം, ദഹനം, വിശപ്പ്, ഓർമ്മശക്തി എന്നിവ നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററാണ് സെറോടോണിൻ. സെറോടോണിന്റെ ശരീരത്തിലെ വർദ്ധിച്ച അളവ് പോസിറ്റീവ് മാനസികാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ കുറഞ്ഞ അളവ് വിഷാദത്തിന് കാരണമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ, ഉത്കണ്ഠ, വിഷാദം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന പല മരുന്നുകളും തലച്ചോറിലെ സെറോടോണിന്റെ…

    Read More »
Back to top button
error: