LIFEMovie

തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, മാത്യു; ഗംഭീര താരനിരയുമായി തളപതി 67

വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ അഭിനേതാക്കളുടെ പേരുകള്‍ പുറത്ത് വരുമ്പോള്‍ ആവേശത്തിലാണ് ആരാധകര്‍. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ക്ക് പുറമേ മലയാളത്തില്‍ നിന്ന് മാത്യു തോമസും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാത്യുവിന്റെ ആദ്യ തമിഴ്ചിത്രമാണ് ദളപതി 67.

തമിഴ് സിനിമയില്‍ തനിക്ക് ഇതിനേക്കാള്‍ മികച്ച അരങ്ങേറ്റം സ്വപ്നം കാണാനാകില്ലെന്നാണ് മാത്യു പറയുന്നത്. കുമ്പളങ്ങി നൈറ്റ്സ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് മാത്യു.

Back to top button
error: