LIFE
-
ദിലീഷ് പോത്തനും ഒരുകൂട്ടം പുതുമുഖ താരങ്ങളും അണിനിരക്കുന്ന നിഗൂഢതകൾ നിറച്ച ‘ഒ.ബേബി’യുടെ ട്രെയിലര്‍ പുറത്തു; ചിത്രം ഈ വെള്ളിയാഴ്ച്ച റിലീസിന്
രഞ്ജൻ പ്രമോദിന്റെ സംവിധാനത്തിലുള്ള ‘ഒ.ബേബി’യുടെ ട്രെയിലർ പുറത്തുവിട്ടു. ദിലീഷ് പോത്തനും ഒരുകൂട്ടം പുതുമുഖ താരങ്ങളും അണിനിരക്കുന്ന പ്രൊജക്റ്റിലെ ഏറെ ആകാംഷ ഉണർത്തുന്ന ട്രെയിലറാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. ചിത്രം ഒരു ത്രില്ലർ സ്വഭാവത്തിലാണ് എത്തുന്നത് എന്നാണ് ‘ഒ.ബേബി’യുടെ ടീസറും ട്രെയിലറും നൽകുന്ന സൂചന. പ്രാർത്ഥന ഇന്ദ്രജിത്ത് ആലപിച്ച ഗാനവും ചിത്രത്തിലേതായി ഇതിനംകം ഹിറ്റായിരുന്നു. ‘രക്ഷാധികാരി ബൈജു’വിന് ശേഷം രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘ഒ. ബേബി’യിൽ ദിലീഷ് പോത്തനാണ് നായകൻ. രഞ്ജൻ പ്രമോദിന്റെ സംവിധാനത്തിലുള്ള ചിത്രത്തിൽ ദിലീഷ് പോത്തൻ നായകനാകുന്നു എന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ സിനിമ ഏറെ ചർച്ചയായിരുന്നു. അരുൺ ചാലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച രഞ്ജൻ പ്രമോദിന്റെ ‘ഒ.ബേബി’ ജൂൺ ഒമ്പതിനാണ് റിലീസ് ചെയ്യുക. നായകനാകുന്നതിനൊപ്പം ദിലീഷ് പോത്തൻ നിർമ്മാതാവുമാകുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ട്. ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേർവാർപ്പള്ളി എന്നിവർ ചേർന്ന് ടർടിൽ വൈൻ പ്രൊഡക്ഷൻസ്,…
Read More » -
രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലിഖാനും; ബഹുഭാഷാ ചിത്രം ആദിപുരുഷ് സ്‌പെഷ്യൽ ട്രെയിലർ പുറത്ത്
പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് പ്രഭാസ് നായകനാവുന്ന ബഹുഭാഷാ ചിത്രം ആദിപുരുഷ്. ഓം റാവത്ത് രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ സ്‌പെഷ്യൽ ട്രെയിലർ റിലീസ് ചെയ്തു. രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനായി സെയ്ഫ് അലിഖാനും ചിത്രത്തിൽ എത്തുന്നു. ടി സിരീസ്, റെട്രോഫൈൽസ് എന്നീ ബാനറുകളിൽ ഭൂഷൺ കുമാർ, കൃഷൻ കുമാർ, ഓം റാവത്ത്, പ്രസാദ് സുതാർ, രാജേഷ് നായർ എന്നിവർ ചേർന്നാണ് നിർമ്മാണം. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വൽസൽ ഷേത്ത്, സോണൽ ചൌഹാൻ, തൃപ്തി തൊറാഡ്മൽ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ബജറ്റ് 500 കോടിയാണെന്നാണ് പുറത്തെത്തിയ റിപ്പോർട്ടുകൾ. അതിന്റെ 85 ശതമാനത്തോളം റിലീസിന് മുൻപ് തന്നെ തിരിച്ചുപിടിച്ചതായാണ് റിപ്പോർട്ടുകൾ. ബോളിവുഡ് ഹംഗാമയുടെ കണക്ക് പ്രകാരം സാറ്റലൈറ്റ്, ഡിജിറ്റൽ, മ്യൂസിക്, മറ്റ് റൈറ്റ്‌സുകളുടെ വിൽപ്പന വഴി 247 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്. തെന്നിന്ത്യയിൽ നിന്ന് തിയറ്റർ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്നും…
Read More » -
”ചെവിക്കല്ല് അടിച്ച് പൊളിച്ച് ഞാന്‍ ഇറങ്ങിപോകും” ജുനൈസിനോട് കോപം അടക്കാനാവാതെ ഷിജു
ബിഗ്‌ബോസ് മലയാളം സീസണ്‍ 5 ന്റെ തുടക്കം മുതല്‍ അത്ര സുഖത്തില്‍ അല്ലാത്തവരാണ് ജുനൈസും ഷിജുവും. പലപ്പോഴും ഇവര്‍ തമ്മില്‍ വാക്‌പ്പോര് വീട്ടില്‍ നടന്നിട്ടുണ്ട്. ഇപ്പോഴിതാ ഇനി ജുനൈസുമായി മിണ്ടില്ലെന്ന തീരുമാനത്തിലാണ് ഷിജു. അതിന് കാരണമായത് വലിയൊരു തര്‍ക്കമാണ്. ഇരുവര്‍ക്കും ഇടയില്‍ പുകഞ്ഞുകൊണ്ടിരുന്ന അതൃപ്തി അവസാനത്തോട് അടുക്കുമ്പോള്‍ പൊട്ടിത്തെറിക്കുന്നതാണ് പ്രേക്ഷകര്‍ കാണുന്നത്. ജുനൈസും അഖില്‍ മാരാരും തമ്മില്‍ അഖില്‍ വളരെ ഫേക്കാണ് എന്ന രീതിയില്‍ ചര്‍ച്ച നടക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഒരോ ദിവസം പോയ കണ്ടന്റ് നിങ്ങള്‍ ഉറങ്ങും മുന്‍പ് വീണ്ടും ആലോചിക്കാറുണ്ടല്ലോ എന്ന് അഖിലിനോട് ജുനൈസ് ചോദിച്ചു. അത് ചെയ്യാറുണ്ട്, ഞാന്‍ ഒരു സിനിമ സംവിധായകനാണ്. അതിനിടയില്‍ ഇത് കേട്ട ഷിജു. അത് എല്ലാവരും ചെയ്യാറുള്ളതല്ലെ. അതിലെന്താണെന്ന് പറഞ്ഞു. ഇതോടെ അതിനെയും വളച്ചൊടിച്ചു എന്ന് ജുനൈസ് പറഞ്ഞു. ഇതോടെ ഷിജു പ്രകോപിതനായി. നീ എന്ത് അര്‍ത്ഥത്തിലാണ് വളച്ചൊടിച്ചതെന്ന് പറഞ്ഞത്. അടുത്ത് നിന്ന നാദിറയും ഷിജുവിനെ പിന്തുണയ്ക്കുന്നുണ്ടായിരുന്നു. ഒച്ച കുറച്ച് പറഞ്ഞാല്‍…
Read More » -
ഒറ്റപ്പെട്ട സംഭവമായി അധികാരികള്‍ ഇത് കാണരുത്; അമല്‍ജ്യോതിയിലെ വിദ്യാര്‍ഥിനി ശ്രദ്ധയുടെ മരണത്തില്‍ പ്രതികരണവുമായി ഷെയ്ന്‍ നിഗം
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളെജിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനി ശ്രദ്ധയുടെ മരണത്തിൽ പ്രതികരണവുമായി നടൻ ഷെയ്ൻ നിഗം. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി അധികാരികൾ കാണരുതെന്നും തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്ന വിദ്യാർഥികളെ കേരളം കേൾക്കണമെന്നും ഷെയ്ൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഷെയ്ൻ നിഗത്തിൻറെ കുറിപ്പ് “അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ സംഭവം ഒരൊറ്റപ്പെട്ട സംഭവമായി കേരളത്തിലെ വേണ്ടപ്പെട്ട വിദ്യാഭ്യാസ വകുപ്പിലെയും മറ്റു ഗവൺമെൻ്റ്തല അധികാരികളും കാണരുത്. തങ്ങളുടെ കുട്ടികളെ നല്ലൊരു ഭാവി മുൻകൂട്ടി കണ്ട് കോളേജ് അധികാരികളെ തൻ്റെ മക്കളെ ഏൽപ്പിക്കുമ്പോൾ അവരുടെ ഓരോരുത്തരുടെയും സുരക്ഷക്കൊപ്പം അവരുടെ മാനസിക ആരോഗ്യത്തിനും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തി രംഗത്ത് വന്ന ആ ചുണക്കുട്ടികളെ കേരളം കേൾക്കണം, വേണ്ടപ്പെട്ട അധികാരികൾ കാണണം…. ഐക്യദാർഢ്യം നൽകണം…” അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാൻ കാരണമെന്നാണ് കുടുംബത്തിൻറെ ആരോപണം. പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിൽ കോളേജ് അധികൃതർ മനപൂർവമായ വീഴ്ച്ച വരുത്തിയെന്നും കുടുംബം കുറ്റപ്പെടുത്തിയിട്ടുണ്ട്.…
Read More » -
അച്ഛന്‍ മാത്രമായിരുന്നില്ല അവന് സുധി; രാഹുലിനെ ആശ്വസിപ്പിക്കാനാകാതെ ചുറ്റുമുള്ളവര്‍
നടനും കോമഡി താരവുമായ കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ വാര്‍ത്ത കേട്ടാണ് ഇന്ന് കേരളക്കര ഉണര്‍ന്നത്. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ സുധിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രിതാരത്തെ സഹപ്രവര്‍ത്തകനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആശുപത്രിയിലും നടന്റെ വീട്ടിലുമായി നിരവധി പേരാണ് എത്തിച്ചേരുന്നത്. സുധിയെ കാണാന്‍ മകന്‍ ആശുപത്രിയില്‍ എത്തിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഓരോ മലയാളിയുടെയും കണ്ണിനെ ഈറനണിയിച്ചിരിക്കുന്നത്. ആശുപത്രിയില്‍ എത്തിയാണ് രാഹുല്‍ അച്ഛനെ കണ്ടത്. അച്ഛനെ കണ്ട് പൊട്ടിക്കരഞ്ഞ രാഹുലിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ചുറ്റും നിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു. ഒന്നര വയസില്‍ അമ്മ ഉപേക്ഷിച്ചു പോയപ്പോഴും തന്റെ നെഞ്ചോട് ചേര്‍ത്താണ് സുധി രാഹുലിനെ വളര്‍ത്തിയത്. കുഞ്ഞിനെ സ്റ്റേജിന് പുറകിലിരുത്തി വേദിയില്‍ സുധി കാണികളെ ചിരിപ്പിച്ചു കൊണ്ടേയിരുന്നു. അച്ഛന്‍ മകന്‍ ബന്ധത്തേക്കാള്‍ ഉപരി നല്ല സുഹൃത്തുക്കള്‍ ആയിരുന്നു ഇരുവരും. ”ആദ്യ വിവാഹം പ്രണയിച്ചായിരുന്നു. പതിനാറ്…
Read More » -
”ഞാന്‍ പോണേണ്..വെറുതെ എന്തിനാ ഒരുപാട് എക്‌സ്പ്രഷന്‍ ഇട്ട് ചാവണത്”… നോവുണര്‍ത്തി സുധിയുടെ ഡയലോഗ്
പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചു, ഉരുളയ്ക്ക് ഉപ്പേരി പോലെ തഗ് മറുപടികള്‍, ജഗദീഷിനെ അനുകരിച്ച് കയ്യടി, ജീവിതത്തിലെ പ്രതിസന്ധികളിലും കാണികളെ ചിരിപ്പിച്ച കലാകാരന്‍. കൊല്ലം സുധിയെ കുറിച്ച് പറയാന്‍ വാക്കുകള്‍ ഏറെയാണ്. വേദികളില്‍ പൊട്ടിച്ചിരി വിതറിയ ആ അതുല്യകലാകാരന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളക്കര ഇപ്പോള്‍. സ്റ്റേജ് ഷോകളില്‍ മാത്രമല്ല, ബിഗ് സ്‌ക്രീനിലും സുധി നല്‍കിയത് എന്നും ഓര്‍ത്തിരിക്കാനുള്ള കഥാപാത്രങ്ങളാണ്. പ്രത്യേകിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി എത്തിയ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമ. ”ഞാന്‍ പോവാണ്..വെറുതെ എന്തിനാ ഒരുപാട് എക്‌സ്പ്രഷന്‍ ഇട്ട് ചാവണത്’, എന്ന് വിഷ്ണുവിനോട് സുധിയുടെ കഥാപാത്രം പറയുന്ന ഡലോഗ് ആയിരുന്നു ചിത്രത്തിലെ ഹൈലൈറ്റുകളില്‍ ഒന്ന്. 2016 ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ സുധിയുടെ ഈ ഡയലോഗ് ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറവും ലൈം ലൈറ്റില്‍ തന്നെ നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയ ട്രോളുകളിലും വാട്‌സപ്പ് സ്റ്റാറ്റസുകളിലും പലപ്പോഴും സുധിയുടെ വാക്കുകള്‍ മുഴങ്ങി കേള്‍ക്കാറുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളെ പൊട്ടിച്ചിരിപ്പിച്ച ആ രംഗം ഇന്ന് മലയാളികള്‍ക്ക് നോവിന്റെ…
Read More » -
പ്രതിച്ഛായ മോശമാക്കി; വെബ് സീരിസ് ‘സ്കൂപ്പ്’ നിരോധിക്കണമെന്ന അധോലോക നേതാവ് ഛോട്ടാ രാജന്റെ ആവശ്യം നിരസിച്ച് കോടതി
മുംബൈ: നെറ്റ്ഫ്ലിക്സിൽ റിലീസായ വെബ് സീരിസ് ‘സ്കൂപ്പ്’ നിരോധിക്കണം എന്ന ആവശ്യപ്പെട്ട് അധോലോക നേതാവ് ഛോട്ടാ രാജൻ നൽകിയ ഹർജി ബോംബെ ഹൈക്കോടതി വെള്ളിയാഴ്ച നിരസിച്ചു. അടിയന്തരമായി നിരോധനം നൽകണം എന്ന ആവശ്യമാണ് ബോംബെ ഹൈക്കോടതി അവധിക്കാല ബെഞ്ച് ജസ്റ്റിസ് എസ്.ജി ദീഗെ നിരാകരിച്ചത്. വെബ് സീരിസ് ഇതിനകം റിലീസായി കഴിഞ്ഞെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ സ്കൂപ്പിൻറെ സംവിധായകൻ ഹൻസൽ മേത്തയും സീരീസ് റിലീസ് ചെയ്ത നെറ്റ്ഫ്ലിക്സ് എന്റർടൈൻമെന്റ് സർവീസസ് ഇന്ത്യയ്ക്കും ഷോ നിർമ്മാതാക്കൾക്കും രാജന്റെ ഹർജിയിൽ ജൂൺ 7-നകം സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. തന്റെ മുൻകൂർ അനുമതിയില്ലാതെ ‘തൻറെ വ്യക്തിത്വത്തെയും പ്രതിച്ഛായയെയും മോശമാക്കിയെന്ന് ആരോപിച്ചാണ് ഛോട്ടാ രാജൻ കോടതിയിൽ ഹർജി നൽകിയത്. ഒരു വ്യക്തിയുടെ അവകാശങ്ങളുടെ ലംഘനവും, അപകീർത്തിപ്പെടുത്തുന്നതുമാണ് ഇതെന്നാണ് ജയിലിൽ കഴിയുന്ന അധോലോക നേതാവ് ഛോട്ടാ രാജൻ വ്യാഴാഴ്ച കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞത്. എന്നാൽ വെബ് സീരിസ് ഇതിനകം റിലീസ് ചെയ്തെന്നും. ഈ വെബ്…
Read More » -
ഹോളിവുഡ് സൂപ്പർസ്റ്റാർ ലിയോനാർഡോ ഡികാപ്രിയോയുടെ പുതിയ കാമുകി ഇന്ത്യന്‍ വംശജ നീലം ഗില്‍ ?
ലണ്ടന്‍: ഹോളിവുഡ് സൂപ്പർസ്റ്റാർ ലിയോനാർഡോ ഡികാപ്രിയോ ഇന്ത്യന്‍ വംശജയായ മോഡലുമായി ഡേറ്റിംഗിലാണ് എന്ന് ഗോസിപ്പുകള്‍. ഇരുവരെയും ഒന്നിച്ച് പലപ്രവാശ്യമാണ് ഒരാഴ്ചയ്ക്കുള്ളില്‍ കണ്ടത് എന്നാണ് ഹോളിവുഡ് മാധ്യമങ്ങളില്‍ അടക്കം വന്ന റിപ്പോര്‍ട്ട് . പ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ നീലം ഗില്ലും ലിയോനാർഡോ ഡികാപ്രിയോയും ഒരുമിച്ച് എത്തിയതോടെയാണ് ഡേറ്റിംഗ് റൂമറുകള്‍ പരന്നത്. അടുത്തിടെ ഇരുവരും ലണ്ടനിലെ ചിൽട്ടേൺ ഫയർഹൗസിലും ഒന്നിച്ച് എത്തിയിരുന്നു. ഒരു ബ്രിട്ടീഷ്-പഞ്ചാബി മോഡലാണ് നീലം ഗില്‍. 28 വയസാണ് ഇവരുടെ പ്രായം. മോഡലിംഗ് രംഗത്ത് വര്‍ഷങ്ങളായി സജീവമാണ് നീലം. രണ്ട് തലമുറ മുന്‍പ് പഞ്ചാബില്‍ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയവരാണ് നീലത്തിന്‍റെ കുടുംബം. 14-ാം വയസ്സിൽ മോഡലിംഗ് രംഗത്തേക്ക് ചുവടുവച്ചിരുന്നു നീലം. ഫ്ലവര്‍ മൂണ്‍ കില്ലേര്‍സ് എന്ന ലിയോനാർഡോ ഡികാപ്രിയോ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഇത്തവണത്തെ കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രധാന ആകര്‍ഷണമായിരുന്നു. അതിനാല്‍ തന്നെ ഈ ചിത്രത്തിലെ പ്രധാന താരമായ ലിയോനാർഡോ ഡികാപ്രിയോയ്ക്കൊപ്പം എത്തിയ നീലവും മാധ്യമ ശ്രദ്ധയിലേക്ക്…
Read More » -
അനാഥാലയത്തിലെ സൗജന്യ ഭക്ഷണ വിതരണത്തില്‍ ഭക്ഷണം വാങ്ങാനെത്തിയ അച്ഛന് കിട്ടിയത് സ്വന്തം മകനെ! അമ്മയുടെ ദുരൂഹ മരണത്തില്‍ ജയിലിലായ അച്ഛനെ പത്തുവര്‍ഷത്തിന് ശേഷം തിരിച്ചറിഞ്ഞത് 13കാരന്‍
അനാഥാലയത്തിലെ സൗജന്യ ഭക്ഷണ വിതിരണത്തിനിടെ അച്ഛനെ തിരിച്ചറിഞ്ഞ ഒരു മകൻറെ വാർത്തയാണ് ജാർഖണ്ഡിൽ നിന്നും പുറത്തുവരുന്നത്. ജാർഖണ്ഡിലെ രാംഗഡിലെ ഡിവൈൻ ഓംകാർ മിഷൻ എന്നു പേരുള്ള അനാഥാലയത്തിലാണ് ഈ അപൂർവ കൂടിക്കാഴ്ച നടന്നത്. അനാഥാലയത്തിൽ വളർന്ന ശിവം വർമ എന്ന പതിമൂന്നു വയസുകാരൻ പത്ത് വർഷത്തിന് ശേഷം അച്ഛൻ ടിങ്കു വർമയെ കണ്ടുമുട്ടുകയായിരുന്നു. 2013-ൽ ഭാര്യയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവറായ ടിങ്കു വർമയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് മൂന്ന് വയസുകാരനായിരുന്നു ശിവം. തുടർന്ന് ഒറ്റപ്പെട്ടുപോയ ശിവത്തെ അധികൃതർ അനാഥാലയത്തിന് കൈമാറുകയായിരുന്നു. അനാഥാലയത്തിന് കീഴിലുള്ള സ്‌കൂളിൽ എട്ടാം ക്ലാസിലാണ് ശിവം ഇപ്പോൾ പഠിക്കുന്നത്. രണ്ട് വർഷം മുമ്പാണ് ടിങ്കു ജയിൽ മോചിതനായത്. പിന്നീട് ഓട്ടോറിക്ഷാ ഓടിച്ചും കൂലിപ്പണിയെടുത്തും ജീവിക്കുകയായിരുന്നു. അനാഥാലയം നടത്തുന്ന സന്നദ്ധ സംഘടനയുടെ സൗജന്യ ഭക്ഷണ വിതരണത്തിൽ എത്തിയാണ് പലപ്പോഴും വിശപ്പടക്കാറുള്ളത്. ഇവിടെ ഭക്ഷണം വിളമ്പാൻ എത്തിയതായിരുന്നു ശിവം. ഇതിനിടയിൽ ഭക്ഷണത്തിനായി വരി നിൽക്കുന്ന ആൾക്ക് അച്ഛന്റെ…
Read More » -
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘മയില്‍പ്പീലിക്കാവ്’ സിനിമയുടെ സെറ്റില്‍ പീഡന ശ്രമമുണ്ടായി; പെൺകുട്ടിയോട് മോശമായി പെരുമാറാൻ ശ്രമിച്ച ‘പയ്യന്’ രഞ്ജിത്തിന്റെ വക ‘നല്ലൊരു സമ്മാന’വും കിട്ടി; വെളിപ്പെടുത്തലുമായി നിര്‍മാതാവ്
നിർമാതാവും നടനുമായ ദിനേശ് പണിക്കർ യൂട്യൂബ് ചാനൽ അടുത്തിടെ തുടങ്ങിയിരുന്നു. താൻ നിർമിച്ചതും അഭിനയിച്ചതുമായി സിനിമകളുടെ വിശേഷങ്ങളാണ് അദ്ദേഹം പങ്കുവയ്‍ക്കുന്നത്. താൻ നിർമിച്ച സിനിമയുടെ സെറ്റിലുണ്ടായ ദുരനുഭവമാണ് ദിനേശ് പണിക്കർ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഒരു സിനിമാ സെറ്റിൽ പീഡന ശ്രമമുണ്ടായെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ദിനേശ് പണിക്കർ നിർമിച്ച ഹിറ്റ് സിനിമയാണ് കുഞ്ചാക്കോ ബോബൻ നായകനായ ‘മയിൽപ്പീലിക്കാവ്’. ‘മയിൽപ്പീലിക്കാവ്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പറയവേയാണ് ദിനേശ് പണിക്കർ അന്നുണ്ടായ ഞെട്ടിച്ച ആ സംഭവവും വെളിപ്പെടുത്തിയത്. അന്ന് ‘മയിൽപ്പീലിക്കാവി’ന്റെ ഷൂട്ടിംഗിന് കുറേ കുട്ടികൾ വന്നിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും. കുട്ടികൾക്കൊപ്പം ചാക്കോച്ചൻ ഓടിനടക്കുന്നതും സംസാരിക്കുന്നതും എല്ലാം ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. നമ്മുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു പയ്യൻ ഇതിലെ ഒരു കുട്ടിയെ കഥ പറയാം എന്ന് പറഞ്ഞ് ഒരു മുറിയിലേക്ക് കൊണ്ടുപോയി. രാവിലെ സമയമാണ്. അപ്പോൾ നല്ല തിരക്കുള്ള സമയമല്ലേ. ആരും ശ്രദ്ധിച്ചില്ല. പക്ഷേ ഒരു മുറിയിൽ കൊണ്ടുപോയി കുറച്ച് കഴിഞ്ഞപ്പോഴേക്കും ഇയാളുടെ ഉദ്ദേശ്യം മോശമാണ്…
Read More »