തെന്നിന്ത്യൻ പ്രേക്ഷരുടെ പ്രിയങ്കരനായ സൂര്യ ബോളിവുഡിൽ നായകനാകാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്. രാകേഷ് ഓംപ്രകാശ് മെഹ്റയുടെ സംവിധാനത്തിലുള്ള ചിത്രം കർണയിലാണ് സൂര്യ നായകനാകുന്നത് എന്നാണ് റിപ്പോർട്ട്. മഹാഭാരതം ആസ്പദമാക്കിയുള്ള ചിത്രമായിരിക്കും ഇത്. സൂര്യ കേന്ദ്ര കഥാപാത്രം തന്നെയായിരിക്കും ചിത്രത്തിൽ അവതരിപ്പിക്കുക എന്ന ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. സൂര്യയുടെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘കങ്കുവ’ ആണ്. സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധാനം. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായിട്ടാണ് ‘കങ്കുവ’ എത്തുക.
Buzz:#Suriya44 will be directed by Bolywood Dir Rakeysh Omprakash Mehra (Rang De Basanti, Bhaag Milka Bhaag) titled #Karna, Based on Mahabaratham; Suriya Plays title role.
— Christopher Kanagaraj (@Chrissuccess) June 12, 2023
ദേവി ശ്രീപ്രസാദ് ‘സിംഗത്തിനു’ ശേഷം സൂര്യയുമായി വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ വർഷം പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രശസ്ത തെന്നിന്ത്യൻ സിനിമ നിർമാതാവായ ജ്ഞാനവേൽ രാജയുടെ സ്റ്റുഡിയോ ഗ്രീനും വംശി- പ്രമോദിന്റെ യുവി ക്രീയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. ചിത്രം 10 ഭാഷകളിലും 3Dയിലും റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രൊഡക്ഷൻ കോർഡിനേറ്റർ ഇ വി ദിനേശ് കുമാറുമാണ്. ‘കങ്കുവാ’ എന്ന സിനിമയുടെ സെറ്റുകളിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഷെയർ ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് കുറിപ്പുമായി ചിത്രത്തിന്റെ നിർമാതാക്കൾ രംഗത്ത് എത്തിയിരുന്നു. ചെറിയ കാര്യമാണെങ്കിൽ പോലും മൊത്തം ടീമിന്റെ കഠിനാദ്ധ്വാനം അതിലുണ്ട്. മികച്ച ഒരു തിയറ്റർ എക്സ്പീരിയൻസ് ആയി ചിത്രം സമ്മാനിക്കണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പോസ്റ്റ് ചെയ്ത വീഡിയോകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്താൽ അത് നല്ല കാര്യമാകും. ഭാവിയിൽ ഷെയർ ചെയ്യാതിരിക്കാനും അഭ്യർഥിക്കുന്നു. ഇത് തുടർന്നാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അറിയിക്കാനും ആഗ്രഹിക്കുന്നു എന്നുമാണ് നിർമാതാക്കളുടെ ഔദ്യോഗിക ട്വിറ്റർ വഴി പുറത്തുവിട്ട കുറിപ്പിൽ പറഞ്ഞിരുന്നത്.