LIFE
-
സൂര്യ ബോളിവുഡിൽ നായകനാകാൻ ഒരുങ്ങുന്നു! രാകേഷ് ഓംപ്രകാശ് മെഹ്‍റയുടെ കർണയിലൂടെ
തെന്നിന്ത്യൻ പ്രേക്ഷരുടെ പ്രിയങ്കരനായ സൂര്യ ബോളിവുഡിൽ നായകനാകാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്. രാകേഷ് ഓംപ്രകാശ് മെഹ്‍റയുടെ സംവിധാനത്തിലുള്ള ചിത്രം കർണയിലാണ് സൂര്യ നായകനാകുന്നത് എന്നാണ് റിപ്പോർട്ട്. മഹാഭാരതം ആസ്‍പദമാക്കിയുള്ള ചിത്രമായിരിക്കും ഇത്. സൂര്യ കേന്ദ്ര കഥാപാത്രം തന്നെയായിരിക്കും ചിത്രത്തിൽ അവതരിപ്പിക്കുക എന്ന ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. സൂര്യയുടെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘കങ്കുവ’ ആണ്. സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധാനം. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായിട്ടാണ് ‘കങ്കുവ’ എത്തുക. Buzz:#Suriya44 will be directed by Bolywood Dir Rakeysh Omprakash Mehra (Rang De Basanti, Bhaag Milka Bhaag) titled #Karna, Based on Mahabaratham; Suriya Plays title role. — Christopher Kanagaraj (@Chrissuccess) June 12, 2023 ദേവി ശ്രീപ്രസാദ് ‘സിംഗത്തിനു’ ശേഷം സൂര്യയുമായി വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ…
Read More » -
അപ്രതീക്ഷിത ഹിറ്റിലേക്ക് ‘പോർ തൊഴിൽ’; ശരത് കുമാറും അശോക് സെല്‍വനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ത്രില്ലര്‍ ചിത്രം കൈയടി നേടുന്നു, ആദ്യ മൂന്ന് ദിനങ്ങളിൽ നേടിയ കളക്ഷൻ
സിനിമാപ്രേമികൾക്കിടയിൽ എക്കാലവും താൽപര്യം ഉണർത്തിയിട്ടുള്ള ജോണർ ആണ് ത്രില്ലർ സിനിമകൾ. എന്നാൽ ഒടിടിയിലൂടെ ലോകമെമ്പാടുമുള്ള ത്രില്ലറുകൾ സിനിമകളായും സിരീസുകളായും കാണുന്ന ഇന്നത്തെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുക സംവിധായകന് വലിയ വെല്ലുവിളി ഉയർത്തുന്ന കാര്യവുമാണ്. അതിനാൽത്തന്നെ ഏറെ സൂക്ഷിച്ച് മാത്രമാണ് സംവിധായകർ ഇന്ന് ത്രില്ലർ സിനിമകൾ ചെയ്യുന്നത്. ഇപ്പോഴിതാ തമിഴ് സിനിമയിൽ നിന്ന് ഒരു ത്രില്ലർ ചിത്രം കൈയടി നേടുകയാണ്. വിഗ്നേഷ് രാജ സംവിധാനവും സഹരചനയും നിർവ്വഹിച്ചിരിക്കുന്ന പോർ തൊഴിൽ എന്ന ചിത്രമാണ് അത്. ശരത് കുമാറും അശോക് സെൽവനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ഈ വെള്ളിയാഴ്ചയാണ് (ജൂൺ 9) തിയറ്ററുകളിൽ എത്തിയത്. റിലീസ് ദിനത്തിൽ തമിഴ്നാട്ടിൽ നിന്ന് 93 ലക്ഷം മാത്രം നേടിയ ചിത്രം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയെ തുടർന്ന് ശനി, ഞായർ ദിനങ്ങളിൽ കളക്ഷനിൽ ഇരട്ടിയിലേറെ വർധന നേടി. ശനിയാഴ്ച 2.17 കോടിയും ഞായറാഴ്ച 2.65 കോടിയുമാണ് നേട്ടം. അതായത് ആദ്യ മൂന്ന് ദിനങ്ങളിൽ നിന്ന് 5.75 കോടി. തമിഴ്നാട്ടിൽ…
Read More » -
‘ഇതുവരെ ഞങ്ങള്‍ ഡിവോഴ്‌സായിട്ടില്ല’; വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ മഞ്ജു പത്രോസ്
റിയാലിറ്റി ഷോകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ്സീസണ്‍ 2വില്‍ മത്സരാര്‍ത്ഥിയായും മഞ്ജു പത്രോസ് എത്തിയിരുന്നു. ‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റിഷോയില്‍ കുടുംബസമേതമാണ് മഞ്ജു പങ്കെടുത്തത്. തനിക്ക് എതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് മഞ്ജു പത്രോസ്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ പുതിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ടായിരുന്നു കൂടുതല്‍ വ്യാജ വാര്‍ത്തകളും എന്ന് മഞ്ജു വ്യക്തമാക്കുന്നു. സുനിച്ചന്‍ ഇപ്പോള്‍ ഷാര്‍ജയിലാണ്. മ്യൂസിക് പ്രോഗ്രാമുകളുമായി അദ്ദേഹം തിരക്കിലാണ്, തങ്ങള്‍ ഡിവോഴ്‌സായിട്ടില്ലെന്നും മഞ്ജു വ്യക്തമാക്കുന്നു. പക്ഷേ എല്ലാ കുടുംബത്തിലും ഉള്ളപോലെ ഇണക്കങ്ങളും പിണക്കങ്ങളും ഞങ്ങളുടെ ഇടയിലുമുണ്ടെന്ന് മാത്രം. ഭരണഘടന കൊടുത്തിരിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യമാണ് രണ്ട് വ്യക്തികള്‍ പരസ്പരം ചേരുന്നില്ലെങ്കില്‍ വേര്‍പിരിയാമെന്നത്. ഇനി ഒരു വിവാഹത്തിന് താല്‍പര്യമില്ലെങ്കില്‍ അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവും കൊടുക്കുന്നുണ്ട്. ഇത് എവിടെയാണ് തെറ്റാകുന്നത്. ഒരു വീട്ടില്‍ കീരിയും പാമ്പുമായി കഴിയുന്നതിലും എത്രയോ നല്ലതാണ് പുറത്ത് നല്ല സുഹൃത്തുക്കളായി ജീവിക്കാന്‍ സാധിക്കുന്നത്. കുട്ടികള്‍ക്ക്…
Read More » -
സ്തനാർബുദത്തെ തടയാം; അറിയാം കൂണിന്റെ ആരോഗ്യ ഗുണങ്ങൾ
രുചി കൊണ്ട് മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങൾ കൊണ്ടും കൂൺ സമ്പന്നമാണ്.പ്രോട്ടീൻ, അമിനോആസിഡുകൾ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് കൂൺ.രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കുന്നതിലും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനുമെല്ലാം കൂൺ സഹിയിക്കുന്നു. അർബുദത്തെ ഫലപ്രദമായി തടയുന്നതിന് കൂൺ സഹായിക്കുന്നു.ഇതിൽ അടങ്ങിയിരിക്കുന്ന ലിനോലെയിക് ആസിഡ് അധിക ഈസ്ട്രജന്റെ വികസനം തടയുന്നു.സ്തനാർബുദത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഈസ്ട്രജൻ. കൂണിൽ അടങ്ങിയിരിക്കുന്ന നാരുകളും എൻസൈമുകളും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു.ധാരാളം കാൽസ്യം അടങ്ങിയിട്ടുള്ള കൂൺ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.ധാരാളം വെള്ളവും നാരുകളും ഉള്ളതിനാൽ, ഇത് ദഹനവ്യവസ്ഥയുടെയും പാൻക്രിയാസിന്റെയും കരളിന്റെയും സുഗമമായ പ്രവർത്തനവും ഉറപ്പാക്കുന്നു
Read More » -
മഴക്കാലത്ത് കഞ്ഞിയാണ് നല്ലത്; കാരണങ്ങൾ ഇവയാണ്
പൊതുവേ വിശപ്പ് കൂടുതലായി തോന്നുന്ന സമയമാണ് മഴക്കാലം.ഈ സമയത്ത് കയ്യില്‍ കിട്ടിയത് വാരിക്കഴിയ്ക്കുന്നത് ദോഷം ചെയ്യും. മഴക്കാലത്ത് വൈറസുകളുടേയും ബാക്ടീരിയകളുടേയും വളര്‍ച്ച വേഗത്തിലായതിനാല്‍ രോഗം പിടിപെടാൻ സാദ്ധ്യത ഏറെയാണ്.അതിനാല്‍ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഭക്ഷണരീതിയാണ് നമ്മൾ പിന്തുടരേണ്ടത്. ദഹിക്കാൻ പ്രയാസമുള്ളതും ഗ്യാസ് ട്രബിള്‍ ഉണ്ടാക്കുന്നതും വേവിക്കാത്തതുമായ ഭക്ഷണം ഒഴിവാക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ലഘുവായ ഭക്ഷണം കഴിക്കുക എന്നിവയാണ് മഴക്കാലത്തെ ആരോഗ്യത്തിനായി വിദഗ്ദ്ധരുടെ നിര്‍ദേശങ്ങള്‍. മഴക്കാലത്ത് രാത്രിയില്‍ ചൂട് കഞ്ഞി കുടിക്കുന്നതാണ് വളരെ നല്ലത്. തവിട് കളയാത്ത അരി, ഉലുവ, റാഗി, ബാര്‍ലി, ഗോതമ്ബ് തുടങ്ങിയ ധാന്യങ്ങള്‍ ചേര്‍ത്തുള്ള കഞ്ഞി കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും വളരെ മികച്ചതാണ്. ഔഷധക്കഞ്ഞി അല്ലെങ്കില്‍ കര്‍ക്കിടക കഞ്ഞി കുടിക്കാൻ നിര്‍ദേശിക്കുന്നതും മഴക്കാലത്തുണ്ടാകുന്ന പ്രത്യാഘാതങ്ങളെ അതിജീവിക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്നതിനു വേണ്ടിയാണ്. ഇപ്പോഴത്തെ തലമുറയില്‍ കഞ്ഞി പ്രണയമുള്ളവര്‍ ചുരുങ്ങും.മാത്രമല്ല, ആരോഗ്യത്തെ പറ്റിയും ഡയറ്റിനെ പറ്റിയുമെല്ലാം ചിന്ത വന്നപ്പോള്‍ രാത്രി സമയത്ത് അരിയാഹാരം തന്നെ ഒഴിവാക്കിയവരുമുണ്ട്.പ്രത്യേകിച്ചും പ്രമേഹവും അമിതവണ്ണവുമെല്ലാമുളളവര്‍.…
Read More » -
വിവാദങ്ങൾക്ക് വിരാമം, ഐഷ സുല്‍ത്താന സംവിധാനം ചെയ്‍ത ‘ഫ്ലഷ് ‘ 16ന് തീയേറ്റര്‍ റിലീസാകും
ഐഷ സുല്‍ത്താന സംവിധാനം ചെയ്‍ത ചിത്രം ‘ഫ്ലഷ്’ 16ന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ബീനാ കാസിം കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചിത്രം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിലായിവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെ പരാമർശങ്ങൾ ഉള്ളത് കൊണ്ട് ബിജെപി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറിയുടെ ഭാര്യ കൂടിയായ നിർമ്മാതാവ് തന്റെ സിനിമ തടഞ്ഞു വെക്കുന്നു എന്ന് സിനിമയുടെ സംവിധായിക ഐഷ സുൽത്താനാ ആരോപിച്ചിരുന്നു. ഇതിന് മറുപടി എന്നോണമാണ് നിമ്മാതാവ് ബീനാ കാസിം വാർത്താ സമ്മേളനം നടത്തിയത്. ബീന കാസിം പറയുന്നു ‘ഞാൻ ബിജെപി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറിയുടെ ഭാര്യ ആയിട്ട് കൂടി തന്നെയാണ് ഐഷ സുൽത്താന കൊണ്ട് വന്ന കഥക്ക് പണം മുടക്കാൻ തീരുമാനിച്ചത്. അതിന് കാരണം ലക്ഷദ്വീപിലെ പെൺകുട്ടി സംവിധാന രംഗത്തേക്ക് കടന്നുവരുന്നതിനെ പ്രോത്സാഹിപ്പിക്കാനുമാണ്. സ്ത്രീകൾ നേരിടുന്ന പ്രശ്‍നങ്ങളെക്കുറിച്ചും പറയുന്ന സിനിമ സമൂഹത്തിലേക്ക് എത്തിക്കാനും കൂടിയാണ് ഒരു സ്ത്രീ എന്നുള്ള നിലയ്ക്ക് നിര്‍മാതാവായതെന്ന് ബീനാ കാസിം…
Read More » -
തെന്നിന്ത്യൻ പ്രേക്ഷകരുടെ മനം കവർന്ന സായ് പല്ലവിയുടെ പ്രൊഫഷണല്‍ ജീവിതത്തിലെ വിജയ രഹസ്യം ഇതാണ്…
തെന്നിന്ത്യൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയങ്കരിയായ താരമാണ് സായ് പല്ലവി. നിറഞ്ഞ ചിരിയോടെയാണ് സായ് പല്ലവിയെ വേദികളിൽ എന്നും കാണാറുള്ളത്. ഡോക്ടറാണ് സായ് പല്ലവി. സമ്മർദമില്ലാതെ എങ്ങനെയാണ് പ്രൊഫണൽ ലൈഫ് താൻ കൊണ്ടുപോകുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സായ് പല്ലവി. നമ്മുടെ ജോലിയിൽ നമ്മൾ സന്തോഷം കണ്ടെത്തിയാൽ മാത്രമേ സംതൃപ്‍തിയും ലഭിക്കുകയുള്ളൂ. പ്രൊഫഷണൽ ലൈഫിൽ പേഴ്‍സണൽ ലൈഫ് ഒരിക്കലും ഇടകലർത്താൻ പാടില്ല. പ്രൊഫഷണൽ ജീവിതവും പേഴ്‍സണൽ ജീവിതവും താരതമ്യപ്പെടുത്തിയാൽ അയാളുടെ മനസമാധാനവും നഷ്‍ടപ്പെടും. ലൊക്കേഷനിൽ എത്തിയാൽ വ്യക്തിപരമായ കാര്യങ്ങൾ ഓർക്കാറേ ഇല്ലെന്നും സായ് പല്ലവി വ്യക്തമാക്കി. ബോളിവുഡ് നടൻ ഗുൽഷാൻ സായ്‍യോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയിരുന്നു അടുത്തിടെ. അവളോട് എനിക്ക് ഇഷ്‍ടമുണ്ടെന്ന് മാത്രം. മറ്റൊന്നുമില്ല. ഞാൻ ചിലപ്പോൾ അവളിലേക്ക് ആകർഷിക്കപ്പെടുന്നു. അവർക്കൊപ്പം എന്നെങ്കിലും ജോലി ചെയ്യാൻ തനിക്ക് കഴിയുമെന്ന് കരുതുന്നു. അത് മതി എനിക്ക് സന്തോഷിക്കാൻ. ബാക്കി എനിക്ക് അറിയില്ല എന്നും ബോളിവുഡ് നടൻ ഗുൽഷാൻ പറഞ്ഞിരുന്നു. ‘ഗാർഗി’ എന്ന ചിത്രമാണ് സായ്‍യുടേതായി ഒടുവിൽ…
Read More » -
നിങ്ങളുടെ മക്കളെ നല്ലരീതിയില്‍ സ്വാധീനിക്കാൻ മാതാപിതാക്കള്‍ക്ക് എന്നും ചെയ്യാവുന്ന ഏഴ് കാര്യങ്ങള്‍…
കുട്ടികളെ നോക്കിവളര്‍ത്തുകയെന്നത് അത്ര നിസാരമല്ലെന്ന് മുതിര്‍ന്നവര്‍ എപ്പോഴും പറയുന്നത് കേള്‍ക്കാം. തീര്‍ച്ചയായും കുട്ടികളെ വളര്‍ത്തുകയെന്നത് ചെറിയ കാര്യമല്ല. ഭാരിച്ചൊരു ഉത്തരവാദിത്തം തന്നെയാണത്. നാളെ മികച്ചൊരു വ്യക്തിയായി കുട്ടി സമൂഹത്തിലേക്ക് ഇറങ്ങണമെങ്കില്‍ അതിന് മാതാപിതാക്കളുടെ കൃത്യമായ ഇടപെടലുകള്‍ സമയബന്ധിതമായി ഉണ്ടാകണം. നല്ല വിദ്യാഭ്യാസത്തിനൊപ്പം തന്നെ നല്ല പെരുമാറ്റം, ലോകത്തെ കുറിച്ചുള്ള അവബോധം, നല്ല ശീലങ്ങള്‍, ആരോഗ്യകരമായ ജീവിതരീതി എല്ലാം കുട്ടികള്‍ പഠിച്ചെടുക്കണം. ഇതിന് മാതാപിതാക്കളോളം അവരെ സഹായിക്കാൻ സാധിക്കുന്നവരില്ലെന്ന് തന്നെ പറയാം. ഇത്തരത്തില്‍ കുട്ടികളെ മികച്ച രീതിയില്‍ പരിശീലിപ്പിക്കുന്നതിനായി മാതാപിതാക്കള്‍ക്ക് ദിവസവും ചെയ്യാവുന്ന ഏഴ് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇന്ന് മിക്ക കുട്ടികളും മൊബൈല്‍ ഫോണില്‍ സമയം ചെലവിടാനാണ് താല്‍പര്യപ്പെടുന്നത്. എന്നാല്‍ അത്യാവശ്യം പുസ്തകവായനയിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നത് നല്ലതാണ്. ഇതിനായി കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും വായനയില്‍ താല്‍പര്യം കാണിക്കണം. ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും ഒരുമിച്ച് ഇങ്ങനെ വായനയ്ക്കായി മാറ്റിവയ്ക്കാം. കുട്ടികള്‍ വീട്ടിനകത്ത് തന്നെ ഫോണിലും ഗെയിമിലുമെല്ലാമായി ചടഞ്ഞുകൂടുന്നത് ഒഴിവാക്കാനും അവരുടെ ആരോഗ്യം മെച്ചപ്പെടുത്താനും കായികവിനോദങ്ങളില്‍…
Read More » -
ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർ ശ്രദ്ധിക്കുക, ഒരുപാട് ശാരീരിക- മാനസിക രോഗങ്ങള്‍ നിങ്ങളെ കാത്തിരിപ്പുണ്ട്!
മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ. ഒരിടത്ത് തന്നെ ദീര്‍ഘനേരം ഇരിക്കേണ്ടതുണ്ടോ…? ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്ന ശീലം ഇക്കാലത്ത് കൂടുതല്‍ ആളുകളില്‍ കണ്ടുവരുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് നിരവധി അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ശാരീരികമായും മാനസികമായും രോഗിയാക്കിയേക്കാം. ദീര്‍ഘനേരം ഇരിക്കുന്നവരില്‍ ഹൃദ്രോഗം, ഞരമ്പ് രോഗങ്ങള്‍, എല്ലുരോഗങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ മറ്റുള്ളവരേക്കാള്‍ കൂടുതലായി കാണപ്പെടുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മാനസിക പ്രശ്‌നമുണ്ടാകാം ദീര്‍ഘനേരം ഇരിക്കുന്നത് ശാരീരികമായി മാത്രമല്ല മാനസിക രോഗങ്ങള്‍ക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത്തരം ആളുകളുടെ തലച്ചോറ് ഡിമെന്‍ഷ്യ രോഗികളെപ്പോലെയാകാന്‍ തുടങ്ങുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ദീര്‍ഘനേരം ഇരിക്കുന്നത് തലച്ചോറിന് അപകടകരമാണെന്ന് ഒരു പഠനത്തില്‍ പറഞ്ഞിട്ടുണ്ട്. യു.സി.എൽ.എ (UCLA) ഗവേഷകര്‍ പറയുന്നതനുസരിച്ച്, ഈ ശീലം തലച്ചോറിന്റെ ഓര്‍മകള്‍ സൂക്ഷിക്കുന്ന ഭാഗത്തെ ബാധിക്കുന്നു. ഭാരം കൂടാം മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നതോ ടിവി കാണുന്നതോ മൊബൈല്‍ ഫോണില്‍ ചിലവഴിക്കുന്നതോ ആരോഗ്യത്തിന് നല്ലതല്ല. ഇത് ശരീരഭാരം വര്‍ധിക്കുന്നതിന് വഴിവെക്കും.…
Read More » -
വെളിച്ചെണ്ണ ഒഴിവാക്കരുതേ, ശരീരത്തിലെ കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുന്നത് ഉൾപ്പടെ വെളിച്ചെണ്ണയ്ക്ക് എണ്ണമറ്റ ഗുണങ്ങൾ
മലയാളിയുടെ രുചിയുടെ പര്യായമാണ് വെളിച്ചെണ്ണ. നമ്മള്‍ പാചകം ചെയ്യുന്നത് ഏറെയും വെളിച്ചെണ്ണയിലാണ് .മിക്ക വിഭവങ്ങളിലും വെളിച്ചെണ്ണ സമുദ്ധമായി നാം ചേര്‍ക്കുന്നു. വെളിച്ചെണ്ണ ഉപയോഗം ദോഷമാണെന്നും കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾക്കു കാരണമാകുമെന്നും ആധുനിക വൈദ്യശാസ്ത്രം സമർത്ഥിച്ചിരുന്നു. എന്നാൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നതു കൊണ്ട് യാതൊരു ദോഷവുമില്ല മറിച്ച് നല്ലതാണെന്നും വാദിക്കുന്നവരുണ്ട്. സത്യത്തില്‍ വെളിച്ചെണ്ണ പാചകത്തിന് ഉപയോഗിക്കുന്നത് നല്ലതാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. കാരണം ഇതുകൊണ്ട് ആരോഗ്യത്തിന് പല ഗുണങ്ങളുമുണ്ട്. ശരീരത്തിലെ കൊളസ്ട്രോള്‍ നില നിയന്തിക്കുന്നതിനും ബിപി അഥവാ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുമെല്ലാം സഹായകമായിട്ടുള്ള ലോറിക് ആസിഡ് 50 ശതമാനത്തോളം വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം തന്നെ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ദഹനം സുഗമമാക്കുന്നതിന് വെളിച്ചെണ്ണ സഹായിക്കും. അതിനാല്‍ ശരീരത്തില്‍ അനാവശ്യമായി കൊഴുപ്പ് അടിയുന്നത് തടയാനും ഇത് സഹായിക്കുന്നു. ഇതിലൊക്കെ ഉപരി വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു ഫലപ്രദമായ കുക്കിംഗ് ഓയിലാണിത്. നമ്മുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായകമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലുള്ള ലോറിക് ആസിഡ്, പോളിഫിനോള്‍സ് എന്നിവയാണിതിന് സഹായകമാകുന്നത്.…
Read More »