LIFE
-
മലൈക്കോട്ടൈ വാലിബന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ മോഹൻലാൽ കുടുംബത്തോടൊപ്പം ജപ്പാനിൽ അവധിയാഘോഷത്തിൽ
മലയാളി പ്രേക്ഷകരുടെ പ്രിയ താരം മോഹൻലാൽ അവധിയാഘോഷത്തിലാണ്. ജപ്പാനിലാണെന്ന കാര്യം മോഹൻലാൽ തന്നെയാണ് അറിയിച്ചത്. കുടുംബത്തോടൊപ്പമാണ് മോഹൻലാൽ തന്റെ അവധി ആഘോഷത്തിന് പോയിരിക്കുന്നത്. ജപ്പാനിൽ നിന്നുള്ള തന്റെയും ഭാര്യ സുചിത്രയുടെയും ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. ‘ദൃശ്യം 2’നു ശേഷം ജീത്തുവിന്റെ സംവിധാനത്തിൽ അഭിനയിക്കുന്ന ‘റാമി’ന്റെ ഫൈനൽ ഷെഡ്യൂൾ മോഹൻലാലിന് ഇനി പൂർത്തീകരിക്കാനുണ്ട്. പാരീസ്, ലണ്ടൻ എന്നിവടങ്ങളിലെ ലൊക്കേഷനുകളിലായി ഒരു മാസത്തെ ചിത്രീകരണം മാത്രമാണ് ഇനി ‘റാമിന്റേ’തായി ബാക്കിയുള്ളത്. ഓണം റിലിസ് ആയിരിക്കും ചിത്രം. തൃഷ നായികയായി അഭിനയിക്കുന്ന മോഹൻലാൽ ചിത്രത്തിൽ ഇന്ദ്രജിത്ത്, ദുർഗ കൃഷ്‍ണ, സിദ്ധിഖ്, അനൂപ് മേനോൻ, സുമൻ, സായ് കുമാർ, വിനയ് ഫോർട്ട് തുടങ്ങി ഒട്ടേറെ താരങ്ങൾ വേഷമിടുന്നു. View this post on Instagram A post shared by Mohanlal (@mohanlal) ‘മലൈക്കോട്ടൈ വാലിബനെ’ന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു പിന്നാലെയാണ് മോഹൻലാൽ ജപ്പാനിലേക്ക് പോയത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം…
Read More » -
മലയാളികളുടെ പ്രിയ താരം സംയുക്ത നായികയായ തെലിങ്ക് ചിത്രം ‘വിരൂപാക്ഷ’ ആദ്യ ദിവസം നേടിയത്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം സംയുക്ത നായികയായ ‘വിരൂപാക്ഷ’ കഴിഞ്ഞ ദിവസമാണ് പ്രദർശനത്തിന് എത്തിയത്. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാർത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലർ ചിത്രമായിട്ട് എത്തിയ ചിത്രം റിലീസ് ദിവസം 6.1 കോടി രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നത്. ‘വിരൂപാക്ഷ’ എന്ന ചിത്രം തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് 19.8 കോടി രൂപയും കർണാടകയിൽ നിന്ന് ഒരു കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് 50 ലക്ഷവും വിദേശത്ത് നിന്ന് 1.5 കോടിയും മറ്റ് ഭാഷകളിൽ നിന്ന് 2.2 കോടിയുമായി മൊത്തം 25 കോടിയോളമാണ് പ്രി- റിലീസ് ബിസിനസായി നേടിയിരിക്കുന്നത്. കാടിനോട് ചേർന്നുള്ള ഒരു ഗ്രാമത്തിൽ 1990 കാലഘട്ടത്തിൽ നടക്കുന്ന അത്യന്തം സംഭവബഹുലമായ കാര്യങ്ങൾ പറയുന്ന ‘വിരൂപാക്ഷ’യുടെ സംഗീത സംവിധാനം ലോകനാഥ് ആണ് നിർവഹിച്ചിരിക്കുന്നത്. ശ്യാം ദത്ത് ആണ് ഛായാഗ്രാഹണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായിട്ടെത്തുന്ന ‘വിരൂപാക്ഷ’യിൽ…
Read More » -
ഈദ് റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം കിസീ കാ ഭായ് കിസീ കി ജാന്‍ ആദ്യ ദിനത്തില്‍ നേടിയത്; കണക്കുകള്‍ പുറത്ത്
മുംബൈ: ബോളിവുഡിന് എന്നും വലിയ ചിത്രങ്ങൾ സമ്മാനിച്ച സീസണാണ് ഈദ്. വലിയ ഹൈപ്പുമായി എത്തി വിജയം കൊയ്യുന്ന ചിത്രങ്ങൾ ബോളിവുഡ് പ്രേക്ഷകർക്കായി ഈദിന് എത്തിക്കാറുള്ളത് സൽമാൻ ഖാനാണ്. ഒരിടവേളയ്ക്കു ശേഷമാണ് മറ്റൊരു സൽമാൻ ഖാൻ ചിത്രം ഈദ് റിലീസ് ആയി തിയറ്ററുകളിൽ എത്തിയിരിക്കുന്നത്. ഫർഹാദ് സാംജി സംവിധാനം ചെയ്തിരിക്കുന്ന കിസീ കാ ഭായ് കിസീ കി ജാൻ ആണ് ആ ചിത്രം. ലോകമെമ്പാടുമായി 5700 ൽ അധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം ആരംഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിൻറെ ആദ്യ ദിന പ്രതികരണങ്ങളാണ് ട്വിറ്ററിൽ നിറയെ. ഒന്നുകിൽ വമ്പൻ ഹിറ്റ്, പരാജയപ്പെടുന്നപക്ഷം വൻ പരാജയം ഇങ്ങനെ രണ്ട് തരത്തിലാണ് ഇന്ന് സിനിമയുടെ ബോക്സ് ഓഫീസ് വിജയ പരാജയങ്ങൾ. എന്തായാലും പരാജയ വഴിയേ നീങ്ങില്ല കിസീ കാ ഭായ് കിസീ കി ജാൻ എന്നാണ് ആദ്യദിന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ ചിത്രത്തിൻറെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ‘കിസി കാ ഭായ് കിസി കി…
Read More » -
കെ.കെ ശൈലജയുടെ ജീവിതകഥ, ‘മൈ ലൈഫ് അസ് എ കോമ്രേഡ്’ പുസ്തകരൂപത്തിൽ ഇറങ്ങുന്നു
കെ.കെ ശൈലജയുടെ ജീവിതകഥ മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ജീവിതരേഖ പുസ്തകരൂപത്തിൽ ഇറങ്ങുന്നു. ‘മൈ ലൈഫ് അസ് എ കോമ്രേഡ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം കൊകോബ്ലു റീട്ടെയിലും ആമസോണും ചേർന്നാണ് വിൽപനയ്ക്ക് എത്തിക്കുന്നത്. മെയ് നാല് മുതൽ ആമസോണിലും കിൻഡിൽ പതിപ്പായും ‘മൈ ലൈഫ് അസ് എ കോമ്രേഡ്’ ലഭ്യമാകും. കെ.കെ ശൈലജയും മഞ്ജു സാറ രാജനും ചേർന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്. കൊവിഡ് മഹാമാരിയുടെ ആദ്യ ഘട്ടം വിദഗ്ദമായി കൈകാര്യ ചെയ്ത ആരോഗ്യമന്ത്രിയെന്ന നിലയിലാണ് ആഗോളതലത്തിൽ കെ.കെ ശൈലജ അറിയപ്പെട്ടത്. കുട്ടിക്കാലത്ത് ലജ്ജയും ഭയവും ഉള്ള പെൺകുട്ടിയായിരുന്നു താനെന്ന് കെ കെ ശൈലജ പറയുന്നു. സ്കൂൾ ടീച്ചറായി പ്രവർത്തിച്ചത്, പിൽക്കാലത്ത് രാഷ്ട്രീയത്തിലും ആരോഗ്യമന്ത്രിയെന്ന നിലയിലും നന്നായി പ്രവർത്തിക്കാൻ സഹായിച്ചുവെന്നും അവർ പറയുന്നു. ലോകത്തെ ഭയപ്പെടുത്തിയ രണ്ട് പകർച്ചവ്യാധികളെ ആരോഗ്യമന്ത്രിയെന്ന നിലയിൽ വിദഗ്ദമായി കൈകാര്യം ചെയ്ത അനുഭവങ്ങൾ പുസ്തകത്തിൽ വിശദമായി കെ.കെ ശൈലജ പങ്കുവെക്കുന്നുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കേരളത്തെക്കുറിച്ച് അവർ പറയുന്നുണ്ട്. അതിൽ…
Read More » -
വേനൽക്കാലമല്ലേ, പൈനാപ്പിള്‍ കഴിക്കൂ: പോഷക സമൃദ്ധം, ഔഷധസമ്പുഷ്ടം; ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങി അസംഖ്യം അസുഖങ്ങൾ പറപറക്കും
ആരോഗ്യം വേനല്‍ക്കാലത്ത് ഉറപ്പായും ആശ്രയിക്കാവുന്ന ഒരു പഴമാണ് പൈനാപ്പിള്‍. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കും എന്നുമാത്രമല്ല ധാരാളം പോഷകങ്ങള്‍ അടങ്ങിയ പൈനാപ്പിള്‍ ആരോഗ്യത്തിന് ഏറെ നല്ലതുമാണ്. പൈനാപ്പിള്‍ കഴിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്തി ശരീരത്തെ ആരോഗ്യത്തോടെ കാക്കാന്‍ സഹായിക്കും. അതുമാത്രമല്ല പൈനാപ്പിളില്‍ നിന്ന് ലഭിക്കുന്ന കാല്‍ഷ്യം പേശി വേദന അകറ്റുകയും ചെയ്യും. പൈനാപ്പിള്‍ ധാരാളം നാരുകള്‍ അടങ്ങിയ പഴമാണ്, അതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കും. പൈനാപ്പിള്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കും, മാത്രമല്ല പൊണ്ണത്തടി പോലുള്ള പ്രശ്‌നങ്ങളെയും അകറ്റാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ വേനല്‍ക്കാലത്ത് പൈനാപ്പിള്‍ കഴിക്കുന്നത് ഇതിന് സഹായിക്കും. ഇത് വയറിലെ കൊഴുപ്പടക്കം കുറയ്ക്കും. പൈനാപ്പിള്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. വേനല്‍ക്കാലത്ത് പലരെയും അലട്ടുന്ന പ്രശ്‌നമാണ് ഓക്കാനം, മനം മറിച്ചില്‍, ഛര്‍ദ്ദി തുടങ്ങിയവ. പൈനാപ്പിള്‍ കഴിക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. വേനല്‍ക്കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച്…
Read More » -
വേനൽക്കാല രോഗങ്ങൾ സൂക്ഷിക്കുക, ഔഷധങ്ങൾ അരികിൽ തന്നെ ഉണ്ട്
വേനൽക്കാല രോഗങ്ങൾ വേനല്‍ചൂട് ക്രമാതീതമായി ഉയരുകയാണ്. ഈ കൊടുംചൂടില്‍ വിവിധ ചര്‍മ്മ പ്രശ്നങ്ങള്‍ അലട്ടാം. ചൊറിച്ചില്‍, തിണര്‍പ്പ് അങ്ങനെ പലതും. ചര്‍മ്മ പ്രശ്നങ്ങൾ ചികിത്സിക്കുന്നതിനുള്ള ഏറ്റവും മികച്ച ഔഷധസസ്യങ്ങളിലൊന്നാണ് ചന്ദനം. കാരണം ഇത് ചര്‍മ്മ രോഗങ്ങളെ ശമിപ്പിക്കുകയും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ളതുമാണ്. ചന്ദനപ്പൊടി വെള്ളത്തിലോ അല്ലെങ്കില്‍ റോസ് വാട്ടറിലോ മിക്സ് ചെയ്ത് ചര്‍മ്മത്തില്‍ പുരട്ടുക. കറ്റാര്‍വാഴ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ട ആയുര്‍വേദ സസ്യമാണ്. ചുണങ്ങിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും. മുള്‍ട്ടാണി മിട്ടിയില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇതും ചൂട് കാല രോഗങ്ങളെ കുറയ്ക്കാന്‍ സഹായിക്കുന്നു. മുള്‍ട്ടാണി മിട്ടി റോസ് വാട്ടര്‍ ചേര്‍ത്ത് ചര്‍മ്മത്തിലിടുക. ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റുന്നതിന് സഹായകമാണ്. വെള്ളരിക്കയില്‍ ഫ്ലേവനോയ്ഡുകളും ടാന്നിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ചുണങ്ങു ഒഴിവാക്കാന്‍ സഹായിക്കുന്നു. വെള്ളരിക്ക പേസ്റ്റും തേനും റോസ് വാട്ടറും ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. 30 മിനിറ്റ് നേരം ചര്‍മ്മത്തില്‍ പുരട്ടുക. തുളസിയിലെ സംയുക്തങ്ങള്‍ ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.…
Read More » -
ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സിരീസ് കേരള ക്രൈം ഫയൽസിൻറെ ഫസ്റ്റ് ലുക്ക് പുറത്ത്
മലയാളത്തിലെ തങ്ങളുടെ ആദ്യ വെബ് സിരീസ് ആയ കേരള ക്രൈം ഫയൽസിൻറെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. ഷിജു, പാറയിൽ വീട്, നീണ്ടകര എന്നാണ് ആദ്യ സീസണിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റരിൽ കൊടുത്തിരിക്കുന്ന ടൈറ്റിൽ. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലാലിൻറെയും അജു വർഗീസിൻറെയും കഥാപാത്രങ്ങളും ഈ പോസ്റ്ററിൽ ഉണ്ട്. എന്നാൽ ഉടൻ വരും എന്നല്ലാതെ സ്ട്രീമിംഗ് തീയതി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രഖ്യാപിച്ചിട്ടില്ല. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സിരീസ് കാണാനാവും. പേര് സൂചിപ്പിക്കുന്നതുപോലെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ഈ സിരീസ് കഴിഞ്ഞ മാസമാണ് പ്രഖ്യാപിക്കപ്പെട്ടത്. മലയാളത്തിലെ ഏറ്റവും വലിയ വെബ് സിരീസ് എന്ന് അണിയറക്കാർ വിശേഷിപ്പിക്കുന്ന സിരീസിന്റെ ഓരോ സീസണിലും തികച്ചും വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളാവും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക. പൂർണ്ണമായും കേരളീയ പശ്ചാത്തലത്തിലാണ് ഓരോ കഥകളും അവതരിപ്പിക്കുക. ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥയ്ക്കൊപ്പം പ്രേക്ഷകരെ ആവേശത്തിലേക്കുയർത്തുന്ന വേറിട്ട അഭിനയ മുഹൂർത്തങ്ങളും നിറയുന്നതാണ്…
Read More » -
മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെല്‍വൻ’ രണ്ടാഭാഗത്തിന് വമ്പൻപ്രചാരണങ്ങൾ; യുകെയിലെ ദൃശ്യങ്ങള്‍
മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെല്‍വൻ’ രാജ്യത്തിന് പുറത്തും ശ്രദ്ധയാകര്‍ഷിച്ചിരുന്നതാണ്. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെല്‍വന്റെ’ രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘പൊന്നിയിൻ സെല്‍വന്റെ’ ഓരോ അപ്‍ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘പൊന്നിയിൻ സെല്‍വൻ’ രണ്ടാം ഭാഗത്തിന്റ യുകെയിലെ പ്രമോഷനായി ഒരുക്കിയ മൊബൈല്‍ വീഡിയോ വാളിന്റെ ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘പൊന്നിയിൻ സെല്‍വനി’ലെ കഥാപാത്രങ്ങളായ ‘ആദിത്യ കരികാലന്റെ’യും ‘നന്ദിനി’യുടെയും കുട്ടിക്കാലം ദൃശ്യവത്‍കരിക്കുന്ന ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇളങ്കോ കൃഷ്‍ണന്റെ വരികള്‍ ഹരിചരണാണ് ചിത്രത്തിനായി പാടിയിരിക്കുന്നത്. ശക്തിശ്രീ ഗോപാലൻ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം നേരത്തെ പുറത്തുവിട്ടിരുന്നത് ഹിറ്റായിരുന്നു. ‘വീര രാജ വീര’ എന്ന ഒരു ഗാനം കെ എസ് ചിത്രയും ശങ്കര്‍ മഹാദേവനും ഹരിണിയും ആലപിച്ചതും സത്യപ്രകാശ്, ഡോ. നാരായണൻ, ശ്രീകാന്ത് ഹരിഹരൻ, നിവാസ്, അരവിന്ദ് ശ്രീനിവാസ്, ശെൻബഗരാജ്, ടി എസ് അയ്യപ്പൻ എന്നിവര്‍ ആലപിച്ച ‘ശിവോഹം’ എന്ന ഗാനവും…
Read More » -
പ്രമേഹം എന്ന നിശബ്ദ കൊലയാളി: രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന് പിന്നിലെ 6 കാരണങ്ങള്‍ അറിഞ്ഞിരിക്കുക
രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്ന ചില ഘടകങ്ങള്‍ എന്തൊക്കെ എന്ന് അറിയാം. സൂര്യതാപം സൂര്യതാപം മൂലമുണ്ടാകുന്ന നിര്‍ജ്ജലീകരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് കൂടുതല്‍ വിയര്‍ക്കുന്നതിന് കാരണമാകുന്നു. ഇത് കരള്‍ കൂടുതല്‍ ഗ്ലൂക്കോസോ പഞ്ചസാരയോ സ്രവിക്കുകയും ഇന്‍സുലിന്‍ സംവേദനക്ഷമത കുറയ്ക്കുകയും ചെയ്യുന്നു. അതിനാല്‍, സൂര്യതാപത്തിന്റെ അസ്വസ്ഥത പിരിമുറുക്കത്തിലേക്ക് നയിക്കാനും സമ്മര്‍ദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ധ ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. കാപ്പിയും കൃത്രിമ മധുരപലഹാരങ്ങളും കാപ്പിയും കൃത്രിമ മധുരപലഹാരങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്ന മറ്റ് ഘടകങ്ങളാണ്. പഞ്ചസാരയില്ലാതെ കാപ്പി കഴിച്ചാലും, കഫീന്‍ ചില ആളുകളുടെ ശരീരത്തില്‍ സ്വയം പഞ്ചസാര ഉത്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കും. ഉറക്കം ഒരു രാത്രി മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ പോലും ശരീരം ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രീതിയെ ദോഷകരമായി ബാധിക്കും. ഉറക്കക്കുറവ്, പൂര്‍ണ്ണത അനുഭവപ്പെടാന്‍ നമ്മെ സഹായിക്കുന്ന ഹോര്‍മോണായ ലെപ്റ്റിന്റെ അളവ് കുറയുന്നതിനും വിശപ്പിന്റെ ഹോര്‍മോണായ ഗ്രെലിന്‍ അളവ് ഉയരുന്നതിനും കാരണമാകുന്നു. പ്രഭാതഭക്ഷണം പ്രഭാതഭക്ഷണം…
Read More » -
പുളിപ്പിച്ച ഭക്ഷണം: കൂടുതല്‍ പോസിറ്റീവ് ആകും, തലച്ചോറിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനും ഉത്തമം
ആരോഗ്യം സമ്മര്‍ദ്ദങ്ങളെ അകറ്റിനിര്‍ത്താനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും കഴിക്കുന്ന ഭക്ഷണത്തില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ സഹായിക്കും. ഭക്ഷണക്രമവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുകയാണ് പുതിയ ഒരു പഠനം. പുളിപ്പിച്ച ഭക്ഷണം കഴിക്കുന്നത് കൂടുതല്‍ പോസിറ്റീവ് ആകാനും തലച്ചോറിന്റെയും മനസ്സിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് ഈ പഠനങ്ങൾ പറയുന്നത്. പുളിപ്പിച്ച് തയ്യാറാക്കിയ ഏകദേശം 200ഓളം വിഭവങ്ങള്‍ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. പഠനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഇവ കുടലിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയെന്ന് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുന്നത് തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പുളിപ്പിച്ച ഭക്ഷണം ശരീരത്തിന് ആവശ്യമായ ബാക്ടീരിയകള്‍ നല്‍കുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുമെന്ന് മാത്രമല്ല മാനസികാവസ്ഥ മെച്ചെപ്പെടുത്താനും സമ്മര്‍ദ്ദം കുറയ്ക്കാനും നേരിട്ട് സ്വാധീനം ചെലുത്തും. പുളിപ്പിച്ച ഭക്ഷണങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന സെറാടോണിന്‍ ഉത്പാദിപ്പിക്കുന്ന അമിനോ ആസിഡായ ട്രിപ്‌റ്റോഫാന്റെ ഉറവിടമാണ്. കൂടാതെ പുളിപ്പിച്ച ഭക്ഷണങ്ങളില്‍…
Read More »