LIFE
-
പ്രതികാരത്തിൻ്റെ ബൂമറാങ്ങ്, അത് ഉത്ഭവസ്ഥാനത്തേയ്ക്കു തന്നെ തിരിച്ചു വരും എന്നറിയുക
വെളിച്ചം തന്റെ കോഴികളുടെ എണ്ണം കുറയുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് കർഷകൻ കെണിയൊരുക്കിയത്. അതില്‍ ഒരു കുറുക്കന്‍ വീഴുകയും ചെയ്തു. ആ കുറുക്കനെ കാട്ടില്‍ കൊണ്ടുപോയി കളയാന്‍ ഭാര്യ ഉപദേശിച്ചെങ്കിലും അയാൾ അത് വകവച്ചില്ല. തന്റെ കോഴികളെ നഷ്‌പ്പെട്ട ദേഷ്യത്തില്‍ അയാള്‍ കുറുക്കന്റെ വാലില്‍ മണ്ണെണ്ണയില്‍ കുതിർത്ത തുണി ചുറ്റി തീ കൊളുത്തി. പരിഭ്രാന്തനായ കുറുക്കന്‍ പ്രാണരക്ഷാര്‍ത്ഥം ഓടിയത് അയാളുടെ കൃഷിസ്ഥലത്തേക്കായിരുന്നു. ധാന്യങ്ങളിലേക്ക് തീപടര്‍ന്നു. അയാള്‍ വെള്ളം ഒഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഭാര്യ പറഞ്ഞു: “ആദ്യം കുറുക്കനെ പിടിച്ച് വാലിലെ തീ കെടുത്ത്.” അയാള്‍ അങ്ങനെ ചെയ്തപ്പോഴേക്കും അയാളുടെ കൃഷിയിടം പാതി നശിച്ചിരുന്നു. പ്രതികരണങ്ങള്‍ പ്രതികാരമാകാന്‍ തുടങ്ങിയാല്‍ അവിടെ വൈകാരികതയാണ് പ്രവര്‍ത്തിക്കുക. ഇത്തരം അസ്വസ്ഥതകളെ വൈകാരിക മണ്ഡലത്തില്‍നിന്നു മാത്രം സമീപിച്ചാല്‍ അത് ആത്മനാശത്തിലേക്ക് കൂടി വഴി തെളിക്കും. പക വീട്ടുന്നവരും അതനുഭവിക്കുന്നവരും ഒരേ ദുരിത പാതയിലൂടെ സഞ്ചരിക്കും. ഇത്തരം പ്രതിക്രിയകള്‍ക്കെല്ലാം ഒരു ബൂമറാങ്ങ് സ്വഭാവമുണ്ട് എന്നതാണ് സത്യം. എല്ലാത്തിനേയും എതിര്‍ത്ത് കീഴടക്കി…
Read More » -
വീര്‍ത്ത വയറിന് പിന്നിലെ ഗുരുതരാവസ്ഥകള്‍ അറിയാതെ പോകരുത്
പലപ്പോഴും അമിതവണ്ണവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന അസ്വസ്ഥതകളുമാണ് വയര്‍ വീര്‍ക്കുന്നതിന്റെ കാരണമായി പറയുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങളല്ലാതെ ചില ഗുരുതരമായ അവസ്ഥകള്‍ അതിന് പിന്നിലുണ്ട് എന്ന കാര്യം ഓര്‍ത്തിരിക്കണം. ദഹനക്കേട്, പ്രസവാനന്തരം, ആര്‍ത്ത വിരാമം, മലബന്ധം, എന്തെങ്കിലും തരത്തിലുള്ള അലര്‍ജികള്‍ എന്നിവയെല്ലാം തന്നെ പലപ്പോഴും വീര്‍ത്ത വയറിന്റെ കാരണങ്ങളാണ്. എന്നാല്‍ ഇതല്ലാതെ ചില ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതിന് പിന്നിലുണ്ട്. പലപ്പോഴും മൂത്രാശയ അണുബാധ ഒരു സാധാരണ കാര്യമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത്തരം അണുബാധകള്‍ വയര്‍ വീര്‍ക്കുന്നതിന് കാരണമാകുന്നു എന്നത് പലരും ശ്രദ്ധിക്കുന്നില്ല. ഇവര്‍ക്ക് ഇടക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുന്നതും അടിവയറ്റിലെ സമ്മര്‍ദ്ദവും അമിതവണ്ണം പോലെ തോന്നുന്നതും എല്ലാം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. കാരണം അതുണ്ടാക്കുന്ന അപകടം പിന്നീട് ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നു. നിങ്ങള്‍ക്ക് ആരോഗ്യകരമായ കരള്‍ അല്ല എന്നുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ വയറ് വീര്‍ത്തതായി കാണപ്പെടുന്നു. പലപ്പോഴും മദ്യപാനം, ഹെപ്പറ്റൈറ്റിസ് സി അല്ലെങ്കില്‍ ക്യാന്‍സര്‍ എന്നിവ മൂലമുണ്ടാകുന്ന കരള്‍ രോഗം…
Read More » -
”അച്ഛന് ആശ മകളായിരുന്നു; അച്ഛനോടുള്ള ഗാഢമായ സ്നേഹത്തെപ്പോലും ചിലര്‍ പരിഹസിച്ചു”
ഭക്തിഗാന മാലയിലൂടെ മലയാള സംഗീതാസ്വാദകരുടെ ഇടയില്‍ ശ്രീകോവില്‍ നട തുറന്ന ഗായകന്‍ കെ.ജി ജയന്റെ വിയോഗ വാര്‍ത്ത ഏവരേയും കണ്ണീരിലാഴ്ത്തിയിരുന്നു. സംഗീത ലോകത്ത് മറക്കാനാകാത്ത സംഭവനകള്‍ നല്‍കി മറഞ്ഞ അദ്ദേഹത്തിന്റെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടിയ മകന്‍ മനോജ് കെ ജയനെയും കുടുംബത്തെയും മലയാളി പ്രേക്ഷകര്‍ ഏറെ വേദനയോടെയാണ് കണ്ടത്. അച്ഛന്റെ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുകൊണ്ട് മനോജ് കെ ജയന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്. ആശ തന്റെ അച്ഛന് മകളായിരുന്നു എന്നും ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്നേഹത്തെപ്പോലും ചിലര്‍ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കിയെന്നും അദ്ദേഹം കുറിച്ചു. ആശയ്ക്കുണ്ടായ നഷ്ടം തിരിച്ചറിയുന്നത് ആശ മാത്രമാണ്. ഇതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്തവരാണ് അവളുടെ വേദനയെയും അതിന്റെ ഗൗരവത്തെയും അവഗണിക്കുന്നത്. ആശ സഹനശീലയാണെന്നും കരുണാപൂര്‍വ്വവുമായ സ്നേഹമാണ് നല്‍കിയിരുന്നത് എന്നും മനോജ് അച്ഛന്‍ ജയനൊപ്പമുള്ള കുടുംബ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റില്‍ കുറിച്ചു. ഏപ്രില്‍ 16-നായിരുന്നു കെ.ജി ജയന്‍ അന്തരിച്ചത്. ജയ-വിജയ സഹോദരന്മാരില്‍ പ്രശസ്തനായിരുന്നു അദ്ദേഹവും അദ്ദേഹത്തിന്റെ സംഗീതവും.…
Read More » -
സഞ്ചാരികൾക്ക് സന്തോഷ വാർത്ത: ശ്രീലങ്കയിലും തായ്‌ലാൻഡിലും പോകാൻ ഇപ്പോൾ വിസ വേണ്ട
ശ്രീലങ്കയിലേയ്ക്കും തായ്ലാൻഡിലേയ്ക്കും പോകാൻ കാത്തിരിക്കുന്ന സഞ്ചാരികൾക്ക് സുവർണാവസരം. മെയ് മാസം 31 വരെ ഇന്ത്യക്കാർക്ക് ശ്രീലങ്കയിലേയ്ക്കു പ്രവേശിക്കാൻ വിസയുടെ ആവശ്യമില്ല. ചൈന, റഷ്യ, ജപ്പാൻ, മലേഷ്യ, തായ്ലൻഡ്, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലെ സഞ്ചാരികൾക്കും വിസാരഹിത പ്രവേശനം അനുവദിച്ചിട്ടുണ്ട്. ശ്രീലങ്കയിലേയ്ക്കുള്ള ടൂറിസം ഒഴുക്ക് ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം. തായ്‌ലാൻഡിലേയ്ക്ക് 2024 നവംബർ 11 വരെ ഇന്ത്യക്കാർക്ക് വിസയില്ലാതെ വരാൻ അനുമതി നൽകിയിട്ടുണ്ട്. ഈ പദ്ധതി കഴിഞ്ഞവർഷം മുതൽക്ക് നടപ്പാക്കിയതാണ്. ഇതിനു ശേഷം ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ വർദ്ധന വന്നിട്ടുണ്ട്. വിസയില്ലാതെ സഞ്ചാരികൾക്ക് 30 ദിവസം വരെ ശ്രീലങ്കയിൽ തങ്ങാൻ സാധിക്കും. കഴിഞ്ഞവർഷം ഒക്ടോബറിലാണ് ശ്രീലങ്ക ആദ്യമായി വിസയില്ലാത്ത യാത്രകൾ അനുവദിച്ചത്. ഈ അനുമതിയുടെ തീയതി നീട്ടുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ശ്രീലങ്കയിൽ ഭീകരാക്രമണം നടന്നതിനു ശേഷം ടൂറിസം മേഖല വലിയ ഇടിവ് നേരിടുകയാണ്. ഈ പ്രശ്നത്തെ നേരിടുന്നതിനാണ് പുതിയ സൗജന്യങ്ങൾ അവതരിപ്പിക്കുന്നത്. ശ്രീലങ്കയിലെ ടൂറിസ്റ്റുകളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 2023ൽ 14.8…
Read More » -
കനിവ് കാട്ടുന്നവൻ അപരൻ്റെ പ്രാര്‍ത്ഥനയില്‍ ഇടം നേടും, അതിൽ പരം മഹത്വം മറ്റെന്തുണ്ട്
വെളിച്ചം പ്രകൃതിദുരന്തത്തിന് ശേഷം ഉദ്യോഗസ്ഥന്‍ അവശിഷ്ടങ്ങള്‍ മാറ്റുകയാണ്. തകര്‍ന്നുവീണ സ്വന്തം വീടുനടുത്തിരുന്ന് ഒരാള്‍ പൊട്ടിക്കരയുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ അയാളുടെ മകളുടെ മൃതദേഹം കിട്ടി. ആ ശരീരത്തില്‍ നിറയെ സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ടായിരുന്നു. “ഇതെല്ലാം എടുത്തോളൂ…” ഉദ്യോഗസ്ഥന്‍ അയാളോട് പറഞ്ഞു. അയാൾ നിഷേധാർത്ഥത്തിൽ തലയാട്ടി: ” എനിക്കാവശ്യമില്ല ഇതൊന്നും, ഇതെല്ലാം നിങ്ങള്‍ തന്നെ എടുത്തോളൂ..” എന്തിനാണ് തനിക്കിതെല്ലാം…? വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉരുള്‍പൊട്ടലില്‍ ഒഴുകിവന്ന ശരീരങ്ങളില്‍ നിന്നും താൻ സ്വന്തമാക്കിയാതാണല്ലോ ഈ ആഭരണങ്ങൾ എന്നയാൾ കുറ്റബോധത്തോടെ ഓർത്തു. അന്ന് അവരില്‍ പലര്‍ക്കും ജീവനുണ്ടായിരുന്നുവെങ്കിലും താന്‍ അവരെയൊന്നും രക്ഷിക്കാന്‍ ശ്രമിച്ചില്ല. ഇന്ന് ഇതൊന്നും തനിക്ക് ഉപകാരമില്ലാതായിരിക്കുന്നല്ലോ എന്നോർത്തപ്പോൾ അയാളുടെ ഉള്ളു നീറി. ഭ്രാന്തനെപ്പോലെ അയാള്‍ അവിടെ നിന്നും ഓടിപ്പോയി. മറ്റുളളവരുടെ നിവൃത്തികേടിനെ ചൂഷണം ചെയ്യുന്നവരെ നികൃഷ്ടജീവികള്‍ എന്നേ വിളിക്കാനാകൂ.. പ്രതീക്ഷയുടെ അവസാന നാളവും കെടുത്തുമ്പോള്‍ അവര്‍ ദുരന്തത്തില്‍ പെട്ടവരുടെ അവസാനശ്വാസത്തിനുപോലും വിലയിടുകയാണ്. വിജനസ്ഥലത്ത് ഒരാളെ കണ്ടുമുട്ടുമ്പോള്‍, മരുഭൂമിയില്‍ ഒരു ഉറവ പ്രത്യക്ഷപ്പെടുമ്പോള്‍,…
Read More » -
ഗേള്‍ ഫ്രണ്ടായ ബിപാഷ ബസുവിനെ തട്ടിയെടുത്തു; ജോണ്‍ ഏബ്രഹാമുമായുള്ള വൈരാഗ്യത്തെക്കുറിച്ച് ദിനോ പറയുന്നു
മോഡലിംഗ് ചെയ്തുകൊണ്ടിരിക്കെ സിനിമയിലേക്കെത്തിയ രണ്ട് നടന്മാരാണ് ദിനോ മൊറിയയും ജോണ്‍ എബ്രഹാമും. ധൂം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് മലയാളികള്‍ക്ക് ജോണ്‍ എബ്രഹാം സുപരിചിതനായത്. പാതി മലയാളികൂടിയായ ജോണ്‍ എബ്രഹാം നടി ബിപാഷ ബസുവുമായി ഡേറ്റ് ചെയ്തത് അക്കാലത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബിപാഷ ബസുവുമായി ഡേറ്റിംഗ് നടത്തുന്ന സമയത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ഒരു വാര്‍ത്ത ദിനോ മൊരിയയുമായുള്ള ശത്രുതകൂടിയായിരുന്നു. ജോണ്‍ ഏബ്രഹാം ദിനോ മൊരിയയുടെ ഗേള്‍ഫ്രണ്ട് ആയിരുന്ന ബിപാഷ ബസുവിനെ തട്ടിയെടുത്തു എന്നായിരുന്നു വാര്‍ത്തകല്‍ നിറഞ്ഞു നിന്നിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് നടന്‍ ദിനോ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ വാക്കുകളാണ് വൈറല്‍ ആകുന്നത്. താനും ജോണ്‍ എബ്രഹാമും തമ്മില്‍ മാധ്യമങ്ങള്‍ കരുതുന്നത് പോലെയുള്ള വൈരാഗ്യമോ ശത്രുതയോ ഒന്നുമില്ലെന്ന് പറയുകയാണ് നടന്‍ ദിനോ. അത് മാധ്യമസൃഷ്ടിയാണെന്നും എന്നാല്‍ എങ്ങനെയാണ് അത്തരത്തില്‍ ഒരു സംഭവം ഉണ്ടായതെന്നും പറയുകയാണ് നടന്‍. സിദ്ധാര്‍ത്ഥ് കണ്ണനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » -
‘ആവേശം’ ശരിക്കും നേടിയത് എത്ര?, ഒടിടിയിലും പ്രദര്‍ശനത്തിനെത്തി
അടുത്തകാലത്ത് വമ്പന്‍ ഹിറ്റായ മലയാള ചിത്രമാണ് ആവേശം. എന്നാല്‍, അധികം വൈകാതെ ആവേശം ഒടിടിയിലും പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ആവേശം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 150 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. ആടുജീവിതം, 2018 എന്നീ സിനിമകള്‍ക്ക് പുറമേ മഞ്ഞുമ്മല്‍ ബോയ്‌സ് മാത്രമാണ് ആഗോള കളക്ഷനില്‍ ആവേശത്തിനു മുന്നിലുള്ളത്. ഒരു സോളോ നായകന്‍ 150 കോടി ക്ലബില്‍ മലയാളത്തില്‍ നിന്ന് എത്തിയത് ആദ്യം പൃഥ്വിരാജായിരുന്നെങ്കില്‍ രണ്ടാമത് ഫഹദാണ്. എന്നാല്‍ ഫഹദിന്റെ ആവേശത്തിന്റെ തിയറ്റര്‍ കളക്ഷന്‍ കുതിപ്പിന് വേഗത കുറഞ്ഞേക്കാവുന്ന ഒന്നാണ് ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ആവേശം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ മെയ് ഒമ്പതിന് പ്രദര്‍ശനത്തിന് എത്തിയതിനാല്‍ ചിത്രം ഇനി മള്‍ടിപ്ലക്‌സുകളിലും ഫിയോക്കിന്റെ നിയന്ത്രണത്തിലില്ലാത്തതുമായ തിയറ്ററുകളിലും മാത്രമേ പ്രദര്‍ശിപ്പിക്കുകയുള്ളൂ എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകന്‍. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു,…
Read More » -
നാടൻ ബീഫ് മസാല ഉണ്ടാക്കുന്ന വിധം
പൊറോട്ടയ്ക്കൊപ്പം ബീഫ് മസാലയെപ്പോലൊരു കോമ്പിനേഷൻ വേറെയില്ല.ഇതാ അടിപൊളി ബീഫ് മസാല ഉണ്ടാക്കുന്ന വിധം 1.ബീഫ് – ഒരു കിലോ 2.മുളകുപൊടി – ഒരു ചെറിയ സ്പൂൺ പെരുംജീരകം – ഒരു ചെറിയ സ്പൂൺ കടുക് – ഒരു ചെറിയ സ്പൂൺ കുരുമുളക് – ഒരു ചെറിയ സ്പൂൺ ജീരകം – ഒരു ചെറിയ സ്പൂൺ കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ – അൽപം വീതം 3.സവാള – മൂന്നു വലുത് തക്കാളി – രണ്ട് ഇടത്തരം ഇഞ്ചി – ഒരിഞ്ചു കഷണം വെളുത്തുള്ളി – ഒരു ചെറിയ കുടം 4.തേങ്ങ ചുരണ്ടിയത് – അരക്കപ്പ് കശുവണ്ടിപ്പരിപ്പ് – ആറ് 5.എണ്ണ – പാകത്തിന് 6.ഉപ്പ് – പാകത്തിന് 7.മുളകുപൊടി – രണ്ടു വലിയ സ്പൂൺ മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ 8.ഗരംമസാലപ്പൊടി – ഒന്നര ചെറിയ സ്പൂൺ പാകം ചെയ്യുന്ന വിധം ∙ബീഫ് കഴുകി…
Read More » -
പരശുരാമന്റെ യജ്ഞഭൂമിയെന്ന് വിശ്വാസം; ഉഗ്രമൂത്തിയായ മാമാനിക്കുന്ന് ശ്രീ മഹാദേവിയെ ദര്‍ശിച്ച് ലാലേട്ടന്‍
കണ്ണൂര്‍: സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ഇരിക്കൂര്‍ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തി. കണ്ണൂരില്‍ വിവിധ പരിപാടികള്‍ക്കായി എത്തിയ മോഹന്‍ലാല്‍ ബുധനാഴ്ച്ച പുലര്‍ച്ചെ ആറു മണിയോടെയാണ് ഉഗ്രശക്തി മൂര്‍ത്തിയായ ഭഗവതി കുടികൊള്ളുന്നു വെന്ന് വിശ്വസിക്കുന്ന മാമാനിക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനപുണ്യം തേടാനെത്തിയത്. ക്ഷേത്രം എക്സി ക്യൂട്ടീവ് ഓഫിസറും ഭാരവാഹികളും ജീവനക്കാരും നാട്ടുകാരും അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്രം മേല്‍ ശാന്തി ചന്ദ്രന്‍ മൂസ് പ്രത്യേക പൂജയുടെ പ്രസാദം മോഹന്‍ലാലിന് നല്‍കി. ക്ഷേത്ര ഐതിഹ്യത്തെ കുറിച്ചും ആചാരങ്ങളെ കുറിച്ചും ചോദിച്ചു മനസിലാക്കി ക്ഷേത്ര പ്രദിക്ഷണം നടത്തുകയും ദോഷങ്ങളും മാര്‍ഗതടസങ്ങളും അകറ്റുമെന്ന് വിശ്വസിക്കുന്ന ഉരിച്ച തേങ്ങ ‘മറികൊത്തല്‍’ നടത്തുകയും വിശേഷ വഴിപാടുകള്‍ കഴിക്കുകയും ചെയ്തതിനു ശേഷമാണ് മോഹന്‍ലാല്‍ മടങ്ങിയത്. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറില്‍ പുഴയുടെ കിഴക്ക് കരയില്‍ ഒരു ചെറിയ കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ശാക്തേയ ക്ഷേത്രമാണ് മാമാനമഹാദേവി ക്ഷേത്രം അഥവാ മാമാനിക്കുന്ന് ഭഗവതി ക്ഷേത്രം. പരാശക്തിയാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. കല്യാട് താഴത്തു…
Read More »