LIFE
-
അനാർക്കലി മരിയ്ക്കാറും ശരത് അപ്പാനിയും ശ്രീകാന്തും മുഖ്യ വേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രമായ “അമലയിലെ “ഒഫീഷ്യൽ ട്രെയിലർ പുറത്തു
അനാർക്കലി മരിയ്ക്കാറും ശരത് അപ്പാനിയും ശ്രീകാന്തും മുഖ്യ വേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രമായ “അമലയിലെ “ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി “നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം മസ്കോട്ട് പ്രൊഡക്ഷൻസിന്റെയും ടോമ്മൻ എന്റർടെയ്ൻമെൻസിന്റെയും ബാനറിൽ മുഹ്സിന നിഷാദ് ഇബ്രാഹിം ആണ് നിർമ്മിക്കുന്നത്. മലയാളത്തിലും തമിഴിലും,തെലുങ്കിലും ഒരുങ്ങുന്ന ഈ ചിത്രം ഒരു സസ്‌പെൻസ് സൈക്കോ ത്രില്ലർ ആണ്. അമല എന്ന കേന്ദ്ര കഥാപാത്രമായി അനാർക്കലി മരിയ്ക്കാർ ആണ് ഈ ചിത്രത്തിൽ എത്തുന്നത്. ബേസിൽ എന്ന കഥാപാത്രം ആയി ശരത് അപ്പാനിയും അലി അക്ബർ എന്ന അന്വേഷണ ഉദ്ദ്യോഗസ്ഥൻ ആയി ശ്രീകാന്തും എത്തുന്നു. അനാർക്കലി മരിയ്ക്കാർ ,ശരത് അപ്പാനി ശ്രീകാന്ത് എന്നിവർക്ക് ഒപ്പം രജീഷാ വിജയൻ,സജിത മഠത്തിൽ,ചേലാമറ്റം ഖാദർ,ഷുഹൈബ് എംബിച്ചി, നന്ദിനി, നൈഫ്, നൗഷാദ്, വൈഷ്ണവ്, ആൻമരിയ ബിട്ടോ ഡേവിഡ്സ്, എന്നീ താരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ക്യാമറ അഭിലാഷ് ശങ്കറും, സംഗീതം ഗോപി സുന്ദറും, എഡിറ്റിംഗ് നൗഫൽ അബ്‌ദുള്ളയും…
Read More » -
നാൽപ്പതു കോടി മുതൽ മുടക്കൽ ലാൽ ജൂനിയറിന്റെ ടൊവിനൊ ചിത്രം ‘നടികര്‍ തിലകം’ ചിത്രീകരണം ആരംഭിക്കുന്നു
ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘നടികർ തിലകം’. ലാൽ ജൂനിയറാണ് ചിത്രത്തിന്റെ സംവിധാനം. സിനിമയുടെ പശ്ചാത്തലത്തിലൂടെയാണ് ടൊവിനൊയുടെ ഈ ചിത്രത്തിന്റെ അവതരണം. ‘ നടികർ തിലകം’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയാണെന്നാണ് റിപ്പോർട്ട്. വ്യത്യസ്‍ത ലൊക്കേഷനുകളിലായി നൂറ്റി ഇരുപതു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ‘നടികർ തിലക’ ത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. നാൽപ്പതു കോടിയോളം വരുന്ന മുതൽ മുടക്കാണ് ‘നടികർ തിലക’ത്തിന് വേണ്ടി വരുന്നത്. സമീപകാലത്തെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയായിരിക്കും ‘നടികർ തിലകം’. വീണാ നന്ദകുമാർ, ധ്യാൻ ശ്രീനിവാസൻ അനൂപ് മേനോൻ ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, അൽത്താഫ് സലിം, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ നന്ദകുമാർ, ഖാലീദ് റഹ്‍മാൻ, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടൻ, അരുൺ കുര്യൻ, ഷോൺ സേവ്യർ, രജിത്ത് (ബിഗ് ബോസ് ഫെയിം)…
Read More » -
‘ആറാട്ടണ്ണ’നെ മർദ്ദിച്ചത് അങ്ങേയറ്റം ദയനീയം, സിനിമ കാണുന്നതും വിയോജിപ്പ് പ്രകടിപ്പിക്കുന്നതും നിങ്ങളുടെ അവകാശമാണെന്നും അതാർക്കും ചോദ്യം ചെയ്യാൻ പറ്റില്ലെന്നും വിനയ് ഫോർട്ട്
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സിനിമ കാണാതെ റിവ്യു പറഞ്ഞെന്ന് ആരോപിച്ച് ‘ആറാട്ടണ്ണൻ’ എന്ന് വിളിക്കുന്ന സന്തോഷ് വർക്കിക്ക് നേരെ കയ്യേറ്റം നടന്നത്. ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ എന്ന സിനിമയുടെ റിലീസ് വേളയിലായിരുന്നു സംഭവം. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ വിനയ് ഫോർട്ട്. സന്തോഷ് വർക്കിയെ മർദ്ദിച്ചത് അങ്ങേയറ്റം ദയനീയമായ കാര്യമാണെന്ന് വിനയ് ഫോർട്ട് പറയുന്നു. സിനിമ കാണുന്നതും വിയോജിപ്പ് പ്രകടിപ്പിക്കുക എന്നതും നിങ്ങളുടെ അവകാശമാണ്. അതാർക്കും ചോദ്യം ചെയ്യാൻ പറ്റില്ലെന്നും വിനയ് പറഞ്ഞു. കൊള്ള എന്ന തന്റെ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു നടൻ. “ഒരാളുടെ അഭിപ്രായത്തോട് നമുക്ക് വിയോജിപ്പ് പ്രകടിപ്പിക്കാം. പക്ഷേ അയാളെ തൊടാനോ തെറിവിളിക്കാനോ ഉള്ള അവകാശം ലോകത്തിലുള്ള ആർക്കും ഇല്ല. ഒരു സിനിമ കാണാം. അതിനെ കുറിച്ചുള്ള വിയോജിപ്പ് പ്രകടിപ്പിക്കാം. പക്ഷേ പറയേണ്ട രീതിയിൽ തന്നെ പറയണം. ആശയങ്ങൾ ആശയങ്ങളായിട്ട് കമ്യൂണിക്കേറ്റ് ചെയ്യണം എന്നതാണ് ഏറ്റവും വലിയ കാര്യം. പരസ്പര ബഹുമാനം ഉണ്ടാകണം. അല്ലാതെ എനിക്ക്…
Read More » -
രഥചക്ര ക്രിയേഷൻസ് ഷോർട്ട് ഫിലിം, ഡോക്യുമെന്ററി ഫെസ്റ്റിവൽ: എൻട്രി ക്ഷണിച്ചു
തിരുവനന്തപുരം: രഥചക്ര ക്രിയേഷൻസ് സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം, ഡോക്യുമെന്ററി, ചിൽഡ്രൻസ് ഫിലിം, മ്യൂസിക്കൽ വീഡിയോ, കവർ സോങ് ഫെസ്റ്റിവലിലേയ്ക്ക് എൻട്രി ക്ഷണിച്ചു. വിജയികൾക്ക് ക്യാഷ് പ്രൈസ്, മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവ നൽകും. കൂടാതെ രഥചക്ര ക്രിയേഷൻസിന്റെ എക്‌സലൻസ് അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിക്കും.പ്രോഗ്രാമിന്റെ പെൻഡ്രൈവ് /സിഡി /ഡിവിഡി (യൂട്യൂബിൽ റിലീസ് ചെയ്തിട്ടുള്ളവർ ലിങ്ക് അയച്ചാൽ മതിയാകും )യും വിശദ വിവരങ്ങളും സഹിതം അപേക്ഷിക്കുക. എൻട്രി ഫീസ് 1000 രൂപയാണ്.എൻട്രി ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9447128677,8848641581.
Read More » -
മണർകാട് കത്തീഡ്രലിൽ “തിരുവചന യാത്ര” പ്രതിമാസ കൺവൻഷൻ നാളെ
മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ പ്രാർത്ഥനാ യോഗങ്ങളുടെ ആഭിമുഖ്യത്തിൽ എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച നടത്തുന്ന “തിരുവചന യാത്ര” എന്ന പ്രതിമാസ സായാഹ്ന കൺവൻഷൻ ഇന്ന് നടക്കും. നാളെ വൈകുന്നേരം വൈകിട്ട് 6.30ന് ഗായക സംഘത്തിന്റെ ഗാനശുശ്രൂഷയും, 7ന് മുളന്തുരുത്തി വൈദീക സെമിനാരിയിലെ ലിറ്റർജിക്കൽ തിയോളജി അദ്ധ്യാപകൻ ഫാ. ബിജു പാറേക്കാട്ടിൽ വചന ശുശ്രൂഷ നടത്തുന്നതുമാണ്. വചന ശുശ്രൂഷക്ക് ശേഷം യോഗത്തിൽ പങ്കെടുക്കുന്നവർക്ക് കത്തീഡ്രലിന്റെ വിവിധ കരകളിലേക്ക് യാത്രാ സൗകര്യവും ഉണ്ടായിരിക്കുന്നതാണ് എന്ന് പ്രാർത്ഥനാ യോഗം പ്രസിഡന്റ് ഫാ. ജെ. മാത്യു മണവത്തും, സെക്രട്ടറി ജേക്കബ് വി.ജെ വാഴത്തറയും അറിയിച്ചു.
Read More » -
വയോധികരുടെ ശ്രദ്ധയ്ക്ക്: ദിനംപ്രതി ഒരു മള്‍ട്ടിവൈറ്റമിന്‍ ഗുളിക കഴിച്ചാൽ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവർക്ക് ഓര്‍മശക്തി മെച്ചപ്പെടുമെന്ന് ശാസ്ത്രലോകം
ദിവസവും ഒരു മള്‍ട്ടിവൈറ്റമിന്‍ ഗുളിക വീതം കഴിക്കുന്നത് പ്രായമായവരിലെ ഓര്‍മശക്തിയെ മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനം. അമേരിക്കയിലെ വിവിധ സര്‍വകലാശാലകളിലെയും ഗവേഷണ കേന്ദ്രങ്ങളിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ഗവേഷണ ഫലം അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ള 3500 പേരില്‍ മൂന്നു വര്‍ഷം കൊണ്ടാണ് ഗവേഷണം നടത്തിയത്. ഇവരില്‍ പകുതി പേര്‍ക്ക് ദിവസവും ഒരു മള്‍ട്ടിവൈറ്റമിന്‍ സപ്ലിമെന്റ് വീതവും പകുതി പേര്‍ക്ക് പ്ലാസെബോയും നല്‍കി. മൂന്ന് വര്‍ഷത്തിന് ശേഷം ഇവരുടെ ഹ്രസ്വകാല ഓര്‍മയെ വിലയിരുത്താനുള്ള ഓണ്‍ലൈന്‍ കോഗ്നിറ്റീവ് പരിശോധന നടത്തി. മള്‍ട്ടിവൈറ്റമിന്‍ കഴിച്ച സംഘത്തിന് കഴിക്കാത്ത സംഘത്തെ അപേക്ഷിച്ച് ഓര്‍മശേഷിയില്‍ നേരിയ പുരോഗതിയുണ്ടായതായി ഗവേഷകര്‍ നിരീക്ഷിച്ചു. പ്രായമാകുമ്പോള്‍ ധാരണശേഷിയില്‍ ഉണ്ടാകുന്ന മങ്ങല്‍ ഇവര്‍ക്ക് താരതമ്യേന കുറവായിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ പുതിയ വസ്തുക്കളെ തിരിച്ചറിയാനോ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനോ ഉള്ള ശേഷിയിലൊന്നും മള്‍ട്ടിവൈറ്റമിന്റെ ഉപയോഗം മാറ്റങ്ങള്‍ വരുത്തുന്നതായി പഠനത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ല. അതേ സമയം…
Read More » -
യൂറോപ്യന്‍ പര്യടനം കഴിഞ്ഞു; അച്ഛനൊപ്പം പാചക പരീക്ഷണങ്ങളുമായി പ്രണവ്
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ പോലെ തന്നെ മലയാളികള്‍ക്കെല്ലാം പ്രിയങ്കരനാണ് അദ്ദേഹത്തിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും. യാത്രകളെ ഏറെ സ്നേഹിക്കുന്ന പ്രണവ്, സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോള്‍ മോഹന്‍ലാലിനോടൊപ്പം പാചക പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്ന പ്രണവിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. മോഹന്‍ലാലിനേയും സുഹൃത്ത് സമീര്‍ ഹംസയേയും ഈ ചിത്രങ്ങളില്‍ കാണാം. സിനിമാ തിരക്കുകളില്‍ നിന്നെല്ലാം വിട്ട് നില്‍ക്കുന്ന പ്രണവ് കുറച്ച് നാളുകളായി യാത്രയിലായിരുന്നു. പ്രണവ് ഇപ്പോള്‍ യൂറോപ്യന്‍ യാത്രയിലാണെന്ന് വിനീത് ശ്രീനിവാസന്‍ അടുത്തിടെ പറഞ്ഞിരുന്നു. 800 മൈല്‍സ് പ്രണവ് കാല്‍നടയായി യാത്ര ചെയ്യുകയാണെന്നാണ് യുറോപ്യന്‍ പര്യടനത്തെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പറഞ്ഞത്. അതേസമയം, മോഹന്‍ലാല്‍ ആകട്ടെ ‘റാം’ എന്ന തന്റെ പുതിയ സിനിമയുടെ തിരക്കിലാണ്. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം മൊറോക്കോ അടക്കമുള്ള വിദേശ രാജ്യങ്ങളിലാണ് ചിത്രീകരിക്കുന്നത്.
Read More » -
”എല്ലാവരും ഉറക്കമായിരുന്നു, ബിനുച്ചേട്ടന്‍ എഴുന്നേറ്റപ്പോള്‍ കണ്ടത് സുധിച്ചേട്ടന്‍ വേദന അനുഭവിക്കുന്നത്”
കൊല്ലം സുധിയുടെ അകാലവിയോ?ഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കലാകേരളം. അപകടത്തിന് തലേദിവസം വരെ തങ്ങളോട് കളിച്ച് ചിരിച്ചിരുന്ന സുധി ഇനി ഇല്ല എന്നത് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അംഗീകരിക്കാനായിട്ടില്ല. പലരും സുധിയുടെ ഓര്‍മകള്‍ പങ്കുവച്ച് രംഗത്തെത്തുന്നുണ്ട്. ഈ അവസരത്തില്‍ അവതാരക ലക്ഷ്മി നക്ഷത്ര പറഞ്ഞ വാക്കുകളാണ് ഏവരുടെയും മനസില്‍ വിങ്ങലാകുന്നത്. സുധിയുമായുള്ള അവസാന കൂടിക്കാഴ്ചയെ കുറിച്ചും ബിനു അടിമാലിയുടെയും മറ്റുള്ളവരുടെയും ആരോഗ്യസ്ഥിതിയെ കുറിച്ചും ലക്ഷ്മി കണ്ണീരോടെ പറയുന്നു. ലക്ഷ്മി നക്ഷത്രയുടെ വാക്കുകള്‍ ഇങ്ങനെ നമ്മുടെ കൂട്ടത്തിലൊരാള്‍ പോകുമ്പോള്‍, അതിന്റെ ഒരു വേദന പറഞ്ഞറിയിക്കാന്‍ പറ്റില്ല. എനിക്ക് ആ പരിപാടിയില്‍ എല്ലാവരെക്കാളും ഒരുപടി മുകളില്‍ ഇഷ്ടമുണ്ടായിരുന്നത് സുധിച്ചേട്ടനോടാണ്. ഇതുവരെ സുധിച്ചേട്ടനില്‍ നിന്നും നോ എന്ന വാക്കോ ദേഷ്യപ്പെടുന്നൊരു മുഖമോ ഞാന്‍ കണ്ടിട്ടില്ല. നല്ലൊരു മനുഷ്യനായിരുന്നു. നല്ലവരെയൊക്കെ ദൈവം നേരത്തെ കൊണ്ടുപോകുമായിരിക്കും. സുധിച്ചേട്ടന് തുല്യം സുധിച്ചേട്ടന്‍ മാത്രമാണ്. സുധി ചേട്ടന്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ കാര്യങ്ങളൊക്കെ എന്നോട് പറയുമായിരുന്നു. എന്റെ മുഖമൊന്ന് വാടി കഴിഞ്ഞാല്‍ ആദ്യം മനസിലാക്കിയിരുന്നതും സുധി…
Read More » -
മഞ്ജു വാര്യര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ആയിഷ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു
മഞ്ജു വാര്യര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ആയിഷ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബിക്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ജനുവരി 20 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. അഞ്ച് മാസങ്ങള്‍ക്ക് ഇപ്പുറമാണ് ഒടിടി റിലീസ്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയില്‍ ആണ് ചിത്രം എത്തിയിരിക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രം ബിഗ് ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ഒന്നാണ്. മലയാളത്തില്‍ ഇത്രയും വലിയ കാന്‍വാസില്‍ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ആദ്യമായി ആവുമെന്ന് റിലീസ് സമയത്ത് അണിയറക്കാര്‍ പറഞ്ഞിരുന്നു. മഞ്ജു വാര്യരുടെ സമീപകാല കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നുമാണ് ഇത്. നീണ്ട ഇടവേളയ്ക്ക് ശേഷം റാസല്‍ ഖൈമയില്‍ ചിത്രീകരിച്ച മലയാള സിനിമയുമാണ് ഇത്. പ്രേത ഭവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാലു നില കൊട്ടാരം ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലോക്കേഷന്‍. ഈ ചിത്രത്തിനുവേണ്ടി വേണ്ടി മഞ്ജു…
Read More » -
‘പേരയ്ക്ക’ പ്രമേഹത്തിന് ഉത്തമം, രോഗ പ്രതിരോധശേഷി നിലനിർത്തും; ഹൃദ്രോഗവും ക്യാൻസറും ചെറുക്കും
ഡോ. വേണു തോന്നയ്ക്കൽ പ്രമേഹ രോഗിയാണോ നിങ്ങൾ…? പേരയ്ക്ക കഴിക്കുക. പ്രമേഹ രോഗികൾ മധുരമുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കരുത് പഴം കഴിക്കരുത് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടാവുമല്ലോ. എന്നാൽ പേരയ്ക്കയുടെ കാര്യത്തിൽ യാതൊരു ഭയവും വേണ്ട. തീർച്ചയായും പേരയ്ക്ക നിങ്ങൾക്ക് കഴിക്കാം. പ്രാതലായോ പ്രാതലിനൊപ്പമോ ഒരു മുഴുത്ത പേരയ്ക്ക ആകാവുന്നതാണ്. അധികം പഴുക്കാത്തതാണെങ്കിൽ ഏറെ നന്ന്. പ്രമേഹ രോഗികൾക്ക് ധൈര്യപൂർവ്വം ആശ്രയിക്കാനാവുന്ന നല്ലൊരു പഴമാണിത്. പേരക്കയിൽ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്. ഇതിലെ ഗ്ലൈസീമിക് ഇൻഡക്സ് വെറും 12 ആണ്. നമ്മുടെ പ്രധാന ഭക്ഷണമായ അരിക്കും ഗോതമ്പിനും ഗ്ലൈസീമിക് ഇൻഡക്സ് 60ന് മേലെയാണ്. മാമ്പഴത്തിന് 50 ന് മേലെ വരും. ഗ്ലൈസീമിക്ക് ഇൻഡക്സ് ഇത്ര താണ നിലയിലുള്ള പഴം എന്തുകൊണ്ട് കഴിച്ചുകൂടാ? പഞ്ചസാര വളരെ കുറവാണ് എന്നു മാത്രമല്ല ഇതിൽ ധാരാളമായി നാരുകളും, ജീവകങ്ങളും, ആൻറി ഓക്സിഡന്റുകളും ഉണ്ട്. നാര് ധാരാളം അടങ്ങിയ പഴമാണ് പേരക്ക. ഇത് പഞ്ചസാരയുടെ അളവ്…
Read More »