LIFE

  • കൂൺ മുളയ്ക്കും കാലം

    മഴക്കാലം തീരാറാകുന്ന സമയത്താണ് കൂണുകൾ മുളയ്ക്കുന്നത്.മണ്ണിലുള്ള, കാർബൺ അടങ്ങിയ വസ്‌തുക്കളുടെ ജീർണിക്കലിലൂടെയാണ് കൂണുകൾ മുളയ്ക്കുന്നത്.നനഞ്ഞ മണ്ണിൽ വളരെ ശക്തി കുറഞ്ഞ വൈദ്യുത തരംഗങ്ങൾ തൊടുമ്പോൾ കൂണുകൾ അതിവേഗം മുളയ്ക്കുന്നു.മഴയോടപ്പമുള്ള ഇടിമിന്നൽ ഇതിനു മുളയ്ക്കാനുള്ള സാഹചര്യമൊരുക്കുന്നു. കൂൺ ഒരു സമ്പൂർണാഹാരമാണ്.രുചിയിൽ മാത്രമല്ല പോഷകഗുണങ്ങളിലും ഇതു  മുന്നിൽ തന്നെ.ഹരിതകം ഇല്ലാത്ത സസ്യമായ കൂൺ അഥവാ കുമിൾ ഫംഗസ് വിഭാഗത്തിൽ പെടുന്നവയാണ്.മരവും കരിയിലയും മറ്റും വീണ് ദ്രവിച്ച് ഇളകിയ മണ്ണിലാണ് കൂണുകൾ കൂടുതലായി കാണപ്പെടുന്നത്.പിഴുതെടുത്ത കൂണുകളുടെ മൺഭാഗം ഉള്ള വേരറ്റം കളഞ്ഞാൽ ബാക്കിയെല്ലാം ഭക്ഷ്യയോഗ്യമാണ്. ഏറെ രോഗപ്രതിരോധ ശേഷിയും പോഷകമൂല്യവുമുള്ള കൂണിന് കാന്‍സര്‍, ട്യുമര്‍, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം മുതലായ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് പ്രത്യേക കഴിവുണ്ട്. മറ്റേതൊരു പച്ചക്കറിയെക്കാളും കൂടുതല്‍ മാംസ്യം (പ്രോട്ടീന്‍) കുമിളിലടങ്ങിയിട്ടുണ്ട്.അതേസമയം, പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് കൊളസ്ട്രോളിന്റെ അളവ് കുമിളില്‍ വളരെ കുറവാണ്.പ്രോട്ടീന്‍ കൂടാതെ വിറ്റാമിന്‍ ബി, സി, ഡി, റിബോഫ്ലാബിന്‍, തയാമൈന്‍, നികോണിക് ആസിഡ്, ഇരുമ്പ്, പൊട്ടാസിയം, ഫോസ്ഫറസ്,…

    Read More »
  • മൂന്ന് വയസുള്ള കുഞ്ഞിന്‍റെ അപ്രതീക്ഷിത വിയോഗത്തിലും വേദനയില്‍ തളരാതെ അവയവദാനത്തിന് അനുമതി നല്‍കി മാതാപിതാക്കള്‍; സല്യൂട്ട് നൽകി സമൂഹം!

    അവയവദാനം സംബന്ധിച്ച് വരുന്ന വാർത്തകൾ എപ്പോഴും നമ്മളിൽ ദുഖവും ആശ്വാസവും പ്രതീക്ഷയുമെല്ലാം ഒരേ സമയം നിറയ്ക്കാറുണ്ട്. പ്രത്യേകിച്ച് മരണാനന്തരം നടത്തുന്ന അവയവദാനമാകുമ്പോഴാണ് അത് മറ്റ് ജീവനുകൾക്ക് കാവലായി എന്ന് കേൾക്കുമ്പോൾ പോലും ഒരു ദുഖം നമ്മെ മൂടുക. അതും ചെറിയ കുട്ടികൾ മരിച്ച ശേഷം, നടക്കുന്ന അവയവദാനമാകുമ്പോൾ തീർച്ചയായും അത് ഏവരെയും സ്പർശിക്കും. എങ്കിൽപ്പോലും ഇത്തരം വാർത്തകൾ നമുക്ക് പകർന്നുനൽകുന്ന പ്രത്യാശ ചെറുതല്ല. ഇപ്പോഴിതാ മുംബൈയിൽ നിന്ന് അത്തരത്തിലൊരു വാർത്ത വരികയാണ്. മൂന്ന് വയസുള്ള കുഞ്ഞിൻറെ അപ്രതീക്ഷിത വിയോഗത്തിലും വേദനയിൽ തളരാതെ അവയവദാനത്തിന് അനുമതി നൽകിയിരിക്കുകയാണ് കുഞ്ഞിൻറെ മാതാപിതാക്കൾ. മുംബൈ ഡോംബിവിളി സ്വദേശിയായ മൂന്ന് വയസുകാരൻ സ്റ്റേഷനറി ബൈക്ക് ദേഹത്തേക്ക് മറിഞ്ഞതിനെ തുടർന്ന് തലയ്ക്ക് പരുക്കേറ്റതോടെയാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. മൂത്ത സഹോദരനൊപ്പം വീടിന് പുറത്ത് കളിക്കുകയായിരുന്നുവത്രേ കുഞ്ഞ്. ഇതിനിടെ അബദ്ധത്തിൽ വ്യായാമത്തിന് ഉപയോഗിക്കുന്ന സ്റ്റേഷനറി ബൈക്ക് കുഞ്ഞിൻറെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. വീഴ്ചയിൽ കുഞ്ഞിൻറെ തല തറയിൽ ശക്തിയായി ഇടിച്ചതോടെയാണ് ആന്തരീകമായി പരുക്ക്…

    Read More »
  • സുരേശന്റെ പ്രണയനോട്ടങ്ങള്‍ക്ക് പ്രതികരിക്കാന്‍ സുമലതയ്ക്ക് സംവിധായകൻ ക്ലാസ് എടുക്കുന്നു! വൈറലായി ലൊക്കേഷൻ വീഡിയോ

    പ്രേക്ഷകരിൽ കൗതുകമുണർത്തിക്കൊണ്ട് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ പുറത്തിറങ്ങി. രസകരമായ വീഡിയോയിൽ സുരേശന്റെ പ്രണയനോട്ടങ്ങൾക്ക് പ്രതികരിക്കാൻ നായികയെ പരിശീലിപ്പിക്കുന്ന സംവിധായകനെയും തുടർന്ന് അത് അഭിനയിച്ചുഫലിപ്പിക്കുന്ന നായികയെയും കാണാം. രാജേഷ്‌ മാധവനും ചിത്രാ നായരുമാണ് യഥാക്രമം സുരേശനെയും സുമലതയെയും അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ഭാഗമായി നേരത്തെ പുറത്തിറങ്ങിയ ഇവരുടെ ‘സേവ് ദ ഡേറ്റ്’ വീഡിയോയും വൈറലായിരുന്നു. മലയാള സിനിമയിലെ ആദ്യ സ്പിൻ ഓഫ് ചിത്രമെന്ന ഖ്യാതിയുമായി ആണ് ഈ ചിത്രം ഒരുങ്ങുന്നത്. ഏതെങ്കിലും ഒരു സിനിമയിലെ നായിക നായകന്മാരല്ലാതെയുള്ള പ്രത്യേക കഥാപാത്രങ്ങളെ വച്ചു ഒരുക്കുന്ന സിനിമകളെയാണ് സ്പിൻ ഓഫ് എന്ന് വിളിക്കുന്നത്. ബ്ലോക്ക്‌ബസ്റ്റർ ആയ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും കഥാപാത്രങ്ങളാണ് ‘ഹൃദയ ഹാരിയായ പ്രണയകഥ ‘ലൂടെ തിരികെ എത്തുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവൽ ജോസഫ്,…

    Read More »
  • ‘മലൈക്കോട്ടൈ വാലിബന്’ 130 ദിവസം നീണ്ടു നിന്ന ചിത്രീകരണത്തിന് ശേഷം പാക്കപ്പ്

    ചെന്നൈ: മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ ചിത്രീകരണം അവസാനിച്ചു. 130 ദിവസം നീണ്ടു നിന്ന ഷൂട്ടിംഗാണ് അവസാനിച്ചത്. രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. അവസാനം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പാക്കപ്പ് പറഞ്ഞു. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും മാക്‌സ് ലാബ് സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് പി എസ് റഫീക്കാണ്. മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്കിനും പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വർഷം മലയാള സിനിമ ഏറ്റവും വലിയ പ്രതീക്ഷ വയ്ക്കുന്ന പ്രൊജക്ടുകളിൽ ഒന്നാണ് ‘മലൈക്കോട്ടൈ വാലിബൻ’. അടുത്തിടെ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രവുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവന്നിരുന്നു. ചിത്രത്തിൽ മോഹൻലാൽ ഡബിൾ റോളിൽ എത്തുന്നു എന്നാണ് വിവരം. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.…

    Read More »
  • ക്യാപ്റ്റന്‍ മില്ലറിന് ശേഷം ധനുഷ് അഭിനയിക്കുന്ന ചിത്രത്തില്‍ മലയാളി നായിക!

    ചെന്നൈ: ക്യാപ്റ്റൻ മില്ലറിന് ശേഷം ധനുഷ് അഭിനയിക്കുന്നത് സൺ പിക്ചേർസ് നിർമ്മിക്കുന്ന ചിത്രത്തിലാണ്. ഇതുവരെ പേര് നൽകാത്ത ചിത്രം ധനുഷിൻറെ കരിയറിലെ 50മത്തെ ചിത്രമാണ്. അതിനാൽ തന്നെ താൽക്കാലികമായി ഡി50 എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ധനുഷ് തന്നെ ചിത്രം സംവിധാനം ചെയ്യും എന്നാണ് റിപ്പോർട്ട്. ധനുഷിൻറെ വൻ ഹിറ്റായ ആദ്യകാല പടം പുതുപേട്ടയുടെ രണ്ടാംഭാഗം ആയിരിക്കും ഈ ചിത്രം എന്ന് അഭ്യൂഹങ്ങളുണ്ട്. വടക്കൻ ചെന്നൈയിലെ ഗ്യാംങ് വാർ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട പുതുപേട്ട 2006ലാണ് റിലീസായത്. ധനുഷിൻറെ സഹോദരൻ ശെൽവരാഘവനാണ് ചിത്രം സംവിധാനം ചെയ്തത്. എസ്.ജെ സൂര്യ, വിഷ്ണു വിശാൽ, കാളിദാസ് ജയറാം അടക്കം വലിയൊരു താരനിര ധനുഷ് 50 ൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ക്യാപ്റ്റൻ മില്ലർ റിലീസിന് ശേഷം മാത്രമേ ചിത്രത്തെക്കുറിച്ച് കൂടുതൽ അപ്ഡേറ്റ് പുറത്തു വിടേണ്ടതുള്ളൂവെന്നാണ് ധനുഷിൻറെയും ടീമിൻറെയും തീരുമാനം എന്നും റിപ്പോർട്ടുണ്ട്. എന്നാൽ ചില തമിഴ് സൈറ്റുകളുടെ വാർത്തകൾ പ്രകാരം അപർണ്ണ ബാലമുരളി…

    Read More »
  • ‘രോമാഞ്ചം’ ടിവിയിൽ കാണാം! ടെലിവിഷന്‍ പ്രീമിയറിന് തീയതി പ്രഖ്യാപിച്ചു

    മലയാള സിനിമയിൽ ഈ വർഷത്തെ അപൂർവ്വം ഹിറ്റുകളിൽ ഒന്നായിരുന്നു രോമാഞ്ചം. 2018 കഴിഞ്ഞാൽ ഈ വർഷം ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയവും. ഇപ്പോഴിതാ ചിത്രത്തിൻറെ ടെലിവിഷൻ പ്രീമിയർ തീയതി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഏഷ്യാനെറ്റിലൂടെയാണ് ചിത്രം എത്തുക. ഫെബ്രുവരി 3ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിൻറെ ഒടിടി റിലീസ് ഏപ്രിൽ 7 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു. ജൂൺ 25 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ആണ് ടെലിവിഷൻ പ്രീമിയർ. മലയാളത്തിലെ ഏക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയിലേക്ക് രോമാഞ്ചം നേരത്തേ ഇടംപിടിച്ചിരുന്നു. മലയാളത്തിലെ ഓൾ ടൈം ടോപ്പ് 10 ബോക്സ് ഓഫീസ് വിജയങ്ങളിൽ ഏഴാം സ്ഥാനത്തായിരുന്നു ഈ ചിത്രം. ദൃശ്യത്തെ മറികടന്നായിരുന്നു ഈ നേട്ടം. പിന്നീട് മലയാളത്തിൽ നിന്നുള്ള എക്കാലത്തെയും വലിയ വിജയമായി 2018 മാറിയപ്പോൾ എട്ടാം സ്ഥാനത്താണ് നിലവിൽ രോമാഞ്ചം. വൈഡ് റിലീസിൻറെ കാലത്ത് ലോംഗ് റൺ ലഭിക്കുന്ന സിനിമകൾ അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. 50-ാം ദിവസവും കേരളത്തിലെ 107 സ്ക്രീനുകളിൽ ചിത്രം…

    Read More »
  • ‘ആക്ടര്‍ വിനീത്’ എന്ന വെബ്‍സൈറ്റുമായി തനിക്ക് ബന്ധമില്ലെന്ന് വിനീത്

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് വിനീത്. നര്‍ത്തകനും നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമൊക്കെയായ താരം വിവിധ ഭാഷകളില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. വിനീത് ഒരു വെബ്‍സൈറ്റിനെ കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. തനിക്ക് ‘ആക്‍ടര്‍ വിനീത്’ എന്ന വെബ്‍സൈറ്റുമായി ബന്ധമില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ആരോ ‘ആക്ടര്‍ വിനീത്’ എന്ന വെബ്‍സൈറ്റിന്റെ സ്‍ക്രീൻഷോട്ട് എനിക്ക് അയച്ചുതന്നതാണ്. പക്ഷേ ഉള്ളടക്കം വിദേശ ഭാഷയിലുള്ളതാണ്. എനിക്ക് യാതൊരു അറിവുമില്ലാത്ത ഒന്നാണ് ഇത് എന്ന് വ്യക്തമാക്കുന്നതായിട്ടാണ് വിനീത് ഫേസ്‍ബുക്കില്‍ എഴുതിയിരിക്കുന്നത്. വെബ്‍സൈറ്റിന്റെ സ്‍ക്രീൻഷോട്ടും വിനീത് പങ്കുവെച്ചിട്ടുണ്ട്. വിനീത് വേഷമിട്ട ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘പാച്ചുവും അത്ഭുതവിളക്കും’ ആണ്. ഫഹദ് ആയിരുന്നു ചിത്രത്തില്‍ നായകൻ. നവാഗതനായ അഖില്‍ സത്യന്റെ സംവിധാനത്തിലുള്ള ചിത്രമാണ് ‘പാച്ചുവും അത്ഭുതവിളക്കും’. ‘റിയാസ്’ എന്ന കഥാപാത്രമായിട്ട് ആയിരുന്നു ചിത്രത്തില്‍ വിനീത് വേഷമിട്ടത്. വിനീതിനെയും ഫഹദിനെ കൂടാതെ ഇന്നസെന്‍റ്, ഇന്ദ്രൻസ്, മുകേഷ്, നന്ദു, മോഹൻ ആഗാഷെ, ഛായാ കദം, ദേവിക, ധ്വനി രാജേഷ്, അഞ്ജന ജയപ്രകാശ്,…

    Read More »
  • കൊളസ്‌ട്രോള്‍ എന്ന വില്ലനെ കുറയ്ക്കാനായി ദിവസവും അഞ്ചു മിനിറ്റ് ചിലവാക്കിയാല്‍ മതി

    ഹൃദയാഘാതവും മറ്റ് ഗുരുതര പ്രശ്നങ്ങളും ഉണ്ടാക്കുന്ന കൊളസ്‌ട്രോള്‍ എന്ന വില്ലനെ കുറയ്ക്കാനായി ദിവസവും അഞ്ചു മിനിറ്റ് ചിലവാക്കിയാല്‍ മതി.വേണ്ടത് ബീറ്റ്‌റൂട്ട് മാത്രമാണ്. ആശുപത്രിയിൽ ലക്ഷങ്ങൾ പൊടിക്കുമ്പോൾ വളരെ ചെലവ് കുറഞ്ഞതാണ് ബീറ്റ് റൂട്ട്. ഇത് ചെറിയ കഷണങ്ങളാക്കി മിക്സിയില്‍ അരിച്ചെടുത്ത് അതില്‍ ഒന്നോ രണ്ടോ തുള്ളി നാരങ്ങാ നീര് ചേര്‍ത്താല്‍ രുചികരമായ ബീറ്റ്‌റൂട്ട് ജ്യൂസ് റെഡിയാകും. ഇത് ദിവസവും കുടിച്ചാല്‍ കൊളസ്‌ട്രോള്‍ മാത്രമല്ല പല രോഗങ്ങളും പമ്ബ കടക്കുമെന്ന് നാട്ടുവൈദ്യം പറയുന്നു. കൊളസ്ട്രോളും കൊഴുപ്പും ഇല്ലാത്തതാണ് പോഷക ഗുണമുള്ള ബീറ്റ്റൂട്ട് ജ്യൂസ്. ഉദരകോശങ്ങളെ ആരോഗ്യത്തോടെ നിര്‍ത്താനും ഇത് സഹായിക്കും.കൊളസ്‌ട്രോള്‍ കുറയുന്നതിനോടൊപ്പം രക്തക്കുറവ് ( അനീമിയ ) മൂലം വിഷമിക്കുന്നവര്‍ക്ക് രക്തം ഉണ്ടാകാനും ഈ ജ്യൂസ് സഹായിക്കുന്നു.വിറ്റാമിൻ എ, സി, കെ, അയണ്‍ , പൊട്ടാസ്യം എന്നിവയാല്‍ സമ്ബന്നമാണ് ബീറ്റ്റൂട്ട്. #നാട്ടുവൈദ്യം#നാട്ടറിവ്#പ്രഗൽഭനായ വൈദ്യന്റെ നിർദ്ദേശപ്രകാരം മാത്രം#

    Read More »
  • ‘എമ്പുരാൻ’ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭം; ലൊക്കേഷൻ നോയിഡയിലും ലഡാക്കിലുമെന്ന് റിപ്പോർട്ടുകൾ

    മലയാള സിനിമയിൽ എമ്പുരാനോളം ഹൈപ്പ് ഉയർത്തിയിട്ടുള്ള സീക്വലുകൾ സമീപകാലത്ത് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. പൃഥ്വിരാജിൻറെ സംവിധാന അരങ്ങേറ്റമായിരുന്ന, 2019 ൽ പുറത്തെത്തിയ ലൂസിഫർ തിയറ്ററുകളിൽ വിജയമായ സമയത്തുതന്നെ പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് എമ്പുരാൻ. എന്നാൽ അപ്രതീക്ഷിതമായി എത്തിയ കൊവിഡ് സാഹചര്യത്താൽ പ്രോജക്റ്റ് മുന്നോട്ട് തള്ളി പോവുകയായിരുന്നു. ചിത്രത്തിൻറെ ലൊക്കേഷൻ തെരഞ്ഞുള്ള യാത്രകളിലായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി പൃഥ്വിരാജും മറ്റ് അണിയറപ്രവർത്തകരും. ഈ വർഷം പകുതിയോടെ ചിത്രീകരണം തുടങ്ങണമെന്നാണ് തൻറെ ആഗ്രഹമെന്ന് പൃഥ്വിരാജ് നേരത്തേ പറഞ്ഞിരുന്നു. എന്നാൽ ആരംഭത്തിന് അൽപം കൂടി വൈകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ ആദ്യ വാരം ആരംഭിക്കുമെന്നാണ് പുറത്തെത്തുന്ന വിവരം. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള അടക്കമുള്ളവർ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നിരവധി ലൊക്കേഷനുകളുള്ള സിനിമയുടെ ചിത്രീകരണം ആരംഭിക്കുക നോയിഡയിലും ലഡാക്കിലുമായി ആയിരിക്കുമെന്നും ശ്രീധർ പിള്ള കുറിക്കുന്നു. https://twitter.com/sri50/status/1668090976131481600?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1668090976131481600%7Ctwgr%5E3e0c0d8245cb584dfadda1e45920bd0ee0a2944a%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fsri50%2Fstatus%2F1668090976131481600%3Fref_src%3Dtwsrc5Etfw എമ്പുരാനെക്കുറിച്ച് പൃഥ്വിരാജ് നേരത്തെ പറഞ്ഞത് എമ്പുരാൻ വലിയ സിനിമയാണ്. വലിയ സിനിമയെന്നു…

    Read More »
  • ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് നായകനാകുന്ന ‘വിലായത്ത് ബുദ്ധ’യുടെ ഫൈനല്‍ ഷെഡ്യൂള്‍ ആരംഭിച്ചു

    പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. പൃഥ്വിരാജിന്റെ ‘വിലായത്ത് ബുദ്ധ’യുടെ ഫൈനൽ ഷെഡ്യൂൾ ആരംഭിച്ചുവെന്നാണ് പുതിയ റിപ്പോർട്ട്. 50 ദിവസങ്ങൾ നീളുന്നതാണ് ഇത്. മറയൂരിലാണ് ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണം. പൃഥ്വിരാജ് ‘ഡബിൾ മോഹനൻ’ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. അരവിന്ദ് കശ്യപാണ് ചിത്രത്തിന്റ ക്യാമറ. രാജ്യമൊട്ടാകെ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ ചിത്രമായ ‘കാന്താര’യുടെ ഛായാഗ്രാഹകനാണ് അരവിന്ദ് കശ്യപ്. ഉർവ്വശി തിയേറ്റേഴ്‍സിറെ ബാനറിൽ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ സന്ദീപ്‌ സേനൻ നിർമ്മിക്കുന്നതാണ് ‘വിലായത്ത് ബുദ്ധ’. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ഇത് മലയാളത്തിലെ ബ്രഹ്‌മാണ്ഡ ചിത്രമായിരിക്കും. ‘വിലായത്ത് ബുദ്ധ’ ഒരു ത്രില്ലർ ചിത്രമായിരിക്കും എന്നുമാണ് റിപ്പോർട്ട്. പൃഥ്വിരാജിന്റെ ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിൽ ഒരു…

    Read More »
Back to top button
error: