നടൻ ബാല കരൾമാറ്റ ശസ്‍ത്രക്രിയ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കുന്നു എന്ന സൂചനകളുമായി ഭാര്യ എലിസബത്ത് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. നേരത്തെ ഒരു ഫോട്ടോ ബാല തന്നെ പങ്കുവെച്ചിരുന്നു. എന്തായാലും പുതിയ വീഡിയോയും പുറത്തുവന്നതോടെ ആരാധകർ സന്തോഷത്തിലാണ്.
നടൻ ബാലയ്‍ക്കൊപ്പം താനുമുള്ള വീഡിയോ ആണ് എലിസബത്ത് പങ്കുവെച്ചിരിക്കുന്നത്. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേർന്നായിരുന്ന ബാല തന്റെ ഫോട്ടോ പങ്കുവെച്ചിരുന്നത്. ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷം ആയിരിക്കും ബാല വീട്ടിലേക്ക് മടങ്ങുക എന്നായിരുന്നു റിപ്പോർട്ട്. ബാലയുടെ പുതിയ വീഡിയോ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ ഇപ്പോൾ.
https://youtu.be/HLBd73f45u0
മാർച്ച് ആദ്യവാരമാണ് ആദ്യം ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളിൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു ബാല. ഇതിന് ഒരാഴ്‍ച മുൻപ് കരൾരോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു. ആ സമയത്ത് ആരോഗ്യ സ്ഥിതി മോശം ആയിരുന്നുവെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെടുകയും തുടർന്ന് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുകയും ആയിരുന്നു.
‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല ബിഗ് സ്ക്രീനിൽ എത്തുന്നത്. നടൻ ബാലയുടെ ആദ്യ മലയാള ചിത്രം ‘കളഭം’ ആണ്. മമ്മൂട്ടിയോടൊപ്പം ‘ബിഗ് ബി’യിൽ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ‘പുതിയ മുഖം’, ‘അലക്സാണ്ടർ ദി ഗ്രേറ്റ്’, ‘ഹീറോ’, ‘വീരം’ തുടങ്ങിവയാണ് ബാല പ്രധാന വേഷങ്ങളിൽ എത്തിയവയിൽ പ്രധാനപ്പെട്ടവ. നായകനായും സഹനടനായും വില്ലനായും ബാല തിളങ്ങുകയും ശ്രദ്ധയാകർഷിക്കുകയും ചെയ്‍തു. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘ഷെഫീക്കിന്റെ സന്തോഷം’ ആണ് ബാലയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്‍തത്. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്‍തത്.