LIFE
-
ബാലൻ സിപിഎമ്മിൽനിന്ന് കുടിയിറങ്ങുന്നോ? രാഷ്ട്രീയ പ്രവർത്തനം നിർത്തുന്നതിൻ്റെ സൂചന നൽകി കുറിപ്പ്: ‘പാർട്ടി കോൺഗ്രസ് അവസാന രാഷ്ട്രീയ പ്രവർത്തനം; ചില ഓർമ്മകൾ മറക്കാൻ ശ്രമിച്ചാലും മനസ്സിൽ നിന്ന് പോവില്ല. പല അപ്രിയ സത്യങ്ങളും പുറത്തുപറയാൻ പറ്റില്ല; കുടിയറക്കലുകൾ ബാല്യംമുതലുള്ള അനുഭവമെന്നും ബാലൻ
പാലക്കാട് : പ്രായപരിധിയെ തുടർന്ന് വിവിധ പാർട്ടി കമ്മിറ്റികളിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കലിൻ്റെ സൂചന നൽകി മുൻ മന്ത്രി കൂടിയായ എ കെ ബാലൻ. ഇപ്പോൾ ഞാനൊരു കുടിയിറക്കലിന്റെ വക്കിലാണെന്നും എകെജി ഫ്ലാറ്റിൽ നിന്ന് അടുത്തുതന്നെ കുടിയിറങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആവർത്തനമാണ്. കുട്ടിക്കാലത്ത് നാല് കുടിയിറക്കലിന് വിധേയമായതാണ് എൻറെ കുടുംബം. അതും കാർഷികബന്ധ നിയമവും ഭൂപരിഷ്കരണ നിയമവും പാസാക്കുന്ന ഘട്ടത്തിൽ. കുടികിടപ്പ് അവകാശം സ്ഥാപിക്കാൻ കഴിയാതിരുന്നത് കാഡർ സ്വഭാവമുള്ള ഒരു പാർട്ടി ആ ഘട്ടത്തിൽ നാട്ടിൽ ഇല്ലാതിരുന്നത് കൊണ്ടാണ്. ജീവിതത്തിൽ പിന്നീട് നടന്ന കുടിയിറക്കലുകൾ മറ്റൊരു സ്വഭാവത്തിലുള്ളതാണ്. പഠിക്കുന്ന സമയത്ത് ബ്രണ്ണൻ കോളേജ് ഹോസ്റ്റൽ, പിന്നീട് കോഴിക്കോട് ലോ കോളേജ് ഹോസ്റ്റൽ. ഇതും എന്നെ സംബന്ധിച്ചിടത്തോളം ഫലത്തിൽ കുടിയിറക്കലിന് സമാനമായിരുന്നു. മറ്റു കുടിയിറക്കലുകൾ സമൂഹത്തിൽ നല്ലൊരു മേൽവിലാസം കിട്ടിയതിന്റെ ഭാഗമായിട്ടായിരുന്നു. ഡൽഹിയിലെ എംപി ഫ്ലാറ്റ്, തിരുവനന്തപുരം എംഎൽഎ ഹോസ്റ്റൽ, മന്ത്രിമന്ദിരങ്ങൾ. ഇതിൽ നിന്നും…
Read More » -
ഈ വർഷത്തെ വിഷുഫലം അറിയാം…
അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെയും വിഷുഫലമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. എല്ലാ ഫലങ്ങളും ആശ്രയിച്ചിരിക്കുന്നത് അവരവരുടെ ജാതകസംബന്ധിയായ ഫലങ്ങളുമായാണ്. അതിനാല്‍ ഓരോ കാലത്തെയും കാര്യങ്ങള്‍ അറിയുന്നതിന് ജാതകം വിശകലനം ചെയ്യുക. അശ്വതി: തൊഴിലില്‍ ഉത്തരവാദിത്വങ്ങളേറും, അനാവശ്യ ചെലവുകള്‍ വര്‍ധിക്കും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും, അടുത്ത ബന്ധുക്കളുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും, സന്താനങ്ങളെ ചൊല്ലി മനസ് വിഷമിക്കും, ക്ഷേത്രകാര്യങ്ങളില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുമെങ്കിലും ഉദാസീന മനോഭാവം പുലര്‍ത്തും, ആരോഗ്യസംബന്ധമായ പ്രശ്നങ്ങളുണ്ടാകും. ഭരണി: സന്താനങ്ങളുടെ വിവാഹക്കാര്യങ്ങളില്‍ അനുയോജ്യമായ ബന്ധങ്ങള്‍ വന്നുചേരും, ഉറ്റ സുഹൃത്തുക്കളഉമായി പിണങ്ങുന്നതിനിട വരും, ഓര്‍മക്കുറവ് അനുഭവപ്പെടാം, എല്ലാക്കാര്യങ്ങളും കൃത്യതയോടും ആസൂത്രണത്തോടും ചെയ്തു തീര്‍ക്കാന്‍ പ്രയാസിപ്പെടും, ജീവിതപങ്കാളിയുടെ പിന്തുണയുണ്ടാകും, ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും. കാര്‍ത്തിക: അസൂയാലുക്കളെ ശ്രദ്ധിക്കണം, വ്യാപാര കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, ഏറ്റെടുത്ത കാര്യങ്ങള്‍ യഥാസമയം പൂര്‍ത്തീകരിക്കും, കുടുംബസംബന്ധമായി ചില വിഷമതകളുണ്ടാകും, അനാരോഗ്യമുണ്ടാകും, വാഹന ഉപയോഗത്തില്‍ ശ്രദ്ധവേണം, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകുമെങ്കിലും അനാവശ്യ ചെലവുകള്‍ വര്‍ധിക്കും, ക്ഷേത്രക്കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും. രോഹിണി: ധനപരമായ ഇടപാടുകള്‍…
Read More » -
മാത്യു തോമസിൻറെ നായികയായി ഈച്ച! ത്രീഡി ചിത്രം ‘ലൗലി ‘ മെയ് 2ന് തിയേറ്ററുകളിൽ
ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം ‘ലൗലി’ റിലീസ് തീയതി പുറത്ത്. മെയ് 2നാണ് റിലീസ്. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഈച്ചയാണ് നായികയായി എത്തുന്നത് എന്നതാണ് പ്രത്യേകത. വേനലവധിക്കാലത്ത് പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ത്രീഡി ചിത്രം പുറത്തിറങ്ങുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്. ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’യ്ക്കുണ്ട്. ഹോളിവുഡിലും മറ്റും മുഖ്യധാരാ സിനിമാ താരങ്ങൾ തന്നെ ആനിമേറ്റഡ് ക്യാരക്ടറുകൾക്ക് ശബ്‍ദം നൽകുന്നതുപോലെ ഈ ചിത്രത്തിൽ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്‍ദം കൊടുത്തിരിക്കുന്നത് മലയാള സിനിമയിൽ സജീവമായ ഒരു താരമാണെന്നാണ് ടീസർ നൽകിയിരിക്കുന്ന സൂചന. ‘ടമാർ പഠാർ’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും വൈറലായിരുന്നു. സെമി ഫാൻറസി ജോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേൺ ഗട്ട്സ് പ്രൊഡക്ഷൻസിൻറെയും നേനി എൻറർടെയ്ൻമെൻറ്സിൻറേയും ബാനറിൽ ശരണ്യയും…
Read More » -
കൺമുന്നിൽ ഒരു ജീവനും പൊലിയരുതെന്ന ലക്ഷ്യവുമായി ബ്യുമെർക് ഫൗണ്ടേഷൻ, കേരളത്തിലെ വിദ്യാർഥികൾക്ക് ജീവൻ രക്ഷാ പരിശീലനം നൽകി
കൊച്ചി: ഒരു വ്യക്തിക്ക് പെട്ടെന്ന് ഹൃദയമോ ശ്വാസമോ നിലയ്ക്കുന്ന അടിയന്തര സാഹചര്യത്തിൽ നൽകേണ്ട പ്രഥമ ശുശ്രൂഷയായ സിപിആർ (കാർഡിയോപൾമോണറി റെസസിറ്റേഷൻ) പരിശീലനം കേരളത്തിലെ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി നൽകാനുള്ള പദ്ധതി നടപ്പിലാക്കുകയാണ് ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു. ഈ വർഷം ഫൗണ്ടേഷന്റെ സഹായത്തോടെ എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകളിലായി 4000-ത്തോളം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി കഴിഞ്ഞു. അടുത്ത അധ്യയന വർഷം കേരളത്തിലെ വിദ്യാലയങ്ങളിലും കോളേജുകളിലും പഠനത്തിന്റെ ഭാഗമായി സിപിആർ പരിശീലനം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ആദ്യവർഷം മൂന്ന് ജില്ലകളിലായി 50 സ്‌കൂളുകളിലെ 4200 വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. വൈദ്യസഹായം ആവശ്യമുള്ള അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലും ഫലപ്രദമായും പ്രവർത്തിക്കാൻ ആവശ്യമായ അറിവും കഴിവും വിദ്യാർത്ഥികൾക്ക് പകർന്നു നൽകുകയാണ് ഈ പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്. സൗദി ഹാർട്ട് അസോസിയേഷൻ, ഇന്ത്യൻ റീസസിറ്റേഷൻ കൗൺസിൽ ഫെഡറേഷൻ, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ തുടങ്ങിയ പ്രശസ്ത സംഘടനകളുമായി ബന്ധപ്പെട്ട സർട്ടിഫൈഡ് പരിശീലകരാണ് ക്ലാസുകൾ നയിക്കുന്നത്. കാർഡിയാക്…
Read More » -
ആറ് ദിവസം ഒരു മിനിറ്റ് നേരത്തെ ഇറങ്ങി, യുവതിയെ പിരിച്ചുവിട്ടു! തൊഴിലുടമയ്ക്ക് പണികൊടുത്ത് കോടതി
ജോലി സമയത്ത് ഉണ്ടാകുന്ന പ്രശ്‌നനങ്ങള്‍ പലരുടെയും മാനസികനില വരെ തെറ്റിച്ചേക്കാം. ജോലിയില്‍ മികച്ച പ്രകടനം കഴ്ച്ച വെക്കുന്നവര്‍ക്കുപോലും പലപ്പോഴും ഭുരനുഭവം ഉണ്ടാകാറുണ്ട്. പലര്‍ക്കും അതിന്റെ പ്രത്യാഘാതമായി ജോലി വരെ നഷ്ടപ്പെടാം. അതുപോലെ ഒരു ദുരനുഭവമാണ് ചൈനയിലെ ‘വാങ്’ എന്ന് പേരുളള സ്ത്രീക്കും നേരിടേണ്ടി വന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗ്വാങ്ഡോംങ് പ്രവിശ്യയിലെ ഗ്വാങ്ഷോയില്‍ ആസ്ഥാനമായുള്ള കമ്പനിയിലാണ് സംഭവം നടന്നത്. മാസത്തില്‍ ആറു ദിവസം ജോലിയില്‍ നിന്ന് ഒരു മിനിറ്റ് നേരത്തെ ഇറങ്ങിയതിന് തൊഴിലുടമ സ്ത്രീയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ഇതിനെതിരെ സ്ത്രീ കൊടുത്ത പരാതിയിലാണ് കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞത്. തൊഴിലുടമ അന്യായമായി തന്നെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. അതുകൊണ്ടുതന്നെ തനിക്ക് നഷ്ടപരിഹാരം വേണമെന്ന് സ്ത്രീ കോടതില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് പരിഗണിച്ച കോടതി, കമ്പനി ഉടമ സ്ത്രീയോട് ചെയ്തത് അന്യായമാണെന്നും ജീവനക്കാരിയെ നിയമവിരുദ്ധമായാണ് ജോലിസ്ഥലത്ത് നിന്നും പിരിച്ചുവിട്ടതെന്ന് കോടതിക്ക് മനസിലായിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ സ്ത്രീ ആവശ്യപ്പെട്ട നഷ്ടപരിഹാരം തൊഴിലുടമ…
Read More » -
മരിക്കാന്‍ നേരത്ത് ഉപ്പ പറഞ്ഞത് അതാണ്… 16 വയസുള്ളപ്പോള്‍ ഒരു കുടുംബം മുഴുവന്‍ തലയിലായി
പാരഡി പാട്ടുകാരന്‍ എന്ന ലേബലിലാണ് നാദിര്‍ഷ ജനകീയനാവുന്നത്. മിമിക്രി രംഗത്ത് നിന്നും കഷ്ടപ്പെട്ട് ഉയര്‍ന്ന് വന്ന താരം പല മേഖലകളിലും തന്റെ കഴിവ് തെളിയിച്ചു. താനൊരു കിടിലന്‍ സംവിധായകനാണെന്നും നാദിര്‍ഷ തെളിയിച്ചു. അങ്ങനെ സജീവമായി നില്‍ക്കുകയാണ് താരം. ഇതിനിടെ തന്റെ ഉമ്മയ്ക്കൊപ്പം ഒരു അഭിമുഖത്തില്‍ പങ്കെടുത്ത നാദിര്‍ഷയുടെ വീഡിയോ ശ്രദ്ധേയമാവുകയാണിപ്പോള്‍. കോളേജില്‍ പഠിക്കുന്ന കാലത്ത് വാപ്പയെ നഷ്ടപ്പെട്ട താരം പിന്നീട് കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. പതിനെട്ട് വയസ് മുതല്‍ താന്‍ ജോലിയ്ക്ക് പോയി തുടങ്ങിയെന്നാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ നാദിര്‍ഷ വ്യക്തമാക്കുന്നത്. വാപ്പ മരിച്ചതിന് ശേഷം അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയില്‍ എനിക്കും ജോലി കിട്ടി. പത്ത് വര്‍ഷത്തോളം അവിടെ ഞാനും ജോലി ചെയ്തിരുന്നു. പാട്ട് പാടാനും മറ്റ് പ്രോഗ്രാമുകള്‍ക്കുമൊക്കെ പോയി തുടങ്ങിയതോടെ അവര്‍ പറഞ്ഞുവിടുമെന്ന അവസ്ഥയായി. ഇതോടെ നമ്മള്‍ തന്നെ ആ ജോലി നിര്‍ത്തുകയായിരുന്നു. സിനിമയിലേക്കോ കലാപരമായ രീതിയിലേക്കോ പോയില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നും ആ കമ്പനിയിലെ ജോലിക്കാരന്‍ മാത്രമായിരിക്കും.…
Read More » -
അദാനിയുടെ നിയന്ത്രണത്തിലുള്ള എയര്‍പോര്‍ട്ടില്‍നിന്ന് സ്വകാര്യ ബിസിനസ് ജെറ്റുകള്‍ ഒഴിപ്പിക്കാന്‍ നീക്കം; ഉടക്കുമായി ശതകോടീശ്വരന്‍മാര്‍; ഫീസ് കൂട്ടാന്‍ നീക്കമെന്ന് ആരോപണം; നവി മുംബൈയില്‍ നല്‍കേണ്ടത് പ്രതിവര്‍ഷം 20 കോടി; ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളുടെ നിരക്കും ഉയരും
മുംബൈ: അദാനിയുടെ ഉടമസ്ഥതയിലുള്ള ഛത്രപതി ശിവജി വിമാനത്താവളത്തില്‍നിന്ന് ബിസിനസ് ജെറ്റുകള്‍ ഒഴിപ്പിക്കാനുള്ള നോട്ടീസിനു പിന്നാലെ ഉടക്കുമായി കോര്‍പറേറ്റ് ഭീമന്‍മാര്‍. എസ്സാര്‍ ഗ്രൂപ്പ്, ആദിത്യ ബിര്‍ല ഗ്രൂപ്പ്, ജെഎസ്ഡബ്ല്യൂ, ടാജ് ഗ്രൂപ്പ് എന്നിവരാണ് പരസ്യമായ എതിര്‍പ്പുമായി രംഗത്തെത്തിയത്. വിമാനങ്ങള്‍ പുതുതായി തുറക്കാന്‍ പോകുന്ന അദാനിയുടെ നിയന്ത്രണത്തില്‍തന്നെയുള്ള നവി മുംബൈ എയര്‍പോര്‍ട്ടിലേക്കു മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ബിസിനസ് ഗ്രൂപ്പില്‍നിന്നുള്ളവര്‍ ആരോപിക്കുന്നു. അദാനിയുടെ നീക്കത്തിനു തീപകര്‍ന്ന്, പാര്‍ക്കിംഗ് ചാര്‍ജ് ആയി 20 കോടിരൂപയും അധിക വാര്‍ഷിക ഫീസും ഏര്‍പ്പെടുത്താന്‍ നവി മുംബൈ വിമാനത്താവള അധികൃതര്‍ തീരുമാനിച്ചതും വിവാദമായി. ഇത്തരം ചാര്‍ജുകള്‍ അനധികൃതമാണെന്നും താരിഫ് റെഗുലേറ്ററി അഥോറിട്ടിക്കു മാത്രമാണു തുക തീരുമാനിക്കാന്‍ അധികാരമെന്നും ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് സര്‍വീസുകള്‍ക്കും ഈ നീക്കം തിരിച്ചടിയാകും. ബിസിനസുകാര്‍ ഓള്‍ഡ് മുംബൈ വിമാനത്താവളത്തെ ആശ്രയിക്കാന്‍ ഇതിടയാക്കുമെന്നും ആഡംബര മേഖലയായി പറയുന്ന ഇവിടുത്തെ ട്രാഫിക് പ്രശ്‌നങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇവര്‍ പറഞ്ഞു. ചാര്‍ട്ടേഡ് ഓപ്പറേറ്റര്‍മാര്‍ക്കു ഓള്‍ഡ് മുംബൈ വിമാനത്താവളത്തിലേക്കു പറന്നതിനുശേഷം…
Read More » -
പൈനാപ്പിള്‍ വാങ്ങുപ്പോള്‍ നിറം മാത്രം നോക്കിയാല്‍ പോരാ
നിരവധി പോഷകഗുണങ്ങള്‍ ഉള്ള പഴമാണ് കൈതച്ചക്ക എന്ന പൈനാപ്പിള്‍. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന നിരവധി ആരോഗ്യഗുണങ്ങള്‍ ഇതിനുണ്ട്. വൈറ്റമിന്‍ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തില്‍ 22ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതുകൂടാതെ മഗ്‌നീഷ്യവും ഫോസ്ഫറസും പൊട്ടാസ്യവും ഇതില്‍ ഉണ്ട്. രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും പൈനാപ്പിളിന് കഴിയും. ദഹന പ്രശ്‌നങ്ങള്‍ അകറ്റാന്‍ പൈനാപ്പിള്‍ സഹായിക്കുന്നു. അതിനാല്‍ തന്നെ എപ്പോഴും വീടുകളില്‍ പൈനാപ്പിള്‍ വാങ്ങാറുണ്ട്. എന്നാല്‍ മാര്‍ക്കറ്റില്‍ നിന്ന് പഴുത്ത മികച്ച പൈനാപ്പിള്‍ തിരഞ്ഞെടുക്കുകയെന്നത് കുറച്ച് ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്. പലപ്പോഴും കടയിലുള്ളവര്‍ ചീഞ്ഞ പൈനാപ്പിളോ പഴുക്കാത്ത പൈനാപ്പിളോ തരുന്നു. ഇത്തരത്തില്‍ പറ്റിപ്പെടാതിരിക്കാന്‍ പൈനാപ്പിള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കിയാലോ? നിറം പൈനാപ്പിള്‍ പഴുത്തതാണോയെന്ന് അറിയുന്നതിന് ഏറ്റവും എളുപ്പമാര്‍ഗം അതിന്റെ നിറമാണ്. അധികം പച്ചനിറമില്ലാത്ത ഓറഞ്ച് നിറത്തിലുള്ള പൈനാപ്പിള്‍ തിരഞ്ഞെടുക്കുക. പുറംതോട് പൈനാപ്പിള്‍ വാങ്ങുന്നതിന് മുന്‍പ് അതിന്റെ പുറംതോട് അമര്‍ത്തി നോക്കുക. പഴുത്തതാണെങ്കില്‍…
Read More » -
മമ്മൂട്ടിക്കൊപ്പം 21 നായികമാര്‍; പുതിയ സിനിമയുടെ വിവരങ്ങള്‍ പുറത്ത്
കളങ്കാവല്‍; കൗതുകം ഉണര്‍ത്തുന്ന ടൈറ്റില്‍. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവല്‍’ എന്ന ചിത്രത്തില്‍ 21 നായികമാര്‍ കൂടിയുണ്ട്. രജിഷ വിജയന്‍, ഗായത്രി അരുണ്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് നായികമാര്‍. ആദ്യമായാണ് മമ്മൂട്ടി ചിത്രത്തില്‍ 21 നായികമാര്‍. മമ്മൂട്ടി ചിത്രത്തില്‍ രജീഷ വിജയന്‍ എത്തുന്നത് ആദ്യമാണ്. എന്നാല്‍ ‘വണ്‍’ സിനിമയില്‍ മമ്മൂട്ടിയോടൊപ്പം ഗായത്രി അരുണ്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ വ്യത്യസ്ത ഭാവം കാണുമെന്ന് ഉറപ്പ് നല്‍കുന്ന ഫസ്റ്റ് ലുക്ക്പോസ്റ്റര്‍ പുറത്തിറങ്ങിയതു മുതല്‍ കളങ്കാവലിനെ ഉറ്റുനോക്കുകയാണ് പ്രേക്ഷകര്‍. സിനിമയില്‍ മമ്മൂട്ടി പ്രതിനായക വേഷത്തിലും വിനായകന്‍ നായകനും എന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയരുകയും ചെയ്തു. മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്നു വിനായകന്‍, മമ്മൂട്ടി എന്ന പോസ്റ്റര്‍ പുറത്തിറങ്ങുകയും ചെയ്തതോടെ ആവേശം ഇരട്ടിച്ചു.മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത പ്രകടനത്തിനായി കാത്തിരിക്കൂ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയത്.മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ‘കളങ്കാവല്‍’. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കുറുപ്പ് ‘ സിനിമയുടെ എഴുത്തുകാരനാണ് ജിതിന്‍…
Read More »