LIFEMovie

തെന്നിന്ത്യൻ പ്രേക്ഷകരുടെ മനം കവർന്ന സായ് പല്ലവിയുടെ പ്രൊഫഷണല്‍ ജീവിതത്തിലെ വിജയ രഹസ്യം ഇതാണ്…

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയങ്കരിയായ താരമാണ് സായ് പല്ലവി. നിറഞ്ഞ ചിരിയോടെയാണ് സായ് പല്ലവിയെ വേദികളിൽ എന്നും കാണാറുള്ളത്. ഡോക്ടറാണ് സായ് പല്ലവി. സമ്മർദമില്ലാതെ എങ്ങനെയാണ് പ്രൊഫണൽ ലൈഫ് താൻ കൊണ്ടുപോകുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സായ് പല്ലവി.

നമ്മുടെ ജോലിയിൽ നമ്മൾ സന്തോഷം കണ്ടെത്തിയാൽ മാത്രമേ സംതൃ‍പ്‍തിയും ലഭിക്കുകയുള്ളൂ. പ്രൊഫഷണൽ ലൈഫിൽ പേഴ്‍സണൽ ലൈഫ് ഒരിക്കലും ഇടകലർത്താൻ പാടില്ല. പ്രൊഫഷണൽ ജീവിതവും പേഴ്‍സണൽ ജീവിതവും താരതമ്യപ്പെടുത്തിയാൽ അയാളുടെ മനസമാധാനവും നഷ്‍ടപ്പെടും. ലൊക്കേഷനിൽ എത്തിയാൽ വ്യക്തിപരമായ കാര്യങ്ങൾ ഓർക്കാറേ ഇല്ലെന്നും സായ് പല്ലവി വ്യക്തമാക്കി.

Signature-ad

ബോളിവുഡ് നടൻ ഗുൽഷാൻ സായ്‍യോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയിരുന്നു അടുത്തിടെ. അവളോട് എനിക്ക് ഇഷ്‍ടമുണ്ടെന്ന് മാത്രം. മറ്റൊന്നുമില്ല. ഞാൻ ചിലപ്പോൾ അവളിലേക്ക് ആകർഷിക്കപ്പെടുന്നു. അവർക്കൊപ്പം എന്നെങ്കിലും ജോലി ചെയ്യാൻ തനിക്ക് കഴിയുമെന്ന് കരുതുന്നു. അത് മതി എനിക്ക് സന്തോഷിക്കാൻ. ബാക്കി എനിക്ക് അറിയില്ല എന്നും ബോളിവുഡ് നടൻ ഗുൽഷാൻ പറഞ്ഞിരുന്നു.

‘ഗാർഗി’ എന്ന ചിത്രമാണ് സായ്‍യുടേതായി ഒടുവിൽ റിലീസ് ചെയ്‍തത്. ഗൗതം രാമചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ഹരിഹരൻ രാജുവിനൊപ്പം ഗൗതം രാമചന്ദ്രനും തിരക്കഥ എഴുതിയ ‘ഗാർഗി’ തെലുങ്കിലും കന്നഡയിലും തമിഴിലുമായിട്ടാണ് എത്തിയത്. ഐശ്വര്യ ലക്ഷ്‍മി, ഗൗതം രാമചന്ദ്രൻ, തോമസ് ജോർജ് എന്നിവർ ചേർന്ന് നിർമിച്ച ‘ഗാർഗി’യുടെ സംഗീത സംവിധാനം ഗോവിന്ദ് വസന്ത നിർവഹിച്ചപ്പോൾ കാളി വെങ്കട്, ആർ എസ് ശവാജി, കവിതാലയ കൃഷ്‍ണൻ, ശരവണൻ, സുധ, പ്രതാപ്, രാജലക്ഷ്‍മി, ലിവിംഗ്‍സ്റ്റൺ, കലേഷ് രാമാനന്ദ്, ജയപ്രകാശ്, റെജിൻ റോസ് ബിഗിൽ ശിവ തുടങ്ങി ഒട്ടേറെ താരങ്ങളും സായ് പല്ലവിക്ക് ഒപ്പം വേഷമിട്ടു.

Back to top button
error: