LIFEMovie

ഹോളിവുഡ് സൂപ്പർസ്റ്റാർ ലിയോനാർഡോ ഡികാപ്രിയോയുടെ പുതിയ കാമുകി ഇന്ത്യന്‍ വംശജ നീലം ഗില്‍ ?

ലണ്ടന്‍: ഹോളിവുഡ് സൂപ്പർസ്റ്റാർ ലിയോനാർഡോ ഡികാപ്രിയോ ഇന്ത്യന്‍ വംശജയായ മോഡലുമായി ഡേറ്റിംഗിലാണ് എന്ന് ഗോസിപ്പുകള്‍. ഇരുവരെയും ഒന്നിച്ച് പലപ്രവാശ്യമാണ് ഒരാഴ്ചയ്ക്കുള്ളില്‍ കണ്ടത് എന്നാണ് ഹോളിവുഡ് മാധ്യമങ്ങളില്‍ അടക്കം വന്ന റിപ്പോര്‍ട്ട് . പ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ നീലം ഗില്ലും ലിയോനാർഡോ ഡികാപ്രിയോയും ഒരുമിച്ച് എത്തിയതോടെയാണ് ഡേറ്റിംഗ് റൂമറുകള്‍ പരന്നത്. അടുത്തിടെ ഇരുവരും ലണ്ടനിലെ ചിൽട്ടേൺ ഫയർഹൗസിലും ഒന്നിച്ച് എത്തിയിരുന്നു.

ഒരു ബ്രിട്ടീഷ്-പഞ്ചാബി മോഡലാണ് നീലം ഗില്‍. 28 വയസാണ് ഇവരുടെ പ്രായം. മോഡലിംഗ് രംഗത്ത് വര്‍ഷങ്ങളായി സജീവമാണ് നീലം. രണ്ട് തലമുറ മുന്‍പ് പഞ്ചാബില്‍ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയവരാണ് നീലത്തിന്‍റെ കുടുംബം. 14-ാം വയസ്സിൽ മോഡലിംഗ് രംഗത്തേക്ക് ചുവടുവച്ചിരുന്നു നീലം. ഫ്ലവര്‍ മൂണ്‍ കില്ലേര്‍സ് എന്ന ലിയോനാർഡോ ഡികാപ്രിയോ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഇത്തവണത്തെ കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രധാന ആകര്‍ഷണമായിരുന്നു. അതിനാല്‍ തന്നെ ഈ ചിത്രത്തിലെ പ്രധാന താരമായ ലിയോനാർഡോ ഡികാപ്രിയോയ്ക്കൊപ്പം എത്തിയ നീലവും മാധ്യമ ശ്രദ്ധയിലേക്ക് വന്നു.

2022 ഓഗസ്റ്റിൽ ലിയോനാർഡോ ഡികാപ്രിയോ തന്റെ മുൻ കാമുകിയും മോഡലുമായ കാമില മോറോണുമായി വേർപിരിഞ്ഞ ശേഷം ഏകദേശം ഒരു വർഷത്തിന് ശേഷമാണ് നീലവുമായുള്ള ഡേറ്റിംഗ് റൂമേര്‍സ് വരുന്നത്. ഓസ്കാർ അവാര്‍ഡ് ജേതാവായ ലിയോനാർഡോ ഡികാപ്രിയോ ഹോളിവുഡിലെ മുൻനിര നായകന്മാരില്‍ ഒരാളാണ്. ടൈറ്റാനിക്, ദി റെവനന്റ്, ഷട്ടർ ഐലൻഡ്, ദി ഗ്രേറ്റ് ഗാറ്റ്‌സ്‌ബൈ, ദ ഏവിയേറ്റർ, ദി വുൾഫ് ഓഫ് വാൾസ്ട്രീറ്റ്, ജാംഗോ അൺചെയിൻഡ്, ഇൻസെപ്ഷൻ, ബ്ലഡ് ഡയമണ്ട്, വൺസ് അപ്പോൺ എ ടൈം ഇന്‍ ന്യൂയോര്‍ക്ക് തുടങ്ങിയ ഹോളിവുഡിൽ ഐക്കണിക് ചിത്രങ്ങളിൽ തിളങ്ങിയിട്ടുണ്ട് ലിയോനാർഡോ ഡികാപ്രിയോ.

വിഖ്യാത സംവിധായകന്‍ മാര്‍ട്ടിന്‍ സ്കോര്‍സെസിയുടെ ‘ദ കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവര്‍ മൂണ്‍’ എന്ന ചിത്രത്തിലാണ് ലിയോനാർഡോ ഡികാപ്രിയോ അവസാനമായി അഭിനയിച്ചത്. റോബര്‍ട്ട് നെ നീറോ, ലിലി ഗ്ലാഡ്‌സ്റ്റണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ജെസി പ്ലെമണ്‍സ്, ടാന്റൂ കര്‍ദിനാള്‍, ബ്രെന്റന്‍ ഫ്രേസര്‍, ജോണ്‍ ലിത്‌ഗോ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ‘കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍: ദി ഓസേജ് മര്‍ഡേഴ്‌സ് ആന്‍ഡ് ദ ബര്‍ത്ത് ഓഫ് ദ എഫ്.ബി.ഐ’ എന്ന നോവലിനെ അധികരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡേവിഡ് ഗ്രാം എഴുതിയ 2017 ല്‍ ഇറങ്ങിയ ഈ നോവല്‍ ബെസ്റ്റ് സെല്ലര്‍ ആയിരുന്നു.

Back to top button
error: