Life StyleNEWS

അച്ഛന്‍ മാത്രമായിരുന്നില്ല അവന് സുധി; രാഹുലിനെ ആശ്വസിപ്പിക്കാനാകാതെ ചുറ്റുമുള്ളവര്‍

ടനും കോമഡി താരവുമായ കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ വാര്‍ത്ത കേട്ടാണ് ഇന്ന് കേരളക്കര ഉണര്‍ന്നത്. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ സുധിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രിതാരത്തെ സഹപ്രവര്‍ത്തകനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആശുപത്രിയിലും നടന്റെ വീട്ടിലുമായി നിരവധി പേരാണ് എത്തിച്ചേരുന്നത്.

 

സുധിയെ കാണാന്‍ മകന്‍ ആശുപത്രിയില്‍ എത്തിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഓരോ മലയാളിയുടെയും കണ്ണിനെ ഈറനണിയിച്ചിരിക്കുന്നത്. ആശുപത്രിയില്‍ എത്തിയാണ് രാഹുല്‍ അച്ഛനെ കണ്ടത്. അച്ഛനെ കണ്ട് പൊട്ടിക്കരഞ്ഞ രാഹുലിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ചുറ്റും നിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു. ഒന്നര വയസില്‍ അമ്മ ഉപേക്ഷിച്ചു പോയപ്പോഴും തന്റെ നെഞ്ചോട് ചേര്‍ത്താണ് സുധി രാഹുലിനെ വളര്‍ത്തിയത്. കുഞ്ഞിനെ സ്റ്റേജിന് പുറകിലിരുത്തി വേദിയില്‍ സുധി കാണികളെ ചിരിപ്പിച്ചു കൊണ്ടേയിരുന്നു. അച്ഛന്‍ മകന്‍ ബന്ധത്തേക്കാള്‍ ഉപരി നല്ല സുഹൃത്തുക്കള്‍ ആയിരുന്നു ഇരുവരും.

”ആദ്യ വിവാഹം പ്രണയിച്ചായിരുന്നു. പതിനാറ് വര്‍ഷം മുമ്പ്. പക്ഷേ ആ ബന്ധം അധികം നാള്‍ നീണ്ടുനിന്നില്ല. ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യില്‍ തന്നിട്ട് അവള്‍ മറ്റൊരാള്‍ക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളായിരുന്നു അത്. പിന്നീട് ഞാനും മോനും ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ചു പിടിച്ചത്. ദൈവം എനിക്കിപ്പോള്‍ സന്തോഷം മാത്രമുള്ള കുടുംബജീവിതം തന്നു. എന്റെ നെഞ്ചോട് ചേര്‍ന്നു നില്‍ക്കുന്ന ഭാര്യ രേണവും രണ്ടു മക്കളും ആണ് ഇന്നെന്റെ ലോകം. എന്റെ ഏറ്റവും വലിയ സമ്പാദ്യവും അതുതന്നെ. രേണുവിന് ജീവനാണ് രാഹുലിനെ. താന്‍ പ്രസവിച്ചതല്ലെങ്കിലും എന്റെ മൂത്ത മോന്‍ അവനാണെന്നാണ് എപ്പോഴും രേണു പറയുന്നത്. രണ്ടു പേരും വലിയ ചങ്കുകളാണ്. ഇപ്പോള്‍ പത്താം ക്ലാസിലാണ് രാഹുല്‍. മോന് 11 വയസ്സുള്ളപ്പോഴാണ് ഞാന്‍ രേണുവിനെ വിവാഹം കഴിച്ചത്. അന്നു മുതല്‍ എന്റെ മോന്‍ അമ്മയുടെ കുറവ് അനുഭവിച്ചിട്ടില്ല” – എന്ന് അഭിമുഖത്തില്‍ സുധി പറഞ്ഞിരുന്നു.

 

Back to top button
error: