LIFE
-
പതിനേഴാമത് മണപ്പുറം മിന്നലൈ ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ചു
17-ാമത് മണപ്പുറം മിന്നലൈ ഫിലിം മീഡിയ അവാർഡുകൾ സമ്മാനിച്ചു. അവാർഡ് ജേതാക്കൾ മികച്ച സംവിധായകൻ – റോജിൻ തോമസ് (ഹോം) മികച്ച നടൻ – സൗബിൻ ഷാഹിർ (മ്യാവു , ഭീഷ്മ പർവ്വം) മികച്ച നടി – മഞ്ജു പിള്ള (ഹോം ) സംഗീത സംവിധായകൻ – ഹിഷാം അബ്ദുൾ വഹാബ് (ഹൃദയം) മികച്ച ഗായകൻ – വിമൽ റോയ് (ഹൃദയം) മികച്ച ഗായിക – ഭദ്ര റെജിൻ (ഹൃദയം) മികച്ച സഹനടൻ – ഷൈൻ ടോം ചാക്കോ (കുറുപ്പ്, ഭീഷ്മ പർവ്വം) മികച്ച സഹനടി – ഉണ്ണിമായ (ജോജി) മികച്ച ക്യാമറമാൻ – നിമിഷ് രവി (കുറുപ്പ്) മികച്ച തിരക്കഥ – ശ്യാംപുഷ്കർ (ജോജി) മികച്ച പിആർഒ ശിവപ്രസാദ് (പുഴു). മികച്ച ഓൺലൈൻ മീഡിയ കണ്ടന്റ് ക്രിയേറ്റർ – ഗോവിന്ദൻകുട്ടി (എ ബി സി മീഡിയ) ഇതിനോടൊപ്പം എഫ് എം ബി അവാർഡിന്റെ ഭാഗമായി ശ്രീമതി മഞ്ജു ബാദുഷയ്ക്ക് വി…
Read More » -
ആകാംഷയും പ്രതീക്ഷയും നിറച്ച് ‘സബാഷ് ചന്ദ്രബോസിൻ്റെ’ ട്രെയിലറെത്തി
ആഗസ്റ്റ് 5ന് റിലീസാവുന്ന ഫാമിലി കോമഡി ത്രില്ലർ സിനിമ സബാഷ് ചന്ദ്രബോസിൻ്റെ ട്രയിലർ ട്രെൻഡിങ്ങാവുന്നു. തമാശയും സസ്പെൻസും ഒരുപോലെ നിറഞ്ഞ രംഗങ്ങളുള്ള ട്രെയിലർ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തിൽ എത്തുന്ന ചിത്രം ദേശീയ അവാർഡ് ജേതാവ് വി സി അഭിലാഷാണ് സംവിധാനം ചെയ്യുന്നത്. ജോളിവുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമ്മിച്ച ചിത്രം ജുറാസിക് പാർക്ക് അടക്കമുള്ള വിദേശ സിനിമകൾ കേരളത്തിലെത്തിച്ച ക്യാപ്പിറ്റൽ സ്റ്റുഡിയോസ് ആണ് ചിത്രം തീയറ്ററുകളിൽ എത്തിയ്ക്കുന്നത്. 1980 കളിലെ തെക്കൻ കേരളത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൻ്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ശ്രീനാഥ് ശിവശങ്കരൻ സംഗീതം നൽകിയ ചിത്രത്തിലെ കാമുകിപ്പാട്ട് എന്ന പ്രണയ ഗാനം ട്രെൻഡിങിലും ഹിറ്റ് ചാർട്ടിലും ഇടം പിടിച്ചിരുന്നു. ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ആളൊരുക്കത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം…
Read More » -
“ഞാനീ രാജ്യത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നു. എന്റെ സിനിമ ബഹിഷ്കരിക്കാതെ എല്ലാവരും പോയി കാണണം” അപേക്ഷയുമായി ആമിര് ഖാന്
റിലീസിന് തയ്യാറെടുക്കവേ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് ആമിർ ഖാൻ നായകനായ ലാൽ സിങ് ഛദ്ദ എന്ന ചിത്രം. ചിത്രത്തിനെതിരെ ട്വിറ്ററിൽ ബോയ്കോട്ട് ലാൽ സിങ് ഛദ്ദ എന്ന ഹാഷ് ടാഗ് ക്യാമ്പെയിൻ ഉയർന്നിരിക്കുകയാണ്. തന്റെ ചിത്രം ബഹിഷ്കരിക്കരുത് എന്ന അഭ്യർത്ഥനയുമായി വന്നിരിക്കുകയാണ് ആമിർ ഖാൻ. ബോയ്കോട്ട് ബോളിവുഡ്, ബോയ്കോട്ട് ലാൽ സിങ് ഛദ്ദ, ബോയ്കോട്ട് ആമിർ ഖാൻ തുടങ്ങിയ ക്യാമ്പെയിനുകളിൽ താൻ ദുഃഖിതനാണെന്ന് ആമിർ മുംബൈയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യയെ ഇഷ്ടപ്പെടാത്തയാളാണ് താനെന്നുള്ള തരത്തിൽ ചിലർ വിശ്വസിക്കുന്നതിൽ ദുഃഖമുണ്ടെന്നും അതൊരിക്കലും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞാനീ രാജ്യത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നു. എന്റെ സിനിമ ബഹിഷ്കരിക്കാതെ എല്ലാവരും പോയി കാണണം.” ആമിർ പറഞ്ഞു. ഇതാദ്യമായല്ല ലാൽ സിങ് ഛദ്ദയ്ക്കുനേരെ ബഹിഷ്കരണാഹ്വാനം വരുന്നത്. മാസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തപ്പോഴും സമാനരീതിയിലുള്ള പ്രതികരണങ്ങൾ അണിയറപ്രവർത്തകർക്കുനേരെ ഉയർന്നിരുന്നു. 2015-ൽ നടത്തിയ ഒരഭിമുഖത്തിൽ നമ്മുടെ രാജ്യം വളരെ സഹിഷ്ണുതയുള്ളതാണെങ്കിലും ചിലർ വെറുപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ആമിർ പറഞ്ഞിരുന്നു.…
Read More » -
യുക്രൈന് സ്ത്രീകളുമായി സംസാരിക്കുകയും കുട്ടികള്ക്കൊപ്പം ചിത്രം വരച്ചും കളിച്ചും അഭയാര്ത്ഥികള്ക്കൊപ്പം പ്രിയങ്കാ ചോപ്ര
ബോളിവുഡ് താരം എന്നതിലുപരി യുനിസെഫ് ഗുഡ് വിൽ അംബാസഡർ കൂടിയാണ് പ്രിയങ്കാ ചോപ്ര. ഈയിടെ പോളണ്ടിൽ സന്ദർശനം നടത്തിയിരുന്നു അവർ. യുക്രൈനിലെ യുദ്ധസമാന സാഹചര്യങ്ങളിൽ നിന്ന് രക്ഷനേടി പോളണ്ടിലെത്തിയ അഭയാർത്ഥികളെ കാണാനായിരുന്നു ഈ സന്ദർശനം. ഇതിന്റെ ചിത്രങ്ങൾ അവർ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. അഭയാർത്ഥികൾക്കൊപ്പം താരം ഏറെനേരം ചെലവഴിച്ചു. സ്ത്രീകളുമായി സംസാരിക്കുകയും കുട്ടികൾക്കൊപ്പം ചിത്രം വരയ്ക്കാനും കളിക്കാനുമെല്ലാം ഒപ്പംചേർന്നു. ചിലകുട്ടികൾ അവരുടെ കളിപ്പാട്ടങ്ങൾ നടിക്ക് നൽകുകയും അവയ്ക്ക് തങ്ങൾ പ്രിയങ്കയുടെ പേരാണ് നൽകിയിരിക്കുന്നതെന്നും പറഞ്ഞു. ഇതിനിടയിൽ അഭയാർത്ഥികൾ പറഞ്ഞ അനുഭവകഥകൾ കേട്ട് പ്രിയങ്ക കരയുകയും ചെയ്തു. ഇതിന്റെ വീഡിയോ അവർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. View this post on Instagram A post shared by Priyanka (@priyankachopra) അതിർത്തി കടക്കുന്നവരിൽ 90% പേരും സ്ത്രീകളും കുട്ടികളുമാകുന്നു എന്നത് ഒരു യുദ്ധത്തിന്റെ വിനാശകരമായ യാഥാർത്ഥ്യമാണ് എന്ന് അവർ ഇൻസ്റ്റാഗ്രാമിൽ…
Read More » -
ഡയറ്റിലൂടെ എങ്ങനെ കൊളസ്ട്രോള് കുറയ്ക്കാം ?
മനുഷ്യ ശരീരത്തിന്റെ ശരിയായ പ്രവര്ത്തനത്തിന് പരിമിതമായ തോതില് ആവശ്യമുള്ള വസ്തുവാണ് കൊളസ്ട്രോള്. എന്നാല് ഇത് അധികമാകുമ്പോൾ രക്തധമനികളുടെ ഭിത്തികളില് ഒട്ടിപിടിച്ചും ബ്ലോക്ക് ഉണ്ടാക്കിയും പല വിധ പ്രശ്നങ്ങള് സൃഷ്ടിക്കുന്നു. ഹൃദ്രോഗം, പക്ഷാഘാതം എന്നിങ്ങനെ പലതരം രോഗസങ്കീര്ണതകളാണ് ഉയര്ന്ന കൊളസ്ട്രോള് ശരീരത്തിലുണ്ടാക്കുന്നത്. കൊളസ്ട്രോള് തോത് 240ല് ഉള്ള ഒരാള്ക്ക് 200ല് ഉള്ള ഒരാളെ അപേക്ഷിച്ച് ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് സ്പാനിഷ് ഹാര്ട്ട് ഫൗണ്ടേഷന് പറയുന്നു. ഉയര്ന്ന കൊളസ്ട്രോള് തോത് കുറയ്ക്കാന് സഹായിക്കുന്ന ആരോഗ്യപ്രദമായ ഭക്ഷണക്രമമാണ് ഡാഷ് ഡയറ്റെന്ന് യുഎസ് നാഷനല് ലൈബ്രറി ഓഫ് മെഡിസിനിലെ വിദഗ്ധര് ചൂണ്ടിക്കാണിക്കുന്നു. ഡയറ്ററി അപ്രോച്ചസ് ടു സ്റ്റോപ്പ് ഹൈപ്പര്ടെന്ഷന് എന്നതിന്റെ ചുരുക്കെഴുത്താണ് ഡാഷ്. രക്തസമ്മര്ദം നിയന്ത്രിക്കുന്നതിനുള്ള ഈ ഭക്ഷണക്രമ സമീപനങ്ങള് കൊളസ്ട്രോള് തോതും കുറയ്ക്കാന് സഹായിക്കുന്നതാണ്. പൊട്ടാസ്യം, കാല്സ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ ഭക്ഷണങ്ങളാണ് ഡാഷ് ഡയറ്റിന്റെ പ്രത്യേകത. സോഡിയം, സാച്ചുറേറ്റഡ് കൊഴുപ്പ്, അമിതമായ പഞ്ചസാര എന്നിവ ഈ ഭക്ഷണക്രമത്തില് പരിമിതപ്പെടുത്തുന്നു. പച്ചക്കറികളും പഴങ്ങളും ഹോള്…
Read More »