LIFE
-
ചോറ് ഒഴിവാക്കരുത്, ഭക്ഷണത്തില്‍ നിന്ന് അരി പെട്ടെന്ന് പിന്‍വലിക്കുന്നത് ആരോഗ്യത്തിന് തിരിച്ചടിയുണ്ടാക്കും
ചോറ് കഴിക്കുന്നതു കൊണ്ടാണ് ഭാരവും പ്രമേഹവും വര്‍ധിക്കുന്നതെന്ന തരത്തിലുള്ള പല റിപ്പോര്‍ട്ടുകളും പുറത്തു വന്നു കൊണ്ടിരിക്കുന്നു. 100 ഗ്രാം പാകം ചെയ്ത ചോറില്‍ 130 കാലറിയുണ്ടെന്ന് കണക്കാക്കുന്നു. ഇതില്‍ 28 ഗ്രാമോളം കാര്‍ബോഹൈഡ്രേറ്റാണ്. റിഫൈന്‍ ചെയ്ത അരിക്ക് ഗ്ലൈസിമിക് സൂചിക വളരെ ഉയര്‍ന്നതാണെന്നും കാണാം. ഇതിനാല്‍ റിഫൈന്‍ ചെയ്ത അരിയും ടൈപ്പ് 2 പ്രമേഹവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനാലാണ് ചോറ് ഭക്ഷണക്രമത്തില്‍ നിന്നു മാറ്റാനുള്ള ചില നിര്‍ദേശങ്ങള്‍ പല കോണുകളില്‍ നിന്നുയരുന്നത്. പക്ഷേ ഇത് പൂര്‍ണമായും മാറ്റുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇതിന്റെ ഒന്നാമത്തെ കാരണം അരി നമ്മുടെ ചുറ്റുപാടുകളില്‍ വളരുന്നതും നൂറ്റാണ്ടുകളായി നമ്മുടെ മുഖ്യഭക്ഷണവുമായിരുന്നു എന്നതാണ്. ഇതിനാല്‍ അരി പെട്ടെന്ന് ഭക്ഷണക്രമത്തില്‍ നിന്ന് പിന്‍വലിക്കുന്നത് ശരീരത്തിന് തിരിച്ചടിയുണ്ടാക്കും. അരിയില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് ഒരു സുപ്രഭാതത്തില്‍ ഭക്ഷണത്തില്‍ നിന്ന് മാറ്റുന്നത് മലബന്ധം അടക്കമുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും. ഗ്ലൈസിമിക് സൂചിക ഉയര്‍ന്ന അരിക്ക് പകരം…
Read More » -
രാജ്യം വിറങ്ങലിച്ച തീവണ്ടി ദുരന്തങ്ങൾ
ദില്ലി: ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ നടുക്കത്തിൽ നിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ല. 288 പേരാണ് ഇന്നലെ നടന്ന അപകടത്തിൽ ഇതുവരെ മരണമടഞ്ഞത്. 56 പേർ ഇപ്പോഴും പരിക്കേറ്റ് അത്യാസന്ന നിലയിലാണ്. ഇവരടക്കം പുറമെ ആയിരത്തിലധികം പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഇതാദ്യമായല്ല രാജ്യത്ത് ട്രെയിൻ അപകടം നടക്കുന്നത്. രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. 1988 ജൂലൈ 8: കേരളത്തെ ദുരന്തക്കയത്തിലേക്ക് തള്ളിയിട്ട പെരുമൺ റെയിൽ ദുരന്തം നടന്നത് . അന്ന് 105 പേർ മരണമടഞ്ഞു. 1981 ജൂൺ 6: ബിഹാറിലെ ഭാഗമതി നദിയിലേക്ക് പാസഞ്ചർ ട്രെയിൻ മറിഞ്ഞു. എത്ര പേർ മരിച്ചുവെന്ന് ഇതുവരെ കൃത്യമായി കണക്കാക്കിയിട്ടില്ല. മരണസംഖ്യ 500 മുതൽ 800 വരെയെന്നാണ് കണക്ക്. അതിശക്തമായ മഴ, ചുഴലിക്കാറ്റ് എന്നിവയാണ് അപകടകാരണമായി പറയുന്നത്. 1995 ഓഗസ്റ്റ് 20: ദില്ലിയിലേക്കുള്ള പുരുഷോത്തം എക്‌സ്പ്രസ് ഉത്തർപ്രദേശിലെ ഫിറോസാബാദിന് സമീപം നിർത്തിയിട്ട കാളിന്ദി എക്‌സ്പ്രസിലേക്ക് ഇടിച്ചുകയറി. രണ്ട് ട്രെയിനുകളിലുമായി 350 ലധികം…
Read More » -
പ്രിയ സുചി… ഭാര്യ സുചിത്രയ്ക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ
ഭാര്യ സുചിത്രയ്ക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ. സോഷ്യൽ മീഡിയയിൽ സുചിത്രയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് താരം ആശംസകൾ അറിയിച്ചത്. അനുഗ്രഹീതമായ ഒരു വർഷം ആശംസിക്കുന്നുവെന്ന് മോഹൻലാൽ കുറിച്ചു. ‘ജന്മദിനാശംസകൾ, പ്രിയ സുചി! അനന്തമായ സ്നേഹത്തോടും പ്രാർത്ഥനകളോടും കൂടി, നിങ്ങൾക്ക് ഒരു അനുഗ്രഹീത വർഷം ആശംസിക്കുന്നു!’, എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് സുചിത്രയ്ക്ക് ആശംസകളുമായി രംഗത്തെത്തിയത്. 1988 ഏപ്രിൽ 28-നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. അന്തരിച്ച തമിഴ് നടനും നിർമ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. ജപ്പാനിൽ വെച്ച് അടുത്തിടെ തങ്ങളുടെ 35-ാം വിവാഹ വാർഷികം മോഹൻലാലും സുചിത്രയും ആഘോഷിച്ചിരുന്നു. അതേസമയം, മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം. വാലിബനിൽ മോഹൻലാൽ ഡബിൾ റോളിലാവും എത്തുകയെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും എത്തിയിട്ടില്ല. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണിത്. ഷിബു…
Read More » -
ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ‘ചാട്ടുളി’ ഫസ്റ്റ് ലുക്ക് പുറത്തു
ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചാട്ടുളി’. രാജ് ബാബുവാണ് ചിത്രത്തിന്റെ സംവിധായകൻ. അട്ടപ്പാടിയിൽ ചാട്ടുളിടയുടെ ചിത്രീകരണം പൂർത്തിയായി. ‘ചാട്ടൂളി’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. ജയേഷ് മൈനാഗപ്പളിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത്. ബിജിബാൽ, ജസ്റ്റിൻ ഫിലിപ്പോസ് എന്നിവർ സംഗീതം പകരുന്നു. പ്രമോദ് കെ പിള്ളയാണ് ഛായാഗ്രാഹണം. അയൂബ് ഖാനാണ് ചിത്രത്തിന്റെ എഡിറ്റർ. നെൽസൺ ഐപ്പ്, ഷാ ഫൈസി, സുജൻ കുമാർ എന്നിവരാണ് ‘ചാട്ടുളി’ എന്ന ചിത്രം നിർമിക്കുന്നത്. നെൽസൺ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷൻസ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളിലാണ് ‘ചാട്ടൂളി’ എന്ന ചിത്രത്തിന്റെ നിർമാണം. പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ്. ‘ചാട്ടുളി’ എന്ന ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ അജു വി എസ് ആണ്. എങ്ങണ്ടിയൂർ ചന്ദ്രശേഖരനും ആന്റണി പോളുമാണ് ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത്. അപ്പുണ്ണി സാജനാണ് ചിത്രത്തിന്റെ കലാസംവിധാനം.…
Read More » -
സിനിമ കാണാതെ റിവ്യു പറഞ്ഞു; ആറാട്ടണ്ണന് അടിയുടെ ആറാട്ട്
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് സുപരിചിതനാണ് സന്തോഷ് വർക്കി. മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ടാണ് ഇയാൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയനായത്. ആറാട്ടണ്ണൻ എന്ന വിളിപ്പേരും വന്നു. പിന്നാലെ സന്തോഷിന്റേതായി പുറത്തുവന്ന വീഡിയോകൾ എല്ലാം തന്നെ ശ്രദ്ധനേടിയിരുന്നു. സിനിമ റിവ്യുകളും ഇക്കൂട്ടത്തിൽപ്പെടും. ഇപ്പോഴിതാ സന്തോഷ് വർക്കിക്ക് എതിരെ കയ്യേറ്റം നടന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ‘വിത്തിൻ സെക്കൻഡ്‌സ്’ എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആയിരുന്നു സംഘർഷം. സിനിമ മുഴുവൻ കാണാതെ സന്തോഷ് മോശം അഭിപ്രായം പറഞ്ഞെന്നാണ് ആരോപണം. കൊച്ചി വനിതവിനീത തിയറ്ററിലാണ് സംഭവം നടന്നത്. സിനിമ പത്ത് മിനിറ്റ് പോലും കാണാതെ തിയറ്ററിൽ നിന്ന് ഇറങ്ങി. സന്തോഷ് റിവ്യൂ പറയുക ആയിരുന്നുവെന്നാണ് ആരോപണം. സന്തോഷ് വർക്കിയെ മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിക്കുക ആണ്. കാശ് വാങ്ങിയാണ് സന്തോഷ് നെഗറ്റീവ് റിവ്യു പറഞ്ഞതെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. “എനിക്ക് പടം ഇഷ്ടപ്പെടാതെ പോയതാണ്. ഇഷ്ടപ്പെടാത്തത് കൊണ്ട് ഇറങ്ങി പോയി. എന്നെ…
Read More » -
നാദിറ പ്രണയിച്ചാൽ നെഗറ്റീവും സെറീന പ്രണയിച്ചാൽ പോസിറ്റീവും! ബിഗ് ബോസ് ഹൗസിൽ പ്രശ്നങ്ങളുടെ കൂമ്പാരം
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് എഴുപതാം ദിവസത്തിലേക്ക് അടുക്കുകയാണ്. ഫൈനലിലേക്ക് ഷോ അടുക്കുന്തോറും പ്രശ്നങ്ങളുടെ കൂമ്പാരമാണ് ബിബി വീട്ടിൽ. എപ്പോഴും ശത്രുപക്ഷത്തുള്ള അഖിൽ മാരാരും ജുനൈസുമാണ് ഇത്തവണ ജയിലിൽ കിടന്നത്. അഖിലുമായുള്ള തർക്കത്തിനിടെ നാദിറയും സാഗറും തമ്മിലുള്ള പ്രശ്നം എടുത്തിടുകയും രംഗം വഷളാകുകയും ചെയ്തിരുന്നു. ട്രാൻസ് വുമണിനെ പ്രണയിച്ചാൽ നെഗറ്റീവ് ആകുമെന്നും സാഗറിന് കുടുംബം ഉണ്ടെന്നും ജുനൈസ് പറഞ്ഞെന്ന് നാദിറ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇന്ന് ബിബി ഹൗസിൽ തർക്കം. നാദിറ പ്രണയിച്ചാൽ നെഗറ്റീവും സെറീന പ്രണയിച്ചാൽ പോസിറ്റീവും എന്നാണ് ജുനൈസ് പറഞ്ഞതെന്നാണ് അഖിൽ പറയുന്നത്. ഇവിടെ പ്രേമിച്ച് കെട്ടിയവരും പ്രണയം സ്ട്രാറ്റജി ആക്കിയവരും ഉണ്ട്. നാദിറ പ്രണയിച്ചപ്പോൾ ജുനൈസിന് അങ്ങനെ തോന്നണമെങ്കിൽ കപടപുരോഗമനവാദി എന്നല്ലാതെ ഇവനെ ഞാൻ എന്ത് വിളിക്കണമെന്നും അഖിൽ ചോദിക്കുന്നുണ്ട്. ജുനൈസ് അല്ലാതെ ഇക്കാര്യം തന്നോട് ആരും പറഞ്ഞിട്ടില്ലെന്ന് നാദിറയും പറയുന്നുണ്ട്. പിന്നാലെ മറുപടിയുമായി ജുനൈസും എത്തി. “ഇവിടെ നാദിറയുടെ പ്രണയത്തെ ഏറ്റവും ബഹുമാനത്തോടെ നോക്കി…
Read More » -
ജീവിതവും ഫാന്റസിയും ഇടകലർന്ന കഥയുമായി അർജുൻ അശോകന്റെ സസ്പെൻസ് ത്രില്ലർ ചിത്രം ‘ഓളം’ മോഷൻ പോസ്റ്റർ പുറത്ത്
അർജുൻ അശോകൻ പ്രധാന വേഷത്തിൽ എത്തുന്ന ‘ഓളം’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. പുനത്തിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ വി എസ് അഭിലാഷ് ചിത്രം സംവിധാനം ചെയ്യുന്നു. നടി ലെനയും വി എസ് അഭിലാഷും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം നൗഫൽ പുനത്തിൽ ആണ് നിർമ്മിക്കുന്നത്. സസ്പെൻസ് ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജീവിതവും ഫാന്റസിയും ഇടകലർന്നിരിക്കുന്നു. ഹരിശ്രീ അശോകനും അർജുൻ അശോകനും യഥാർത്ഥ ജീവിതത്തിൽ എന്നപോലെ ഇതിലും അച്ഛനും മകനുമായാണ് അഭിനയിക്കുന്നത്. അതും അവരുടേതായ പേരുകളിൽ തന്നെ. ലെന, ബിനു പപ്പു, നോബി മാർക്കോസ്, സുരേഷ് ചന്ദ്രമേനോൻ, പൗളി വത്സൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം നീരജ് രവി & അഷ്കർ. എഡിറ്റിംഗ് ഷംജിത്ത് മുഹമ്മദ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, മ്യൂസിക് ഡയറക്ടർ അരുൺ തോമസ്, കോ-പ്രൊഡ്യൂസർ സേതുരാമൻ കൺ കോൾ. ചീഫ് അസോസിയേറ്റ് ഡയറക്ടർ…
Read More » -
അമേരിക്കയ്ക്കയിലെ ശിവഗിരി ആശ്രമം യാഥാർത്ഥ്യമായി – വീഡിയോ
വാഷിംഗ്ടൺ: ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരക്ക എന്ന പേരിൽ അറിയപ്പെടുന്ന ശിവഗിരി ആശ്രമത്തിന് വാഷിങ്ടൺ ഡിസിയിൽ തിരിതെളിഞ്ഞു. ആശ്രമത്തിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരായ സ്വാമി ഗുരു പ്രസാദ്, സ്വാമി ബോധിതീർത്ഥ, സ്വാമി ശങ്കരാനന്ദ എന്നിവർ കാർമ്മികത്വം വഹിച്ചു. പുഷ്പകലശാഭിഷേകം, ശാരദാ പൂജ, ഗണപതിഹോമം എന്നി ചടങ്ങൾ നടന്നു. നോർത്ത് പോയിന്റ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ചാൾസ് കൗണ്ടി കമ്മീഷണർ റൂബിൻ കോളിൻസ് ഉത്ഘാടനം ചെയ്തു. മാനവരാശിയ്ക്ക് മതസൗഹാർദ്ദത്തിൻറയും സമാധാനത്തിൻറെയും സാഹോദര്യത്തിൻറയും വിത്തുകൾ പാകിയ ഗുരുദേവ ദർശനം ഐക്യരാഷ്ട്ര സഭപോലും ഭാവിയിൽ ഏറ്റെടുക്കുമെന്നു റൂബിൻ കോളിൻസ് പറഞ്ഞു. ശിവഗിരി ആശ്രമം അമേരിക്കയിലെ ശ്രീനാരായണ ദർശന പ്രചാരണത്തിന് പുതിയ വഴിത്തിരിവാകുമെന്നും ലോകത്തിലെ പ്രമുഖ സർവ്വകലാശാലകൾ എല്ലാം തന്നെ ശ്രീനാരായണ ഗുരുവിന്റെ കൃതികൾ പാഠ്യപദ്ധതിയാക്കുന്ന ഈ കാലയളവിൽ ഗുരുദർനത്തിന് പ്രസക്തിയേറുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാമി ഗുരുപ്രസാദ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ആശ്രമം പ്രസിഡന്റ് ഡോ…
Read More » -
ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കിടയില്‍ കാണുന്നത് ഫേക്ക് സ്നേഹം, ശോഭയിലും ഉണ്ട് ഈ ഫേക്ക് സ്നേഹമെന്ന് റിനോഷിനോട് അനിയന്‍ മിഥുന്‍; പിന്തുണയുമായി റിനോഷ്
ബിഗ് ബോസ് മലയാളം സീസൺ 5 അതിൻറെ 11-ാം വാരത്തിലേക്ക് അടുക്കുകയാണ്. കോടതി ടാസ്കും ചലഞ്ചേഴ്സ് ആയി എത്തിയ റിയാസ് സലിമിൻറെയും ഫിറോസ് ഖാൻറെയും സാന്നിധ്യവുമെല്ലാമായി ആവേശകരമായ പത്താം വാരമാണ് അവസാനിക്കാൻ പോകുന്നത്. സീസൺ അന്ത്യത്തിലേക്ക് അടുക്കുന്നതോടെ മത്സരാർഥികൾക്കിടയിലെ മത്സരാവേശവും മുറുകിയിട്ടുണ്ട്. ഇപ്പോഴിതാ നിലവിലെ ബിഗ് ബോസ് മത്സരാർഥികൾക്കിടയിൽ താൻ കാണുന്ന കാപട്യത്തെക്കുറിച്ച് സുഹൃത്ത് റിനോഷിനോട് പറയുകയാണ് അനിയൻ മിഥുൻ. എല്ലാവരും സ്നേഹം അഭിനയിക്കുകയാണെന്ന് പറയുന്നു മിഥുൻ. ആ അഭിപ്രായത്തെ റിനോഷ് പിന്തുണയ്ക്കുന്നുമുണ്ട്. “എനിക്ക് ഫേക്ക് ഫീൽ ചെയ്യുന്നു എല്ലാവരിലും. വേറെ എല്ലാം പോട്ടെ. സ്നേഹം അഭിനയിക്കുന്നു. അത്രയും കലർപ്പില്ലാത്ത സാധനം”, അനിയൻ മിഥുൻറെ വാക്കുകൾ. ഇതിനോട് റിനോഷിൻറെ പ്രതികരണം ഇങ്ങനെ- “പിന്നെ, കൈയിൽ നിന്ന് പോയെന്ന് മനസിലാക്കുമ്പോൾ ഓരോ സാധനമൊക്കെ പറഞ്ഞ് വീണ്ടും കൂടാൻ വേണ്ടി പതുക്കെ നോക്കുകയാണ് ആളുകൾ. ഇവിടുത്തെ നിലനിൽപ്പിന് വേണ്ടി”, റിനോഷ് പറയുന്നു. “ഇപ്പോൾ സമയവും ഇല്ലല്ലോ. അപ്പോൾ പെട്ടെന്ന് കാര്യം നടക്കണം. ശോഭയിലും ഉണ്ട്…
Read More » -
പായ്ക്കറ്റ് പാൽ സുരക്ഷിതമല്ല;അധികദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കരുത്
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ വീട്ടിലേക്ക് വേണ്ട സാധനങ്ങളെല്ലാം ഒഴിവ് സമയത്ത് വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ശീലം നമുക്കുണ്ട്.അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പാക്കറ്റ് പാല്‍.ചിലപ്പോള്‍ ഒരാഴ്ചത്തേക്കുള്ള പാല്‍ വരെ വാങ്ങി നമ്മള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കും.എന്നാല്‍ ഒരു പാക്കറ്റ് പാല്‍ എത്ര ദിവസം വരെ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് അറിയുമോ? പാക്കറ്റ് പൊട്ടിക്കാത്ത പാല്‍ രണ്ടു ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.നാല് ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ കുറവായിരിക്കണം ഫ്രിഡ്ജിലെ താപനില.അതേസമയം പാക്കറ്റ് പൊട്ടിച്ച പാൽ ഒറ്റ ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്,ഉപയോഗിക്കുകയുമരുത്. അതാത് ദിവസത്തേക്കുള്ള പാൽ വാങ്ങുന്നതാണ് എപ്പോഴും നല്ലത്. പായ്ക്കറ്റ് പാലുകളിൽ 41 ശതമാനവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)കണ്ടെത്തിയിരുന്നു.പായ്ക്കറ്റ് പാലുകളിൽ ഏഴ് ശതമാനം പാൽ സാമ്പിളുകളിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന രാസവസ്തുക്കൾ ഉണ്ടെന്നും കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
Read More »