LIFE

  • മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ ഇത് മതി

    ഇന്നത്തെ സാഹചര്യത്തിൽ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് മുടി കൊഴിച്ചില്‍. സാധാരണ മുടി കൊഴിച്ചിലിനേക്കാള്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് പലപ്പോഴും തലയോട്ടി കാണുന്ന തരത്തിലുള്ള മുടി കൊഴിച്ചിൽ. മുടിയുടെ ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ തന്നെ മുടി കൊഴിച്ചിലിനെ എപ്രകാരം ഇല്ലാതാക്കാം എന്നതാണ് ഇവിടെ പറയുന്നത്. ഹെയര്‍മാസ്‌ക് തയ്യാറാക്കാം ഹെയര്‍ മാസ്‌ക് തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് ആദ്യം ഒരു സവാള നാലോ അഞ്ചോ കഷ്ണമാക്കിയതാണ് ആവശ്യം. ശേഷം അല്‍പം കറ്റാര്‍വാഴ, നാലോ അഞ്ചോ നെല്ലിക്ക അരിഞ്ഞത്. ഇതെല്ലാം നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു മിക്‌സിയില്‍ ഇട്ട് അതിലേക്ക് രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും അല്‍പം വെള്ളവും മിക്‌സ് ചെയ്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇത് വെള്ളം രൂപത്തില്‍ ആയതിന് ശേഷം അരിച്ചെടുത്ത് മാറ്റി വെക്കുക. ഉപയോഗിക്കുന്ന വിധം തയ്യാറാക്കി വെച്ചിരിക്കുന്ന ഈ മിശ്രിതം തലയോട്ടിയില്‍ നല്ലതുപോലെ തേച്ച്‌ പിടിപ്പിക്കാം. അതിന് ശേഷം നല്ലതുപോലെ മസ്സാജ് ചെയ്ത് കൊടുക്കണം. പിന്നീട് അരമണിക്കൂര്‍ കഴിഞ്ഞ് നല്ലതുപോലെ വീര്യം കുറഞ്ഞ ഷാമ്ബൂ അല്ലെങ്കില്‍ ചെറുപയര്‍…

    Read More »
  • വായ്നാറ്റത്തെ അകറ്റാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ

    വായ്‌നാറ്റം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം.മോശം ശുചിത്വം ഒരു കാരണമാണ്. ശരീരത്തിന് വേണ്ട അളവിൽ വെള്ളം കുടിക്കാത്തതുകൊണ്ടുള്ള നിർജലീകരണവും ശോധനക്കുറവും വായ്നാറ്റത്തിന്റെ പ്രധാന കാരണങ്ങളാണ്. ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിൽ വായ്നാറ്റം ഉണ്ടാകാം. സവാള, വെളുത്തുള്ളി തുടങ്ങിയവ വായ്നാറ്റത്തിന് കാരണമാകും. അതുപോലെ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകും. അതോടൊപ്പം പുകവലിയും മദ്യപാനവും വായ്നാറ്റത്തിന് കാരണമാകാം. വായ്നാറ്റത്തെ അകറ്റാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം… ദിവസവും തൈര് കഴിക്കുന്നത് വായയുടെ ദുർഗന്ധം തടയാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വായ്നാറ്റത്തിന് കാരണമാകുന്ന ഹൈഡ്രജൻ സൾഫൈഡ് എന്ന സംയുക്തത്തെ തൈര് കുറയ്ക്കുന്നു. അതിനാൽ തൈര് പതിവായി കഴിക്കുന്നത് വായ്നാറ്റത്തെ അകറ്റാൻ സഹായിക്കും. വെള്ളം ധാരാളം കുടിക്കുക. നിർജലീകരണം കാരണവും വായ്നാറ്റം ഉണ്ടാകാം. വായ്നാറ്റത്തെ അകറ്റാനുള്ള മികച്ച പ്രതിവിധിയാണ് പെരുംജീരകം. പെരുംജീരകത്തിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. പെരുംജീരകം…

    Read More »
  • തെന്നിന്ത്യയുടെ ‘തക്കുടുമുത്ത്’ തമന്നയ്ക്ക് സ്റ്റൈൽ മന്ന​ന്റെ സമ്മാനം! ‘ജയിലറി’ന്റെ സെറ്റിലെ നിമിഷങ്ങള്‍ തന്റെ ജീവിതത്തിലെ മനോഹരനിമിഷമെന്ന് തമന്ന

    രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ സിനിമ ‘ജയിലർ’ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. തമന്നയാണ് ‘ജയിലറി’ൽ നായികയായി എത്തുന്നത്. ‘ജയിലറി’ന്റെ സെറ്റിലെ നിമിഷങ്ങൾ തന്റെ ജീവിതത്തിലെ മനോഹരമായവ ആണെന്ന് നടി തമന്ന വ്യക്തമാക്കുന്നു. സ്‍പിരിച്വൽ ജേർണി സംബന്ധിച്ച പുസ്‍തകം തനിക്ക് നടൻ രജനികാന്ത് സമ്മാനമായി നൽകിയെന്നും തമന്ന വെളിപ്പെടുത്തി. സൂപ്പർസ്റ്റാർ രജിനികാന്തിനൊപ്പം പ്രവർത്തിക്കുക എന്നത് തനിക്ക് സ്വപ്‍നം യാഥാർഥ്യമാകുന്നതുപോലെ ആണെന്ന് ‘ജയിലറി’ലെ നായിക തമന്ന വ്യക്തമാക്കുന്നു. ബുക്കിൽ ഓട്ടോഗ്രാഫുമായാണ് സമ്മാനം നൽകിയത്. മോഹൻലാലും അതിഥി വേഷത്തിൽ ചിത്രത്തിലുണ്ട് എന്ന ഒരു പ്രത്യേകതയും ഉണ്ട്. രമ്യാ കൃഷ്‍ണനും നിർണായക വേഷത്തിലെത്തുന്ന ചിത്രത്തിൽ സുനിൽ, ജാക്കി ഷ്രോഫ്, വസന്ത രവി, ജി മാരിമുത്ത്, റിത്വിക, സധു തുടങ്ങിയ ഒട്ടേറെ പ്രമുഖ താരങ്ങൾ ഉണ്ട്. നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുക. ‘മുത്തുവേൽ പാണ്ഡ്യൻ’ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പേര്. ചിത്രത്തിൻറെ തിരക്കഥയും നെൽസൺ…

    Read More »
  • പതിവായി കോഴിയിറച്ചി കഴിക്കുന്നവരിൽ മരുന്നുകൾ ഏൽക്കില്ല: ലോകാരോഗ്യ സംഘടന 

    നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവര്‍ക്കെല്ലാം ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് ചിക്കൻ. പതിവായി തന്നെ ചിക്കൻ കഴിക്കുന്നവര്‍ ഏറെയാണ്.എന്നാല്‍ നിലവില്‍ ഈ ചിക്കൻ പ്രേമം അത്ര ഗുണകരമല്ലെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. പതിവായി ചിക്കൻ കഴിക്കുമ്പോള്‍ ‘ആന്‍റി മൈക്രോബിയല്‍ റെസിസ്റ്റൻസ്’ (എഎംആര്‍) എന്ന രോഗാവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എഎംആര്‍ എന്നാല്‍ നമ്മുടെ ശരീരത്തില്‍ മരുന്നുകളുടെ ‘എഫക്ട്’ കുറയുന്ന, അഥവാ മരുന്നുകള്‍ ഏല്‍ക്കുകയോ ഫലിക്കുകയോ ചെയ്യാത്ത അവസ്ഥയാണ്. ഇതുമൂലം പലവിധ രോഗങ്ങളും അണുബാധകളും പിടിപെടാം. ചികിത്സയാണെങ്കില്‍ ഫലം കാണാതിരിക്കുന്നതിനാല്‍ പിടിപെടുന്ന രോഗങ്ങള്‍ രോഗിയെ വിടാതെ പിന്തുടരാം. 2019ല്‍ മാത്രം എഎംആര്‍ മൂലം ലോകത്ത് ആകെ അമ്പത് ലക്ഷം മരണം ഉണ്ടായിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇതില്‍  പത്തര ലക്ഷത്തിലധികം പേര്‍ നേരിട്ട് തന്നെ എഎംആര്‍ അനുബന്ധ പ്രശ്നങ്ങള്‍ മൂലം മരിച്ചവരാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ചിക്കൻ ഫാമുകളില്‍ കോഴികളില്‍ ആന്‍റിബയോട്ടിക്സ് കുത്തിവയ്ക്കുന്നത് പതിവാണ്. കോഴികളുടെ ആരോഗ്യവും സൈസും വര്‍ധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണത്രേ…

    Read More »
  • ”കീരിയും പാമ്പുമായി ഒരു വീട്ടില്‍ കഴിയുന്നതിലും നല്ലതല്ലേ? പരസ്പരം ചേരുന്നില്ല എങ്കില്‍ വേര്‍പിരിയാം”

    ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്തിറങ്ങിയത് മുതല്‍ ഏറെ ബോഡി ഷെയിമിങ്ങും പരിഹാസങ്ങളും കേട്ട ആളാണ് നടി മഞ്ജു പത്രോസ്. മഞ്ജുവും ഭര്‍ത്താവും വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, വിവാഹമോചനത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് പങ്കുവെച്ചിരിക്കുകയാണ് മഞ്ജു പത്രോസ്. വിവാഹമോചനം എന്ന് കേട്ടാല്‍ ഇത്ര ഞെട്ടാന്‍ എന്താണ് എന്ന് താരം ചോദിക്കുന്നു. ഭരണഘടനാ കൊടുത്തിരിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യം ആണ് രണ്ടുവ്യക്തികള്‍ പരസ്പരം ചേരുന്നില്ല എങ്കില്‍ വേര്‍പിരിയാം എന്നത് എന്ന് നടി പറയുന്നു. ”ഇനി ഒരു വിവാഹത്തിന് താത്പര്യം എങ്കില്‍ അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവും കൊടുക്കുന്നുണ്ട്. ഇത് എവിടെയാണ് തെറ്റാകുന്നത്. ഒരു വീട്ടില്‍ കീരിയും പാമ്പുമായി കഴിയുന്നതിലും എത്രയോ നല്ലതാണു പുറത്തു നല്ല സുഹൃത്തുക്കള്‍ ആയി ജീവിക്കാന്‍ സാധിക്കുന്നത്. കുട്ടികള്‍ക്ക് എത്ര നല്ലതാണ്. മഞ്ജുവും സുനിച്ചനും വേര്‍പിരിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്താണ്. അപ്പോള്‍ ചിലര്‍ പറയും ഒരു ഫാമിലി ഷോയിലൂടെ കണ്ടിഷട്പ്പെട്ടുവെന്നു. ആ ഷോ തീര്‍ന്നില്ലേ. പിന്നെ ഞങ്ങള്‍ എവിടെയും പെറ്റിഷന്‍…

    Read More »
  • “ഇയാള് ഇവിടെ ഇരിക്കുന്നുണ്ടെങ്കിൽ ഞാൻ തന്ന വെറും പിച്ചയാണ്. നാണമില്ലല്ലോ ഇയാൾക്ക്. കളിച്ച് ജയിക്കടോ…” അഖിലിനോട് ശോഭ

    ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് എഴുപത് ദിവസങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ദിവസങ്ങൾ കഴിയുന്തോറും മത്സരങ്ങൾ കടുക്കുകയാണ്. ഇതിനോടകം ഫൈനൽ ഫൈവിൽ എത്തുന്നവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. ബി​ഗ് ബോസ് സീസൺ അഞ്ചിലെ ടോം ആൻഡ് ജെറി കോമ്പോയാണ് ശോഭയും മാരാരും. ഇരുവരുടെയും സംഭാഷണങ്ങളും തർക്കങ്ങളും കാണാൻ പ്രേക്ഷകർ ഏറെയാണ്. ഇന്നിതാ ശോഭ കൊടുത്ത പിച്ചയാണ് അഖിലിന്റെ നിലവിലെ ബി​ഗ് ബോസ് ജീവിതം എന്ന് പറയുകയാണ് ശോഭ. ശോഭയെ പ്രാങ്ക് ചെയ്യിക്കുക എന്നൊരു ടാസ്ക് ഇന്ന് ബി​ഗ് ബോസ് മത്സരാർത്ഥികൾക്ക് കൊടുത്തിരുന്നു. ശോഭ ഒഴിച്ച് എല്ലാവർക്കും ഇക്കാര്യം അറിയുകയും ചെയ്യാം. സ്പോട്ട് എവിക്ഷന്റെ പേരിൽ ശോഭയെ പുറത്താക്കുക എന്നതായിരുന്നു ടാസ്ക്. ഭൂരിഭാ​ഗം പേരും ശോഭയുടെ പേര് തന്നെയാണ് പറഞ്ഞത്. ഒടുവിൽ ശോഭ നോമിനേറ്റ് ചെയ്യാൻ എഴുന്നേറ്റപ്പോഴാണ് അഖിലിനെതിരെ തിരിഞ്ഞത്. “എനിക്ക് വേണമെങ്കിൽ മാരാരുടെ പേര് പറയാം. രണ്ട് പ്രാവശ്യം എനിക്ക് കിട്ടിയതാണ് ചാൻസ്. ഇയാളിവിടെ ഉണ്ടാവില്ല ഇന്ന്. മനസിലായോ. ഞാൻ തന്ന…

    Read More »
  • രാമായണത്തെ ആസ്പദമാക്കിയുള്ള ‘ആദിപുരുഷി’ൻറെ 10,000 ടിക്കറ്റുകൾ സൗജന്യമായി നൽകാൻ ‘കശ്‍മീർ ഫയൽസ്’ നിർമ്മാതാവ്

    ഇന്ത്യൻ സിനിമയിൽ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് പബ്ലിസിറ്റിയുമായി എത്തുന്ന ചിത്രമാണ് പ്രഭാസ് നായകനാവുന്ന ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കൽ ചിത്രത്തിൻറെ സംവിധാനം ഓം റാവത്ത് ആണ്. ചിത്രം കളിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടിയെന്ന വിശ്വാസത്തിൽ ഒരു സീറ്റ് ഒഴിച്ചിടുമെന്ന നിർമ്മാതാക്കളുടെ പ്രഖ്യാപനം അടുത്തിടെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച ഒരു പുതിയ റിപ്പോർട്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ചിത്രത്തിൻറെ 10,000 ടിക്കറ്റുകൾ സൌജന്യമായി നൽകുന്നതിനെക്കുറിച്ചാണ് ഇത്. തെലങ്കാന സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായാണ് ഈ 10,000 സൌജന്യ ടിക്കറ്റുകൾ വിതരണം ചെയ്യുക. ദി കശ്മീർ ഫയൽസ്, കാർത്തികേയ 2 എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളായ അഭിഷേക് അഗർവാൾ ആർട്ട്സ് ആണ് ആദിപുരുഷിൻറെ ടിക്കറ്റുകൾ സൌജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. https://twitter.com/AAArtsOfficial/status/1666438080600113153?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1666438080600113153%7Ctwgr%5E5fdcacfead5c7eb5af05587946fb221b856b474a%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FAAArtsOfficial%2Fstatus%2F1666438080600113153%3Fref_src%3Dtwsrc5Etfw അതേസമയം 500 കോടി നിർമ്മാണച്ചെലവ് ഉള്ള ചിത്രം റിലീസിന് മുൻപ് അതിൻറെ 85 ശതമാനവും തിരിച്ചു പിടിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ബോളിവുഡ് ഹംഗാമയുടെ കണക്ക്…

    Read More »
  • റിലീസിന് മുന്‍പുതന്നെ ഞങ്ങളുടെ ചിത്രത്തെ വിശ്വസിച്ചതിന് സോണി ലിവിനോട് നന്ദി; 2018 സിനിമ ഒടിടി റിലീസ് സംബന്ധിച്ച് ജൂഡ് പറയുന്നു…

    2018 സിനിമ ഒടിടി റിലീസ് സംബന്ധിച്ച് തിയറ്ററുകാരുമായുള്ള കരാർ ലംഘിച്ചത് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ തിയറ്റർ ഉടമകൾ സൂചനാ പണിമുടക്ക് നടത്തുകയാണ്. ഇതുപ്രകാരം നാളെയും മറ്റന്നാളും സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ തുറന്ന് പ്രവർത്തിക്കില്ല. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിൻറെ സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ഒടിടി പ്ലാറ്റ്‍ഫോം ആയ സോണി ലിവിൽ നിന്ന് ഒരു ഡീൽ വന്നപ്പോൾ ദൈവാനുഗ്രഹമായാണ് താൻ കണ്ടതെന്ന് സോഷ്യൽ മീഡിയയിൽ ജൂഡ് കുറിച്ചു. “തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നു. സിനിമ റിലീസിന് മുൻപ് നിർമ്മാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്. അതുകൊണ്ടാണ് സോണി ലിവ് ഡീൽ വന്നപ്പോൾ അതൊരു ദൈവാനുഗ്രഹമായി കണ്ടത്. ഇതാരും മനഃപൂർവം ചെയ്യുന്നതല്ല. ഇത് ബിസിനസിൻറെ ഒരു ഭാഗമാണ്. റിലീസിന് മുൻപുതന്നെ ഞങ്ങളുടെ ചിത്രത്തെ വിശ്വസിച്ചതിന് സോണി ലിവിനോട് നന്ദി പറയുന്നു, ഞങ്ങളുടെ സ്നേഹിച്ചതിന് എല്ലാവരോടും നന്ദി പറയുന്നു. തിയറ്റർ ഉടമകളോടും പ്രേക്ഷകരോടും, നിങ്ങളാണ് യഥാർഥ നായകർ”, എന്നാണ് ജൂഡിൻറെ കുറിപ്പ്. സിനിമ തിയറ്ററിൽ റിലീസ്…

    Read More »
  • പടം തിയറ്ററിൽ പ്രദർശിപ്പിക്കണോ ? മിനിമം നിലവാരമെങ്കിലും വേണമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്

    മിനിമം നിലവാരമുള്ള സിനിമകൾ മാത്രമേ തിയറ്ററിൽ പ്രദർശിപ്പിക്കൂ എന്ന നിലപാടിലേക്കാണ് തങ്ങൾ നീങ്ങുന്നതെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. താരങ്ങൾ നിർമാതാക്കൾ ആയതോടെയാണ് ഒടിടി പ്രതിസന്ധി രൂക്ഷമായതെന്ന് ഫിയോക്ക് ഭാരവാഹികൾ പറഞ്ഞു. തിയേറ്റർ വ്യവസായത്തെ നശിപ്പിച്ചത് നിർമാതാക്കളായ താരങ്ങളുടെ ആർത്തിയാണ്. കരാർ ലംലിക്കുന്ന താരങ്ങളോട് മുഖം കറുപ്പിച്ച് പറയാൻ പലപ്പോഴും കഴിയുന്നില്ല. താരങ്ങളെ ഞങ്ങൾക്ക് പേടിയില്ല. ഞങ്ങളാണ് അവരെ താരങ്ങളാക്കിയത്. താരങ്ങളായ നിർമാതാക്കൾക്കെതിരെയും ശക്തമായ നിലപാടെടുക്കുമെന്നും തിയറ്റർ ഉടമകളുടെ സംഘടന വ്യക്തമാക്കി. ഒടിടി റിലീസ് സംബന്ധിച്ച് നിർമാതാക്കളും തിയറ്റർ ഉടമകളും ആയുള്ള കരാർ ‘2018’ സിനിമയുടെ കാര്യത്തിൽ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി നാളെയും മറ്റന്നാളും സൂചനാ പണിമുടക്ക് ഫിയോക്കിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ സമരത്തിൽ പങ്കെടുക്കില്ലെന്ന് ലിബർട്ടി ബഷീർ വ്യക്തമാക്കിയിട്ടുണ്ട്. തിയറ്ററിൽ റിലീസ് ചെയ്‍ത് 42 ദിവസം കഴിഞ്ഞാൽ മാത്രം ആയിരിക്കണം ഒടിടി പ്ലാറ്റ്ഫോമുകളിലെ റിലീസ് എന്നായിരുന്നു തിയറ്റർ ഉടമകളും നിർമ്മാതാക്കളും തമ്മിലുള്ള ധാരണ. ‘2018’ന്റെ…

    Read More »
  • സ്ത്രീകഥാപാത്രങ്ങൾ ആരും ഇല്ലാത്ത ‘നല്ല നിലാവുള്ള രാത്രി’; സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

    ‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നവാഗതനായ മർഫി ദേവസിയുടെ സംവിധാനത്തിലുള്ള ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി. ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സ്ത്രീകഥാപാത്രങ്ങൾ ആരും ഇല്ലാത്ത ഒരു സിനിമയാണ് ‘നല്ല നിലാവുള്ള രാത്രി’. ചിത്രത്തിലെ ‘തനാരോ തന്നാരോ എന്ന ഗാനം ഹിറ്റ്‌ ചാർട്ടുകളിൽ ഇടം നേടിക്കഴിഞ്ഞു. ശ്യാം ധരനാണ് ചിത്രത്തിന്റെ എഡിറ്റർ. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രത്തിന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സാന്ദ്ര തോമസ്, വിൽസൻ തോമസ് എന്നിവരാണ്‌ ചിത്രം നിർമിക്കുന്നത്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. പ്രൊഡക്ഷൻ കൺട്രോളർ ഡേവിഡ്‍സൺ സി ജെയാണ്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ചിത്രത്തിന്റെ വസ്ത്രാലങ്കാരം അരുൺ മനോഹർ ആണ്. ‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിന്റെ ക്രിയേറ്റിവ്…

    Read More »
Back to top button
error: