LIFELife Style

നടി നവ്യ നായര്‍ ആശുപത്രിയില്‍; സന്ദര്‍ശിച്ച് സെല്‍ഫിയെടുത്ത് നിത്യാ ദാസ്

കൊച്ചി: നടി നവ്യ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവ്യനായരെ നേരിട്ട് കണ്ട് സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ സുഹൃത്തായ നടി നിത്യ ദാസ് എത്തിയിരുന്നു. നവ്യയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന ചിത്രം നിത്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റും ചെയ്തു. ഭക്ഷ്യവിഷബാധമൂലമാണ് ആശുപത്രിയിലെത്തിയതെന്നും പേടിക്കേണ്ടതായി യാതൊന്നുമില്ലെന്നും നടിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

പുതിയ ചിത്രമായ ‘ജാനകി ജാനേ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ തിയറ്ററുകളില്‍ നേരിട്ടെത്തി നവ്യ പ്രേക്ഷകരുമായി സംവദിക്കുന്നുണ്ടായിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നവ്യയ്ക്ക് അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥത ഉണ്ടാകുന്നത്. ആരോഗ്യ പ്രശ്നങ്ങളാല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എത്താന്‍ സാധിക്കില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ നടി അപ്പോള്‍ തന്നെ അറിയിക്കുകയും ചെയ്തു.

Signature-ad

ആരോഗ്യം വീണ്ടെടുത്താലുടന്‍ വീണ്ടും പ്രമോഷനുമായി രംഗത്തിറങ്ങാന്‍ തന്നെയാണ് നവ്യയുടെ തീരുമാനം. അനീഷ് ഉപാസന സംവിധാനം ചെയ്ത ‘ജാനകി ജാനേ’ മികച്ച പ്രതികരണം നേടി തിയറ്റുകളില്‍ മുന്നേറുകയാണ്. അനീഷ് ഉപാസന തന്നെ തിരക്കഥ രചിച്ച ജാനകി ജാനേയുടെ കഥ നടക്കുന്നത് ഇരിങ്ങാലക്കുട, കാറളം, കൊടുങ്ങല്ലൂര്‍ പ്രദേശങ്ങളിലാണ്. ഹൃദ്യമായ ഒരു കുടുംബ കഥ പറയുന്ന ചിത്രമാണ് ജാനകി ജാനേ. തികച്ചും സാധാരണക്കാരുടെ ജീവിതത്തിലൂടെ ഭാര്യാ ഭര്‍ത്തൃ ബന്ധത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുകയാണ് ഈ ചിത്രം. സൈജു കുറുപ്പും നവ്യാ നായരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: