LIFEMovie

യുവ താരങ്ങളായ മാത്യുവും നസ്‍ലെനും പ്രധാന വേഷങ്ങളിലെത്തുന്ന നെയ്‍മര്‍ റിലീസ് പ്രഖ്യാപിച്ചു

ലയാളത്തതിന്റെ യുവ താരങ്ങളായ മാത്യു തോമസും നസ്‍ലെനും പ്രധാന വേഷങ്ങളിലെത്തുന്ന നെയ്‍മർ ആരാധകർ കാത്തിരിക്കുന്നതാണ്. സുധി മാഡിസണാണ് ‘നെയ്‍മർ’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സുധി മാഡിസണിന്റേതാണ് ചിത്രത്തിന്റെ കഥയും. നെയ്‍മർ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.

മാത്യു, നസ്‍ലെൻ എന്നിവർക്ക് പുറമേ വിജയരാഘവൻ, ജോണി ആന്റണി തുടങ്ങിയവരും ‘നെയ്‍മർ’ എന്ന പുതിയ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു ‘നെയ്‍മർ’ മെയ് 12ന് റിലീസ് ചെയ്യും . ഷാൻ റഹ്‌മാന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിൽ ഒൻപതു ഗാനങ്ങളുമുണ്ടെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആൽബി ആന്റണിയാണ്. ‘നെയ്‍മർ’ എന്ന ചിത്രത്തിന്റെ ശബ്‍ദമിശ്രണം ദേശീയ പുരസ്‌കാര ജേതാവ് വിഷ്‍ണു ഗോവിന്ദ് ആണ്.

Signature-ad

‘നെയ്‍മർ’ എന്ന പേര് ഫുട്‌ബോളുമായി അടുത്തുനിൽക്കുന്നുണ്ടെങ്കിലും ഇതൊരു മുഴുനീള ഫുട്‌ബോൾ ചിത്രമല്ലെന്നാണ് സംവിധായകൻ സുധി മാഡിസൺ തന്നെ പറഞ്ഞിട്ടുണ്ട്. മലയാളവും തമിഴും ഇടകലർന്ന കഥാ പശ്ചാത്തലത്തിൽ പ്രായ ദേശഭാഷ അതിർവരമ്പുകളില്ലാതെ ആർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമാണ് ‘നെയ്‍മർ’. ‘ഓപ്പറേഷൻ ജാവ’യ്ക്ക് ശേഷം പദ്‍മ ഉദയ് നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയമുണ്ട് നെയ്‍മറിന്. നൗഫൽ അബ്‌ദുള്ളയാണ് ‘നെയ്‍മറി’ന്റെ ചിത്രസംയോജനം.

നിമേഷ് താനൂർ കലാസംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘നെയ്‍മർ’. ഫീനിക്സ് പ്രഭുവാണ് ചിത്രത്തിന്റെ ആക്ഷൻ കോറോയോഗ്രഫി നിർവഹിക്കുന്നത്. മഞ്ജുഷ രാധാകൃഷ്‍ണനാണ് ‘നെയ്‍മർ’ എന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം നിർവഹിക്കുന്നത്. മേക്കപ്പ് രഞ്ജിത്ത് മണലിപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, എക്‌സിക്യുട്ടിവ് പ്രൊഡ്യൂസർ ഉദയ് രാമചന്ദ്രൻ, വിഫ്എക്സ് ഡിജിറ്റൽ ടർബോ മീഡിയ, സ്റ്റിൽസ് ജസ്റ്റിൻ ജെയിംസ് എന്നിവരുമാണ് ‘നെയ്‍മർ’ എന്ന ചിത്രത്തിന്റെ മറ്റ് പ്രവർത്തകർ.

Back to top button
error: