LIFEMovie

മലൈക്കോട്ടൈ വാലിബന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ മോഹൻലാൽ കുടുംബത്തോടൊപ്പം ജപ്പാനിൽ അവധിയാഘോഷത്തിൽ

ലയാളി പ്രേക്ഷകരുടെ പ്രിയ താരം മോഹൻലാൽ അവധിയാഘോഷത്തിലാണ്. ജപ്പാനിലാണെന്ന കാര്യം മോഹൻലാൽ തന്നെയാണ് അറിയിച്ചത്. കുടുംബത്തോടൊപ്പമാണ് മോഹൻലാൽ തന്റെ അവധി ആഘോഷത്തിന് പോയിരിക്കുന്നത്. ജപ്പാനിൽ നിന്നുള്ള തന്റെയും ഭാര്യ സുചിത്രയുടെയും ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.

‘ദൃശ്യം 2’നു ശേഷം ജീത്തുവിന്റെ സംവിധാനത്തിൽ അഭിനയിക്കുന്ന ‘റാമി’ന്റെ ഫൈനൽ ഷെഡ്യൂൾ മോഹൻലാലിന് ഇനി പൂർത്തീകരിക്കാനുണ്ട്. പാരീസ്, ലണ്ടൻ എന്നിവടങ്ങളിലെ ലൊക്കേഷനുകളിലായി ഒരു മാസത്തെ ചിത്രീകരണം മാത്രമാണ് ഇനി ‘റാമിന്റേ’തായി ബാക്കിയുള്ളത്. ഓണം റിലിസ് ആയിരിക്കും ചിത്രം. തൃഷ നായികയായി അഭിനയിക്കുന്ന മോഹൻലാൽ ചിത്രത്തിൽ ഇന്ദ്രജിത്ത്, ദുർഗ കൃഷ്‍ണ, സിദ്ധിഖ്, അനൂപ് മേനോൻ, സുമൻ, സായ് കുമാർ, വിനയ് ഫോർട്ട് തുടങ്ങി ഒട്ടേറെ താരങ്ങൾ വേഷമിടുന്നു.

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

Signature-ad

‘മലൈക്കോട്ടൈ വാലിബനെ’ന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു പിന്നാലെയാണ് മോഹൻലാൽ ജപ്പാനിലേക്ക് പോയത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതിനാൽ ആരാധകർ കാത്തിരിക്കുന്നതാണ് ‘മലൈക്കോട്ടൈ വാലിബൻ’. ഏറ്റവും ചർച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി അഭിനയിക്കുന്നുവെന്നത്. രാജസ്‍ഥാനിലായിരുന്നു മോഹൻലാൽ ചിത്രത്തിന്റെ ചിത്രീകരണം.

‘സ്‍ഫടിക’മാണ് മോഹൻലാലിന്റേതായി ഒടുവിൽ റിലീസായത്. മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘സ്‍ഫടികം’ റീ മാസ്റ്റർ ചെയ്‍ത് വീണ്ടും റിലീസ് ചെയ്യുകയായിരുന്നു. പുതിയ സാങ്കേതിക സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങൾ വരുത്താതെ സിനിമ പുനർനിർമിച്ചായിരുന്നു റീ റിലീസ് ചെയ്‍തത്. ഭദ്രൻ ആണ് ചിത്രത്തിന്റെ സംവിധാനം. ‘ആടു തോമ’ എന്ന കഥാപാത്രമായിട്ടായിരുന്നു മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചു. തിലകനും കെപിഎസി ലളിതയുമായിരുന്നു ചിത്രത്തിൽ മോഹൻലാലിന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത്. റീ റിലീസിലും ഭദ്രന്റെ മോഹൻലാൽ ചിത്രം ഒരു ചരിത്രമായിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

Back to top button
error: