LIFE

  • വൺ പ്രിൻസസ് സ്ട്രീറ്റ് ‘ ജൂൺ14-ന്

    ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി, ലിയോണ ലിഷോയ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിമയോൺ സംവിധാനം ചെയ്യുന്ന ‘ വൺ പ്രിൻസസ് സ്ട്രീറ്റ് ” ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നു. ഷമ്മി തിലകൻ, ഹരിശ്രീ അശോകൻ, ഭഗത് മാനുവൽ, സിനിൽ സൈനുദ്ദീൻ, കലാഭവൻ ഹനീഫ്, റെജു ശിവദാസ്, കണ്ണൻ, റോഷൻ ചന്ദ്ര, വനിത കൃഷ്ണചന്ദ്രൻ, ജോളി ചിറയത്ത് എന്നിവരാണ് മറ്റു താരങ്ങൾ. മാക്ട്രോ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ലജു മാത്യു ജോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അർജ്ജുൻ അക്കോട്ട് നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസർ-യുബിഎ ഫിലിംസ്, റെയ്ൻ എൻ ഷൈൻ എന്റർടെയ്ൻമെന്റസ്. സിമയോൺ, പ്രവീൺ ഭാരതി, ടുട്ടു ടോണി ലോറൻസ്, എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് പ്രിൻസ് ജോർജ്ജ് സംഗീതം പകരുന്നു. എഡിറ്റർ-ആയൂബ്ബ് ഖാൻ. പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് ചെറുപൊയ്ക, കല- വേലു വാഴയൂർ, വസ്ത്രാലങ്കാരം-റോസ് റെജീസ്, മേക്കപ്പ് -ജിത്തു പയ്യന്നൂർ, സ്റ്റിൽസ്-ഷിജിൻ പി…

    Read More »
  • കുട്ടിനിക്കറിൽ പട്ടായയുടെ സൗന്ദര്യം അസ്വദിച്ച് ലക്ഷ്മി നക്ഷത്ര

    വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. മിനിസ്‌ക്രീനിലെ ജനപ്രിയ പരിപാടികളിൽ ഒന്നായ സ്റ്റാര്‍ മാജിക്കിലൂടെയാണ് ലക്ഷ്മി താരമായത്. സ്വന്തമായി യൂട്യൂബ് ചാനലുള്ള ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കുവെക്കാറുണ്ട്. അതെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. മലയാളികളുടെ സ്വീകരണമുറികളില്‍ വളരെ പരിചിതയായ താരം നൃത്തം, അഭിനയം എന്നിവയിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷൻ അവതാരകയായിട്ടാണ് കൂടുതല്‍ തിളങ്ങിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ് താരം. യാത്രകളെ ഏറെയിഷ്ടപ്പെടുന്ന താരം അതിന്റെ ചിത്രങ്ങളും വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ പട്ടായ യാത്രയുടെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുയാണ് താരം. ‘‘ഹലോ പട്ടായ…’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. കുട്ടി നിക്കറും ടീ ഷര്‍ട്ടും ക്യാപ്പും സണ്‍​‍ഗ്ലാസും ധരിച്ച് പട്ടായ എന്നെഴുതിയിരിക്കുന്നതിന്റെ മുന്നില്‍ നില്‍ക്കുകയാണ് താരം. ലക്ഷ്മിയുടെ പുതിയ ചിത്രത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ കമന്റുകളിടുന്നുണ്ട്. ക്യൂട്ടാണ്, സുന്ദരിയാണ് എന്നൊക്കെയുള്ള കമന്റുകളുണ്ടെങ്കിലും ‘ചേരേനെ…

    Read More »
  • ഭക്ഷണ രംഗത്തെ പുതിയ ട്രെന്‍ഡ്: ‘ചിയ വിത്ത്’, തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമം; പ്രോട്ടീന്‍ സമ്പന്നം

    ആരോഗ്യം ‘ചിയ വിത്ത് ‘ അടുത്തിടെയായി ഭക്ഷണ രംഗത്ത് ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുന്നു. രാവിലെ ‘ചിയ വിത്ത്’ കഴിക്കുന്നത് ആ ദിവസത്തെ മുഴുവന്‍ ഊര്‍ജം പ്രദാനം ചെയ്യാന്‍ സഹായിക്കും. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ എന്നിവ ഇതിലുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച സ്രോതസാണ് ‘ചിയ സീഡ്‌സ്.’ അതിനാല്‍ ഇവ ഡയറ്റിലുള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇവ വളരെ ഗുണം ചെയ്യും. രാവിലെ ‘ചിയ വിത്തുകള്‍’ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണകരമാണ്. എല്ലുകളുടെ ആരോഗ്യത്തിനാവശ്യമായ കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്. ‘ചിയ വിത്തിട്ട’ വെള്ളം രാവിലെ കുടിക്കുന്നത് വിശപ്പ് കുറയ്ക്കും. ഇത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കും. ആദ്യം വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ‘ചിയ വിത്ത്’ ചേര്‍ക്കുക. നേരെത്തെ കുതിര്‍ത്തുവെച്ചതാണെങ്കിലും നല്ലതാണ്. ഇനി ഇതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാ നീര് കൂടി ചേര്‍ക്കണം. എന്നും രാവിലെ…

    Read More »
  • ബിയര്‍ പ്രേമികളെ അറിഞ്ഞിരിക്കൂ: കിഡ്നി സ്റ്റോൺ, പ്രമേഹം തുടങ്ങി ഗുരുതരമായ പല രോഗങ്ങളും ബിയർ ക്ഷണിച്ചു വരുത്തും

    പുറത്ത് വെയിൽ തിളയ്ക്കുന്നു. പൊള്ളുന്ന ചൂടാണ്. പുറത്തു മാത്രമല്ല ഉള്ളിലും ചൂടാണ്. അസഹനീയമായ ഈ ചൂടിൽ നിന്നും രക്ഷ തേടിയാണ് ശീതീകരിച്ച ബാറിൽ കയറി ഒരു ബിയറിന് ഓർഡർ നൽകിയത്. പക്ഷേ കഴിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ഒന്നറിഞ്ഞിരുന്നാൽ നന്ന്… ബിയര്‍ അപകടകാരിയാണ്. ഈ പാനിയം ശരീരത്തിന് വരുത്തുന്ന ദോഷങ്ങൾ ചില്ലറയല്ല. യുവാക്കള്‍ക്കിടയില്‍ ബിയര്‍ കുടിക്കുന്ന ശീലം ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്. ബിയർ മദ്യമല്ലെന്ന ധാരണയിലാണ് പലരും ഒറ്റ ഇരിപ്പിന് രണ്ടും മൂന്നും ബോട്ടിൽ വരെ തട്ടുന്നത്.. ബിയര്‍പാര്‍ലറുകളിലും ബിവറേജസ് ഔട്ട്‌ലെറ്റുകളിലും തണുപ്പിച്ച ബിയര്‍ ലഭ്യമാണ്. എന്നാല്‍ ബിയര്‍ ശരീരത്തിന് തീരെ നല്ലതല്ല. ഇതില്‍ അടങ്ങിയിരിക്കുന്ന ക്രിസ്റ്റലുകള്‍ കിഡ്നികളില്‍ കല്ലുണ്ടാക്കുന്നതിനു കാരണമാകും. വീര്യം കുറവാണ്, ആല്‍ക്കഹോളിന്റെ അളവ് വളരെ കുറച്ചേയുള്ളൂ എന്നതെല്ലാമാണ് ബിയറിന് സ്വീകാര്യത കൂട്ടാന്‍ കാരണം. മദ്യമെന്നതുപോലെ തന്നെ ധാരാളം ദൂഷ്യഫലങ്ങള്‍ ചെയ്യുന്ന ഒന്നാണ് ബിയറും. അമിതമായ ബിയര്‍ ഉപയോഗം പ്രമേഹസാധ്യത കൂട്ടുമെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ടൈപ് 2 പ്രമേഹത്തിന്റെ പ്രധാന…

    Read More »
  • പ്രതികാരത്തിൻ്റെ ബൂമറാങ്ങ്, അത് ഉത്ഭവസ്ഥാനത്തേയ്ക്കു തന്നെ തിരിച്ചു വരും എന്നറിയുക

    വെളിച്ചം തന്റെ കോഴികളുടെ എണ്ണം കുറയുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് കർഷകൻ കെണിയൊരുക്കിയത്. അതില്‍ ഒരു കുറുക്കന്‍ വീഴുകയും ചെയ്തു. ആ കുറുക്കനെ കാട്ടില്‍ കൊണ്ടുപോയി കളയാന്‍ ഭാര്യ ഉപദേശിച്ചെങ്കിലും അയാൾ അത് വകവച്ചില്ല. തന്റെ കോഴികളെ നഷ്‌പ്പെട്ട ദേഷ്യത്തില്‍ അയാള്‍ കുറുക്കന്റെ വാലില്‍ മണ്ണെണ്ണയില്‍ കുതിർത്ത തുണി ചുറ്റി തീ കൊളുത്തി. പരിഭ്രാന്തനായ കുറുക്കന്‍ പ്രാണരക്ഷാര്‍ത്ഥം ഓടിയത് അയാളുടെ കൃഷിസ്ഥലത്തേക്കായിരുന്നു. ധാന്യങ്ങളിലേക്ക് തീപടര്‍ന്നു. അയാള്‍ വെള്ളം ഒഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഭാര്യ പറഞ്ഞു: “ആദ്യം കുറുക്കനെ പിടിച്ച് വാലിലെ തീ കെടുത്ത്.” അയാള്‍ അങ്ങനെ ചെയ്തപ്പോഴേക്കും അയാളുടെ കൃഷിയിടം പാതി നശിച്ചിരുന്നു. പ്രതികരണങ്ങള്‍ പ്രതികാരമാകാന്‍ തുടങ്ങിയാല്‍ അവിടെ വൈകാരികതയാണ് പ്രവര്‍ത്തിക്കുക. ഇത്തരം അസ്വസ്ഥതകളെ വൈകാരിക മണ്ഡലത്തില്‍നിന്നു മാത്രം സമീപിച്ചാല്‍ അത് ആത്മനാശത്തിലേക്ക് കൂടി വഴി തെളിക്കും. പക വീട്ടുന്നവരും അതനുഭവിക്കുന്നവരും ഒരേ ദുരിത പാതയിലൂടെ സഞ്ചരിക്കും. ഇത്തരം പ്രതിക്രിയകള്‍ക്കെല്ലാം ഒരു ബൂമറാങ്ങ് സ്വഭാവമുണ്ട് എന്നതാണ് സത്യം. എല്ലാത്തിനേയും എതിര്‍ത്ത് കീഴടക്കി…

    Read More »
  • പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കി തഗ് ലൈഫ് അപ്‌ഡേറ്റ് : കമൽഹാസനോടൊപ്പം ചിമ്പുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ

    ഓരോ അപ്ഡേറ്റുകൊണ്ടും പ്രേക്ഷക സ്വീകാര്യത നേടുന്ന മണിരത്നം – കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ പുതിയ അപ്ഡേറ്റ് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒന്നാണ്. തെന്നിന്ത്യൻ സൂപ്പർ താരം സിലമ്പരശൻ ചിത്രത്തിൽ പ്രധാന റോളിൽ എത്തുന്ന ക്യാരക്ടർ ടീസറും പോസ്റ്ററുമാണ് ഇന്ന് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. ബോർഡർ പട്രോൾ വാഹനത്തിൽ മണലാരണ്യത്തിൽ കുതിച്ചു പായുന്ന സിലമ്പരശന്റെ ടീസറാണ് നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൈയിൽ തോക്കുമായി തീപ്പൊരിലുക്കിലാണ് സിലമ്പരശന്റെ തഗ് ലൈഫിലേക്കുള്ള എൻട്രി. ന്യൂ തഗ് ഇൻ ടൗൺ എന്ന അടിക്കുറിപ്പോടുകൂടി പങ്കുവയ്ക്കപ്പെട്ട പോസ്റ്റർ സൂചിപ്പിക്കുന്നത് ചിത്രത്തിൽ ആക്ഷന് കൂടുതൽ പ്രാധാന്യം ഉണ്ടെന്നു കൂടിയാണ്. മുപ്പത്തിയാറു വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ജോജു ജോർജ്, തൃഷ, ഐശ്വര്യാ ലക്ഷ്മി,…

    Read More »
  • വീര്‍ത്ത വയറിന് പിന്നിലെ ഗുരുതരാവസ്ഥകള്‍ അറിയാതെ പോകരുത്

    പലപ്പോഴും അമിതവണ്ണവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന അസ്വസ്ഥതകളുമാണ് വയര്‍ വീര്‍ക്കുന്നതിന്റെ കാരണമായി പറയുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങളല്ലാതെ ചില ഗുരുതരമായ അവസ്ഥകള്‍ അതിന് പിന്നിലുണ്ട് എന്ന കാര്യം ഓര്‍ത്തിരിക്കണം. ദഹനക്കേട്, പ്രസവാനന്തരം, ആര്‍ത്ത വിരാമം, മലബന്ധം, എന്തെങ്കിലും തരത്തിലുള്ള അലര്‍ജികള്‍ എന്നിവയെല്ലാം തന്നെ പലപ്പോഴും വീര്‍ത്ത വയറിന്റെ കാരണങ്ങളാണ്. എന്നാല്‍ ഇതല്ലാതെ ചില ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതിന് പിന്നിലുണ്ട്. പലപ്പോഴും മൂത്രാശയ അണുബാധ ഒരു സാധാരണ കാര്യമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത്തരം അണുബാധകള്‍ വയര്‍ വീര്‍ക്കുന്നതിന് കാരണമാകുന്നു എന്നത് പലരും ശ്രദ്ധിക്കുന്നില്ല. ഇവര്‍ക്ക് ഇടക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുന്നതും അടിവയറ്റിലെ സമ്മര്‍ദ്ദവും അമിതവണ്ണം പോലെ തോന്നുന്നതും എല്ലാം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. കാരണം അതുണ്ടാക്കുന്ന അപകടം പിന്നീട് ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നു. നിങ്ങള്‍ക്ക് ആരോഗ്യകരമായ കരള്‍ അല്ല എന്നുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ വയറ് വീര്‍ത്തതായി കാണപ്പെടുന്നു. പലപ്പോഴും മദ്യപാനം, ഹെപ്പറ്റൈറ്റിസ് സി അല്ലെങ്കില്‍ ക്യാന്‍സര്‍ എന്നിവ മൂലമുണ്ടാകുന്ന കരള്‍ രോഗം…

    Read More »
  • ”അച്ഛന് ആശ മകളായിരുന്നു; അച്ഛനോടുള്ള ഗാഢമായ സ്നേഹത്തെപ്പോലും ചിലര്‍ പരിഹസിച്ചു”

    ഭക്തിഗാന മാലയിലൂടെ മലയാള സംഗീതാസ്വാദകരുടെ ഇടയില്‍ ശ്രീകോവില്‍ നട തുറന്ന ഗായകന്‍ കെ.ജി ജയന്റെ വിയോഗ വാര്‍ത്ത ഏവരേയും കണ്ണീരിലാഴ്ത്തിയിരുന്നു. സംഗീത ലോകത്ത് മറക്കാനാകാത്ത സംഭവനകള്‍ നല്‍കി മറഞ്ഞ അദ്ദേഹത്തിന്റെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടിയ മകന്‍ മനോജ് കെ ജയനെയും കുടുംബത്തെയും മലയാളി പ്രേക്ഷകര്‍ ഏറെ വേദനയോടെയാണ് കണ്ടത്. അച്ഛന്റെ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുകൊണ്ട് മനോജ് കെ ജയന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്. ആശ തന്റെ അച്ഛന് മകളായിരുന്നു എന്നും ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്നേഹത്തെപ്പോലും ചിലര്‍ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കിയെന്നും അദ്ദേഹം കുറിച്ചു. ആശയ്ക്കുണ്ടായ നഷ്ടം തിരിച്ചറിയുന്നത് ആശ മാത്രമാണ്. ഇതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്തവരാണ് അവളുടെ വേദനയെയും അതിന്റെ ഗൗരവത്തെയും അവഗണിക്കുന്നത്. ആശ സഹനശീലയാണെന്നും കരുണാപൂര്‍വ്വവുമായ സ്നേഹമാണ് നല്‍കിയിരുന്നത് എന്നും മനോജ് അച്ഛന്‍ ജയനൊപ്പമുള്ള കുടുംബ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റില്‍ കുറിച്ചു. ഏപ്രില്‍ 16-നായിരുന്നു കെ.ജി ജയന്‍ അന്തരിച്ചത്. ജയ-വിജയ സഹോദരന്മാരില്‍ പ്രശസ്തനായിരുന്നു അദ്ദേഹവും അദ്ദേഹത്തിന്റെ സംഗീതവും.…

    Read More »
  • സഞ്ചാരികൾക്ക് സന്തോഷ വാർത്ത: ശ്രീലങ്കയിലും തായ്‌ലാൻഡിലും   പോകാൻ ഇപ്പോൾ  വിസ വേണ്ട

         ശ്രീലങ്കയിലേയ്ക്കും തായ്ലാൻഡിലേയ്ക്കും പോകാൻ കാത്തിരിക്കുന്ന സഞ്ചാരികൾക്ക് സുവർണാവസരം. മെയ് മാസം 31 വരെ ഇന്ത്യക്കാർക്ക് ശ്രീലങ്കയിലേയ്ക്കു പ്രവേശിക്കാൻ വിസയുടെ ആവശ്യമില്ല. ചൈന, റഷ്യ, ജപ്പാൻ, മലേഷ്യ, തായ്ലൻഡ്, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലെ സഞ്ചാരികൾക്കും വിസാരഹിത പ്രവേശനം അനുവദിച്ചിട്ടുണ്ട്. ശ്രീലങ്കയിലേയ്ക്കുള്ള ടൂറിസം ഒഴുക്ക് ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം. തായ്‌ലാൻഡിലേയ്ക്ക്  2024 നവംബർ 11 വരെ ഇന്ത്യക്കാർക്ക് വിസയില്ലാതെ  വരാൻ അനുമതി നൽകിയിട്ടുണ്ട്. ഈ പദ്ധതി കഴിഞ്ഞവർഷം മുതൽക്ക് നടപ്പാക്കിയതാണ്. ഇതിനു ശേഷം ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ വർദ്ധന വന്നിട്ടുണ്ട്. വിസയില്ലാതെ സഞ്ചാരികൾക്ക് 30 ദിവസം വരെ ശ്രീലങ്കയിൽ തങ്ങാൻ സാധിക്കും. കഴിഞ്ഞവർഷം ഒക്ടോബറിലാണ് ശ്രീലങ്ക ആദ്യമായി വിസയില്ലാത്ത യാത്രകൾ അനുവദിച്ചത്. ഈ അനുമതിയുടെ തീയതി നീട്ടുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ശ്രീലങ്കയിൽ ഭീകരാക്രമണം നടന്നതിനു ശേഷം ടൂറിസം മേഖല വലിയ ഇടിവ് നേരിടുകയാണ്. ഈ പ്രശ്നത്തെ നേരിടുന്നതിനാണ് പുതിയ സൗജന്യങ്ങൾ അവതരിപ്പിക്കുന്നത്. ശ്രീലങ്കയിലെ ടൂറിസ്റ്റുകളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 2023ൽ 14.8…

    Read More »
  • കനിവ് കാട്ടുന്നവൻ അപരൻ്റെ പ്രാര്‍ത്ഥനയില്‍ ഇടം നേടും, അതിൽ പരം മഹത്വം മറ്റെന്തുണ്ട്

    വെളിച്ചം       പ്രകൃതിദുരന്തത്തിന് ശേഷം ഉദ്യോഗസ്ഥന്‍ അവശിഷ്ടങ്ങള്‍ മാറ്റുകയാണ്. തകര്‍ന്നുവീണ സ്വന്തം വീടുനടുത്തിരുന്ന് ഒരാള്‍ പൊട്ടിക്കരയുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ അയാളുടെ മകളുടെ മൃതദേഹം കിട്ടി. ആ ശരീരത്തില്‍ നിറയെ സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ടായിരുന്നു. “ഇതെല്ലാം എടുത്തോളൂ…” ഉദ്യോഗസ്ഥന്‍ അയാളോട് പറഞ്ഞു. അയാൾ നിഷേധാർത്ഥത്തിൽ തലയാട്ടി: ” എനിക്കാവശ്യമില്ല ഇതൊന്നും, ഇതെല്ലാം നിങ്ങള്‍ തന്നെ എടുത്തോളൂ..” എന്തിനാണ് തനിക്കിതെല്ലാം…? വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉരുള്‍പൊട്ടലില്‍ ഒഴുകിവന്ന ശരീരങ്ങളില്‍ നിന്നും താൻ സ്വന്തമാക്കിയാതാണല്ലോ ഈ ആഭരണങ്ങൾ എന്നയാൾ കുറ്റബോധത്തോടെ ഓർത്തു. അന്ന് അവരില്‍ പലര്‍ക്കും ജീവനുണ്ടായിരുന്നുവെങ്കിലും താന്‍ അവരെയൊന്നും രക്ഷിക്കാന്‍ ശ്രമിച്ചില്ല. ഇന്ന് ഇതൊന്നും തനിക്ക് ഉപകാരമില്ലാതായിരിക്കുന്നല്ലോ എന്നോർത്തപ്പോൾ അയാളുടെ ഉള്ളു നീറി. ഭ്രാന്തനെപ്പോലെ അയാള്‍ അവിടെ നിന്നും ഓടിപ്പോയി. മറ്റുളളവരുടെ നിവൃത്തികേടിനെ ചൂഷണം ചെയ്യുന്നവരെ നികൃഷ്ടജീവികള്‍ എന്നേ വിളിക്കാനാകൂ.. പ്രതീക്ഷയുടെ അവസാന നാളവും കെടുത്തുമ്പോള്‍ അവര്‍ ദുരന്തത്തില്‍ പെട്ടവരുടെ അവസാനശ്വാസത്തിനുപോലും വിലയിടുകയാണ്. വിജനസ്ഥലത്ത് ഒരാളെ കണ്ടുമുട്ടുമ്പോള്‍, മരുഭൂമിയില്‍ ഒരു ഉറവ പ്രത്യക്ഷപ്പെടുമ്പോള്‍,…

    Read More »
Back to top button
error: