”കീരിയും പാമ്പുമായി ഒരു വീട്ടില്‍ കഴിയുന്നതിലും നല്ലതല്ലേ? പരസ്പരം ചേരുന്നില്ല എങ്കില്‍ വേര്‍പിരിയാം”
ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്തിറങ്ങിയത് മുതല്‍ ഏറെ ബോഡി ഷെയിമിങ്ങും പരിഹാസങ്ങളും കേട്ട ആളാണ് നടി മഞ്ജു പത്രോസ്. മഞ്ജുവും ഭര്‍ത്താവും വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, വിവാഹമോചനത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് പങ്കുവെച്ചിരിക്കുകയാണ് മഞ്ജു പത്രോസ്. വിവാഹമോചനം എന്ന് കേട്ടാല്‍ ഇത്ര ഞെട്ടാന്‍ എന്താണ് എന്ന് താരം ചോദിക്കുന്നു. ഭരണഘടനാ കൊടുത്തിരിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യം ആണ് രണ്ടുവ്യക്തികള്‍ പരസ്പരം ചേരുന്നില്ല എങ്കില്‍ വേര്‍പിരിയാം എന്നത് എന്ന് നടി പറയുന്നു.
”ഇനി ഒരു വിവാഹത്തിന് താത്പര്യം എങ്കില്‍ അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവും കൊടുക്കുന്നുണ്ട്. ഇത് എവിടെയാണ് തെറ്റാകുന്നത്. ഒരു വീട്ടില്‍ കീരിയും പാമ്പുമായി കഴിയുന്നതിലും എത്രയോ നല്ലതാണു പുറത്തു നല്ല സുഹൃത്തുക്കള്‍ ആയി ജീവിക്കാന്‍ സാധിക്കുന്നത്. കുട്ടികള്‍ക്ക് എത്ര നല്ലതാണ്. മഞ്ജുവും സുനിച്ചനും വേര്‍പിരിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്താണ്. അപ്പോള്‍ ചിലര്‍ പറയും ഒരു ഫാമിലി ഷോയിലൂടെ കണ്ടിഷട്പ്പെട്ടുവെന്നു. ആ ഷോ തീര്‍ന്നില്ലേ. പിന്നെ ഞങ്ങള്‍ എവിടെയും പെറ്റിഷന്‍ ഫയല്‍ ചെയ്തിട്ടില്ല. ഞങ്ങളുടെ വിവാഹ ബന്ധം എങ്ങിനെ പോകുന്നു എന്നോ, ഞങ്ങളുടെ ബെഡ് റൂമില്‍ എന്താണ് നടക്കുന്നതെന്നോ നിങ്ങള്‍ക്ക് അറിയേണ്ട കാര്യം എന്താണ്?” നടി ചോദിക്കുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ 2 വില്‍ മത്സരാര്‍ത്ഥിയായി മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുള്ള മഞ്ജു ഇനി ബിഗ് ബോസിലേക്ക് വിളിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നു. വീട് വെയ്ക്കാനായുള്ള തുകയ്ക്ക് വേണ്ടിയായിരുന്നു ഷോയില്‍ പങ്കെടുത്തതെന്നും, അത് കിട്ടിയെന്നുമായിരുന്നു മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നത്.