LIFE

  • കൊച്ചിയിൽ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ ഐവിഎഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

    കൊച്ചി: വന്ധ്യതാ ചികിത്സാരംഗത്തെ പ്രമുഖ ശൃംഖലയായ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ (Seeds of Innocens) കൊച്ചി മരടിൽ പുതിയ ഐവിഎഫ് കേന്ദ്രം തുറന്നു. സിനിമാതാരം പ്രിയങ്ക നായർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നൈജർ, ചാഡ്, കാമറൂൺ എന്നീ രാജ്യങ്ങളിലെ സ്ഥാനപതിമാർ വിശിഷ്ടാതിഥികളായി സംബന്ധിച്ചു. സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ അത്യാധുനിക വന്ധ്യതാ ചികിത്സ ലഭ്യമാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ആധുനിക എംബ്രിയോളജി- ജനിറ്റിക് ലാബ് സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും കൊച്ചിയിലെ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. പത്ത് വർഷത്തിനുള്ളിൽ ഇരുപതിനായിരത്തോളം ദമ്പതികളുടെ മക്കളെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ പാരമ്പര്യവുമായാണ് സീഡ്‌സ് ഓഫ് ഇന്നസെൻസ് കേരളത്തിലെത്തുന്നത്. ചികിത്സാചെലവ് കുറയുന്നത് സാധാരണക്കാരായ ദമ്പതികൾക്ക് വലിയ ആശ്വാസമാകുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ പ്രിയങ്ക നായർ അഭിപ്രായപ്പെട്ടു. അത്യാധുനിക സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്നത് മെഡിക്കൽ ടൂറിസം രംഗത്ത് കേരളത്തിന് കൂടുതൽ കരുത്തേകുമെന്ന് ചടങ്ങിൽ പങ്കെടുത്ത നൈജർ സ്ഥാനപതി സദ സെയ്ദു പറഞ്ഞു. വന്ധ്യത വർധിച്ചുവരുന്ന സാഹചര്യത്തിൽ ഓരോ ദമ്പതികൾക്കും അനുയോജ്യമായ വ്യക്തിഗത ചികിത്സാ…

    Read More »
  • എസ്‌ഐആറില്‍ വോട്ട് ചോര്‍ന്നു; മഞ്ചേശ്വരത്ത് തോല്‍വി മണത്ത് ബിജെപി; വോട്ടുകള്‍ വെട്ടിപ്പോയി; യുഡിഎഫ് വോട്ടു ചേര്‍ത്തു; തോറ്റാല്‍ ആഭ്യന്തര കലഹം ഉറപ്പ്‌

    സംസ്ഥാനത്തെ എ ക്ലാസ് മണ്ഡലമായി ബിജെപി വിലയിരുത്തുന്ന മഞ്ചേശ്വരത്തെ എസ്ഐആര്‍ കണക്കുകളില്‍ നേതൃത്വത്തിന് ആശങ്കയെന്ന് റിപ്പോര്‍ട്ട്. വോട്ടര്‍ പട്ടികയിൽ നിന്ന് ബിജെപിവോട്ടുകൾ നഷ്ടമായതും, യുഡിഎഫ് കൂടുതൽ വോട്ടർമാരെ ചേർത്തതും തിരിച്ചടിക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. കനത്ത തോൽവി ഉണ്ടായാൽ ബിജെപിയിൽ  ആഭ്യന്തര കലഹത്തിനും അത് വഴിവച്ചേക്കും. കഴിഞ്ഞതവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 745 വോട്ടിനാണ് ജയം നഷ്ടമായത്. കേരളത്തിന്റെ അതിർത്തി  മണ്ഡലമായ മഞ്ചേശ്വരത്തു നിന്നും തങ്ങൾക്ക് അനുകൂലമായ 4000 ത്തോളം വോട്ടുകൾ എസ്ഐആറിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ടതായാണ് വിലയിരുത്തൽ. പല വോട്ടുകളും കർണാടകയിലേക്ക് ചേർക്കപ്പെട്ടു. മഞ്ചേശ്വരത്ത് ബിജെപി  പുതുതായി ചേർത്തത് ആകട്ടെ  8000 ത്തോളം വോട്ടുകൾ മാത്രം. എന്നാൽ യുഡിഎഫ് 12000 ത്തോളം വോട്ടുകൾ അധികമായി ഉൾപ്പെടുത്തി. ഈ കണക്കുകളാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. മഞ്ചേശ്വരത്ത് എസ്ഐആറിന്റെ ഭാഗമായി വോട്ടുചേർക്കുന്നതിൽ ജില്ല നേതൃത്വം വീഴ്ച വരുത്തിയതായാണ് സുരേന്ദ്രൻ പക്ഷത്തിന്റെ വിലയിരുത്തൽ. ജില്ലയുടെ ചുമതലയുള്ള സി.ശ്രീകൃഷ്ണകുമാർ കാസർകോഡ്  എത്തി നടത്തിയ മണ്ഡലം അവലോകന യോഗത്തിൽ ഈ അഭിപ്രായം ചില…

    Read More »
  • ‘ഏതാനും മാസങ്ങൾക്കുള്ളിൽ ലോകം ഭക്ഷ്യക്ഷാമത്താൽ ഉഴലും; മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്രത്താൽ വലയും ‘- യുഎൻ മുന്നറിയിപ്പ്

    ബാങ്കോക്ക്: യുഎസ്-ഇറാൻ യുദ്ധത്തിന്റെ ആഘാതങ്ങൾ മൂലം മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുമെന്ന് യുഎൻ വികസന വിഭാഗം മേധാവി അലക്സാണ്ടർ ഡി ക്രൂ. കർഷകർ കൃഷിയിറക്കുന്ന സമയത്തുതന്നെ ഇന്ധന, വളം വിതരണത്തിലുണ്ടായ തടസ്സങ്ങൾ ഇതിന് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് കപ്പലുകൾ തടയപ്പെട്ടത് മൂലം രൂക്ഷമായ വളം ക്ഷാമം കാർഷിക ഉൽപ്പാദനക്ഷമതയെ ഇതിനകം തന്നെ കുറച്ചിട്ടുണ്ടെന്ന് യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം അഡ്മിനിസ്ട്രേറ്റർ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്്തു. ഈ വർഷം അവസാനത്തോടെ വിളവെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്ന് മുൻ ബെൽജിയം പ്രധാനമന്ത്രി കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഏതാനും മാസങ്ങൾക്കുള്ളിൽ ഭക്ഷ്യക്ഷാമം അതിന്റെ പരമാവധിയിൽ എത്തും, അതിൽ നിങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല’-ഊർജ്ജക്ഷാമം, വിദേശത്തുനിന്നുള്ള പണമയക്കലിലെ കുറവ് എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രതിസന്ധികളെ പട്ടികപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ‘നാളെ യുദ്ധം അവസാനിച്ചാൽ പോലും, അതിന്റെ പ്രത്യാഘാതങ്ങൾ ഇതിനകം ഉണ്ടായിക്കഴിഞ്ഞു, അവ മൂന്ന് കോടിയിലധികം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നും കൂട്ടിച്ചേർത്തു. കൃഷിക്കാവശ്യമായ…

    Read More »
  • മാസങ്ങളായി ശമ്പളവും ആനുകൂല്യങ്ങളും ഇല്ല; കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ തൊഴിലാളി; ചര്‍ച്ചയ്ക്കു വഴങ്ങി രേവന്ത് റെഡ്ഡി; പണിമുടക്കില്‍ ആയിരക്കണത്തിന് ബസ് സര്‍വീസുകള്‍ നിലച്ചു

    ഹൈദരാബാദ്: തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (TGSRTC) നടത്തുന്ന അനിശ്ചിതകാല പണിമുടക്കിനിടെ ഒരു ഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നാലെ ചര്‍ച്ചയ്ക്കു സന്നദ്ധനായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ജീവനക്കാര്‍ സംയമനം പാലിക്കണമെന്നും അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ‘തീവ്രമായി ശ്രമിക്കുകയാണെന്നും’ അധികൃതര്‍ വ്യക്തമാക്കി. വാറങ്കല്‍ ജില്ലയിലെ നര്‍സാംപേട്ടില്‍ നിന്നുള്ള കെ. ശങ്കര്‍ ഗൗഡ് എന്ന ഡ്രൈവര്‍, ആര്‍ടിസിയെ സംസ്ഥാന സര്‍ക്കാരുമായി ലയിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കാത്തതിലും മറ്റ് 32 ആവശ്യങ്ങള്‍ നടപ്പാക്കാത്തതിലും പ്രതിഷേധിച്ചാണ് ആത്മഹത്യക്കു ശ്രമിച്ചത്. തുടര്‍ന്ന് അദ്ദേഹം സ്വന്തം ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വ്യാഴാഴ്ച നര്‍സാംപേട്ട് ബസ് സ്റ്റാന്‍ഡിന് മുന്നിലായിരുന്നു സംഭവം. ശമ്പള പരിഷ്‌കരണം, തൊഴില്‍ സുരക്ഷ, ശമ്പള കുടിശിക നല്‍കല്‍ തുടങ്ങിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയോടും ആര്‍ടിസി ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പൊള്ളലേറ്റ ഗൗഡിനെ വാറങ്കലിലെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. വാറങ്കലിലെ എംജിഎം ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.…

    Read More »
  • ബിജെപിയുടെ ‘ഡിറ്റക്ട്, ഡിലീറ്റ്, ഡീപോര്‍ട്ട്’ തന്ത്രം ഫലിച്ചോ? ബംഗാളിലെ റെക്കോഡ് പോളിംഗിലെ യഥാര്‍ഥ സൂചനയെന്ത്? എസ്‌ഐആര്‍ ഇഫക്ടില്‍ ആകെ വോട്ടര്‍മാര്‍ കുറഞ്ഞു; ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണത്തിലും 12 ശതമാനം കുറവ്

    കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 92 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തി റെക്കോഡ് പോളിംഗാണു നടന്നത്. ഇത് 2021-ലെ പോളിംഗ് ശതമാനത്തേക്കാള്‍ 10 ശതമാനം കൂടുതലാണ്. ‘സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍’ (എസ്‌ഐആര്‍) സമയത്ത് വോട്ടര്‍ പട്ടികയില്‍ നിന്ന് മരിച്ചവര്‍, താമസം മാറിയവര്‍, സ്ഥലത്തില്ലാത്തവര്‍, ഇരട്ടിപ്പുള്ളവര്‍ എന്നിവരെ ഒഴിവാക്കിയതിലൂടെ ആകെ വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞതും അതുവഴി പോളിംഗ് ശതമാനം ഉയര്‍ന്നതും മാത്രമല്ല ഇത് സൂചിപ്പിക്കുന്നത്; മറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആര്‍ പരിശോധന അതിജീവിച്ചവര്‍ ആവേശത്തോടെ വോട്ട് രേഖപ്പെടുത്തി എന്നതാണ് ഇതു കാട്ടുന്നത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും (ടിഎംസി) വെല്ലുവിളിയുയര്‍ത്തുന്ന ബിജെപിയും ഈ റെക്കോര്‍ഡ് പോളിംഗിനെ വിപരീത രീതികളിലാണ് വ്യാഖ്യാനിച്ചത്. തങ്ങള്‍ക്ക് അനുകൂലമായ ജനവിധിയാണിതെന്നും മറ്റേ കക്ഷിയുടെ അന്ത്യത്തിന്റെ തുടക്കമാണിതെന്നും ഇരുപക്ഷവും പ്രഖ്യാപിച്ചു. പോളിംഗ് ശതമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായെങ്കിലും, വോട്ട് ചെയ്തവരുടെ എണ്ണത്തില്‍ 2021-നെ അപേക്ഷിച്ച് 12 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്. താല്‍ക്കാലിക കണക്കുകള്‍ പ്രകാരം, 2021-നെ അപേക്ഷിച്ച് 152 മണ്ഡലങ്ങളിലായി…

    Read More »
  • ഇനിയെന്തൊക്കെ കാണാന്‍ കിടക്കുന്നു? കൂറ്റന്‍ കപ്പലുകളെ ഇറാന്‍ ബന്ദിയാക്കിയത് ഫാസ്റ്റ് അറ്റാക്കിംഗ് ബോട്ടുകളുടെ കൂട്ടം ഉപയോഗിച്ച്; ഈ നീക്കം പ്രതീക്ഷിച്ചില്ലെന്ന് ട്രംപ്; ഉടനടി ഉന്‍മൂലനം ചെയ്യുമെന്നും അവകാശവാദം; ഹോര്‍മൂസ് സമ്പൂര്‍ണ അടച്ചിടലിലേക്ക്

    ലണ്ടന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം രണ്ട് കണ്ടെയ്‌നര്‍ കപ്പലുകള്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ഉപയോഗിച്ചത് ചെറിയ വേഗതയേറിയ ബോട്ടുകളുടെ കൂട്ടം. ഇറാന്റെ നാവിക ഭീഷണി യുഎസ് സേന നിര്‍വീര്യമാക്കിയെന്ന വാദത്തെ തിരസ്‌കരിക്കുന്നതാണ് ഏറ്റവും പുതിയ സംഭവങ്ങളെന്നും വിദഗ്ധര്‍. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതകളിലൊന്ന് വീണ്ടും തുറക്കുന്നതില്‍ നേരിടുന്ന വെല്ലുവിളികളാണ് ഇതു വെളിപ്പെടുത്തുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇറാന്റെ പരമ്പരാഗത നാവികസേന വലിയതോതില്‍ നശിപ്പിക്കപ്പെട്ടെങ്കിലും, അവരുടെ ‘ഫാസ്റ്റ്-അറ്റാക്ക് ബോട്ടുകള്‍’ വലിയൊരു ഭീഷണിയായി കണക്കാക്കപ്പെട്ടിരുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കടലിടുക്കിന് പുറത്ത് സജ്ജീകരിച്ചിരിക്കുന്ന യുഎസ് ഉപരോധത്തിന് സമീപം അത്തരം ബോട്ടുകള്‍ വന്നാല്‍, കരീബിയനിലും പസഫിക്കിലും മയക്കുമരുന്ന് ബോട്ടുകളെന്ന് സംശയിക്കുന്നവയ്ക്ക് നേരെ യുഎസ് വ്യോമാക്രമണം നടത്തി കുറഞ്ഞത് 110 പേരെ കൊലപ്പെടുത്തിയ അതേ ‘കില്‍ സിസ്റ്റം’ ഉപയോഗിച്ച് അവയെ ‘ഉടനടി ഉന്മൂലനം ചെയ്യുമെന്ന്’ അദ്ദേഹം പറഞ്ഞു. ബോട്ടുകള്‍ നിരായുധരായ വലിയ വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നവ ആയിരുന്നില്ല. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് ഉപയോഗിക്കുന്ന ബോട്ടുകളെപ്പോലെ…

    Read More »
  • ക്ലാസ്, മാസ്…ചേട്ടന്‍! ആശ്ലേഷിച്ച് സൂര്യയും ബുംറയും; ഓടിയെത്തി ഹാര്‍ദിക്; വൈറല്‍ കാഴ്ച; മുംബൈയെ സ്വന്തം നാട്ടില്‍ അടിച്ചിരുത്തി സഞ്ജു

    വാങ്കഡെയില്‍ മുംബൈയ്ക്കായി ആര്‍ത്ത് വിളിച്ചവരെ സാക്ഷിയാക്കി ‘ചേട്ടന്‍റെ’ ആറാട്ടായിരുന്നു ഇന്നലെ. ചെന്നൈ സൂപ്പര്‍ കിങ്സിനെ ഒറ്റയ്ക്ക് തോളിയേറ്റി സഞ്ജു കൂറ്റന്‍ സ്കോറിലെത്തിക്കുകയായിരുന്നു. സഞ്ജു ഒറ്റയ്ക്ക് നേടിയത് 101 റണ്‍സ്, മുംബൈയുടെ ആകെ സ്കോര്‍ 104!  സെഞ്ചറി തികച്ച സഞ്ജുവിനെ അഭിനന്ദിക്കാന്‍ മുംബൈ താരങ്ങള്‍ ഓടിയെത്തിയ കാഴ്ചയാണ് ആരാധകരുടെ മനംകവരുന്നത്. സൂര്യകുമാര്‍ യാദവ് ഓടിയെത്തി സഞ്ജുവിനെ ആശ്ലേഷിച്ചു. സ‍ഞ്ജുവിന്‍റെ ‘അടിയേറ്റ’ ബുംറ കൈ കൊടുത്തപ്പോള്‍, ഹാര്‍ദിക് പാണ്ഡ്യ നിറഞ്ഞ ചിരിയോടെ തോളില്‍ തട്ടി അഭിനന്ദിക്കുകയും ചെയ്തു. 10 ഫോറും ആറ് സിക്സറുമടങ്ങുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിങ്സ്. 54 പന്തില്‍ നിന്നും 101 റണ്‍സ്. ഒരറ്റത്ത് ചെന്നൈ ബാറ്റര്‍മാര്‍ കൂടാരം കയറുമ്പോഴും മുംബൈയെ അവരുടെ നാട്ടില്‍ ഒട്ടും ഭയക്കുന്നില്ലെന്ന് സഞ്ജു തെളിയിച്ചുകൊണ്ടേയിരുന്നു. സീസണിലെ രണ്ടാമത്തെയും ഐപിഎല്‍ കരിയറിലെ അഞ്ചാമത്തെയും സെഞ്ചറിയാണ് സഞ്ജു ഇന്നലെ നേടിയത്.  26 പന്തില്‍ നിന്ന് സഞ്ജു അര്‍ധ സെഞ്ചറി നേടി. ലോകകപ്പ് ഫൈനലിലെ പ്രകടനത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു സഞ്ജുവിന്‍റെ ബാറ്റിങ്. ക്രിഷ്…

    Read More »
  • മുജ്തബയ്ക്ക് എന്തു പറ്റി? രാജ്യം നിയന്ത്രിക്കുന്നത് ‘ബോര്‍ഡ് ഓഫ് ജനറല്‍സ്’; പരിക്കുകള്‍ അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്; കൃത്രിമ കാല്‍ ഘടിപ്പിച്ചെന്നും സൂചന; എല്ലാം ഐആര്‍ജിസിയുടെ കൈയില്‍; സൈനിക ഭരണത്തിനു തുല്യം

    ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി രാജ്യം ഭരിക്കുന്നത് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിലെ (ഐആര്‍ജിസി) ജനറൽമാരെ ആശ്രയിച്ചെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ജനറൽമാരുടെ ബോര്‍ഡിന്‍റെ ഉപദേശത്തെ ആശ്രയിച്ചാണ് ഇറാനിലെ ഭരണമെന്നും ബോർഡിന്റെ ഡയറക്ടർ എന്ന നിലയിലാണ് മുജ്തബ പ്രവര്‍ത്തിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. ബോര്‍ഡാണ് കൂട്ടായി എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും ബോർഡ് അംഗങ്ങളുടെ ഉപദേശത്തെയും മാർഗനിർദേശത്തെയും മുജ്തബ വളരെയധികം ആശ്രയിക്കുന്നുണ്ടെന്നും മുൻ ഇറാനിയൻ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദിന്റെ സഹായിയും മുജ്തബ ഖമനയിയോട് അടുത്ത ബന്ധവുമുള്ള അബ്ദുൾറേസ ദാവാരി പറയുന്നു. മുജ്തബയുടെ സുരക്ഷ, യുഎസ്– ഇസ്രയേല്‍ ആക്രമണത്തിലേറ്റ പരുക്കുകൾ, ചികില്‍സ തുടങ്ങിയ വെല്ലുവിളികൾ രാജ്യത്തിന്‍റെ വിഷയങ്ങളില്‍ തീരുമാനമെടുക്കൽ ജനറൽമാരെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 28-ന് ഇറാനെതിരായ യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ മുജ്തബ ഖമനയിയുടെ പിതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് ശേഷം മുജ്തബ ഖമനയിയെ പൊതുവേദികളില്‍ കണ്ടിട്ടില്ല. ആക്രമണത്തില്‍ നിന്നും അദ്ദേഹം പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും, അദ്ദേഹത്തിന്‍റെ ഭാര്യയും മകനും കൊല്ലപ്പെട്ടിരുന്നു. മുജ്തബയെ ഇസ്രയേല്‍‌ ട്രാക്ക്…

    Read More »
  • വാഹനവില്‍പ്പനയെ ചൊല്ലി തര്‍ക്കം; കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊന്നു

    തിരുവനന്തപുരം കാട്ടാക്കടയില്‍ വാക്കുതര്‍ക്കത്തിന് പിന്നാലെ ‌യുവാവിനെ താക്കോല്‍കൊണ്ട് കുത്തിക്കൊന്നു. എള്ളുവിള സ്വദേശി രാഹുലാ(24)ണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ നെയ്യാര്‍ മെഡിസിറ്റിക്കടുത്ത് വച്ചാണ് സംഭവമുണ്ടായത്. വാഹന വിൽപ്പനയുമായി ബന്ധപ്പെട്ടും ഫോൺ വിളി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്ന പനയങ്കോട് സ്വദേശിയായ യുവാവിനെ കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. തർക്കത്തിനിടയിൽ തന്നെ ആരോ കുത്തിയെന്ന് രാഹുൽ വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്ന് സമീപത്തെ കടയുടമ സെയ്‌ദ് മനോരമ ന്യൂസിനോട് പറഞ്ഞു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. വിശദമായ അന്വേഷണം നടക്കുകയാണ്.

    Read More »
  • പാകിസ്ഥാനില്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം: ഇരകളില്‍ 75 ശതമാനവും ഹിന്ദുക്കള്‍; കടുത്ത മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ; കൂടുതല്‍ പേരും 14നും 18നും ഇടയിലുള്ളവര്‍

    യുഎന്‍: പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കുന്നെന്ന ഗുരുതരമായ ആശങ്ക ഉയര്‍ത്തി ഐക്യരാഷ്ട്ര സംഘടന. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് ഈ രീതി നിലനില്‍ക്കാന്‍ കാരണമാകുന്നുവെന്നും യുഎന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ മുന്നറിയിപ്പ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മിക്ക കേസുകളിലും ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ് ഇരകളാകുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. 2025-ല്‍ ഇരയായവരില്‍ 75 ശതമാനം പേര്‍ ഹിന്ദുക്കളും 25 ശതമാനം പേര്‍ ക്രിസ്ത്യാനികളുമാണ്. ഇതില്‍ 80 ശതമാനം സംഭവങ്ങളും സിന്ധ് പ്രവിശ്യയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 14-നും 18-നും ഇടയില്‍ പ്രായമുള്ള കൗമാരപ്രായക്കാരായ പെണ്‍കുട്ടികളാണ് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത്. ചില സന്ദര്‍ഭങ്ങളില്‍ അതിലും കുറഞ്ഞ പ്രായമുള്ള കുട്ടികളും ഇരയാകുന്നുണ്ട്. ‘മതത്തിലോ വിശ്വാസത്തിലോ ഉള്ള ഏതൊരു മാറ്റവും നിര്‍ബന്ധത്തിന് വഴങ്ങാതെ പൂര്‍ണ്ണമായും സ്വതന്ത്രമായിരിക്കണം. വിവാഹം പൂര്‍ണവും സ്വതന്ത്രവുമായ സമ്മതത്തോടെ ആയിരിക്കണം, എന്നാല്‍ ഇര ഒരു കുട്ടിയായിരിക്കുമ്പോള്‍ നിയമപരമായി ഇത് സാധ്യമല്ലെ’ന്നു വിദഗ്ധര്‍ പറഞ്ഞു. ഇരകള്‍ ശാരീരികവും ലൈംഗികവുമായ പീഡനങ്ങള്‍,…

    Read More »
Back to top button
error: